ജബ്ബാർ മാഷ്;
ഓർമ്മയിലെ അsയാളങ്ങൾ
〰〰〰〰〰〰〰〰
സത്താർ കുറ്റൂർ
〰〰〰〰〰〰〰〰
ജബ്ബാർ മാഷുമായി കൂടുതൽ ഇടപഴകാൻ അവസരം കിട്ടിയിട്ടില്ല.
ഞാൻ നാട്ടിലിറങ്ങി തുടങ്ങിയ കാലത്ത് അദ്ദേഹം നാട് വിട്ട് പോയി തുടങ്ങിയതാവും കാരണം.
പഠിപ്പിക്കുന്ന പാഠങ്ങളെ ക്ലാസ് മുറിക്ക് പുറത്തും ജീവിതാനുഭവങ്ങളാക്കി മാറ്റുന്നവരാണ് യഥാർത്ഥ അധ്യാപകർ.
ഇവർ സമൂഹത്തിന്റെ മുന്നിൽ നടക്കേണ്ടവരും നാടിന്റെ തലയെടുപ്പാവേണ്ടവരുമാണ്.
നാട്ടിൽ പൊതുരംഗത്ത് കാര്യമായ ഇടപെടലുകൾ നടത്താൻ സമയവും സന്ദർഭവും ഒത്തു കിട്ടാത്തവരുടെ കള്ളിയിലാണ് ജബ്ബാർ മാഷെ എനിക്ക് ചേർത്ത് വെക്കാനാവുന്നത്.
എന്നാൽ പോലും നിലപാടുകളുടെ കാർക്കശ്യവും, നിരീക്ഷണങ്ങളുടെ വ്യക്തതയും ഉളളിൽ ജ്വലിപ്പിച്ച് നിറുത്തിയ ഒരാളായാണ് ജബ്ബാർ മാഷെ ഞാൻ നോക്കി കാണുന്നത്.
കുറച്ച് അകലെ നിന്നപ്പോഴും പിന്നീട് കുറച്ച് നേരമെങ്കിലും അടുത്ത് നിന്ന് സംസാരിച്ചപ്പോഴും എനിക്കത് അനുഭവപ്പെട്ടിട്ടുണ്ട്.
ഞാൻ പലപ്പോഴും ആലോചിക്കുന്നൊരു കാര്യമുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള അധ്യാപകർ നമ്മുടെ കൈവിരലിൽ എണ്ണാൻ പോലും ഇല്ലാത്ത ഒരു നാടായി നമ്മുടേത് മാറി എന്നതാണത്.
പല നാടുകളിലും മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രതിഭാധരായ അധ്യാപകരാണ് മുന്നിൽ നിൽക്കുന്നത്.
നമുക്കും അങ്ങനെ ഒരു പാരമ്പര്യമുണ്ടായിരുന്നു.
ജബ്ബാർ മാഷെ വലിയുപ്പ മിതോണ്ടി മാഷ് ഈ കണ്ണിയിലെ എടുത്ത് പറയേണ്ട ഒരു വ്യക്തിത്വമായിരുന്നു.
നിയോഗം കൊണ്ടും അവരുടെ ഒരു പിന്തുടർച്ചക്കാരനാവാൻ ഈ ഇളം തലമുറക്കാരന് കഴിയുമായിരുന്നു.
പക്ഷേ വിധി മറിച്ചായിപ്പോയി.
19 വർഷം നീണ്ട പ്രവാസ ജീവിതത്തോട് വിട പറയാൻ ആലോചിച്ചുറച്ച സമയത്ത് തന്നെ അദ്ദേഹം എന്നെന്നേക്കുമായി നമ്മോട് വിട പറഞ്ഞു.
ക്ലാസ് മുറിയിൽ നല്ലൊരു അധ്യാപകന്റെ ഒരു പീരിയഡ് എത്ര പെട്ടൊന്ന് തീർന്നതായി അനുഭവപ്പെടുമോ അതുപോലോത്തൊരു അനുഭവമായിരിക്കും' ജബ്ബാർ മാഷുമായി അടുത്ത് ഇടപഴകിയവരിൽ ഈ വിയോഗം ഉണ്ടാക്കിയിട്ടുണ്ടാവുക.
മരണപ്പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ലീവിന് നാട്ടിൽ വന്നപ്പോഴാണ് ജബ്ബാർ മാഷുമായി കാര്യമായ ഒരു അടുപ്പം ഈ യുള്ളവന് ഉണ്ടാക്കാനായത്.
അന്ന് അദ്ദേഹവുമായി രാഷ്ട്രീയവും സാമൂ ഹികവുമായ നിരീക്ഷണങ്ങൾ ചെറിയ രീതിയിലെങ്കിലും പങ്ക് വെച്ചിരുന്നു.
സംസാരത്തിലും പ്രവൃത്തിയിലും ചില പരിധികളെ കാത്തുവെക്കുന്നതിൽ മാഷ് വല്ലാതെ ശ്രദ്ധിച്ചിരുന്നു.
നിലപാടുകളുടെ നേർ വര നാട്ടിൽ നിന്ന് മാഞ്ഞു തീരരുതെന്ന കാർക്കശ്യം അദ്ദേഹം വെച്ച് പുലർത്തിയിരുന്നു.
ചുറ്റുവട്ടത്തെ കുറിച്ച് നല്ല സ്വപ്നങ്ങൾ മാത്രമല്ല,
ഉള്ള് പൊള്ളിക്കുന്ന ചില ആകുലതകളും മാഷിനുണ്ടായിരുന്നു.
എടുപ്പിലും നടപ്പിലും തികഞ്ഞ മാന്യതയും മിതത്വവും നിലനിറുത്തി.
ആവശ്യത്തിന് മാത്രം സംസാരിച്ചു.
ഇടപെടലുകളും അങ്ങിനെ തന്നെ.
ആൾക്കൂട്ടത്തിൽ വലിഞ്ഞ് കയറി ആളാവാൻ വന്നില്ല.
മറ്റുള്ളവരുടെ ശ്രദ്ധ വാങ്ങാനുള്ള കോപ്രായങ്ങൾ കാട്ടിയതുമില്ല.
ബഹളം കൊണ്ട് ആളെ അളക്കുന്ന കാലത്തും മിതഭാഷിയായി നിന്നു.
ആ സംസാരത്തിൽ ഒഴിവാക്കാനുള്ള വരികളില്ലായിരുന്നു.പറയാൻ പാടുള്ളതേ
മൊഴിഞ്ഞൊള്ളൂ.
ഇതു കൊണ്ടൊക്കെ തന്നെയാവണം കാപട്യങ്ങളുടെ തള്ളൽ കൊണ്ട് ഗൗരവ്വം കുറഞ്ഞ് പോയ നമ്മുടെ പൊതുമണ്ഡലങ്ങളിൽ അദ്ദേഹത്തിന് കാര്യമായ മേൽവിലാസങ്ങൾ ഇല്ലാതെ പോയതും.
ചിട്ടയായ ജീവിതം കൊണ്ട് വിശ്വാസത്തെ അടയാളപ്പെടുത്തിയ നല്ലൊരു ചെറുപ്പക്കാരൻ
എന്നുകൂടി ജബ്ബാർ മാഷെ അഭിസംബോധനം ചെയ്യാം. പ്രവാസത്തിലും
സാമൂഹിക പ്രവർത്തനങ്ങളിൽ ഇദ്ദേഹം സജീവമായിരുന്നു.
▫▫▫▫▫▫▫▫
പിൻകുറി,
➖➖➖
ജബ്ബാർ മാഷിന്റെ ഓർമ്മയുടെ ഓരം പറ്റി പള്ളിപറമ്പിലേക്ക് നടക്കുന്നതിനിടയിൽ അഡ്മിൻ ഡസ്കിലെ സഹോദരൻ KM ശരീഫ് തന്ന ചില ജീവിത രേഖകൾ കൂടി ഇതോടൊപ്പം ചേർത്ത് വെക്കുന്നു,
കണ്ണമംഗലം എടക്കാപറമ്പ് സ്കൂളിലാണ് ജബ്ബാർ മാഷിന്റെ ഗവ: സർവ്വീസ് തുടങ്ങുന്നത്,
പിന്നീട്
കൊളപ്പുറംGups ലേക്ക് മാറി.
അവിടെ നിന്ന് കക്കാടംപുറം സ്കൂളിലേക്കും.
കക്കാടംപുറത്ത് നിന്നാണ് അധ്യാപക വേഷം അഴിച്ച് പ്രവാസി ആയത്.
9 വർഷവും 4 മാസവും ആയിരുന്നു സർവ്വീസ് കാലം.
19 വർഷം നീണ്ടതായിരുന്നു പ്രവാസകാലം.
മരിക്കുമ്പോൾ
48 വയസ്സായിരുന്നു.
------------------------
സത്താർ കുറ്റൂർ
ജബ്ബാർ മാഷ് ഒരോർമ്മ
=================
കുരിക്കൾ അബ്ദുൽ ജബ്ബാർ (ജബ്ബാർ മാസ്റ്റർ)
ഞാൻ ചെറുപ്പം മുതൽ കാണുന്ന മുഖം. പുജ്ജിരികുന്ന ആചെറിയ മനുഷ്യൻ.
പല കാര്യങളിലും എ നിക്ക് സഹായം തന്ന എൻറെ അയൽവാസി.
ഒരു വെള്ളിയാഴ്ച ജു മുഅ നമസ്കാരശേഷം Mrc യുടെ ഒരു ഫോൺ നമ്മുടെ ജബ്ബാറിന് സു ഖമില്ല ,ഹേസ്പിറ്റലിലാണ്
പിന്നെ അറീഞത് മാഷ് നമ്മെവീട്ട്പിരിഞ വിവരമാണ്.
അളളാഹുമാഷേയും നമ്മെയും നമ്മുക്ക് വേണ്ടപെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടടെ..... ആമീൻ
-----------------------
സൈദു കെ. പി.
ഓർമയിലെ ജബ്ബാർ മാഷ്.....
കുറ്റൂരിൽ താമസിച്ചിരുന്ന സമയത്തെ ഒരടുപ്പം മാത്രമായിരുന്നു ജബ്ബാർ മാഷുമായി ആദ്യം ഉണ്ടായിരുന്നത്. ആരോടും പെട്ടെന്ന് ചെങ്ങാത്തം കൂടുന്ന അദ്ദേഹത്തിന് ഞാനും ഒരു ചെറിയ സുഹൃത്തായി. പ്രവാസം എന്നെ മാടിവിളിച്ചപ്പോൾ ഞാൻ സൗദി അറേബ്യ യിലേക്ക് പോയി. അദ്ദേഹത്തിന്റെ സഹോദരിയുടെ മകളെ കല്യാണം കഴിച്ചതോടെ ഞങ്ങൾക്കിടയിലെ ബന്ധം ഒന്നുകൂടെ ഊട്ടി ഉറപ്പിച്ചു. പ്രവാസ ജീവിതത്തിൽ രണ്ടുപേരും റിയാദിൽ തന്നെ ആയതിനാൽ പരസ്പരം കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട്. ആ മുഖത്തെ പുഞ്ചിരി ഇന്നും മനസ്സിൽ മായാതെയുണ്ട്. എല്ലാ കാര്യങ്ങളും ചോദിച്ചറിയാനും ആഴ്ച്ചതോറും വന്നു കാണാറുണ്ടായിരുന്നു. പലപ്പോഴും ഒരു ചെറിയ സ്നേഹ കൂടുതൽ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങൾക്കിടയിൽ ഉള്ള ബന്ധത്തിൽ നിന്ന് ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട് പലപ്പോഴും. ആരോടും കയർത്തു സംസാരിച്ചതായും മറ്റുള്ളവരെ മുഷിപ്പിക്കുന്ന ഒരു പ്രവർത്തിയും ഞാൻ കണ്ടിട്ടില്ല. ആ ചിരി മായാതെ ഇരുന്നെങ്കിൽ ഇന്നു ഈ കൂടിനു സ്നേഹത്തിന്റെ വസന്തകാലം സമ്മാനിച്ചേനെ...
അള്ളാഹു അദ്ദേഹത്തിന്റെയും നമ്മളിൽ
നിന്ന് മരിച്ചുപോയ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു
കൂട്ടട്ടെ എന്നു പ്രാർത്ഥിക്കാം
ആമീൻ യാ റബ്ബറുൽ ആലമീൻ
-----------------------------------
മൊയ്‌ദു പൂക്കാടൻ
സൗമ്യനായ മിതഭാഷി
------------------
25 കൊല്ലം മുമ്പുള്ള കുറ്റൂർ നോർത്ത് ഇപ്പോഴുള്ള പോലെയായിരുന്നില്ല. സ്കൂൾ ചുറ്റുവട്ടത്തുള്ള അങ്ങാടിയാകട്ടെ മേലെ ജംഗ്ഷനാവട്ടെ ഇന്നത്തെ പോലെ വിജനമായിരുന്നില്ല. രാത്രി പത്ത് മണി വരെയെങ്കിലും എല്ലാം കൊണ്ടും സജീവമായിരുന്നു അവിടം. എവിടെയും ആൾക്കൂട്ടം..സംസാരം...ചർച്ചകൾ ...പോർവ്വിളികൾ ...കശപിശകൾ ! ആകെ ബഹള മയം!!
പ്രകടമായ ഒരു നേർരേഖ വരച്ച് വേർത്തിരിച്ചതല്ലെങ്കിലും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകൾ അവിടെ രൂപപ്പെട്ടിരുന്നു -ആരോഗ്യകരമായിത്തന്നെ. അവയിലെ എജ്യുക്കേറ്റഡ് വിംഗിലെ അംഗമായിരുന്ന് ജബ്ബാർ മാഷ് ഇവിടെ അനുസ്മരിക്കപ്പെട്ട പോലെ സൗമ്യനും മിതഭാഷിയുമായിരുന്നു.
ആരുമായും പെട്ടെന്ന് അടുത്തിടപഴകുന്ന ആളായിരുന്നില്ലെങ്കിലും എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയോടെ ക്ഷേമാന്വേ-ഷണം നടത്തിപ്പോന്നു. എന്നാൽ തൽപരരായ വ്യക്തികളോട് ദീർഘനേരം സംഭാഷണത്തിലേർപ്പെടുന്നതും പലപ്പോഴും ശ്രദ്ധിച്ചിരുന്നു. ശബ്ദഘോഷം നടത്തി ആൾക്കടത്തിൽ ആളാവുന്ന തരക്കാരനല്ലെങ്കിലും വിഷയസംബന്ധിയായ ഉൾക്കാഴ്ച പുലർത്തിയിരുന്നു. ഗൃഹാന്തരീക്ഷത്തിൽ നിന്നും വിഭിന്നമായി പലതിലും പ്രത്യേകിച്ച് മതപരമായ വിഷയത്തിൽ സാമ്പ്രദായിക രീതികളോട് അൽപം അകലം പാലിക്കുന്ന പ്രകൃതക്കാരനായിരുന്നു. മതനിഷ്o കണിശമായി പുലർത്തിയിരുന്ന ജബ്ബാർ മാഷ് റ മളാനിലൊക്കെ ഉച്ചനേരത്ത് പോലും കുറ്റൂർ പളളിയിൽ ദീർഘനേരം ഖുർആൻ പാരായണത്തിലേർപ്പെട്ടിരുന്നത് നേരിട്ട് തന്നെ കണ്ടിട്ടുള്ള കാര്യമാണ്.
നിത്യമെന്നോണം കവലകളിൽ സർവ്വസാധാരണമായിരുന്ന വഴക്കില്ലും വക്കാണത്തിലുമൊന്നും മാഷ് തല വെച്ച് കൊടുത്തില്ലെന്ന് മാത്രമല്ല മത രാഷ്ട്രീയ വിഭാഗീയതകളിലും തൽപരനായി അനുഭവപ്പെട്ടില്ല. അതിലൊക്കെ വിമുഖത കാണിച്ചിരുന്ന മാഷ് അവസാനം എത്തിപ്പെട്ടതും മുഖ്യധാരാ സംഘടനയിലായിരുന്നില്ല.
അധികവും കണ്ട് മുട്ടിയിരുന്നത് ഒന്നുകിൽ സീതി സാഹിബ് വയനശാലയിൽ അല്ലങ്കിൽ റേഷൻ ഷാ പ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ .പത്രപാരായണത്തിനിടെ ഒരിക്കലദ്ദേഹം നടത്തിയ തമാശ പ്രകടനവും ഓർമ്മയിൽ വരുന്നു. വായനശാലകളിൽ പത്രം വായിച്ച് കൊണ്ടിരുന്ന മാഷ് പുറത്ത് 'പഞ്ചായത്തി'ൽ ഏർപ്പെട്ടവർ കേൾക്കെ ഉച്ചത്തിൽ വായിച്ചു: " കരിപ്പൂരിൽ വിമാനാപകടം " ഇത് കേൾക്കേണ്ട താമസം പുറത്ത് നിന്നവർ "എഉടേ" ന്ന് ചോദിച്ച് ഉൽഖണ്ഠയോടെ ഉള്ളിലേക്കോടി വാർത്ത തിരയവേ ജബ്ബാർ മാഷ് ബാക്കി വായിച്ചു " ഒഴിവായി " !ആദ്യം ജാള്യത തോന്നിയെങ്കിലും ഓടിക്കൂടിയോരെല്ലാം പിന്നീട് പൊട്ടിച്ചിരിച്ച് അതാസ്വദിച്ചു.
ചെസ്സിൽ നല്ല താൽപര്യമുണ്ടായിരുന്നു. കെ. പി. ഇസ്മായിൽ കാക്ക പൂക്കയിൽ മുഹമ്മദ്ദലി ഇവരായിരുന്നു അധികവും കൂടെ കളിച്ചിരുന്നത്. കെ.ടി ആലസ്സൻ കട്ടി കാക്ക മുതലായവരോടൊത്ത് ബാഡ്മിന്റണിലും മാഷ് തിളങ്ങി. രി യാ ളിൽ വെച്ചുണ്ടായ വിയോഗവും അനുബന്ധ കാര്യങ്ങളും പലരും ഇവിടെ അയവിറക്കിയതാണല്ലോ. മരണത്തിന്റെ മാലാഖമുന്നറിയിപ്പില്ലാതെയാണ് വന്നതെങ്കിലും മുന്നൊരുക്കത്തോടെയാണല്ലോ ജബ്ബാർ മാഷ് കൂടെ പോയത് എന്നതിൽ ആശ്വസിക്കാം -അങ്ങിനെയാവട്ടെ എന്ന് പ്രാർത്ഥിക്കാം . അല്ലാഹു ആഖിറം ഖൈറിലാക്കട്ടെ..ആമീൻ
-------------------------------------
ജലീൽ അരീക്കൻ
മായാത്ത പുഞ്ചിരി
ചെറുപ്പം മുതലേ കണ്ടു തുടങ്ങിയ മുഖം....
അദ്ധേഹത്തെ ആദ്യം ദൂരെ നിന്നും പിന്നീട് അടുത്തു നോക്കിക്കാണാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അധെഹതിന്റെ കോളേജ് കാലത്ത് ജേഷ്ടന്‍ സിദ്ദിക് മാഷിന്റെ വീട്ടിലോ റോഡിലോ നിന്ന് ദീര്‍ഘ നേരം സംസരിചിരിക്കുന്നതാണ് ഓര്‍മ്മയിലെ ഏറ്റവും പഴയ ജബ്ബാര്‍ മാഷ്. ഒരു ദിവസം മതിലിനപ്പുറത്ത് റോഡില്‍ നിന്നും ആരോ ഇംഗ്ലീഷില്‍ സംസാരിക്കുന്നു, കൌതുകം തേടി അമ്മാവന്റെ വീടിന്റെ ഗേറ്റ് കടന്നു നോക്കിയപ്പോള്‍ ജബ്ബാര്‍ മാഷ് ഒരു തമിഴനുമായി (അദ്ദേഹം കൂലിപ്പണി യെടുക്കുകയിരുന്നു, ഡിഗ്രി യുണ്ട് പക്ഷെ നാട്ടില്‍ ജോലിയില്ല) സംവദിക്കുകയാണ്, ജൂനിയര്‍ ആയ ഞാന്‍ നോക്കി നി ന്നു കുറച്ചു നേരം തുടര്‍ന്ന സംഭാഷണത്തിന്റെ അവസാനം പറഞ്ഞ വാചകം ഇന്നലെ കേട്ട പോലെ ഇന്നും തങ്ങി നില്‍ക്കുന്നു, അതിങ്ങനെയായിരുന്നു 'you may go now and continue your work'.
അദ്ദേഹം മാഷായി ജോലി ചെയ്യുന്ന കാലം, കാലത്ത് സുബഹിക്ക് ശേഷം സ്കൂള്‍ ഗ്രൗണ്ടില്‍ ഷട്ടില്‍ ബാറ്റ് കളിയുണ്ടാവും, വളരെ ജൂനിയറായിട്ടും കളിയില്‍ അദ്ദേഹതോടൊപ്പം സിന്ഗ്ലും ഡബിള്‍ ഒക്കെ കളിയ്ക്കാന്‍ അദ്ദേഹം അവസരം തന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ കുറ്റൂരിലെ ചെസ്സ് വിദഗ്ദ്ധരില്‍ ഒരാളായിരുന്നു അദ്ദേഹം.
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് വളരെ അടുത്ത് ഇട പഴകാന്‍ അവസരം ലഭിച്ചത്, ആഴ്ചയില്‍ രണ്ടു ദിവസം ഉണ്ടായിരുന്ന കളരി (ആളുങ്ങല്‍ പുരായ ) കഴിഞ്ഞാല്‍ അദ്ധേഹത്തിന്റെ വീട് വരെ ഒരുമിച്ചായിരുന്നു നടന്നിരുന്നത്, ആ സമയത്ത് സമുദായത്തിന്റെ നിലവിലുള്ള അവസ്ഥകളിലുള്ള ആകുലതയും, യുവ തലമുറയുടെ ദീനി ചുറ്റുപാടില്‍ നിന്നുള്ള വ്യതിചലനവും, ശാസ്ത്രവും ഒക്കെ ചര്‍ച്ചാ വിഷയമാവും, പലപ്പോഴും പുതിയ അറിവുകള്‍ നേടാനും അന്വേഷിക്കാനും ആ ചര്‍ച്ചകള്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്.
അദ്ദേഹം പ്രവാസം ആരംഭിച്ചതിനു ശേഷം നീണ്ട 10ലധികം വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പിന്നീട് അടുത്ത് കാണാനും സംഭാഷണങ്ങ്ളില്‍ എര്പെടാനും അവസരം ഉണ്ടായത്, പുഞ്ചിരിച്ചു കൊണ്ടല്ലാതെ വിശേഷങ്ങള്‍ അദ്ദേഹം ചോദിക്കാറില്ല... അദ്ധേഹത്തിന്റെ മരണ ഞെട്ടലോടെയാണ് ശ്രവിച്ചത്, റിയാദില്‍ വെച്ച് അദ്ധേഹത്തിന്റെ മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുക്കാനും സാധിച്ചു, അല്ലാഹു അദ്ധേഹത്തിന്റെ ഖബര്‍ ജീവിതം സുഖകരമാക്കി കൊടുക്കുമാറാകട്ടെ, നമ്മളെയും അദധെഹതെയും നാഥന്‍ അവന്റെ ജന്നതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ .....ആമീന്‍.
-------------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
ജബ്ബാർ മാഷ് ,- നിറഞ്ഞ ചിരിയും പതുങ്ങിയ സംസരവുമായി ഇന്നും മനസ്സിൽ നിന്നും മായാത്ത മുഖം.
ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചത് ബന്ധത്തിന്റെ ഉറപ്പ് ഒന്ന് കൂടി കൂട്ടി.
നാട്ടിൽ വരുമ്പോൾ പലപ്പോഴും ഒന്നിച്ചു യാത്ര പോകാറുണ്ടായിരുന്നു
റിയാദിലായപ്പോഴും ഇടക്ക് മൂപ്പരുടെ റൂമിൽ ഒപ്പമുള്ള നാട്ടുകാരോടൊപ്പം പണിയില്ലാത്ത അവസരത്തിൽ താമസിക്കാറുണ്ടായിരുന്നു .
ഒരു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വന്ന ഫോൺ കാൾ ആ നിഷ്കളങ്കമായ ചിരി എന്നെന്നേക്കും അവസാനിച്ചു എന്നറിയിക്കാനായിരുന്നു. അള്ളാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.... ആമീൻ
-------------------------------------
നൗഷാദ് പള്ളിയാളി
ജമ്പാർ മാഷ്.
ചെറുപ്പം മുതലെ കേട്ടും കണ്ടും പരിജയമുള്ള പേരും വെക്തിയും.
ഒരേ അങ്ങാടിയും. പള്ളിയുമൊക്കെയായി നമ്മുടെ കൂടെ ജിവിച്ച ആൾ
കൂടുതൽ അടുക്കാനും ചങ്ങാത്തം കൂടാനൊന്നും കഴിഞ്ഞിട്ടില്ല
കാരണം ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ അന്നം തേടി പറന്ന തത്തയായത് കൊണ്ടാവാം.
കാണുമ്പോൾ എന്താ മാഷെ. സുഖം തന്നെയല്ലെ.? അത്ര സംസാരം ഉണ്ടാവാ റൊള്ളു.
മരണ സമയത്ത് ഞാൻ നാട്ടിലുണ്ടായിരുന്നു.
അദ്ധേ ഹത്തേയും
നമ്മേയും
നമ്മളിൽ നിന്നും മരണപ്പെട്ടവരേയും
നമുക്ക് വേണ്ടപെട്ടവരേയും സർവ മു ഇമിനുകളേയുംമു ഇമിനാ തുകളേയും
അള്ളാഹു പൊരുത്തപെട്ടവരിൽ ചേർത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.
-------------------------------
ഹനീഫ പി. കെ.
കുരിക്കൾ ജബ്ബാർ മാസ്റ്റർ:
കഴിഞ്ഞദിവസം പള്ളിപ്പറംബിൽ നാം ഓർമിച്ച മാഷിന്റെ ഓർമ്മകൾ പങ്കുവെക്കാൻ ചില തിരക്കുകൾ കാരണം സാധിച്ചിരുന്നില്ല ...(നാലു ദിവസത്തെ ഹൃസ്വ സന്ദർശനത്തിനു നാട്ടിൽ വന്നതാണു കാരണം).
ജബ്ബാർ മാസ്റ്ററുടെ വ്യക്തി സ്വഭാവ മാഹാത്മ്യം ഇവിടെ പരാമർശിച്ചു , തന്നേക്കാൾ മുതിർന്നവരെ ദൂരെ നിന്ന് താൽപര്യത്തോടെ നോക്കികാണുകയും അടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇളം പ്രായക്കാരന്റെ നിരീക്ഷണങ്ങൾക്കപ്പുറം ഈയുള്ളവനു തുടക്കത്തിൽ മാഷുമായി വലിയ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല .
ജലീൽ പരാമർശിച്ചത് പോലെ അക്കാലത്ത് രൂപപ്പെട്ടിരുന്ന പ്രത്യേക ഗ്രൂപുകളിൽ അഭ്യസ്ഥവിദ്യരുടെ അല്ലങ്കിൽ മാന്യന്മാരുടെ ഒരു കൂട്ടുകെട്ട് എന്ന നിലയിലാണു അദ്ദേഹത്തേയും കൂട്ടുകാരേയും കണ്ടിരുന്നത്.
അദ്ദേഹത്തോടൊപ്പം ശരിയെന്ന് മനസ്സിലാക്കിയ സംഘടനാ മേഖല തിരഞ്ഞെടുത്തതോടു കൂടിയാണു എനിക്ക് ജബ്ബാർ മാഷിനേ അടുത്തറിയാനും ആത്മബന്ധം ഉണ്ടാക്കിയെടുക്കാനും സാധിച്ചത്.
വ്യക്തവും സ്പഷ്ടവുമായിരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ സഥീർത്ത്യരുമായി പങ്കുവെക്കുന്നതിൽ അതീവ തൽപ്പരനായിരുന്ന മാഷിന്റെ സൗഹൃദം ഹൃദ്യമായിരുന്നു .
ഷറഫുദ്ദീൻ സൂചിപ്പിച്ച സത്താറിന്റെ വീടിനടുത്തുണ്ടായിരുന്ന കായികാഭ്യാസ കളരിയിൽ ഒന്നിച്ച് അഭ്യസിച്ചത് ഓർക്കുമ്പോൾ മർഹൂം കാഞ്ഞീര പറംബൻ കരീം കാക്കയെയും ഓർത്തു പോവുകയാണ്... കരീം കാക്കയായിരുന്നു സ്ഥിരമായി കളരിയിൽ മാഷിന്റെ എതിരാളി എന്നാണു എന്റെ ഓർമ്മ. ഒരു പാടു മധുരമൂറുന്ന സുന്ദര നിമിശങ്ങൾ ആ കൂട്ടു കെട്ടിൽ നിന്നുമുണ്ടായിട്ടുണ്ട് .
അതിജീവനത്തിന്റെ കാലികപ്രസക്തമായ വിഷയങ്ങൾ താത്വികമായി അവതരിപ്പികുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവു പോലെ തന്നെ ഉന്നത നേതൃപാടവവും അദ്ദേഹത്തിന്റെ വ്യക്തിത്ത്വത്തിനു മാറ്റ് കൂട്ടി .
വിത്യസ്ഥ നാടുകളിലേകുള്ള ഉപജീവന കൂടുമാറ്റത്തോടു കൂടി നാട്ടിലേ ഒന്നിച്ചുള്ള പ്രവർത്തനത്തിനു വിരാമമായി . സുദീഘമായ പ്രവാസത്തിനിടയിൽ ഓർമ ശരിയാണെങ്കിൽ ഒരൊറ്റ തവണ മാത്രമാണു നേരിൽ കാണാനും ഒരുമിച്ചിരിക്കാനും അവസരം കിട്ടിയത് .
പ്രവാസത്തിൽ ഔദ്യോഗിക രംഗത്ത് ശോഭിച്ചപ്പോൾ തന്നെ സംഘടനാ പ്രവർത്തന രംഗത്തും നേതൃപരമായ ഉത്തരവാദിത്ത്വം നിർവ്വഹിക്കുന്നതിനു മുൻപന്തിയിലുണ്ടായിരുന്ന മാസ്റ്റർ മരിക്കുന്നത് വരേ അത് തുടർന്നു .
സംഘടനാ പക്ഷപാതിത്ത്വങ്ങൾകൊണ്ട് കലുഷിതമായ ചുറ്റുപാടുകളിൽ തീർത്തും പക്ഷപാതിത്ത്വങ്ങൾക്കതീതമായ നിലപാടുകളായിരുന്നു എന്നും മാഷിന്റേത്.
അള്ളാഹുവേ, അദ്ദെഹത്തിൽ നിന്ന് അറിഞ്ഞൊ അറിയാതെയൊ വന്നുപോയിട്ടുള്ള മുഴുവൻ ദോഷങ്ങളും പൊറുത്ത് കൊടുക്കേണമേ ,
ശഹാദത്തിന്റെ പ്രതിഫലം നൽകി അദ്ദേഹത്തേയും ഞങ്ങളേയും അനുഗ്രഹിക്കേണമേ, നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളേ നീ ഒരുമിച്ച് കൂട്ടേണമേ ....امين
-----------------------------------
PK ശരീഫ് കുറ്റൂർ
മർഹൂo ജബ്ബാർ മാഷിനെ അനുസ്മരിക്കുന്ന ഇന്നത്തെ പള്ളിപ്പറമ്പ് പ്രോഗ്രാമിൽ പങ്കെടുത്ത് അനുഭവങ്ങൾ ഓർത്തെടുത്ത എല്ലാവർക്കും പൂച്ചെണ്ടുകൾ
എന്നെ സംബ്ബന്ധിച്ച് ഒരു നിലക്കും പരിചയമില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹം.
അത് കൊണ്ട് തന്നെ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
പരിചിതരും സഹപ്രവർത്തകരും സമകാലീനരും കൂട്ടിൽ വന്ന് പരിപാടിയെ ഭംഗിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
----------------------------------
ഫൈസൽ മാലിക്
മർഹും കുരിക്കൾ അബ്ദുൽ ജബ്ബാർ എന്ന
ജബ്ബാർ മാഷ് ഒരു വെള്ളിയാഴ്ച്ച തന്റെ ആദർശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ കർമ്മനിരാധാനായി നിന്ന് വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് വേണ്ടി ഇട്ടേച്ചു പോയതിന് ശേഷമായിരുന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്...
ഇന്നലെ അദ്ദേഹം ഇട്ടേച്ചു പോയ മാർഗത്തിലെ പ്രവർത്തനത്തിലെ തിരക്ക് കാരണമാണ് ഇവിടെ പങ്കെടുക്കാൻ സാധിക്കാതിരുന്നത്.
അത് കൊണ്ട് വൈകിയതിൽ അദ്ദേഹത്തിന്റെ ആത്മാവിന് പരാധി ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.
ജബ്ബാർമാശും ഞാനും കൂടുതൽ കാലം മുഖാമുഖം കണ്ടിട്ടില്ല.
പ്രവാസത്തിന്റെ പരോളിൽ
ഒരു മാസം, 15 ദിവസം നാട്ടിലെത്തിയാൽ ആദേഹവും ഞാനും കണ്ട് മുട്ടാത്ത ദിവസങ്ങൾ അപൂർവ്വമേ ഉണ്ടാകാറോുള്ളൂ...
ഞാൻ ആദ്ദേഹം പ്രവർത്തിച്ചിരുന്ന NDF പ്രസ്ഥാനത്തിലെക്ക് കടന്ന് വന്നതിന് ശേഷമായിരുന്നു അദ്ദേഹത്തെ അറിയാനും അടുക്കാനും തുടങ്ങിയത്.
പക്ഷെ ഏറ്റവും കൂടുതൽ തൊട്ടടുത്ത് ഉണ്ടും ഉറങ്ങിയും കിടക്കുന്ന സഹോദരങ്ങളെ പോലെയായിരുന്നു ഞങ്ങളുടെ ബന്ധങ്ങൾ.
പ്രസ്ഥാന ചർച്ചകൾക്കൊപ്പം മക്കളുടെ വിദ്യാഭ്യാസം,നാട്ടിലേക്കുള്ള തിരിച്ചുപോക്ക്,
സ്‌കൂളിലെ പുനഃപ്രവേശനം, ഇതൊക്കെ നിരന്തരം സംസാരത്തിൽ കടന്ന് വരുമ്പോഴും എന്റെ ആവലാതികൾ പങ്ക് വെക്കുമ്പോൾ മാഷ് എപ്പോഴയും തരുന്ന ഒരു ഉപദേശമായിരുന്നു ലക്ഷ്യമില്ലാതെ ഇവിടെ കഴിച്ചുകൂട്ടരുതെന്ന്.
മരണപ്പെടുന്ന തൊട്ടു മുമ്പത്തെ ബുധനാഴ്ച ആദേഹവും ഞാനും മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു പാട് ആഴത്തിൽപതിവിലും കൂടുതൽ അദ്ദേഹം വാചാലനായി...
അപ്പോൾ ഞാൻ മാഷിനോട് ചോദിച്ചു ഇത്രത്തോളം നിങ്ങൾ എന്നോട് ചർച്ച ചെയ്യ്താൽ ഞാനിപ്പോ എന്താ പറയുക എന്ന് ചോദിച്ചപ്പോൾ നിങ്ങളൊക്കെ ഞങ്ങളുടെ മക്കളെല്ലേ...നമ്മുടെ കാര്യങ്ങൾ നമ്മളല്ലാതെ പിന്നെ ആരാ ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുക എന്ന ആദ്ദേഹത്തിന്റെ തിരിച്ചു ചോദ്യം അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷം ഞാൻ അവധിക്ക് നാട്ടിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോയാണ് മാഷ് അത്തരത്തിലുള്ള ഒരു ഇടപെടലിന് ഭാര്യയേയും മക്കളെയും പാകപ്പെടുത്തിയിരുന്നു എന്ന്ബോധ്യമായത്.
നാട്ടിൽ പൊതുരംഗത്ത് സജീവ ഇടപെടൽ നടത്താൻ സാധിച്ചില്ലെങ്കിലും പ്രവാസ ലോകത്ത് ഫ്രാട്ടേണിറ്റി ഫോറത്തിന്റെ രൂപീകരണത്തിലും ജാതി മത ഭേതമന്യേ മാഷ് നടത്തിയ സാമൂഹിക ഇടപെടലുകൾ റിയാദിലെ മലസ് ഏരിയയിൽ പ്രസ്ഥാനത്തിന്റെ ഐക്കണാഴി ആളുകൾ അദ്ദേഹത്തെ കണ്ടിരുന്നത്.
അത് കൊണ്ട് തന്നെയാവണം മലസ് ജനറൽ ആശുപത്രിയിലെക്ക് ജാതി മത ഭേതമന്യേ അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ പെട്ടവർ ഒഴുകിയെത്തിയത്.
ആദ്ദേഹത്തിന് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ.
മരണം ഒരു യാഥാർഥ്യമാണ്.അതിൽ എന്തെങ്കിലും ഒരു ഇളവ് ലഭിക്കുമായിരുന്നെങ്കിൽ അത് നമ്മുടെ പ്രിയപ്പെട്ട നബി മുഹമ്മദ് മുസ്തഫ (സ)ലഭിക്കുമായിരുന്നു.
------------------------------
കെ എം .ശരീഫ്
ജബ്ബാർ മാഷ്
ഓർമ്മ വെച്ച കാലം മുതലേ തമ്മിൽ പരിചയം, അയൽവാസികളായത് കൊണ്ട് ചെറുപ്പം മുതലേ അeങ്ങാട്ടും ഇങ്ങോട്ടും നല്ല ബന്ധം: ഏഴാം ക്ലാസ്സ് മുതൽ ഞങ്ങൾ ഒരുമിച്ച് ഒരേ ക്ലാസ്സിലായിരുന്നു. നല്ല പഠിക്കുന്ന കുട്ടിയായിരുന്നു മാഷ്. പത്താം ക്ലാസ്സിലായിരുന്ന കാലത്ത് ഞാനും മാഷും ഒരു ബഞ്ചിലായിരുന്നു. പഠിക്കുന്ന കുട്ടികളായ ജബ്ബാർ മാഷ്, ഡോക്ടർ അരിക്കൻ സൈതലവി, കുറുക്കൻ മണ്ടീദ് മാഷ്,പാവിൽ ഖാദർ ,ഈ ഞാനും ഒരു ബഞ്ചിലായിരുന്നു. SSLC ക്ക് ശേഷം എനിക്കും മാഷിനും PSMOC ൽ ഈവനിംഗ് ബാച്ചായിരുന്നു കിട്ടിയത്. 12 മണിക്ക് ഞാനും മാഷും കൂടിയായിരുന്നു പോയിരുന്നത്. മിക്ക ദിവസങ്ങളിലും ഞങ്ങൾ നടന്നായിരുന്നു തിരിച്ച് പോന്നിരുന്നത്. മാഷ് എനിക്ക് വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല. എനിക്ക് സഹോദരനെ പോലെയായിരുന്നു -
റിയാദിലായിരുന്ന കാലത്ത് ജിദ്ധയിലേക്ക് വന്നാൽ എന്നെക്കാണാൻ വരാറുണ്ടായിരുന്നു.
ഇനി നിറുത്തി പോകകയാണെന്ന് ഫോൺ ചെയ്യുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു. പക്ഷേ വിധി, എല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ -ആമീൻ
അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ -ആമീൻ
------------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
ജബ്ബാർ മാഷ് എന്റെ സുഹുര്ത്, സഹപാടി, colleague, young brother എല്ലാം ആയിരുന്നു.
അന്നൊരു വെള്ളിയായ്ച്ച മാഷുടെ ഒരു സുഹൃത്തിന്റെ ഫോൺ വന്നു ജബ്ബാർ മാഷ്ക് ചെറിയ ഒരു വേദന ആശുപത്രിയിലാണ് നിങ്ങൾ വരണം . മരണസമയത്തും മാഷുടെ കൂടെ നിൽക്കാൻ വിധിയുണ്ടായി.
മരണം ഒരു യാഥാർത്ഥമാണ് എന്നാൽ ചില മരണങ്ങൾ ഉൾകൊള്ളാൻ പ്രയാസങ്ങൾ ഉണ്ടാകും അല്ലങ്കിൽ വല്ലാതെ വേദനിപ്പിക്കും
എന്നും ജോലിക് പോകുമ്പോൾ തൊട്ടടുത്തുള്ള ഓഫീസിലെ ക്യൂബ് കാണുമ്പോൾ എന്ത് പ്രശനം ഉണ്ടാവുമ്പോളും ഒരു പുഞ്ചിരിയോടെ കാര്യങ്ങളെ നേരിടുന്ന ആ ചിരിക്കുന്ന മുഖം ഓര്മ വരും
അള്ളാഹു മഗ്ഫിറത്തും റഹ്‌മറ്റും പ്രധാനം ചെയ്യട്ടെ .
അള്ളാഹു നമ്മെളെയും അദ്ദേഹത്തെയും പൊരുത്തപെട്ടവരുടെ കൂട്ടത്തിൽ ചേർത്ത് അനുഗ്രഹിക്കട്ടെ കുടുംബത്തിന് ക്ഷമയും ആഫിയത്തും പ്രദാനം ചെയ്യട്ടെ
اللهم إغفرله وارحمه
----------------------------------
സിദ്ദീഖ് അരീക്കൻ
ജബ്ബാർ മാഷുമായി വളരെ ചെറുപ്പം മുതലേ നല്ല സൗഹാർദ്ധമുണ്ടായിരുന്നു.
പലപ്പോഴും ദീർഘനേരം നിന്ന് സംസാരിക്കുമായിരുന്നു
ആ രീതി ഗൾഫിൽ വന്നപ്പോലും തുടർന്നു ഫോൺ ചെയ്യുമ്പോഴും കൂടുതൽസംസാരിക്കുമായിരിന്നു.(സൌമന്യാണെന്കിലും തമാശ പറഞ്ഞു ചിരിക്കുന്പോൾ പൊട്ടി ചിരിക്കുമായിരുന്നു)
ജിദ്ധയിൽ വന്നപ്പോഴെക്കെ തമ്മിൽ കാണുമായിരുന്നു.
മരണവാർത്ത കേട്ടപ്പോൾ അതു പെട്ടന്ന്ഉൾക്കൊള്ളാൻ സാധിച്ചില്ല.
അദ്ധേഹത്തിന്റെ മരണാനന്തര ചടങ്ങിലും, പ്രാത്ഥനയിലും പങ്കെടുക്കാൽ സാധിച്ചു.
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
------------------------------------
അബ്ദുലത്തീഫ് അരീക്കൻ
ജബ്ബാർ മാഷെ ഓർക്കുമ്പോൾ.
എനിക്ക് ചെറുപ്പം തൊട്ടേ പരിചയമുള്ള മുഖം. എപ്പോഴും ചെറു പുഞ്ചിരി മുഖത്തു സൂക്ഷിച്ചിരുന്ന അവർ ജേഷ്ഠൻമാരുമായി നല്ല അടുപ്പമായിരുന്നത് കാരണം എപ്പോൾ കണ്ടാലും കുശലം ചോദിച്ചിരുന്നു.
പ്രവാസിയായതിൽ പിന്നെ പള്ളിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടുതൽ കാര്യങ്ങൾ ഒന്നും സംസാരിക്കാറില്ല. മിതഭാഷിയായിരുന്നു.
ഒരു ദിവസം നിസ്കരിക്കാൻ നിൽക്കുമ്പോൾ സ്വഫിൽ അൽപ്പം വിടവ് കണ്ട അവർ, പരസ്പരം ചുമലുകൾതട്ടി നിൽക്കണം എന്ന് പറഞ്ഞു എന്നെ അടുപ്പിച്ച് നിർത്തിയത് ഞാൻ ഇന്നുമോർക്കുന്നു.
അല്ലാഹു അവർക്ക് മഅഫിറത്തും മർഹമതും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.
----------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
മാഷ് അറിയും കാണും
സംസാരിക്കും അതിൽ
കൂടുതലായി പരിചയം
ഇല്ല സഹോദരൻ കാദറുമായിട്ടാണ് കൂട്ട്
എന്നിരുന്നാലും അള്ളാഹു അവന്റെയും നമ്മളിൽ
നിന്ന് മരിച്ചുപോയ എല്ലാവരെയും അവന്റെ ജന്നാത്തുൽ
ഫിർതൗസിൽ ഒരുമിച്ചു
കൂട്ടട്ടെ എന്നുപ്രാർത്ഥിക്കാം
ആമീൻ യാറബ്ബ്
--------------
ബഷീർ
എനിക്കും ജബ്ബാർ മാഷെ അടുത്ത് പരിചയമില്ല
ഞാൻ അദ്ധേഹത്തെ കണ്ടിട്ടുണ്ട്
മരണപ്പെട്ട ദിവസം ഞാൻ നാട്ടിലുണ്ട്
അദ്ധേഹത്തിൻ്റെ ഭാരൃാ സഹോദരനൂം ഞാനുഃ സുഹ്രൃത്തുക്കളാണ് അവനാണ് എന്നോട് മരിച്ച വിവരം പറഞ്ഞത്
അദ്ധേഹത്തേയും നമ്മേയും അള്ളാഹു സ്വർഗാവകാഷികളിൾ ഉൾപ്പെടുത്തട്ടെ
------------------------------------------------------------
കുഞ്ഞിമുഹമ്മദ് മാപ്പിളക്കാട്ടിൽ
കുറ്റൂരിൽ സ്കൂളിൽ പടിക്കുന്ന കാലത് ജബ്ബാർ മാഷിന്റു വീട് ന്റി തൊടിയിൽ ആ ണ് ഞങ്ങൾ സൈകിള് പാർക്ക് ചെയ്‌തിരിന്നട് അങ്ങിനയ് അദേഹത്ത് കണ്ട പരിചയം ഉള്ളു ,എന്റി സഹോദരിയെ kakkadamuram school il പഠിപപി ചിരുന്നു എന്ന അറിവും ഉണ്ടു.അള്ളാഹു അദെഹതെയും നമ്മലെയും സ്വർഗത്തിൽ അകട്ടയ് എന്നു പ്രാർഥിക്കുന്നു
------------
ഷമീം
ജബ്ബാർ മാഷ് നാട്ടിൽ നാട്ടിൽ ആയപ്പോൾ ഒരു കുടുംബ ബന്ധുവും പിന്നീട് റിയാദിൽ എത്തിയപ്പോൾ ഒരേ കമ്പനിയിലെ സഹപ്രവർത്തകർ ആയി
വളരെ ആകസ്മികമായ ആ മരണം ഒരിക്കലും മറക്കാൻ കഴിയില്ല
എന്ന് നാട്ടിൽ പോകുമ്പോഴും അദ്ദേഹത്തിന്റെ ഉപ്പ പള്ളിയിൽ വച്ച് മൂപ്പരെ കുറിച്ച് അന്വേഷിക്കും
എല്ലാവരോടുമുള്ള പുഞ്ചിരി തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്
അള്ളാഹു മഗ്ഫിറത്തും സ്വർഗ്ഗവും നല്കി അനുഗ്രഹിക്കട്ടെ ആമീൻ
--------------------------------------
നജ്മുദ്ധീൻ അരീക്കൻ
നമ്മുടെ ജബ്ബാർ മാഷിനെ കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള പുഞ്ചിരി തന്നെയാണ് എനിക്കും ആദ്യം ഓർമ്മ വരുന്നത്.....
അദ്ദേഹത്തിന്റെ വിയോഗം വളരെ ഞെട്ടലോടെയാ.... നമ്മൾ എല്ലാവരും ഉൾകൊണ്ടത്
അദ്ദേഹത്തിന്റെ ആഖിറം അള്ളാഹു വളരെ സുഖമമാക്കട്ടെ........... ആമീൻ
--------------------------
അലി കെ എം
السلام عليكم ജബ്ബാർ മാഷ് ....ആ പുഞ്ചിരികുന്ന മുഖം ഇപ്പോഴും മനസ്സിൽ മായാതെ തെളിയുന്നു.ചെറുപ്പം തൊട്ടെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. കൂടുതൽ സംസാരിക്കാത്ത ,എല്ലാ ബഹളങ്ങിൽ നിന്നും അകലം പാലിച്ചിരുന്ന ഒരു മനുഷ്യ സ്നേഹിയായിരുന്നു. റബ്ബ് അവരെയും നമ്മെ യും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ - അമീൻ
-------------------------------------------
ഹസ്സൻ കുട്ടി അരീക്കൻ
മുഖത്തെ പുഞ്ചിരിയും...
പതിഞ്ഞ ശബ്ദവും...
സൗമ്യ സ്വഭാവവുമായി...
നാട്ടുകാരുടെയും
കുട്ടുകാരുടെയും മനസിൽ
മറക്കാത്ത ഓർമ്മകൾ
സമ്മാനിച്ച് ഇടം പിടിച്ച ജബ്ബാർ മാഷ്....
കണ്ടിട്ടുണ്ട് ഞാനും പലപ്പോഴും ആ മുഖത്തെ നിറഞ പുഞ്ചിരി കടുതൽ അടുത്തിട്ടില്ലേലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം പ്രവർത്തിച്ച സംഘടനയോടൊപ്പം....
നാഥൻ അവരെയും നമ്മയും സ്വർഗപ്പൂങ്കാവനത്തിൽ ഒരുമിച്ച് കുട്ടട്ടേ.... ആമീൻ..
-------------------------------------
അദ്‌നാൻ അരീക്കൻ
എനിക്ക് ജബ്ബാർ മാഷുമായി ചെറിയ അടുപ്പം മാത്രമെ ഉണ്ടായിരുന്നുള്ളൂ അത് ഗൾഫിൽ വന്നതിന് ശേഷമായിരുന്നു ഒന്ന് രണ്ട് പ്രാവിശ്യം റിയാദ് മലാസിൽ നിന്നും കണ്ടിരുന്നു അതിന് ശേഷം നാട്ടിൽ പോവുന്ന സമയങ്ങളിലൊക്കെ തമ്മിൽ കാണുമ്പോൾ കുശലന്യേശണങ്ങളൊക്കെ ഉണ്ടായിരുന്നത് എന്നിരുന്നാലും അദ്ധേഹത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഇന്നാണ് അദ്ധേഹത്തിനെ വിശദമായി മനസ്സിലാക്കി തന്ന എല്ലാ കൂട്ടിലുള്ളവർക്കും നന്ദി രേഖപെടുത്തുന്നതോടൊപ്പം അദ്ധേഹത്തെയും ഞമ്മളെയും ഞമ്മളിൽ നിന്നും മരണപെട്ടു പോയവരെയും ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഒരുമിച്ച് കൂട്ടുമാറാവട്ടെ
------------
മജീദ്
നന്ദി അറിയിക്കുന്നു
ഇന്നത്തെ
പള്ളി പറമ്പിൽ ഓർമ്മയുമായി വന്നവർക്കും
പ്രാർത്ഥനയുടെ പുണ്യം പകർന്നവർക്കും,
---------------------------
സത്താർ കുറ്റൂർ
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment