പാരിക്കാട് എന്ന് കേൾക്കുമ്പോൾ നെച്ചികാട്ട് കാരിക്കുട്ടിയെ ആണ് ആദ്യം ഓർമ വരിക. ഉപ്പ എന്നും രാവിലെ പാരികാട്ട് പോകും അവിടെ ഒരു മതിൽ ഉണ്ട് ബാലൻസോടെ അതിൽ നടക്കണം മതിലിനു മുകളിൽ നിന്ന് താഴെ നോക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ ഒരാൾ കിടക്കുന്നു ഇറങ്ങി നോക്കിയപ്പോൾ കാരിക്കുട്ടി ബോഡി ബലം വെച്ചിട്ടുണ്ട്. രാത്രി വെള്ളമടിച്ച് ഫിറ്റായി മതിൽ നിന്നും വീണാതാ പിന്നെ ബഹളവും പോലീസും ഒക്കയായി. പാരിക്കാട് തുടക്കം മഴ കാലത്തു കോയിസ്സൻ മായിൻക്കാൻറെ തോട് എന്നുപറയും അവിടെ കുളിയും അനിയൻ ഒലിച്ചു പോയതും ഞാൻ വരമ്പിൽ കൂടി ഓടി പിടിച്ചതും പാരികാട്ട്ഏറ്റവും താഴെ പോയതും കുളിയും കളിയും കഴിഞ്ഞു തിരിച്ചെത്തുമ്പോൾ വീട്ടിൽ ഉമ്മാന്റെ വക ശകാരവും അടിയും എല്ലാം കൂടി ഒരു ത്രിൽ. ഇവിടെ കൂട്ടത്തിൽ ആകൂട്ടുകാർ cv കാദർ കാക്ക അങ്ങിനെ ഒത്തിരി പേർ (ഒന്നു ഓർത്തുപോയി പാരികാട്ട്കുണ്ടും കാടും നിറഞ്ഞുള്ള ആ ഇറക്കങ്ങൾ) പേ ടിയും ഉണ്ട് 4 എണ്ണം കൂടിയാൽ എന്തു പേടി ഒന്നു കുളിക്കാൻ അവസരം ഉണ്ടാക്കിയ അഡ്മിൻ ഡെസ്ക്കിന് ആയിരം ആശംസകൾ നേരട്ടെ കുളിരണിഞ്ഞ ഓർമകളോടെ.
--------------------------------------------------------------------------------------------------------------------------------
🖊 പി.പി.ബഷീർ
No comments:
Post a Comment