Saturday, 26 March 2016

ഞാൻ കണ്ട നിയമസഭ


                1987 ഒക്ടോബർ.  എനിക്ക് ആദ്യമായ് സർകാർ ജോലികിട്ടിയത് തിരുവനന്തപുരത്തായിരുന്നു. വലിയ  സന്തോഷം തോന്നി. തലസ്ഥാന നഗരിയല്ലേ.. ഒഴിവു ദിനങ്ങളിൽ പല സ്ഥലങ്ങളും സന്ദർശിച്ചു. നിയമ സഭ കാണാൻ അതിയായ മോഹവുമായി നടക്കുമ്പോൾ നാട്ടിലെ ഒരു സുഹൃത്തിനെ അവിടെ വെച്ച് കണ്ടുമുട്ടി. അവനോട് കാര്യം പറഞ്ഞു. അവൻ പിറ്റേന്ന് തന്നെ MLA ക്വാട്ടേഴ്സിൽ കൊണ്ട്പോയി അന്നത്തെ തിരൂരങ്ങാടി MLA കുഞ്ഞാലികുട്ടി സാഹിബിനെ കണ്ടു എനിക്ക് സ്പീകേഴ്സ് ഗാലറിയീൽ തന്നെ ഇരിക്കാനുള്ള രണ്ട് പാസ് വാങ്ങിതന്നു.

ഈ വി രം ഞാനെന്റെ ഓഫീസിൽ പറഞ്ഞപ്പോൾ തിരുനന്തപുരം ടൗണീൽ താസിക്കുന്ന എൻറെ സീനിയർ ഓഫീസർ പറഞ്ഞു. "ഞാൻ ഈ നാട്ടുകാരനാണെങ്കിലും ഇത് വരെ നിയമസഭ കണ്ടിട്ടില്ല. ഞാനും കൂടെവരാംഞാൻ ഇതാണ് മലപ്പുറത്ത്കാരുടെ കഴീവെന്ന ഗമയോടെ മൂപ്പരുടെ സ്കൂട്ടറിൽ പീറ്റേന്ന് അതിരാവിലെ നീയമസഭാ കവാടത്തിലെത്തി. സെക്യൃരിറ്റി പരിശോധന കഴിഞ്ഞ് അകത്ത് കടന്നതും ഞങ്ങൾ കൂട്ടം തെറ്റി. ഞാൻ കൗതുകത്തോടെ അകത്തളമൊന്ന് വീക്ഷിച്ചു.  മുഖ്യമന്ത്രി കസേരയിൽ സ്വതസിദ്ധമായ ചിരിയോടെ ഇരിക്കുന്നു..സഖാവ് നായനാർ. സ്പീക്കർ വർകല രാധാകൃഷ്ണൻ.. തലേന്ന് തിരുവനന്തപുരത്ത് നടന്ന പോലീസ് അതിക്രമത്തീനെതിരെ എംഎം ഹസൻ സർകാരിനെതിരെ കത്തികയറുന്നു. തുടർന്ന് പ്രവാസികളുടെ പ്രശ്നം ചെർകുളം അബ്ദുല്ലയാണെന്ന് തോന്നുന്നു അവതരിപ്പിച്ചു. ഇതെത്രയോ തവണ പറഞ്ഞതാന്നും പറഞ്ഞ് സപീക്കർ വിലക്കിയപ്പോൾ   ജ. സീതീഹാജി വളരെ ഗൗരവത്തോടെ അതേറ്റുപിടിച്ചു. ഇങ്ങനെ കൊണ്ടുംകൊടുത്തും സഭ കൊഴുത്തു. 

സമയം പോയതറിഞ്ഞീല.  സമയം പത്ത് മണി!! വേഗം പുറത്തിറങ്ങി. കൂട്ടുകാരനെ കാണുന്നില്ല. പത്ത് മിനിറ്റ്കൂടി കാത്തു.  ഒരു തുണ്ട് പേപ്പറെടുത്ത് ഇങ്ങനെയെഴുതി. "ഒരുപാട് കാത്തുനിന്നു..ഞാൻ പോകുന്നു".  കടലാസ് സ്കൂട്ടറിൽ വെച്ചു. ഓട്ടോ പിടിച്ച് ഓഫീസീലെത്തിയെങ്കിലും ഒരു മണിക്കൂർ ലേറ്റായി. പുതിയ ആളായതോണ്ടാവും സൂപ്രണ്ട് ഒന്നും പറഞ്ഞീല. ഒപ്പിട്ട് തിരിഞ്ഞ് നോക്കീപ്പോ എൻറെ കൂടെ വന്ന സുഹൃത്തുണ്ട് തകൃതിയിൽ ജോലി ചെയ്യുന്നു. അത്ഭുതത്തോടെ ഞാൻ നോക്കീപ്പൊ മൂപ്പര് പറഞ്ഞു..ഞാൻ നേരത്തേ പോന്നു.. അപ്പോ ഞാൻ ആരുടെ വണ്ടീലാ കടലാസെഴുതി വെച്ചത്.? അയാൾ എഴുത്ത് വായിച്ച് അന്തം വിട്ട് കാണും. ഇനി അയാളുടെ ഫേമീലി കൂടെയുണ്ടായിരുന്നെങ്കിലോ.. കുടുംബ കലഹം ഉറപ്പ്..
അങ്ങനെ എൻറെ നിയമസഭാ സന്ദർശനം 30 കൊല്ലത്തിന് ശേഷവും ഒളിമങ്ങാതെ നിൽക്കുന്നു.
ക്ഷമിക്കുമല്ലോ..
----------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment