Wednesday, 7 December 2016

😂😂 പൊല്ലാപ്പ് 😂😂

ഒരു ചെറിയ പെരുന്നാൾ ദിവസം ബസ്സിൽ ഭയങ്കര തിരക്കാണ്
   ഇന്നത്തെ പോലയല്ല എല്ലാവരും യാത്രക്ക്ബസ്സിനെ ആശ്രയിക്കുന്ന കാലത്താണ്
കോട്ടക്കൽ ഇരിങ്ങല്ലൂർ വേങ്ങര കൊണ്ടോട്ടി റൂട്ടാണ് ബസ്സ്
പെരുന്നാൾ ലീവ് കഴിഞ്ഞ് പിറ്റെ ദിവസം സ്കൂൾ തുറക്കും
അതിനായി വിരുന്നു പോയ സ്ത്രീകളും കുട്ടികളുമാണ് ബസ്സ് നിറയെ

എല്ലാസ്റ്റോപ്പിലും നിറുത്തി വരുന്നത് കൊണ്ടും തിരക്കു കാരണവും കുറച്ചു വൈകീയാണ് ബസ്സ് വരുന്നത്

കോട്ടക്കൽ നിന്നും പോന്ന് ഇരിങ്ങല്ലൂരും കഴിഞ്ഞ് വേങ്ങര ഗാന്ധിദാസ്പടി എത്തിയപ്പോഴുണ്ട് ഒരു മാരുതി കാറ് ലൈറ്റിട്ട് നീട്ടി ഹോണടിച്ചും രണ്ട് മോടോർ സൈകിളും ഒരു ഒാടോറിക്ഷയും സ്പീഡിൽ വന്ന് ബസ്സിനെ വെലങ്ങിട്ടു നിർത്തി

കാറിലുള്ളവർ ചാടി ഇറങ്ങി ബസ്സിനുള്ളിലേക് കയറാൻ നിൽകൂന്നു

 ഒാട്ടോറിക്ഷയിൽ നിന്നും ഒരുസ്ത്രീയും കുട്ടിയും ഇറങ്ങി വന്നു

അപ്പോഴേകും ആളുകൾബസിന് ചുറ്റും കൂടിയിരുന്നു

ആർകും എന്താണ് എന്നഅറിയാതെ അപിപ്രായം പറയുകയാണ്

    *വിടരുതവരെ മൻസന്മാരെ ഇറക്കാൻ നേരൽഞാത പായാണ് ** ഒരാൾവിളിച്ചു പറയുന്നത് കേട്ടു

ഞാനാകെ പേടിച്ചു എന്താണ് സംബവിച്ചത്

ബസ്സ് എവിടെയെങ്കിലും തട്ടിയോ
അതൊ വല്ല പോക്കറ്റടിയും നടന്നോ

ഒരത്തും പിടിയും കിട്ടുന്നില്ല

ഞാൻ വേഗം കണ്ടക്ടർ ബേക് അരയിൽ തിരുകീബേക്കിലൂടെ ഇറങ്ങി
ആളുകളുടെ കൂട്ടത്തിൽ പോയി നിന്നു

കൂട്ടത്തിൽ ഒരാൾ ഒാട്ടോയിൽ വന്ന
ഈസ്ത്രീയോട് ചോദിച്ചു

 എന്താണ്സംബവം എന്ന്

അപ്പോൾ അവർ പറയുകയാ എൻ്റെകുട്ടി മാറി യതാ....
അപ്പൊ ഇതൊ
 കൂടെയുള്ള കുട്ടിയെ ചൂണ്ടീ അയാൾ വീണ്ടും ചോദിച്ചു
 ഇത് എൻ്റെതല്ല ഞാൻ ഇറങ്ങിയപ്പോ എൻ്റെതാണന്നു കരുതി കൈപിടിച്ചതായിരുന്നു
ഇവരുടെ വാക്ക് കേട്ടതോടെ കൂടി നിന്നവർ ചിരിച്ചു കൊണ്ട് പിൻമാറാൻ തുടങ്ങി
കൂട്ടത്തിൽ ഒരുത്തൻ പറയുന്നുണ്ട് സാധനങ്ങൾ മാറുന്നത് കേട്ടിട്ടുണ്ട് കുട്ടി മാറി കൊണ്ട് പോവുന്നത് ആദൃത്തതാ

ഇതിനിടക്ക് ആ സ്ത്രീയുടെ കുട്ടി ഇറങ്ങി വന്നിരുന്നു
ആദൃത്തെ കുട്ടിയെ ബസിൽ കയറ്റി ബസ്സ് വീണ്ടും വേങ്ങര സ്റ്റാൻ്റിൽ എത്തി

സമയം കഴിഞ്ഞത് കാരണം വേങ്ങര നിറുത്തി കൊണ്ടോട്ടിയിലേക് പോയില്ല

എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ  ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഒരു മൂന്ന വയസ്സുള്ള കുട്ടി ഇരിക്കുന്നു
 ഇത് എങ്ങനെ വന്നു എന്ന് നോകുംബോഴേകും വേങ്ങര
പോലീസ് ജീപ്പ് സ്റ്റാൻ്റിൽ എത്തിയിരുന്നു എസ് ഐ ഇറങ്ങി വന്നു
എടോ ഈബസിൽ ഒരുകുട്ടിയേകിട്ടിയോ
*ഇതാണോ സാറെ*** കുട്ടിയെ ചൂണ്ടികൊണ്ട് ഞാൻ ചോദിച്ചു
  *എന്തടോ ഈകുട്ടിയുടെ കൂടെയുള്ളവരെ കൊണ്ട് വരാതെ നീബസ്സ് എടുത്ത് പോന്നത് ഒരുക്പ്ലയൻ്റുണ്ട് എന്ന് പറഞ്ഞു

 സാറെ ഞങ്ങൾ ഈ കുട്ടിയെ ഇപ്പഴാണ് കാണുന്നത്

 ഞങ്ങൾക്കു അറിയീല്ല ഈ കുട്ടിയെ എന്ന് പറഞ്ഞു

എടുത്തോ ബസ്സ് സ്റ്റേഷനിലേക് എന്ന് പറഞ്ഞു ഒരു പോലീസു കാരനെ ബസിൽ കയറ്റി ഡ്രൈവർ ബസ്സ് സ്റ്റേഷനിലെത്തച്ചു

ഞങ്ങൾ എത്തുംബോൾ ആകുട്ടിയുടെ ബന്ധുക്കളുണ്ട് സ്റ്റേഷനിൽ

എസ് ഐ എന്താണ് സംബവിച്ചത് എന്ന് അവരോട് ചോദിച്ച ചോദിച്ചപ്പോൾ കുട്ടിയുടെ ഉമ്മ പറയുകയാ

അവർ സീറ്റ് പിടി്കാൻ കുട്ടിയെ ബസ്സിലിരൂത്തി സാധനം വാങ്ങാൻ കടയിലേക് പോയതായിരുന്നു
 അവർ തിരിച്ചു വന്നപ്പോൾ ബസ്സ് കാണുന്നില്ല
   സതൃത്തിൽ ഈസ്ത്രീ സീറ്റ് പോവാതിരിക്കാൻ കുട്ടിയെ സീറ്റിലിരുത്തികടയിലേക്കു പോയതാണ്
ഞങ്ങൽ ടൈം ആയപ്പോൾ  ബസ്സ് എടുത്തു പോന്നു

ഇത് കേട്ട എസ് ഐ   ഞങ്ങളോട് പോവാൻ പറഞ്ഞു
അന്നത്തെ ഒരു ദിവസത്തെ പൊല്ലാപ്പ് ജീവിതത്തിൽ മറക്കില്ല
😄😄😄😄😄😄😄😄😄

------------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment