അതെ നിങ്ങൾ ആരും കാണാത്ത ഒരു parikkad ഞാൻ സ്വപ്നം കണ്ടിരുന്നു. ഏകദേശം 5/6വർഷങ്ങൾക്ക് മുമ്പ്. അടിയിലെ വെള്ള ചാട്ടത്തിന്റെ അടുത്ത് ഒരു രണ്ടര ഏക്കർ സ്ഥലം എന്റെ പേരിലും മുകളിൽനിന്ന് തഴേക്ക് ഇറങ്ങി വരുമ്പോൾ പണ്ട് ഉരുളൻ കല്ലുകൾ അടിയിലേക്ക് വീഴാൻ തയ്യാറായി നിൽക്കുന്ന ഇപ്പോൾ കൃഷിക്ക് അനിയോജ്യമാക്കി കൃഷി നടത്തിക്കൊണ്ടിരിക്കുന്ന ആ മൂന്നര ഏക്കർ സ്ഥലം എന്റെ എളാപ്പാന്റെ അടുത്തും പിന്നെ ഏത് സമയത്തും വിൽക്കാൻ തയ്യാറായി നിൽക്കുന്ന ഇപ്പോൾ 2/3 വീടുകൾ വന്ന ആ തെങ്ങിൻതോപ്പും ആകെ ക്കൂടി ഒരു 10 ഏക്കർ സ്ഥലം. ഇതായിരുന്നു എന്റെ സ്വപ്നഭൂമി. സ്വപ്നം NO 1- ആ റോഡ് ഇറങ്ങി വരുന്ന ഭാഗത്തു നിന്ന് ആ തോടിന്റെ ഇരുവശങ്ങളിലും വിശാലമായി നടക്കാൻ പറ്റുന്ന (ഇപ്പോൾ കോട്ടക്കുന്നിൽ നിന്നും തിരിച്ചു ഇറങ്ങുന്ന മാതിരി )എല്ലാവരും ഇഷ്ട്ടപ്പെടുന്ന നടപ്പാത. N0 2 ഒരു സൈഡിൽ നിന്ന് മറ്റൊരു സൈഡിലേക്ക് കേബിൾ ക്കാർ.
NO 3 അടിയിൽ വാട്ടർ പാർക്കും വള്ളത്തിൽ ചവിട്ടി ഓടിക്കുന്ന തോണികളും. No 4 ചെങ്കുത്തായി നിൽക്കുന്ന സൈഡുകളിൽ "parikkad villakal "അങ്ങനെ അതി സുന്ദരമായ ഒരു സ്മാൾ കോട്ടക്കുന്ന്. കുറ്റൂർനോർത്തിന്റെ മുഖച്ഛായ തന്നെ മറ്റുമായിരുന്നു. പക്ഷെ ഒരു ദിവസം ഒരു ബ്രോക്കറുടെ ഫോൺ വന്നു സംഗതി നടന്നു.
----------------------------------------------------
🖊 ഷിഹാബുൽ ഹഖ് പി. കെ
No comments:
Post a Comment