Thursday, 6 October 2016

ഞാനും എന്റെ സൈക്കിളും....!!



സത്താർ സാഹിബിന്റെ🚲 സൈക്കിൾ🚲 കഥ വായിച്ചപോൾ എന്റെ  🤔ഓർമ്മയിൽ മായാതെ കിടക്കുന്ന ഒരു  കൊച്ചു അനുഭവം📝:-

ഈ വിനീതൻ എട്ടാം ക്ലാസിൽ പടിക്കുന്ന സ്കൂൾ കാലഘട്ടം...

 കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസക്ക്‌ചേർന്ന് നിൽക്കുന്ന രണ്ട് മുറി പീടികയിൽ ഒന്നിൽ 👗മേക്സിയും രണ്ടാമതെതിൽ 🍬മിഠായി കട.
അതിൽ  വാടകക്ക് കൊടുക്കുന്ന 🚲🚲🚲മൂന്ന് സൈക്കിൾ ഒന്ന് 🚲കാവണ്ടി, 🚲അരവണ്ടി, 🚲ഒരു വണ്ടിസൈക്കിളുകൾ,
അച്ച നാമ്പലത്തുള്ളവർ (പേര് ഓർമ്മ ഇല്ല) നടത്തുന്നതായിരുന്ന ഇത്.

പല ദിവസങ്ങളിലുംസ്കൂൾ വിട്ട് വീട്ടിൽ നിന്നും 6 രൂപ ഒപ്പിച്ച് കാ വണ്ടി സൈക്കിൾ ഒരു മണിക്കൂർ വാടകക്ക് എടുത്ത് വീടിന് മുനിലുള്ള പൂളക്കണ്ടതും നടവരമ്പിലൂടെയും🚴🚴 സാഹസികമായി മിനുന്ന പ്രകടനം കാഴ്ച്ചവെക്കുപോഴെക്കും ⏰സമയം ഒരു മണിക്കൂർ ആവും.

അങ്ങനെ കാലചക്രം⚙ തിരിഞ്ഞു കൊണ്ടിരികു പോഴാണ് എന്റെ മനസ്സിലും🤔 ഒരു പുതിയ 🚴സൈകളിന്റെ ബേല്ലടി മുഴങ്ങിയത്...

അങ്ങനെ ആ ബേല്ലടിയുടെ മുഴക്കം ഞാൻ ഉപ്പാന്റെ കാതിലും കേൾപ്പിച്ചു... 

😔നിരാഷയായിരുന്നു മറുപടി.
 SSLC കഴിയട്ടെ എന്ന് പറഞ്ഞ് ഒരു നീണ്ട 🗓കാലാവധിയും തന്നു... 

പക്ഷേ ഞാൻ എന്റെ ബേല്ലടി നിറുത്താതെ തുടർന്നു...
 സമ്മർദ്ധതന്ത്രവും പുറത്തെടുത്തു. 
റേഷൻ പീടികയിൽ പോവൽ, ചമ്മൽ പേറുക്കൽ,🏃 മഗ്രിബാക് വിളിക്കുന്നതിന് മുബ് വീട്ടിൽ അണയൽ...etc

അങ്ങാനെ ഇരിക്കെ ഉപ്പ ഗൾഫിൽ നിന്നും നാട്ടിൽ എത്തി... എല്ലാദിവസം ഉപ്പ മഗ് രിബ് നമസ്കരിച്ച് വന്ന് വിടിന്റെ തായെരയിലെ തറയിൽ കിടക്കൽ പതിവാണ്... 

😉ഒരു  ദിവസം സമയവും സന്ദർഭവും ഒത്തുവന്നപോൾ ഞാൻ എന്റെ സൈക്കിൾ മുഹബ്ബത്ത് ഉപ്പനോട് പറഞു...ഉപ്പ ഓക്കേ പറഞു😄😃.
കൂടെ കുറെ നിർദേഷങ്ങളും...

 കൂട്ടിലെ തത്തയായ എന്റെ സഹോദരൻ  (കെ.എം ഷരീഫ്‌ )ന് കൺട്രോളിംഗ് ചുമതലയും 🚲സൈക്കിൾ വാങ്ങാനുള്ള 💵കാശും ഏൽപിച്ചു ...

അന്ന് രാത്രി ഞാൻ 💤ഉറങ്ങീട്ടുടാവുമോ എന്ന് നിങ്ങൾ തെന്നെ ചിന്തിച്ചു നോക്കികാളി...


 വിഷയത്തിലേക്ക് വരാം...
 വ്യാഴാഴ്ച്ചവികളിൽ ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന്🏃 പോക്ക് ഒരു ട്രാൻറ്റ് ആയ കാലം... 

ഒരു ദിവസം ഞാൻ എന്റ പുതിയ 🚴സൈക്കിൾ എടുത്ത് പുതിയത്തുപുറായക്ക് അടുത്തുള്ള കുഴിച്ചിനയിലെ ഉമ്മന്റെ വീട്ടിലെക്ക് പോവുകയായിരുന്നു.

 കുറ്റൂർ-മുക്കിൽ പീടിക - എറാകുളം - കുന്നുംപുറം വഴിയാണ് റൂട്ട് പ്ലാൻ ചൈയ്തത്🎯... 

കുറ്റൂർ റോട്ടിലേക്ക് കയറി. മുന്നിൽ ഒരു പുതിയ ഓട്ടോറിക്ഷ പോവുന്നുണ്ട്',
 പിന്നാലെ മോശമല്ലാത്ത 🚴സ്പീഡിൽ ഞാനും പറകെ പിടിച്ചു.

നമ്മുടെ ശങ്കരേട്ടന്റെ ഹോട്ടലിന്റെ മുനിൽ എത്തിയപോൾ ഒട്ടോറിക്ഷ ആളെ ഇറക്കാൻ ഷടൻ ബ്രേക് കിട്ടു...
 എന്റെ 🚴സൈകളിന്റെബ്രേക് ഞാൻ പിടിക്കുബോഴെക്കും സൈക്കിൾ "ട്ടേ" 🙆എന്ന ശബ്ദം കെട്ടു ഓട്ടോക്ക് പിറകിൽ തട്ടി പിന്നിൽ ഒരു ചെറിയ പൈന്റിംഗ് സ്ക്രാച്ചും...

 ഹോട്ടലിൽ ഉള്ളവാർ ഇറങ്ങി വന്ന പോഴെക്കും ഞാൻ സൈക്കിൾ എടുത്തു നേരെ വിട്ടു🚴🚴🚴...

 പോകുന്ന പോക്കിൽ  ഓട്ടോഡ്രൈവറുടെ മുഖത്തെക്ക് ഒന്ന് നോക്കി... 😑
ഭാഗ്യം ഡ്രൈവർ യാത്ര കാരുടെ കൈയിൽ നിന്നും കാശ് വാങ്ങുന്ന തിരക്കിലായിരുന്നു...

ഈ ഓട്ടോഡ്രൈവർ നമ്മുടെ ക്കൂട്ടിലെ ഒരു തത്തയാണ്.ഇപ്പോൾ അയാൾ ഗൾഫിൽ ജോലിച്ചേയ്യുന്നു..

 അന്ന് പറ്റിയ തെറ്റിന് ഇവിടെ ക്ഷമച്ചോദിക്കുന്നു...🙏

---------------------------------------
മുഹമ്മദ്‌ മുസ്തഫ കെ. എം. 

No comments:

Post a Comment