Saturday, 5 March 2016

ഭാരതം

അമ്മ പുല്ലരിയാൻ പോയി.
മക്കൾ അകത്തിരുന്നു തമ്മിൽ തല്ലാൻ തുടങ്ങി. അച്ഛൻ നഖം ഉറസ്സി വീറും വാശിയും നൽകി.
പശു ഏട്ടിലിരുന്നു അയവിറക്കി.
വാളും കുന്തവുമായി വന്നവർ പടിപ്പുര വാതിൽ തള്ളി ത്തുറന്നു അകത്തു കയറി.
ഏട്ടിലെ പശു തലപ്പൊക്കി നോക്കി.
കിണ്ണത്തിൽ കൊത്തിപ്പെറുക്കുന്ന നാടൻ കോഴികൾ ഒറ്റക്കാലിൽ അനങ്ങാതെ നിന്നു.
ഇരച്ചു കയറിയ കാവിപ്പട തൊഴുത്തിന്നു തീയിട്ടു. ബലമുള്ള കയറിൽ കഴുത്തു കുരുക്കികെട്ടിയ പശുവിന്റെ കണ്ണു തള്ളി.
ഉറക്കേ കരഞ്ഞു... നിറുത്താതെ കരഞ്ഞു.
മക്കൾക്കു പുതിയ വിഷയങ്ങൾ ഇട്ടു കൊടുത്തു അച്ഛൻ നഖം ഉറസ്സികൊണ്ടിരുന്നു.
കാപാലികർ ആട്ടിപ്പിടിച്ച കോഴികളെ കഴുത്തു ചെരിച്ചു കൊന്നു. കൊക്കിപ്പാറിയ കുഞ്ഞുങ്ങളുടെ ശബ്ദം ഉരല്ലിന്നടിയിലെ പീക്കകുഞ്ഞൻ പോലെയായി.
നീട്ടിപ്പിടിച്ച വാളു മാനത്തു വട്ടംച്ചുഴറ്റി താഴേക്കു വീശിയപ്പോൾ കാടിവെള്ളം മോന്തികൊണ്ടിരുന്ന അമ്മിണി ആടിന്റെ തല ഉരുണ്ടുപോയി..
അച്ചൻ വിരലുരസ്സികൊണ്ടിരിന്നു... മക്കൾ അടിപിടിയിൽ വൈദക്ത്യം തെളിയിച്ചു കൊണ്ടേയിരുന്നു.
അടുക്കള വാതിൽ ചവിട്ടിത്തുറന്നവർ കണ്ണിൽ കണ്ടെതെല്ലാം പുറത്തെകെറിഞ്ഞു... അവിടം തീയിട്ടു അടുത്ത റൂമിലേക്ക് കയറി.
തൊട്ടിലിൽ ഉറങ്ങിക്കിടന്ന കൊച്ചുമോനെ കാലിൽ പിടിച്ചു നിലത്തടിച്ചു, ഒച്ച വെക്കുന്നതിനു മുമ്പേ............
അച്ചൻ വിരലുരസ്സികൊണ്ടിരിന്നു... മക്കൾ കയ്യൂക്ക് തെളിയിച്ചു കൊണ്ടേയിരുന്നു.
അങ്ങിനെ അവർ ആ റൂ മിലുമെത്തി.
മുഖത്ത് ചോര വാർന്നൊഴുകുന്ന മക്കളുടെ പോരാട്ടം അവർക്ക് ആനന്തം പകർന്നു.
അച്ചനപ്പൊഴും ഒരസ്സികൊണ്ടിരുന്നു.... കണ്ണട വെച്ച കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട്...
അടിപ്പിടിക്കിടയിൽ ഇരയെപ്പിടിക്കാൻ അവർക്കെളുപ്പമായി....
ഒന്ന് ....
രണ്ട് ....
മൂന്ന് ....
നാലാമത്തേത് പെണ്ണായിരുന്നു.... കൂടിയിട്ടു കത്തിച്ചു....
ആസനം ചൂടായപ്പോൾ അച്ചൻ എഴുന്നേറ്റോടി.... പിറകു വശത്തെ പുറത്തേക്കുള്ള പടിയിലെത്തിയപ്പോഴെകും അയാളും ഒരു കരിക്കട്ടയായി മറിഞ്ഞു വീണു......
തിരിച്ചു വന്ന അമ്മക്ക് ബാക്കിയായി ഒന്നുമില്ലായിരുന്നു.
എരിഞ്ഞടങ്ങിയ കനൽ കൂനയിലേക്ക് നോകി ആ മത്യ ഹ്രദയം തേങ്ങി...
അതെ, ആ ഭാരത മാതാവ് തേങ്ങിക്കൊണ്ടേയിരുന്നു......
അവരിങ്ങെത്തി
നിർത്തൂ തമ്മിലടി
വേർപ്പിരിയല്ലെ ഒരിക്കലും
ഒരുമയായി തള്ളിപ്പിടിക്കാം
നമുക്കാ പടിപ്പുര വാതിൽ
കാപാലികർ അകത്തു കയറാതിരിക്കാൻ
**********************************
അമ്പിളി പറമ്പൻ മുനീർ

 കുറേയായി ചൊറിയുന്നു.... ഒന്നു മാന്തീതാ.... എന്നേ വെറുതേ വിടൂ 

🙏

No comments:

Post a Comment