പതിവ് പോലെ ജോലി കഴിഞ്ഞ് രാത്രി ഫുഡ് എന്ത് ഉണ്ടാക്കണം എന്ന ചർച്ചക്കിടയിൽ ഉസ്മാനാണ് പറഞ്ഞത് ഇന്ന് ബ്രോസ്റ്റാക്കിയാലോന്ന്...
തലേന്ന് ആരോടും പറയാതെ പോയി ബ്രോസ്റ്റ് കഴിച്ച യൂസുഫിന് വല്യ താൽപര്യമില്ലങ്കിലും ഒരു മാസത്തെ പ്രവാസപരിചയം മാത്രമുള്ള പുതിയ വിസകാരൻ കുഞാണിക്ക് ഒരേ നിർബന്തം ഇന്ന് അതെന്നെ അയിക്കോട്ടെന്ന്.,അവൻ ഇത് വരെ ബ്രോസ്റ്റ് കഴിച്ചിട്ടില്ല കഴിഞ്ഞാഴ്ച ഇവർ ബ്രോസ്റ്റ് കഴിക്കാൻ പോയപ്പോൾ കുഞ്ഞാണി പോയില്ല..
ഒരു "റോസ്റ്റ് "തിന്നാനാണൊ ഇവര് ഇത്ര അതൃപ്പം പറഞ്ഞ് പോണെതന്നും ഞമ്മൾ ഇതൊക്കെ നാട്ട്ന്ന് എത്ര തിന്ന് മട്ത്തതാ എന്ന മട്ടിൽ അവൻ അന്ന് ബാക്കിയുള്ള ഉച്ചക്കറിയിൽ അട്ജസ്റ്റാക്കി ഒരു എപ്പിസോഡിലും തീരുമാനമാകാത്ത ചാനൽ ചർച്ചയിൽ മുഴുകി ഇരുന്നു...
അൽപംകഴിഞ്ഞ് അവര് അൽബൈക്കും കഴിച്ച് ബോസിനുള്ള പാർസ്സലും വാങ്ങി വന്നത് കണ്ടപ്പോഴാണ് ബ്രോസ്റ്റേതാണെന്നും നാട്ട്ന്ന് തിന്ന് മടുത്തത് മുട്ടറോസ്റ്റാണെന്നും കുഞാണിക്ക് മനസിലായത്... അതിന്റെ ശേഷം അവനെ ബ്രോ എന്ന് വിളിക്കാൻ പോലും പറ്റില്ല.! ഇന്ന് ബ്രോസ്റ്റാണൊ.,? ഞാനൂംണ്ട്ന്നും പറഞ്ഞ് അവൻ ചാടി വീഴും അത്രയും കൊതിയുണ്ടവന് ഒരു ബ്രോസ്റ്റ് തിന്നാൻ..
കുഞ്ഞാണിന്റെ ആവേശവും ഉസ്മാന്റെ വെശപ്പും കൂടിയായതോടെ യൂസുഫും സമ്മതിച്ചു അഞ്ച് മിനിറ്റ് നടന്നെത്താൻ ദൂരമുള്ള അൽബൈക്കിലേക്ക് അവർ നടന്നു., സാധനം ഓടറാക്കി കുഞ്ഞാണി ആദ്യായിട്ടല്ലെ അവന് സ്പെഷ്യൽ സ്പൈസി തന്നെ വാങ്ങി വ്യാഴാഴ്‌ചത്തെ തിരക്ക് കാരണം കടക്കുളളിൽ ഇരിപ്പിടമില്ലാതെ അവർ സാധനവുമായി പുറത്തേക്കിറങ്ങി... അൽബൈക്കിന്റെ സൈഡിലായി ചെറിയൊരു പാർക്ക് പോലെയുള്ള പുൽ മൈതാനിയിൽ ഒരു സുഫ്രയും ഒപ്പിച്ച് അവർ മൂന്നാളും കൂടി അവിടെ ഇരുന്ന് തിന്നാൻ തുടങ്ങി..
അപ്പോഴാണ് അവർ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തായി ഒരു പാവം തക്രൂണി സ്ത്രീ വന്ന് ഇരുന്നത്...
പുറം കാഴ്ചകൾ കണ്ട് തിന്നാസ്വദിക്കാമെന്ന് കരുതിയ അവർക്ക് അടുത്തിരിക്കുന്ന ആ കറുപ്പത്തിന്റെ ഇരുത്തവും നോട്ടവും ഒരു എടങ്ങേറായി തോന്നിയെങ്കിലും നാട്ടിലും ഇവിടെയും പൊത് രംഗത്തുള്ള ഉസ്മാന്റെ നന്മ മനസ് ഉണർന്നു..
ആ സ്‌ത്രീയെ കണ്ടിട്ട് എന്തോ ഒരു ഇത് ആ പാവത്തിനുംകൂടി ഒന്ന് ഓടർ ചെയ്താലൊന്ന് അവൻ പറഞ്ഞു.,
മൂന്നാൾതും കൂടി ഒറ്റക്ക് തിന്നാനുള്ള വിശപ്പുമായി ആർത്തിയോടെ ഇരിക്കുന്ന കുഞ്ഞാണി ഒന്നും മിണ്ടിയില്ല.,പോക്കറ്റിലേക്ക് ഒന്ന് നോക്കിയ യൂസുഫ് ഒരു ഐഡിയ പ്രയോഗിച്ചു.,
ഇനിയിപ്പൊ ക്യൂ നിന്ന് സാധനം ഓടറാക്കി കിട്ടുമ്പോഴേക്കും സമയം ഒരുപാടാകും നമ്മൾക്ക് ഇതീന്ന് ഓരോ കഷ്ണം കൊടുക്കാന്നും പറഞ്ഞ് അവൻ ഓരിവെക്കാൻ തുടങ്ങി..
തലേന്ന് ചുളുവിൽ പോയി കഴിച്ചതോണ്ടാവാം യൂസുഫ് വലിയ രണ്ട്‌കഷ്ണം തന്നെ കൊടുക്കാൻ വേണ്ടി മാറ്റി വെച്ചു അത് വേണോ എനിക്ക് നല്ല വെശപ്പ് ഉണ്ടെന്ന് പറഞ്ഞ ഉസ്മാനെയും നിർബന്ദിച്ച് ഒരു വലിയ കഷ്ണം ആ വെള്ളി പാത്രത്തിലേക്ക് ഇടീപ്പീച്ചു..
ഓരി വെക്കാൻ സഹായിക്കുന്ന കുഞാണി ബ്രോസ്റ്റിലെ കയ്യ് പിരിഞ്ഞ ചെറിയ പീസ് പാത്രത്തിലേക്ക് ഇട്ടത് കണ്ട യൂസുഫ് അത് മാറ്റി വലിയ കഷ്ണം തന്നെ അതിലേക്ക് ഇടാൻ പറഞ്ഞ് ബാക്കിയുള്ളത് എല്ലാം കൂടി ഒന്നിച്ച് സുഫ്രയിൽ കൊട്ടി അവർ തിന്നാൻ തുടങ്ങി...
ആ സ്ത്രീയുടെ ഇടക്കിടെയുള്ള നോട്ടം കാരണം അവർ വേഗം തിന്നെണീറ്റയുടനെ കുഞ്ഞാണിയാണ് മാറ്റി വെച്ച ബ്രോസ്റ്റ് കഷ്ണങ്ങൾ ആ സ്ത്രീക്കയി നീട്ടിയത്., ചിരിച്ച് കൊണ്ട് അവർ അത് സുഫ്രയിൽ തന്നെ വെക്കാൻ ആംഗ്യം കാണിച്ചു...
ശരിയെന്ന് തലയാട്ടി മൂവരും പോകാൻ ഒരുങ്ങി..
തിരിച്ച് നടക്കുന്നതിനിടയിൽ എന്റെ ബുദ്ധി കൊണ്ട് ആ പാവം സ്ത്രീക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനുമായി കാശും ലാഭിക്കാനായെന്ന് യൂസുഫ് വല്യ ഗമയിൽ അവരോട് പറഞ്ഞു.,എന്നിട്ട് ഒന്നുകൂടി ആ സ്ത്രീയെ തിരിഞ്ഞു നോക്കിയ അവൻ ആ കാഴ്ച കണ്ട് സ്തംഭിധനായി!!!
പാഴ്‌വസ്തുക്കൾ പെറുക്കി നടക്കുന്ന ആ സ്ത്രീ അവർ കൊടുത്ത ബ്രോസ്റ്റ് കഷ്ണങ്ങൾ അടുത്തുള്ള ബലദിയപെട്ടിയിലേക്ക് വീശിയെറിഞ്ഞ് വെള്ളിപോലെ വെട്ടിതിളങ്ങുന്ന ബ്രോസ്റ്റ് പാത്രവും പെപ്സി ബോട്ടലും മറ്റും സഞ്ചിയിലേക്ക് പെറുക്കി ഇടന്നു..
ഇതെല്ലാം കണ്ട് ഉസ്മാനും കുഞ്ഞാണിയും യൂസുഫിനെ രൂക്ഷമായി നോക്കി.. അവൻ ജാള്യതയോടെ തല താഴ്തി നിന്നു.,പിന്നെ കുഞാണിയെയും ഉസ്മാനെയും മാറി മാറി നോക്കി
ഒറ്റ ഓട്ടം...
പിന്നാലെ അവരും ഓടി... ◦
----------------------------------------
🏃🏃🚶🏻 നൗഷാദ് അരീക്കൻ
No comments:
Post a Comment