Thursday, 6 October 2016

**അധ്യാപനം**


ഇരുളിന്റെ ലോകത്ത് ജീവൻ നൽകിയപ്പോൾ 
കാലിട്ടടിക്കാൻ പഠിപ്പിച്ചവൻ * പിതാവ് *

പ്രകാശത്തിലോട്ട് തല കാണിച്ചിറങ്ങിയപ്പോൾ  കരയാൻ പഠിപ്പിച്ചവൻ 
പിതാവ്

വായക്കകത്ത് നാവിന്റെ ക്രമചലനം ക്രമീകരിച്ചെനിക്ക് മ്മ" തൻ സ്വരം പഠിപ്പിച്ചതെൻ മാതാവ്

പിച്ചവെച്ച് കാലുറക്കും വരെ എൻ വീടെൻ ഗുരുകുലം  
എൻ ഉമ്മ യെൻ 
അധ്യാപിക എൻ
വൈദ്യയെന്നമ്മ

വീടും വീട് പരിധിയും
അന്നെൻ സർവകലാശാല തൻ പ്രതീതി  

നാല് ചുവർ മുറിയിലേക്ക് എൻ കലാലയത്തെ പകുത്തു നട്ടതെൻ ബാല്യത്തിനവസാനം 


കമാരാവും എന്തെന്നില്ലാത്ത വേഗത്തിൽ കുതിക്കുന്നു തതൈവ.....

സ്വപ്നങ്ങൾ അങ്ങ് വീണുടയുന്ന ചിലത് മറ്റു ചിലത് ഒരിടത്തു നിന്ന് മാറ്റി നടലൊരു പതിവായെൻ കൗമാരവസാനം 

....ഇനിയും എൻ തൂലിക യൗവ്വനത്തിനായി കൊതിക്കുന്നു ഞാനും കാത്തിരിക്കുന്നു

-----------------------------
യൂനുസ് അരീക്കൻ

No comments:

Post a Comment