Saturday, 15 October 2016

ശുക്റ് ചെയ്ത് ജീവിക്കാം


നമുക്ക് ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് ശുക്റ് അഥവാ നന്ദി. അല്ലാഹു സുബ്ഹാനഹുവതആലാ അരുളുന്നു: നിങ്ങൾ ശുക്റ് കാണിച്ചാൽ ഞാൻ നിങ്ങൾക്ക് കൂടുതൽ തരും. നിങ്ങൾ നന്ദികേട് കാണിച്ചാൽ (അറിയുക) എൻറെ ശിക്ഷ കഠോരമാണ്പടച്ചതമ്പുരാൻ തന്ന അനുഗ്രഹങ്ങളുടെ കൂമ്പാരങങൾക്ക് നടുവിലാണ് നാം ജീവിക്കുന്നത്. സമ്പത്തിലും ആയുസ്സിലും ആരോഗ്യത്തിലും ആധുനിക സൗകര്യങ്ങളിലും അവൻ നമ്മെ അങ്ങേയറ്റം അനുഗ്രഹിച്ചിരിക്കുന്നു. ഒരു മുപ്പത് നാല്പത് കൊല്ലം മുമ്പത്തെ നമ്മുടെ ജീവിതം മാത്രം നോക്കിയാൽ മതി നിഅ'മത്തുകളെല്ലാം അനുഭവിക്കുമ്പോൾ നാം ഓർക്കുക. ഇത് റബ്ബിൻറെ പരീക്ഷണമാണ്. നാം നന്ദി കാണിക്കുന്നോ എന്ന് നോക്കുകയാണ്. വന്ദ്യരായ സുലൈമാൻ നബി() ഏറെ അനുഗ്രഹങ്ങൾ ലഭിച്ച പ്രവാചകരാണ്. ദൂരദിക്കിലുള്ള സബഇലെ രാജ്ഞി ബൽഖീസിൻറെ സിംഹാസനം കണ്ണ് ചിമ്മി തുറക്കും മുമ്പേ തൻറെ മുന്നിലെത്തിയത് കണ്ട് മഹാനവർകൾ പറഞ്ഞത് ഇത് എൻറെ റബ്ബിൻറെ ഔദാര്യമാണ്. ഞാൻ ശുക്റ് ചെയ്യുമോ അതോ നന്ദികേട് കാട്ടമോ എന്ന് എന്നെ പരീക്ഷിക്കാൻ വേണ്ടി". മുത്ത് സൂൽ ()അരുളി: "മുഅ'മിനിൻറെ കാര്യം അതിശയം തന്നെ. അവന് സന്തോഷം വന്നാൽ അവൻ നന്ദി കാണിക്കും. വിഷമം പിടിപെട്ടാൽ ക്ഷമിക്കും രണ്ടും അവന് ഗുണകരംതന്നെ".
അല്ലാഹുവിൻറെ അനുഗ്രഹങ്ങളാണ് കണ്ണും ചെവിയും നാവും മറ്റെല്ലാ അവയവങ്ങളും. എല്ലാം അവൻറെ പൊരുത്തത്തിലായാൽ ശുക്റായി. അല്ലെങ്കിൽ കുഫ്റായി. റബ്ബ്(സു) അവൻറെ നന്ദിയോടെ ജീവിക്കുന്ന ഇബാദുകളിൽ ഉൾപെടാൻ എന്നെയും നെമ്മ ഏവരെയും അനുഗ്രഹിക്കട്ടേ എന്ന ദുആയോടെ:
وصلى الله وسلم على سيدنا محمد واله وصحبه اجمعين


---------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment