Thursday, 20 October 2016

💗💗💚ഇഷ്ടം💚 💗💗


ഇഷ്ടപ്പെടുന്നു ഞാൻ സ്ത്രീകളിൽ രണ്ട്പേരെ
ആദ്യമായെനിക്ക് ജന്മംതന്നയെൻ മാതാവിനെ.. 
പിന്നെയെനിക്കായ് ജന്മംകൊണ്ട
പ്രിയസഖിയെ..

ഇഷ്ടപ്പെടുന്നുഞാൻ ആദ്യമായെന്നെ പരിലാളിച്ച മാതാവിനെ.. 

ഇഷ്ടപ്പെടുന്നു പിന്നെയെൻ മക്കളെ പരിചരിക്കുമെൻ സഖിയെ 


ഇഷ്ടപ്പെടുന്നു ഞാനെൻ മാതാവിനെ
സ്വർഗ്ഗം കിടക്കുന്നാ കാൽചുവട്ടിൽ

ഇഷ്ടപ്പെടുന്നു ഞാനെൻ സഖിയെ  സ്വർഗ്ഗതുല്ല്യമാക്കുമവളെൻ ജീവിതം.

-------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment