അയാൾ മത്താഫിലെത്തിയപ്പോൾ ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു...
ധൃതിയിൽ മുന്നോട്ടു നടന്നു...
കഅബയാണ് ലക്ഷ്യമെന്നു തോന്നി...
കാര്യപ്പെട്ടത് പ്രാർഥിക്കാനാവും ഇത്ര അടുത്തേക്ക് ഓടുന്നത്... നരകൾ ബാധിച്ച, പാതി കഷണ്ടിയായ അയാൾക്കുമുണ്ടാകും പ്രാർത്ഥിക്കാൻ പല കാരണങ്ങൾ...
സ്വഫായിരിക്കുന്നവരെ വകഞ്ഞു മാറ്റി, തോളിലൂടെ ചാടികടന്നു...
തണ്ടാസ്സിൽ യഥേഷ്ടം ചവിട്ടി ഞെരങ്ങിയ അമൂല്യമായ 5 റിയാലിന്റെ ചെരിപ്പുകൾ കയ്യിൽ തൂക്കി ഖുർആൻ ഓതുന്നവന്റെയും മനമുരുകി കേഴുന്നവന്റെയും തലയിൽ ഉഴിഞ്ഞും ബർക്കത്ത് കൊടുത്തും അയാൾ മുന്നോട്ടു ഓടുന്നു...
പെട്ടന്ന് അയാൾ ഭൃഷ്ട്ടം കഅബയിലേക്ക് തിരിച്ചു തിരിഞ്ഞു നിന്നു കൈകൾ മേലോട്ടുയർത്തി...
അയാളുടെ പുറകേ ഓടിയിരുന്ന ചെറുപ്പക്കാരൻ കയ്യിലുള്ള സ്മാർട്ട് ഫോണിൽ കെളവന്റെ ഫോട്ടോ ധാരാളം എടുത്തു....
പ്രാർത്ഥന ദൈവം സ്വീകരിച്ച സന്തോഷമായിരുന്നു ആ മുഖത്ത്...
----------------------
***അമ്പിളി***
No comments:
Post a Comment