ചില പുഞ്ചിരികളുണ്ടു മനസ്സിൽ നിന്നു മായാത്തവ....
ആർത്തുള്ള അട്ടഹാസത്തേക്കാൾ എന്തു കൊണ്ടും ഭംഗി പുഞ്ചിരി ക്കു തന്നെയാ...😁
കുഞ്ഞിളം പ്രായത്തിന്റെ പല്ലില്ലാത്ത മോണ കാട്ടിയുള്ളൊരു പുഞ്ചിരി ഏറ്റവും നിഷ്കളങ്കമായതു...😀
വോട്ടു തേടി കൈ പിടിച്ചു കൊണ്ടുള്ളൊരു ചിരി ഏറ്റവും കപടമായതു...😎
പിതാവിന്റെ മുഖത്തു വരുന്നതാവും ഏറ്റവും വിലപ്പെട്ടതും കാണാൻ കൊതിക്കുന്നതും
പിന്നുമ്മാന്റെ പുഞ്ചിരി ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും മരിക്കുവോളം കാണാൻ കൊതിക്കുന്നതും
നുണക്കുഴികൾ വിടർന്നു കൊണ്ടുള്ളൊരു
പുഞ്ചിരി😜
മറക്കാനാവാത്തതു
ചെറു നോട്ടത്തിന്റെ പുഞ്ചിരി പരിചയത്തിന്റേതു....
ചങ്ങാതിക്കൂട്ടത്തിൽ പുഞ്ചിരിക്കു സ്താനമില്ല ഇവിടം പൊട്ടിച്ചിരികളാണാവിശ്യം😂😂😂
ന്തായാലും നമുക്കു പുഞ്ചിരിക്കാം
ഹൃദയമറിഞ്ഞുള്ള പുഞ്ചിരി പോലും ധർമ്മമാണു...(തിരുനബി)
-----------------------
അജ്മൽ പി. പി.
No comments:
Post a Comment