Saturday, 24 December 2016

അരീക്കൻ ഹസ്സന്കുട്ടിഹാജി

ഒരു ദേശം ഓർമ്മയിലെ പൂമരത്തണൽ അന്വേഷിക്കുന്നു...

അരീകന്‍ ഹസ്സന്‍ കുട്ടി ഹാജി
മറക്കാന്‍ കഴിയില്ല ആ മുഖം
ഞാന്‍ എന്‍െ കുട്ടീക്കാലം തൊട്ട് കാണുന്നതായിരുന്നു അദ്ദേഹത്തെ
 ആവശൃത്തിന് മാത്രം സംസാരം
മുഖത്ത് എപ്പഴും ചെറു പുഞ്ചിരി
ദീനി കാരൃങ്ങളില്‍ കണിഷക്കാരന്‍
എപ്പഴും പളളിയും പരിസരവും സംരക്ഷിക്കാന്‍ മുന്‍ പന്തിയില്‍
അദ്ദേഹത്തിന്‍െ ബാഖ് വിളി ചില ദിവസങ്ങളില്‍ കേള്‍കാന്‍ തന്നെഭയഗര രസമായിരുന്നു
 മദ്റസ പരിപാലനത്തിനുംമുന്‍ പില്‍തന്നെ ആയിരുന്നു
വഅള് നടക്കുബോള്‍ മൗലൂദ് ചെല്ലുന്നത് ഒക്കെ  വളരെ രസമായിരുന്നു
82   84  കാലങ്ങളില്‍ കുറ്റൂരില്‍ ഇന്നത്തെ പോലെ ആയിരുന്നി ല്ല
കുറ്റൂരിന്‍െ പ്രദാപ കാലമായിരുന്നു ആകാലം
നിറയെ ആളുകള്‍ 11 മണിയാകും അങ്ങാടി ഉറങ്ങാന്‍
ഒാരോ പ്രായക്കാര്‍ പല ഭഗങ്ങളായി കുറ്റൂരിന്‍െ പല ഭാഗത്തും കൂട്ടം കൂടി ഇരിക്കുബോള്‍ അവര്‍ക് ആര്‍കും ഒരു വെഷമം വരരുത് എന്ന് കരുതി  ആ ഭാഗത്തേക് നോകാതെ  ആയിരുന്നു അദ്ദേഹത്തിന്‍െ യാത്ര
 അത് കൊണ്ടു തന്നെയാവാം അദ്ദേഹത്തെ ജാധി മത ഭേധ മന്നൃാ എല്ലാവരും  അവരെ അങ്ങേ അറ്റം വരെ  ബഹുമാനവും സ്നേഹവും  നല്‍കിയിരുന്നത്
കക്കാട് വെച്ചാണ് ഒരു വെെകുന്നേരം അവരെ അളളാഹു  തിരിച്ചു വിളിച്ചത്

അളളാഹുവെ നീ അവരെയും ഞങ്ങളെയും നിന്‍െ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടനെ നാഥാ.
-------------------------
സൈദലവി പരി



അരീക്കൻ ഹസ്സൻ കുട്ടി ഹാജി
കുററൂർ നേർത്ത്‌ പളളികമ്മിറ്റി മെബർ, മുതിർന്ന കാരണവർ,mc അബ്ദുറഹിമാൻ മുസ്ലിയാർ ഇല്ലൻകിൽ പളളിയിലെ ഇമാം, അധികസമയങളിലും പള്ളിയിൽ ഖുർആൻ പാ രായണം ചെയ്തിരുന്ന ദീനീ സ്നേസിയായിരുന്നു മർഹും ഹസ്സൻ കുട്ടി ഹാജി. 
ഒരു ദിവസം അസർനമസ്കാര ശേഷം തിരൂരങാടിയിലേകുളള  യാത്രയി psmo കേളേജിൻെ അടുത്ത് വെച്ച് അസൃസ്തത അനുഭവ പെടുകയും മരിക്കുകയും ചെയ്തു.
അദ്ദേഹതേയും നമ്മേയും നമുക്ക് വേണ്ടപെട്ടവരെയും അള്ളാഹു സ്വർഗതിൽ ഒരു മിച്ച് കൂട്ടട്ടെ    
..........ആമീൻ
----------------------------------------
സൈദു കാഞ്ഞീരപ്പറമ്പൻ



നമുക്ക് കുറച്ച് നേരം
ആ ഓർമ്മയിലെ പൂമരത്തണലിൽ വന്നിരിക്കാം...........
▫▫▫▫▫▫▫▫
 അരീക്കൻ ഹസ്സൻ കുട്ടി ഹാജി എനിക്ക് മങ്ങിയ ഒരോർമ്മ മാത്രമാണ്.
ചെറുപ്പത്തിൽ പള്ളിയിൽ നിന്ന് ചിലപ്പോഴൊക്കെ കേൾക്കാറുള്ള ബാങ്കൊലി കാതോർത്തിട്ട് വല്യുപ്പ പറയും.
'ഹസ്സൻ കുട്ട്യാജിന്റെ ബാങ്കാണത് '
ഈ നാട്ടു കാരണവരെ കേട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.
പിന്നീട് വീട്ടിൽ നടക്കുന്ന നാട്ടു വർത്തമാനങ്ങളിലെല്ലാം ഹസ്സൻകുട്ടി ഹാജിയുടെ പേരും കയറി വന്നു.
 നൻമ പറയുന്നിടത്ത് മാത്രമെ ഹാജി യാരെ കേട്ടിട്ടൊള്ളൂ.
പ്രത്യേകിച്ചും പളളി, മദ്രസ,
സംബന്ധമായ ചർച്ചകളിൽ ആ പേര് ഇടതടവില്ലാതെ ആവർത്തിക്കപ്പെട്ടു.

മദ്രസയിൽ പോയി തുടങ്ങിയപ്പോഴാണ് ഈ ശുഭ വസ്ത്രധാരിയായ നാട്ടുകാരണവരെ അടുത്ത് കണ്ടത്.
പള്ളിയുടെ പൂമുഖത്ത് പ്രസന്ന മുഖത്തോടെ  അദ്ദേഹം ചാരി ഇരിക്കുന്ന മങ്ങിയ ഒരു ഓർമ്മ മാത്രമാണിപ്പോൾ ഹാജിയാരുടേതായി ബാക്കിയുള്ളത്.
അധികമൊന്നും നേരിട്ട് കാണാത്ത ഒരിക്കൽ പോലും സംസാരിക്കാത്ത ഹാജിയാർ എന്നിട്ടും എന്റെ മനസ്സിന്റെ കോണിലെവിടെയോ ഓർമ്മയുടെ വെളിച്ചം പിടിച്ച് നിൽക്കുന്നുണ്ട്.
ഹാജിയാരെ കുറിച്ച് അനുഭവിച്ചതല്ല കേട്ടറിഞ്ഞത് മാത്രമാണ് ഈയുള്ളവന് പറയാനുള്ളതും.
പൊതു സ്വീകാര്യതയായിരുന്നു ഹാജിയാരുടെ വലിയൊരു വ്യക്തി വൈശിഷ്ട്യം.
ജാതി മത ഭേദമന്യേ മുഴുവനാളുകളും അദ്ദേഹത്തെ ആദരിച്ചു.
ദീനീ കാര്യങ്ങളിൽ വലിയ കണിശക്കാരനായിരുന്നു.
അഞ്ച് വഖ്ത്തിലും മുടങ്ങാതെ പള്ളിയിലെത്തി.
മുന്നിലെ സ്വഫിലെ ശ്രേഷ്ട സ്ഥാനത്ത് ഇടം പിടിച്ചു.
ഇമാമില്ലാത്ത സന്ദർഭങ്ങളിൽ പകരക്കാരനായി മുന്നിൽ നിന്നു.
മുഅദ്ദിന്റെ അസാന്നിധ്യത്തിൽ
ബാങ്ക് വിളിച്ചു.
ഹൗളിലെ  തെളിവെള്ളം പോലെ ശുദ്ധമായിരുന്നു ഹാജിയാരുടെ മനസ്സും.
നല്ലൊരു പള്ളി പരിചാരകന്റെ എല്ലാ ഗുണങ്ങളും അദേഹത്തിൽ ഒത്തിണങ്ങിയിരുന്നു.
പള്ളിയിൽ നടക്കുന്ന അനുഷ്ഠാന കാര്യങ്ങളിൽ മാത്രമല്ല ഭരണപരമായ കാര്യങ്ങളിലും ഹാജിയാരുടെ തലയെടുപ്പും നേതൃവൈഭവവും ഉയർന്ന് കണ്ടു.
ഹുജ്ജത്തുൽ ഇസ്ലാം മദ്രസയുടെ വളർച്ചയിലും പുരോഗതിയിലും ഹാജിയാർക്ക് വലിയ പങ്കുണ്ട്.
രണ്ട് വർഷം മുമ്പ് നാടിന്റെ  ചരിത്രാന്വേഷണവുമായി ബന്ധപ്പെട്ട് മഞ്ചേരിയി പയ്യനാട്ടെ 
MC അബ്ദുറഹ് മാൻ മുസ്ല്യാരെ സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഹസ്സൻകുട്ടി ഹാജിയുടെ സേവന നിരതമായ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.

'1961ൽ ജോലിയേൽക്കുമ്പോൾ
കറുവന്തൊടുവിലെ കുഞ്ഞാനു കാക്ക പ്രസിഡണ്ടും 
കളളിയത്ത് മുഹമ്മദ് കുട്ട്യാക്ക( വൈദ്യർ തൊടു) സെക്രട്ടറിയുമായ കമ്മറ്റിയിലെ ട്രഷറർ സ്ഥാനത്ത് ഹസ്സൻകുട്ടി ഹാജിയായിരുന്നു.
പിന്നീട് സെക്രട്ടറിയായും  പ്രവർത്തിച്ചു.
ഇരുപതിലേറെ വർഷം നീണ്ട കുറ്റൂരിലെ സേവന കാലത്തിനിടയിൽ എനിക്ക് മറക്കാനാവാത്ത പേരുകളിലൊന്നാണ് ഹസ്സൻകുട്ടി ഹാജിയുടേത്.'
ഈ നാടിന്റെ ഗുരുവര്യൻ MC അബ്ദു റഹ്മാൻ മുസ്ല്യാർ ഹസ്സൻകുട്ടി ഹാജിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
.
 ഊക്കത്ത് ജുമാ മസ്ജിദിന്റെ പരിപാലനത്തിലും മഹല്ല് ജമാഅത്തിന്റെ പ്രവർത്തനങ്ങളിലും നേതൃപരമായ
 പങ്ക് ഹാജിയാർ
ക്കുണ്ടായിരുന്നു.
ഊക്കത്ത് മഹല്ലിന്റെ ദീർഘകാലത്തെ സെക്രട്ടറി കൂടിയായിരുന്നു ഹാജിയാർ.
അധ്യാത്മിക രംഗത്തെ നിർവ്വഹണങ്ങളിലൂടെ നാടിന്റെ ശോഭ നിലനിറുത്തിയതിൽ ഹാജിയാരുടെ പങ്ക് ആർക്കും വിസ്മരിക്കാനാവില്ല.
ദീനീ രംഗത്ത് മാത്രമല്ല
സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഹാജിയാർ സേവന നിരതനായിരുന്നു.
അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഒരു തവണ മൽസരിക്കുകയും ചെയ്തു.
കൃഷിയും കച്ചവടവുമായിരുന്നു അന്നത്തെ നമ്മുടെ നാടിന്റെ സമ്പാദന മാർഗം.
ഇവിടെയും ഹാജിയാർക്ക് സ്വന്തമായ ഇടങ്ങളുണ്ടായിരുന്നു.
കാരപറമ്പിലെ വിശാലമായ കൃഷിയിടങ്ങളിൽ അദ്ദേഹം  അത്യധ്വാനം ചെയ്തു.
സ്വന്തം വീട്ടു പറമ്പിലെ പച്ചപ്പ് ഹാജിയാരിലെ അധ്വാനശീലത്തിന്റെ ഫലമായിരുന്നു.

ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകളായിരുന്നു അക്കാലത്തെ ചായ മക്കാനികൾ.
കണ്ണാട്ടി ചെനക്കലെ ചായ  ചായമക്കാനിയിലും, പലചരക്ക് കടയിലും നാട്ടുകാരുടെ വിശ്വാസ്ത കച്ചവടക്കാരനായി ഹാജിയാരുണ്ടായിരുന്നു.
 ശാന്തവും അതിലേറെ ക്രിയാത്മകവുമായ നിർവ്വഹണങ്ങളിലൂടെ നമ്മുടെ നാടിന്റെ ശോഭയും, നൻമയും, സമൃധിയും നിലനിറുത്തിയതിൽ ഹസ്സൻകുട്ടി ഹാജിയുടെ പങ്ക് കാലമെത്ര കഴിഞ്ഞാലും വിസ്മരിക്കാനാവാത്തതാണ്.
അള്ളാഹു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ
---------------------------
✍സത്താർ കുറ്റൂർ



എന്റെ വല്യുപ്പ
 (ഉമ്മാന്റെ ഉപ്പ)
🔹🔹🔹🔹🔹🔹🔹🔹
ഇന്നും  ഹസ്സന് കുട്ടി ഹാജിയുടെ പേരക്കുട്ടി എന്നാണു പലപ്പോഴും ഈ വിനീതനെ പരിച്ചയപെടുത്താരു ള്ളത്, അതെനിക്ക് തെല്ലൊരു അഭിമാനവും അതിനെക്കളുപരി ഉത്തരവാദിത്തവും  ആണ് നല്കിയിട്ടുള്ളത്.  ഓർത്തു വെക്കാൻവെക്കാൻ സുകൃതങൾ മാത്രം ബാക്കിയാക്കി ജീവിതം തന്നെ പകര്തപ്പെടെണ്ട  പു സ്തകമാക്കി കടന്നു പോയ ഒരു മഹാ മിനീഷിയുടെ  പേര് ഒരിക്കലും തന്നിലൂടെ കളങ്കപ്പെടരുതെന്ന ഉത്തരവാദിത്വം.  
താൻ നേരിൽ് കണ്ട സംശുദ്ധ ജീവിതത്തിനു ഉടമ എന്നത്  മാത്രമയിരുന്നു എല്ലാ റമളാനിലും ഒരു ഖതം  ഓതി  അദ്ദേഹത്തിനു  ഹദിയ ചെയ്യാൻ  ഒരു നാട്ടുകാരനെ പ്രേരിപ്പിചത്, അദ്ദേഹം എത്രത്തോളം മറ്റുള്ളവരെ സ്വാധീനിച്ചു എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ്. 

സുബഹിക്ക് ജമാഅത് കഴിഞ്ഞു വീട്ടിലെത്തിയാൽ ഒരു ജുസഉ ഖുർആൻ, അത് കഴിഞ്ഞാല് ച്നദ്രിക ദിനപത്രം, പിന്നീട് പശു, തൊഴുത്, വൈക്കോല് തുടങ്ങി തന്റെ ദിന ചര്യകളിലേക്ക്, അപ്പോഴേക്കും നാടി എത്തിയിട്ടുണ്ടാവും, പിന്നെ തൊടിയിലേക്ക്, അതൊരു സംഗീതമായിരുന്നു, ആ കമ്പികള് എപ്പൊഴെങ്കിലും ഉടക്കിയതായി എനിക്കു കേട്ടു കേൾവി പോലുമില്ല.
 വവല്യുപ്പാന്റെ പേര് കേട്ടാൽ ഇന്നും മനസ്സിലേക്ക് ഓടിയെത്തുന്നത് മനോഹരമായ ആ ബാൻ്കൊലിയാണ്. മുടങ്ങാതെ ജമാഅത്തിനു ആദ്യ സ്വഫ്ഫില് തന്നെ, മരണം വരെ പുലര്ത്തിയ നിഷ്ഠ. 

ഒരു ദിവസം ഉച്ച സമയത്ത് കിണറ്റിന്നരികില് നിന്ന് വലിയ കല പില ശബ്ദം, നോക്കിയപ്പോള് മുതിര്ന്ന സ്കൂള് കുട്ടികള് ഉച്ച ഭക്ഷണം കഴിച്ച പാത്രം കഴുകാൻ വന്നതായിരുന്നു. എന്താണെന്നറിയാൻ കിണറ്റിന് കരയിലേക്ക്, അസ്വഭാവികമായി ഒന്നുമില്ലെങ്കിലും  അദ്ധേഹത്തിന്റെ ശ്രദ്ധ പല കുട്ടികളുടെയും തോളില് കിടക്കുന്ന തട്ടത്തിലേക്ക് പതിഞ്ഞു, എല്ലാവരോടും പേര് ചോദിച്ച അദ്ദേഹം തട്ടമിടുന്നതിനെ കുറിച്ചും , അച്ചടക്കത്തെ കുറിച്ചും  അവരെ ഗുണദോഷിച്ചു. തന്റെ ചുറ്റിളിലുല്ലവരിലും അദ്ദേഹം നന്മ ആശിച്ചിരുന്നു എന്നര്ത്ഥം.

കിട്ടിയതില് വെച്ച് ഏറ്റവും വലിയ അവാര്ഡ് അദ്ധേഹത്തിന്റെ കൈകളില് നിന്നായിരുന്നു, വലിയുമ്മയും  വലിയുപ്പയും ഹജ്ജ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അഞ്ചു മുസ് ഹഫുകള് കിട്ടിയിരുന്നു, അന്ന് കിംഗ് ഫഹദ് പ്രസ്സിൽ അടിച്ച മദീന മുസ്ഹഫ് ഓരോ ഹജിക്കും ഒന്ന് വീതം കൊടുക്കാരുണ്ടായിരുന്നു, അതിനു പുറമേ മൂന്നെണ്ണം മറ്റാരോ നല്കിയതും. ആളെണ്ണം മുസ്ഹ്ഫ് ഇല്ലാത്തതു കൊണ്ട് തന്നെ കിട്ടണമെങ്കില് വലിയുപ്പ ഒരു വ്യവസ്ഥ വെച്ചു, മുസ്ഹഫ് റസ്മുൽ ഒസ്മാനി ആയതു കൊണ്ട് (അന്ന് നാട്ടിലെ എല്ലാ പ്രിൻടും പൊന്നാനി ലിപിയാണല്ലോ) തെറ്റില്ലാതെ ഓതി തരുന്നവർക്ക് മാത്രമേ മുസ് ഹാഫ് തരികയുള്ളൂ, വരിയില് ഞാൻ മൂന്നമാനണെങ്കിലും എന്റെ ഊഴം എത്തിയപ്പോൾ ഓതികൊടുക്കാതെ തന്നെ എനിക്ക് മുസ്ഹഫ് തന്നു,  അതാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ്.

കുട്ടിക്കലതൊക്കെ കാരണവന്മാരോടുള്ള  ബഹുമാനം കൂടിയിട്ടു ഒരു തരം ഭയമായിരുന്നു, ഞാനും അതില് നിന്ന് ഭിന്നമായിരുന്നില്ല. ഒരു പെര്ന്നാള് ദിനം വീട്ടില് നിന്നും ഭക്ഷണമൊക്കെ കഴിച്ചു വല്യുപ്പാന്റെ വീട്ടിലേക്കു, ഒറ്റയ്ക്ക്, ചെന്ന് നോക്കിയപ്പോള് വീട് കാലി, വലിയുപ്പയും വലിയുംമയും മാത്രം, മരു മക്കളും പേര മക്കളും പെരുന്നാള് കൊള്ളാന് പോയതാണ്, പെൺ മക്കളൊന്നും എത്തിയിട്ടില്ലതനും, ഒറ്റക്കു വന്ന എന്റെ കയ്യില് 25    പൈസയുടെ തട്ട് ബലൂണും, എന്നെ അടുത്ത് വിളിച്ച വലിയുമ്മ ചോറ് തന്നു,  അത് കഴിഞ്ഞ ഞാന് ബലൂൺ തട്ടാൻ തുടങ്ങി, ഓരോ തട്ടിനും അദ്ദേഹം ചിരിക്കും, അത് വരെ ഉണ്ടായിരുന്ന സകല ഭയവും അതോടെ പോയി, അവസാനം ബലൂണിനു കളി മതിയായി, ഠേ💥, ബലൂണ് പൊട്ടിയ സൻഘടം തീര്ക്കാൻ  കുടു കുടെ ചിരിച്ചു ഞാനും കൂടെ ചിരിക്കും വരെ.......

മരണത്തിനു ഒരാഴ്ച മുമ്പ് അദ്ദേഹം തന്റെ എല്ലാ കൂട്ടു കാരെയും  നേരിട്ട് പോയി കണ്ടു ആ സൌഹൃദം പുതുക്കിയിരുന്നു, കൂട്ടത്ൽ എന്റെ വീടിനു താഴെ നെല്ലിക്കപരംപില് മുഹമ്മദ് ഹാജിയുടെ അടുത്തും വന്നിരുന്നു, പിന്നെ അദ്ധെഹതെയും കൂട്ടി നേരെ എന്റെ വീട്ടിലേക്കു, പിറകു വശത്ത് കൂടിയായിരുന്നു വരവ്, അന്നൊരുപാട് പഴയ കാര്യങ്ങള് പറഞ്ഞു രണ്ടു പേരും ചിരിക്കുന്നുണ്ടായിരുന്നു, ഉമ്മാനോട് കാര്യങ്ങളൊക്കെ ചോദിച്ചു, അതിനിടക്ക് കരതോടുള്ള എളാപ്പ പള്ളിയില് അസറിനു ഉണ്ടായിരുന്നു എന്നും വലിയുപ്പാനെ  അന്വേഷിച്ചു എന്നും പറഞ്ഞപ്പോൾ അദ്ദേഹം അസറിനു ഊക്കത്തയിരുന്നു എന്നും അവിടെയുള്ളവരെയൊക്കെ കണ്ടു വരുന്ന വഴിയനണന്നും പറഞ്ഞു. പിന്നീട് അദ്ധേഹത്തിന്റെ മരണ വാർത്ത വന്നപ്പോള് ഈ കാര്യങ്ങളൊക്കെ തന്റെ  മരണം നേരെത്തെ അറിഞ്ഞു എടുത്ത മുന്കരുതല്  പോലെ തോന്നിപ്പോയി. 

എല്ലാ പ്രധാന കാര്യങ്ങളും രേഘപ്പെടുത്തി വെക്കുന്ന രീതി വലിയുപ്പാക്ക് ഉണ്ടായിരുന്നു, അദ്ധേഹത്തിന്റെ മരണവും അറബി മലയാളത്തിലുള്ള ആ പുസ്തകത്തില് രേഘപ്പെടുതാനുള്ള നിയോഗം അള്ളാഹു നല്കിയത് ഈ എളിയവനാണ്. അല്ലാഹു അദ്ധെഹതെയും നമ്മെയും നമ്മില് നിന്ന് മരണപ്പെട്ടവരേയും  അവന്റെ ജന്നതുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടുമാറാകട്ടെ....ആമീന്.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
✍മുസ്തഫാ ശറഫുദ്ധീൻ അരീക്കൻ



ഇന്ന് പള്ളി പറമ്പിൽ സ്മരിക്കപ്പെടുന്നത് ഞങ്ങളുടെ "ചെറിയാപ്പ " യായ ഹസ്സൻ കുട്ടി ഹാജിയെ കുറിച്ചാണ്. 

കുറ്റൂരിലെ പഴയകാല മലഞ്ചരക്ക് കച്ചവടക്കാരനായിരുന്ന അരീക്കൻ കുട്ട്യാലിയുടെ മകനാണ് ഹസ്സൻ കുട്ടി ഹാജി. 

 അദ്ധേഹത്തിന്  നാല് വയസ്സുള്ളപ്പോൾ പിതാവ് കുട്ട്യാലി വസൂരി രോഗം വന്ന് മരണപ്പെടുകയായിരിന്നു.

അദ്ധേഹത്തിന്റെ ദീനിനിഷ്ഠയിലുള്ള ചിട്ടയായ ജീവിതം, മഹല്ലിലെ പള്ളികളുടേയും, മദ്രസയുടേയും പരിപാലനം,ചെറുകിട കച്ചവടം, മികച്ചൊരു കർഷകൻ, എന്നീ നിലകളിൽ എല്ലാവർക്കും മാതൃകാപുരുഷനായിരുന്നു. 

ദീർഘകാലം ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടേയും, പള്ളിയുടേയും സെക്രട്ടറിയായിരുന്ന അദ്ധേഹം മരണം വരെ ഊകത്ത് മഹല്ല് സെക്രട്ടറിയായിരുന്നു. 

കുറ്റൂര് പള്ളിയിൽ ഇമാമില്ലാത്തപ്പോൾ ഇമാമായും, ബാങ്ക് വിളിക്കാൻ ആളില്ലാത്തപ്പോൾ ബാങ്ക് വിളിച്ചും, ഹൗളും, മൂത്രപ്പുരയും വൃത്തികേടായി കണ്ടാൽ അത് ഉരച്ച് കഴുകിയും മദ്രസ്സയിലേക്ക് തൂക്കരിയുമായി വരുന്നവരുടെ കയ്യിൽ നിന്ന് അത് സ്വീകരിച്ച് രസീറ്റ് എഴുതി കൊടുത്തും വെറും ഒരു സെക്രട്ടറിയാവതെ ആത്മാർഥമായ പരിപാലകനാവുകയായിരുന്നു. 

സുബഹി നമസ്കാരം കഴിഞ്ഞതിന് ശേഷം ദീർഘനേരം ഖുർആൻ പാരായണം ചെയ്യുകയും പിന്നീട് ഒഴിവ് വരുന്ന സമയങ്ങൾ പാഴാക്കാതെ ഓത്ത് തുടരുകയും ചെയ്യുന്നത് അദ്ധേഹത്തിന്റെ ശീലമായിരുന്നു. 

അദ്ധേഹത്തിന്റെ ഖുർആൻ പാരായണ ശൈലിയും, ശബ്ദവും ആരേയും ആക്രഷിക്കപ്പെടുമായിരുന്നു. 

ബീരാൻമെല്ലാക്കയുടെ ഓത്ത് പള്ളിയുടെ പരിസരത്ത് [ ഇന്നത്തെ LP സ്കൂൾ  ] ചായപീടികയും പലചരക്ക് കച്ചവടവും ആദ്യ കാലത്ത്  നടത്തിയിരുന്നു. 

ഓലമേഞ്ഞ ഈ കടയുടെ അടുത്ത് ഒത്താൻ ബീരാൻ കാക്കയുടെ ഒത്താംപണിയും തൊട്ടടുത്ത് ശ്രാമ്പ്യയും ഉണ്ടായിരുന്നു "ഇന്നത്തെ പളളിയല്ല"  (കുറ്റൂർ അങ്ങാടിയുടെ പഴയ രൂപം ]  

ഈ കടയിൽ നിന്ന് ഇടിമിന്നലേക്ക് രണ്ടാൾ മരിച്ചിരിന്നു.  

നല്ല ഗായകനായിരുന്ന അദ്ദേഹം  സഹോദരൻ മൊയ്തീൻ കാക്കയുടെ [ എന്റെ വലിയുപ്പ] കുടെ പാട്ട് സംഘത്തിൽ കുറച്ച് കാലമുണ്ടായിരുന്നു. 

ബ്രട്ടീഷ് കാരുടെ കാലത്ത് മമ്പുറം എരിയയിൽ വെച്ച് നടന്ന പാട്ട് മത്സരത്തിൽ സഹോദരന്റെ  കുടെ പങ്കെടുക്കുകയും ബ്രിട്ടീഷുകാർ അത് റിക്കാഡ് ചൈത് കേൾപ്പിച്ചപ്പോൾ അൽഭുതപ്പെട്ടതായി പറഞിരുന്നു (റികാഡ് ശബ്ദം ആദ്യമായി കേട്ടതിനാൽ )  

സജീവ മുസ്ലിം ലീഗ്   കാരനായിരുന്ന അദ്ധേഹം പ്രഥമ ARനഗർ പഞ്ചായത്ത് എലക്ഷനിൽ [ 62ലാണെന്ന് തോന്നുന്നു ] കുഞ്ഞിമാൻ നായരുമായി മൽസരിച്ചിരുന്നു. 

സമസ്ഥയുടേയും സജീവ പ്രവർത്തകനായിരുന്നു. 

തിരൂരങ്ങാടി ഫുട്ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞ് ഞാൻ ഒപ്പിച്ച് പോവുന്ന ജീപ്പിൽ കക്കാട്ടേക്ക് തൂങ്ങി പോവുകയായിരിന്നു. 
കക്കാട് എത്താൻ നേരം ഒരു മതിലിൽ പിടിച്ച് നിൽക്കുന്ന ചെറിയാപ്പാനെ കണ്ടു. 
കണ്ടാൽ വഴക്കു പറയും എന്ന് കരുതി തല തിരിച്ച് പിടിച്ചു. കക്കാട് ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ ലത്തിഫേ എന്ന് വിളിച്ചോ എന്നൊരു തോന്നൽ. കണ്ടിട്ടുണ്ടാവില്ല  വെറുതെയുള്ള മനസ്സിന്റെ സംശയമാവും എന്ന് കരുതി വീട്ടിലേക്ക് പോയി. 

നാട്ടിൽ എത്തിയ ഉടനയാണ് കേട്ടത് കക്കാട് ഒരു വീട്ടിൽ കത്ത് കൊണ്ട് പോയി കൊടുത്ത് തിരിച്ച് പോരുമ്പോൾ നെഞ്ചു വേദന ഇളകി മതിലിൽ പിടിച്ച് നിൽക്കുകയായിരുന്നു എന്നും അവിടെ വീണ അദ്ധേഹത്തെ ഫുട്ബോൾ കളി കഴിഞ്ഞ് വരുന്നവർ എടുത്ത് ആശുപത്രിയിൽ കൊണ്ട് പോയതും വഴിയിൽ വെച്ച് മരണപ്പെട്ടതും. 
സാധാരണ കളി കഴിഞ്ഞ് നടന്ന് കക്കാട്ടേക്ക് നടന്ന പോന്നിരുന്ന എനിക്ക് അന്ന് ആ ജീപ്പിൽ കയറിയില്ലായിരുന്നെന്കിൽ സ്നേഹനിധിയായ ചെറിയാപ്പയെ സുശ്രുഷിക്കാൻ കഴിയുമായിരുന്നു. അതൊരു ദുഖമായി ഇന്നും നിലനിൽക്കുന്നു. 

അദ്ധേഹം പറഞ്ഞ നാട്ടിലെ ഒരു ചരിത്ര സംഭവമുണ്ട്   ഇരുപത്തി ഒന്നിലെ ലഹളകാലത്ത് പട്ടാളത്തെ ഭയന്ന് പ്രദേശത്തെ ജനങ്ങൾ  ഒന്നായി സൂഫി വര്യൻ കമ്മിണി മുസ്ലിയാരുടെ വീട്ടിൽ അഭയം തേടിയിരുന്നു ചെറിയ കുട്ടിയാ തന്നെ ഒക്കത്ത് എടുത്താണ് ഉമ്മ അവിടെ എത്തിപ്പെട്ടതെന്നും.  

അള്ളാഹു അദ്ദേഹത്തേയും നമ്മളേയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 


'69ൽ ആദ്യ ഹജ്ജ് കർമ്മം നിർവ്വഹിച്ച അദ്ദേഹം ഹജ്ജിന്റെ ഓർമ്മകുറിപ്പുകൾ പോകറ്റ് ഡയറിയിൽ എഴുതി വെച്ചിരുന്നു. 
അതിലെ രണ്ട് പേജ് അടിൽ കൊടുക്കുന്നു.

-------------------------------------
അബ്ദുലത്തീഫ് അരീക്കൻ



എന്റെ വല്ലിപ്പ
〰〰〰〰〰〰〰 എന്റെ  ഓർമയിൽ വല്ലിപ്പയെ കുറിച്ച് ഓർത്തെടുക്കാൻ ഒരു പാടൊന്നും ഇല്ല. കാരണം എനിക്ക് 7 വയസ്സുള്ളപ്പോൾ തന്നെ വല്ലിപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞു.😢. അത് കൊണ്ട് തന്നെ വല്ലിപ്പയുടെ വാത്സല്യം അനുഭവിക്കാൻ ഒരു പാടൊന്നും ഭാഗ്യമുണ്ടായില്ല.
ആണും പെണ്ണുമായി 10 മക്കളായിരുന്നു.അതിൽ മൂത്ത മകളായ അമ്മായിയും, ഇളയ മകനായ എളാപ്പയും ഇന്ന് ഞങ്ങളോടൊപ്പമില്ല..
           പിന്നീടുള്ളതൊക്കെ വല്ലിപ്പയെക്കുറിച്ച് ഉമ്മയും ഉപ്പയും പറഞ്ഞ് തന്ന അറിവുകളാണ്.  AR nagar പഞ്ചായത്ത് നിലവിൽ വന്ന സമയത്ത് വല്ലിപ്പ മത്സരിച്ചിട്ടുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനായിരുന്നു അദ്ദേഹം.ജനങ്ങൾക്കിടയിലെ സജീവ സാനിധ്യം. ഏറ്റെടുക്കുന്ന ജോലിയൊക്കെ തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്ത് കൊടുത്തിരുന്നതിനാൽ ആളുകൾക്കിടയിൽ വല്ലിപ്പാക്ക് നല്ല മതിപ്പായിരുന്നു.അത് പോലെ അന്നൊക്കെ പ്രസിദ്ധമായിരുന്ന വട്ടപ്പാട്ട് പരിപാടിക്കൊക്കെ പോവാറുണ്ടായിരുന്നു എന്നും ഞാൻ കേട്ടിട്ടുണ്ട്.
                പിന്നെ വല്ലിപ്പയെ കൂടുതൽ അറിയപ്പെട്ട മേഖല ആയിരുന്നു ചായ മക്കാനി .കുറ്റൂരും,കൊടുവായൂരും, വേങ്ങരയും എല്ലാം ചായപ്പീടിക ഉണ്ടായിരുന്നു.
മിതഭാഷിയായിരുന്നു എന്റെ വല്ലിപ്പ .ദീനി പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുൻപന്തിയിലായിരുന്നു. ഊക്കത്ത് ജുമാ മസ്ജിദിന്റെ സെക്രട്ടറി സ്ഥാനം മരണം വരെ അലങ്കരിച്ചിരുന്നത് വല്ലിപ്പ ആയിരുന്നു. അള്ളാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ. ആമീൻ
------------------------------
നൂറുദ്ദീൻ അരീക്കൻ



ഹസ്സൻകുട്ടിഹാജി അങ്ങനെ വിളിക്കുന്നതിനേക്കാൾ
എനിക്കിഷ്ടം( ഉപ്പ)
എന്നുവിളിക്കാനാണ്
എന്നെചെറുപ്പം മുതൽ
കണ്ടു എന്നെ സ്നേഹിച്ചും ഗുണദോ
ശിച്ചുംഒരുപാടു കാലം
ഒന്നിച്ചു ഭക്ഷണം കഴിച്ചും കഴിഞ്ഞിരുന്നു
കാരപറമ്പിൽ ഒരുപാട്
അന്തിഉറങ്ങീട്ടുണ്
കുട്ടൂരിൽ ഉപ്പാക്ക്(എന്റെ)കച്ചവടംഉള്ളകാലം ഹംസാക്ക ആയിരുന്നു
കടയിൽ കോഴിക്കോട്ടു
നിന്നും ചാരക്കെത്താൻ രാത്രി
1 മണി ഒക്കആവും
പിന്നെഒറ്റക്ക്പോകാൻ
പേടിയാവും അതിനാൽ കാരപ്പറമ്പിൽപോകും
രാവിലെ എണീറ്റ്
പോകുമ്പോൾ ഹാജിയുടെ ഖുർആൻ
പാരായണം കേട്ടാ പോക്ക്അതിനിടയിൽ
ഛായാകുടിച്ചോ എന്ന്
ചോദിക്കും ഹാജിയുമായുള്ള
കഥകൾഒരുപാടുണ്ട്
പൊതുപ്രവർത്തനം
മുകളിൽ 1 2 പേര്
സൂചിപ്പിച്ചു എന്നിരുന്നാലും
അള്ളാഹു കബറിടം
വിശാലമാക്കി അവരെയും മരിച്ചുപോയ എല്ലാവരെയും
സ്വർഗ്ഗതോപ്പിൽ
ഒരുമിച്ചു കൂട്ടട്ടെ ആമീൻ
Nb:കണ്ണൊന്നുനിറഞ്ഞു.
-----------------
ബഷീർ



അസലാമു അലൈക്കും.
നമ്മുടെ കാരർ മ്പിലെ ഹസ്സൻകുട്ടി ഹാജി
ഓർക്കൂമ്പോഴേക്കും എന്റെ മനസിൽ വരുന്നത് ആ നല്ല മനുഷ്യനേയും
തോർത്ത് മുണ്ടുടുത്ത അടുത്ത് നിന്ന് പണിയെടുക്കൂന്ന നാടിയേയുമാണ്.
എനിക്ക് ഹസ്സൻകുട്ടി ഹാജിയെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയില്ല.
പൊറായിലെ പള്ളിക്കൽ ചെന്നാൽ അവിടെയും ഊക്കത്തെ പള്ളിയിൽ ചെന്നാൽ അവിടേയും കാരണവരാണ്.
എല്ലാവരാലും ബെഹുമാനിക്കപ്പെടുന്ന വെക്തിത്വം.
ഞാൻ ചെറുപ്പം മുതലേ കണ്ടും കേട്ടും പരിജയമുള്ള ഹാജി
അങ്ങോട്ടൊന്നും പറഞ്ഞതായി എനിക്കോർമയില്ല. അന്നങ്ങനെയാണ് 'അത്തരം വലിയ ആളുകളോടൊന്നും എന്നെ പോലെ ചെറിയകുട്ടികളൊന്നും അടുത്ത് നിന്ന് സംസാരിക്കുന്ന സ്വഭാവമില്ല.
അത്രക്ക് ബഹുമാനമാണന്ന്.
ഹാജി ഈ ലോകത്തോട് വിട പറയുമ്പോൾ ഞാൻ കർണാടഗയുടെ ചിത്രദുർഗ്ഗ എന്ന സ്ഥലത്താണ്
ഇത്രയെങ്കിലും പറയാതിരുന്നാൽ ഹസ്സൻകുട്ടി ഹാജിയോട് നന്നി കെട്ടവനാകുമോ എന്ന് ഭയന്നത് കൊണ്ടാണ്.
എന്റെ ഉമ്മ പണിയെടുത്തിട്ടാണെങ്കിലും (അള്ളാഹുവേ: എന്റെ ഉമ്മാക്ക് നീ സന്തോഷം അദികരിപ്പിച്ച് ഈമാൻസെ ലാ മത്താക്കി ദീർഗ്ഗായുസ്സ് നെൽകണമേ) ഒരു പാട് ഭക്ഷണം ഹാജിയാരുടേത് കഴിച്ചതാണ്.

അള്ളാഹുവേ
അദ്ധേ ഹത്തേയും
ഭാര്യയേയും ഞങ്ങളെ എല്ലാവരേയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ  
--------------------------
ഹനീഫ പി. കെ.



പകർത്തപ്പെടേണ്ട മാതൃക
  ---------------------
 സ്വന്തം ജീവിത കാലഘട്ടത്തിനപ്പുറം പേരും പെരുമയും ഭാവി തലമുറയാൽ സ്മരിക്കപ്പെടുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല.  അതാകട്ടെ കൃത്രിമമായി സൃഷ്ടിക്കപ്പെടാൻ പറ്റുന്ന കാര്യവുമല്ല. 

നിയതിയുടെ നിശ്ചയപരിധിക്കുള്ളിൽ നിന്ന് തന്നെ ജീവിതത്തുടനീളം അതാത് കാലത്ത് തന്നിലർപ്പിതമായ ഉത്തരവാദിത്വങ്ങൾ വളരെ ആത്മാർത്ഥമായും സുതാര്യമായും നിർവ്വഹിച്ച് സമകാലീനർക്ക് ബോധ്യമാവും വിധം സംശുദ്ധ ജീവിതം നയിച്ച് ജീവിതം ധന്യമാക്കിയവർ -അവർ പിൽക്കാലത്ത്‌ മറ്റുള്ളവരാൽ ഓർമ്മിക്കപ്പെടുന്നു. അവരെത്തന്നെയാണ്‌ മാതൃകയാക്കേണ്ടതും. എന്റെ എളിയ കാഴ്ചപ്പാടിൽ അത്തരത്തിൽ മാതൃകായോഗ്യനായ വ്യക്തിത്വമായിരുന്നു ഉപ്പയുടെ എളാപ്പ കൂടിയായ അരീക്കൻഹസ്സൻ കുട്ടി ഹാജി.  

കുട്ടിത്തം വിട്ട് ഓർമ്മതെളിഞ്ഞ് വന്ന കാലത്ത് തന്നെ ഞാൻ കണ്ടിരുന്ന ' ചെറ്യാപ്പ '  എന്ന് വിളിച്ചിരുന്ന ഹസ്സൻകടകുട്ടി ഹാജി എടുപ്പിലും നടപ്പിലും ഘനഗംഭീരഭാവം കാത്ത് സൂക്ഷിച്ചിരുന്ന ആളായിരുന്നു. കുടുംബത്തിലെ കാരണവരായിരുന്നു. കാര്യമന്വേഷിക്കാനും അഭിപ്രായമാരായാനും പറ്റിയ ആളായിരുന്നു. 

മഹല്ലിലേയും നാട്ടിലേയും പൊതു വിഷയങ്ങളിൽ സജീവമായി ശ്രദ്ധിച്ചിരുന്ന അദ്ദേഹം അങ്ങനെ പൊതുകാര്യപ്രസക്തനും ജാതിമത ഭേദമന്യേ ആദരണീയനുമായിത്തീർന്നതിൽ അൽഭുതപ്പെടാനില്ല. എൺപതുകളുടെ ആദ്യ പകുതിയിൽ ഭരണം തലമുറക്കൈമാറ്റം ചെയ്യപ്പെടുന്നത് വരെ ഹുജജത്തുൽ ഇസ്ലാം മദ്രസയുടേയും മരണം വരെ ഊക്കത്ത് ജുമുഅത്ത് പള്ളിയുടേയും സാരഥ്യം സ്തുത്യർഹമായി നിർവ്വഹിച്ച് പോന്നു. ഒരു അപശബ്ദം പോലും കേൾപ്പിക്കാതെ കർത്തവ്യ പൂർത്തീകരണത്തിന് പ്രാപ്തമാക്കിയത് കണിശമായ മതബോധമായിരിക്കണം. സ്ഥിരതയോടെ, സുതാര്യമായി,സൂക്ഷ്മത പുലർത്തി കാര്യങ്ങൾ ചെയ്യുമ്പോൾ അതംഗീകരിക്കപ്പെടുകയും പരാതികൾ അന്യമായിത്തീരുകയും ചെയ്യുന്നു. 

അദ്ദേഹത്തിൽ ഒളിച്ചിരുന്ന കലാകാരനെ കുറിച്ച് പുതിയ തലമുറയിൽ അധികമാർക്കും അറിഞ്ഞ് കൊള്ളണമെന്നില്ല. കല്യാണങ്ങളിലും മറ്റും അക്കാലങ്ങളിൽ അരങ്ങേറിയിരുന്ന വട്ടപ്പാട്ട് , കൈകൊട്ടിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങളിൽ മൂത്ത സഹോദരനും ഞങ്ങളുടെയൊക്കെ വലിയുപ്പയുമായ മൊയ്തീൻ കാക്ക യോടൊപ്പം പങ്കെടുത്തിരുന്നു. തിരുരങ്ങടായിലും മറ്റുമായി ഒരു സംഘം തന്നെ ഈ പരിപാടിക്ക് വേണ്ടി നിലനിന്നിരുന്നു. അന്നത്തെ പാട്ടുകൾ ഹസ്സന്റെ കുട്ടി ഹാജി ഒരു പുസ്തകത്തിലായി ശേഖരിച്ച് വെച്ചത് അടുത്ത കാലം വരെ കാരപറമ്പ് തറവാട്ടിൽ സൂക്ഷിച്ച് വെച്ചിരുന്നു.

അരീക്കൻ കുട്ട്യാലിയുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച ഹസ്സൻ കുട്ടി ഹാജി ചെറുപ്പം മുതലേ രാഷ്ട്രീയത്തിലും അതീവ തൽപരനായിരുന്നു. സർവ്വേ ന്ത്യാ ലീഗിന്റെ കാലഘട്ടം മുതൽ മുസ്ലിം ലീഗ് തന്നെയായിരുന്നു രംഗവേദി. ആബാനറിൽ ഒരു തവണ പഞ്ചായത്ത് ബോർഡിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്നുള്ള രാഷ്ടീയത്തിൽ നമ്മൾ കണ്ടു പരിചയിച്ച ശീലങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്ന് ജയിച്ച സ്ഥാനാർത്ഥിയെ വരവേൽക്കാൻ ഹാരവുമായി കാത്തുനിന്ന ഹസ്സൻക്കുട്ടി ഹാജി ബാക്കി വെച്ച് പോയത് തലമുറകൾക്ക് എന്നെന്നും പകർത്താൻ പറ്റിയ മഹിത മാതൃകയായിരുന്നു . 

കുടുംബത്തിലെ മുതിർന്നവരൊക്കെ എപ്പോഴും അദ്ദേഹത്തോട് ബഹുമാനത്തോടെ മാത്രം പെരുമാറുന്നത് കാണുന്നത് കൊണ്ടാവണം ഞാനൊക്കെ എന്നും അദ്ദേഹത്തിന്റെ മുംപിൽ ചെന്നുപെടാതെ നോക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നാലും എങ്ങിനെയെങ്കിലും പെട്ടു പോകും.പിന്നെ റോഡിന്റെ അരിക് ചേർന്ന് നടന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിലും നോട്ടം നേരെ പതിയും. ഗൗരവമുള്ള മുഖത്തെ കട്ടികുറഞ്ഞ ചുണ്ടുകളിൽ പിന്നെ പുഞ്ചിരി വിടരുകയായി. അതോടെ പേടിയും പമ്പകടക്കും. എന്തെങ്കിലും ഒരു ചോദ്യവും ചോദിച്ച് നീളം കാലുള്ള കുട ചൂടി നീളം കുപ്പായമിട്ട കുടുംബ കാരണവർ നടന്ന് നീങ്ങുന്നത് അഭിമാനത്തോടെത്തന്നെ നോക്കി നിന്നിട്ടുണ്ട്.

പള്ളിയിൽ ജമാഅത്തിന് ഇമാമിന് തൊട്ടു പിന്നിൽ തന്നെ നിൽക്കുന്ന തഖ്‌വയുള്ള മതാനുയായി , മദ്രസ്സയിൽ പഠിക്കുന്ന പേരക്കുട്ടിയെ ലീവെടുത്തതിന്റെ പേരിൽ കിട്ടാൻ സാദ്ധ്യതയുള്ള അടിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഉസ്താദിന് മുമ്പിൽ പുഞ്ചിരിയോടെ ശുപാർശയുമായി പ്രത്യക്ഷപ്പെടുന്ന വലിയുപ്പ, മറ്റൊരു പേരക്കിടാവ് -ഈ കൂട്ടിലെ  ഒരു സജീവ തത്ത- ‌നബിദിന പരിപാടിയിൽ 'ആവേശം വേണം...ആമോദം വേണം ....'എന്ന ഗാനം ഒട്ടും ആവേശമില്ലാതെ അയഞ്ഞ് പാടിയപ്പോൾ പാട്ണ അനക്ക് തന്നെ ഒരാവേശമില്ലല്ലോന്ന് പറഞ്ഞ് സദസ്സിനെ ചിരിപ്പിക്കുന്ന കലാസ്വാദകൻ, സ്വന്തം വീട്ടുപറമ്പിലെ വടക്കേയറ്റത്തെ അന്നത്തെ കളരിക്കളത്തിലേക്ക് ഞങ്ങൾ കുട്ടികൾ കൂട്ടമായി നടന്ന് പോകുമ്പോൾ തൊടിയിൽ പാറി ചിതറിയ വൈക്കോൽശകലങ്ങൾ ഒരു 'അലച്ചിൽ'കൊണ്ട് അടിച്ച് കൂട്ടുന്ന ഗൃഹനാഥൻ, കുടുംബാംഗങ്ങൾക്ക് വേണ്ടി സൗദി പൗരത്വമുള്ള അരീക്കൻ മുഹമ്മദ് ഹാജി ആഴ്ചതോറും ദാനം നൽകിയിരുന്ന പോത്തിന്റെ അറവിനും വിതരണത്തിനും മൊയ്തു ഹാജിയുടെ വളപ്പിൽ  കയ്യിൽ നോട്ടു പുസ്ത്വകവും പേനയുമായി നേതൃത്വം കൊടുക്കുന്ന കുടുംബ കാരണവർ, അരിക്കൻ ഹസ്സൻ കുട്ടി ഹാജി എന്ന ഞങ്ങളുടെ ചെറിയാപ്പയുടെ വിവിധ വർണ്ണങ്ങളിലുള്ള ഓർമ്മ ചിത്രങ്ങൾ മനസ്സിൽ തുടികൊട്ടി ഉണരുകയാണ് .

മതനിഷ്ഠയിൽ വെള്ളം ചേർക്കാത്ത പ്രകൃതത്തിന് നേർ സാക്ഷ്യമായി അന്നത്തെ പള്ളി ഇമാം അബൂബക്കർ ഹാജിയുടെ വാക്കുകൾ തഹ് ലീൽ ദിനത്തിൽ കേട്ടതാണ്. അന്നദ്ദേഹം പറഞ്ഞു ഈ ദിക്റുകൾ ഹാജി ജീവിച്ചിരിക്കുമ്പോൾ തന്നെ ചൊല്ലിത്തീർത്തിട്ടുണ്ടാവും. എങ്കിലും നമ്മൾ നമ്മുടെ കടമ നിർവ്വഹിക്കാൻ വേണ്ടി മാത്രം ചെയ്യുന്നു. 

കർമ്മത്തിലും ധർമ്മത്തിലും കടമകൾ യഥാവിധി നിർവ്വഹിച്ച് സ്വന്തം കയ്യൊപ്പ് ചാർത്തി കടന്ന് പോയ കടുംബ കാരണവർക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
---------------------------------------------
✍അബ്ദുൽ ജലീൽ അരീക്കൻ



അസ്സലാമു അലൈക്കും
അന്ന് വൈകുന്നേരം തിരൂരങ്ങാടി പന്ത് കളി കഴിഞ്ഞ് കക്കാട്ടേക്ക് നടന്ന് വന്ന് ബസ്സ് കയറുന്നേ നേരം അപ്പോ ളാ ണ് ബസ്സ് ടTo p ന്റെ അടുത്ത് കുറെ ആൾകൂടി നിൽക്കുന്നതും മറ്റും കണ്ടത് കൂട്ടത്തിൽ ഞ്ഞാ നും നോക്കി അപ്പോ ളാണ് കണ്ടത്.എ ന്റെ ഓർമ ശരിയാണങ്കിൽ അത് ഈ എളാപ്പ ആയിരുന്നു.പിന്നെ അറിഞ്ഞു എളാപ്പ മരണപ്പെട്ടു എന്ന് ഇന്നാലില്ലാ.. അള്ളാഹുപ്പൊറുത്ത് കൊടുക്കട്ടെ ആമീൻ.പിന്നെ മരണം അറിയിക്കാൻ കുറെ ഭാഗത്തേക്ക് വണ്ടിയിൽപ്പോയത് ഈ കൂട്ടിലെ ഒരു തത്തയും ഞ്ഞാ നും ആയിരുന്നു. ഏകദേശം രാവിലെ, നാല് മണി വരെ ഒക്കെ ഓർമയിൽ വരുന്നു. 
വളരെ നല്ല മനുഷ്യനായിരുന്നു എല്ലാം കൊണ്ടും. അള്ളാഹു അവരെയും ഞ്ഞമ്മളെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടട്ടെ .ആമീൻ
------------------------------------------------------
അബ്ദുൽ ലത്തീഫ് എ. (S/o മുഹമ്മദ്),



ഞങ്ങളുടെ മൂത്താപ്പ.
💢💢💢💢💢💢💢💢
 ഹസ്സൻ കുട്ടി ഹാജി എന്ന ഞങ്ങളുടെ മൂത്താപ്പ അഞ്ചു നേരവും പള്ളിയിൽ പോയിരുന്നത് ഞങ്ങളുടെ മുമ്പിലൂടെയായിരുന്നു. മൂത്താപ്പ വരുന്നു എന്ന് കേട്ടാൽ എല്ലാവരും ഒന്ന് ബഹുമാനത്തോടെ മാറി നിൽക്കും.  മുഖത്ത് തെളിഞ്ഞു നിന്നിരുന്ന ആ ചൈതന്യം ഇപ്പോഴും കണ്ണിൽനിറഞ്ഞു നിൽക്കുന്നന്നു. പള്ളിയുടെ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു.  എം. സി. അബ്ദുറഹ്മാൻ മുസലിയാരുടെയും മൂത്താപ്പയുടെയും നോട്ടവും നടപ്പും  പുഞ്ചിരിയും ഏറെ സമാനതകളുണ്ടായിരുന്നു. നാട്ടിൽ എല്ലാവർക്കും, അമുസ്ലിംഗൾക്കു പോലും പൊതു സമ്മതനായ ആ മഹൽവ്യക്തിത്വം, അത്യാവശ്യത്തിനല്ലാതെ അങ്ങാടിയിലിറങ്ങാറില്ല.       അല്ലാഹു അവരുടെ ഖബർ സ്വർഗ്ഗത്തോപ്പാക്കട്ടെ... അവരുടെ കൂടെ ജന്നത്തിൽ നമ്മളെയും പടച്ചവൻ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടിടട്ടേ...ആമീൻ
----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ



മർഹും അരീക്കൻ ഹസ്സൻകുട്ടി ഹാജി - ഓർമ്മക്കുറിപ്പുകൾ........... എന്റെ സ്കൂളിലേക്കും മദ്രസയിലേക്കുമുള്ള സഞ്ചാരപാതയിൽ ഇടക്കിടെ കാണാറുള്ള വ്യക്തിത്വമായിരുന്നു മർഹും ഹസ്സൻകുട്ടി ഹാജി.അദേഹത്തിന്റെ മുത്തമകൻ കുട്ട്യാലി ഹാജിയുടെ വീടിന്റെ അയൽപക്കമായിരുന്നു എന്റെ തറവാട് വീട്. എന്റെ പിതാമഹൻ ഹസ്സൻകുട്ടി ഹാജിയുമായി നല്ല സൗഹാർദത്തിലായിരുന്നുവെന്ന് മാത്രമല്ല പല തീരുമാനങ്ങളും കൈ കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചായിരുന്നു. അദ്ദേഹവും മർഹും അരീക്കൻ കുട്ട്യാലി കാക്കയും കൂടി കുറ്റൂർ നോർത്ത് LPSchoolനോട് ചേർന്ന് ഒരു പല ചരക്ക് കട ദീർഘകാലമായി നടത്തിയിരുന്നു. പിന്നീട് അദ്ദേഹം തനിച്ച് High School എതിർവശം കച്ചവടം നടത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നടന്നിരുന്ന പല കല്യാണങ്ങളും രാത്രിയിലായിരുന്നു. കല്യാണങ്ങൾക്ക് വട്ടപ്പാട്ട് സാധാരണയായി ഉണ്ടാകാറുണ്ടായിരുന്നു. യൗവ്വനകാലത്ത് പാട്ടുകാരൻ മൊയ്തീൻ കാക്കയുടെ വട്ടപ്പാട്ട് സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. നല്ലൊരു ഗായകനായിരുന്നു അദ്ദേഹം.കുറ്റുരി ൽ സംഘടിപ്പിച്ചിരുന്ന മതപ്രഭാഷണ വേദിയിൽ അദ്ദേഹം ഗാനം ആലപിക്കാറുണ്ടായിരുന്നു. തിരുരങ്ങാടിയിലെ KTസംഘം പാടിയിരുന്ന''നീണ്ടു നടക്കും നിന്റെ അനക്കം നിന്നിടും നേരം" എന്ന് തുടങ്ങുന്ന മരണത്തെ അനുസ്മരിക്കുന്ന പ്രസിദ്ധമായ ഗാനം അദ്ദേഹം ആലപിച്ചിരുന്നതായി മുതിർന്നവരിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഞാൻ അദ്ദേഹത്തെ മിക്കപ്പോഴും കണ്ടിരുന്നത് അദ്ദേഹം പള്ളിയിലേക്കുള്ള യാത്രയിലോ അല്ലെങ്കിൽ പളളിയിലോ ഉള്ളപ്പോഴാണ്,. പള്ളിയിൽ മുക്രി ഇല്ലാത്തപ്പോൾ ബാങ്ക് വിളിച്ചിരുന്നതും ഇമാമത്ത് ഇല്ലാത്ത സമയത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്തതും അദ്ദേഹമായിരുന്നു. ഹുജ ജത്തുൽ ഇസ്ലാം മദ്രസയുടെ ദീർഘകാല സെക്രട്ടറിയായിരുന്നു.കക്കാടിനടുത്തുള്ള ഒരു സ്ഥലത്ത് ഒരു കത്ത് കൊടുത്ത് തിരിച്ച് വരുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. തികച്ചും നല്ലൊരു മത വിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ ഖബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ. അദ്ദേഹത്തോടൊപ്പം നമ്മളേയും സർവ്വ ശക്തനായ നാഥൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
------------
സാലിം



അരീക്കൻ ഹസ്സൻകുട്ടി ഹാജി
---------------------------------------
എന്റെ ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയാണ് ഹസ്സൻ കുട്ടി ഹാജി. ഓർമ്മ വെച്ച കാലം മുതലേ ഹാജിയെ അടുത്ത് അറിയും. ചെറുപ്പകാലങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ചോറ് തന്നത് ഇന്നും എനിക്ക് മറക്കാൻ കഴിയില്ല. ഒരു പാട് ദിവസങ്ങളിൽ ഉച്ചയൂണ് ഹാജിയാരുടെ കൂടെ കുട്ടിയായ ഞാൻ കഴിച്ചിട്ടുണ്ട്. എന്നെ ഒരു മകനെപ്പോലെയായിരുന്നു ഹാജിയാർ കണ്ടിരുന്നത്.
എന്റെ ജ്യേഷ്ടൻ (MRC) റസീവർ ജോലി ഒഴിഞ്ഞ് ജിദ്ധയിലേക്ക് പോയപ്പോൾ പെട്ടെന്ന് ഏറ്റെടുക്കാർ ആളില്ലാതെ വന്ന സമയത്ത്, വീടുകൾ തോറും കയറിയിറങ്ങി തൂക്കരിപിരിക്കാനും തേക്കായി ടീക്കാനും എന്നെയും മർഹൂം ജബ്ബാർ മാസ്റ്ററെയും ആണ് ഹാജിയാർ ഏൽപിച്ചത്.അന്ന് മദ്രസ്സാ സെക്രട്ടറി അദ്ദേഹമായിരുന്നു.
പിന്നീട് ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ എന്റെ പേര് നിർദ്ദേശിച്ചു കമ്മറ്റിയിലെടുപ്പിച്ചതു് ഹസ്സൻ കുട്ടി ഹാജിയായിരുന്നു,
സാമൂഹിക സാസ്കാരിക രംഗങ്ങളിലും ഹാജി മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.
കക്കാട് പാടത്തിന്റെ വക്കത്തുള്ള കാരാടൻ മുസ്സാക്കാന്റെ വീട്ടിലേക്കായിരുന്നു കത്ത് കൊടുക്കാൻ ഹാജി പോയിരുന്നത്.
അള്ളാഹു വിന്റെ അടുക്കൽ അദ്ദേഹത്തിന്നുള്ള ദറജ ഉയർത്തിക്കൊടുക്കട്ടെ ,ജന്നത്തുൽ ഫിർദൗസിൽ അദ്ദേഹത്തോടൊപ്പം നമ്മെയും ഒരുമിച്ച് കുട്ടട്ടെ - ആമീൻ 
---------------------------------------
എം ആർ സി അബ്ദുറഹ്മാൻ



السلام عليكم       തായെത്തീലെ മൂത്താപ്പ എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ മൂത്താപ്പയെ കുറിച്ച് സത്താർ, ജലീൽ, ലത്തീഫ് ,സൈതലവി, MRC 'സാലിം ,കുഞ്ഞാപ്പു മറ്റു പലരുടെയും ഓർമ്മകുറിപ്പുകൾ ശ്രദ്ധേയമായി. അദ്ദേഹത്തെ കുറിച്ച് പുതിയ തലമുറക്ക് അറിയാനും മനസ്സിലാക്കാനും ഈ കുറിപ്പുകൾ ഉപകരിച്ചു.              അഞ്ചു നേരവും ഞങ്ങളുടെ വീടിന്റെ മുന്നിൽ കൂടി പോയിരുന്ന ഞങ്ങൾക്ക് പേടിയും ബഹുമാനവുമായിരുന്നു. കുറ്റൂർ പള്ളിയും M .C ഉസ്താദുമായും വല്ലാത്തൊരു ആത്മബന്ധമായിരുന്നു. എത്ര സമയമായാലും മൂത്താപ്പ എത്തിയാലേ ജമാഅത്ത് തുടങ്ങുകയുള്ളൂ.                  മുമ്പൊക്കെ കല്യാണം രാത്രിയിലായിരുന്നു. അന്ന് കുറ്റൂർ പരിസരത്ത് ഏത് കല്യാണമുണ്ടായാലും കുറി കല്യാണത്തിനും സഹായ കല്യാണത്തിനും പൈസ പിരിക്കാനും അതിന്റെ കണക്ക് എഴുതാനും എല്ലാരും മൂത്താപ്പാനെയാണ് ചുമതലപ്പെടുത്താറ്. അന്നൊക്കെ വറുതിയുടെയും ദാരിദ്രത്തിന്റെയും കാലമായിരുന്നു. പുതിയ പ്ള  വരാറായി കി യ്യിൽ കെട്ടാനുള്ള [സ്ത്രീധനം ] പൈസ ഒത്തിട്ടില്ല എന്ന് പറഞ്ഞു പിരിഞ്ഞുകിട്ടിയ കാശ് വീണ്ടും എണ്ണി നോക്കുകയും സ്വന്തം കീശ തപ്പി അതിലുള്ളത് എടുക്കുകയും കല്യാണത്തിന്  വന്ന കാരണവൻമാരെ സമീപിച്ച് അവരുടെ കളിലുള്ളത് വാങ്ങി പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നത് ഒരു പാട് തവണ കണ്ടിട്ടുണ്ട്        സൗമ്യനും മിതഭാഷിയുമായിരുന്നു. ഒരിക്കൽ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല.       എല്ലാവർക്കും ഒരുപോലെ സ്വീകാര്യനായിരുന്നു. എല്ലാവർക്കും മാതൃകയാക്കേണ്ട ജീവിതമായിരുന്നു.        റബ്ബ് മൂത്താപ്പാന്റെ ഖബർ ജീവിതം നന്നാക്കട്ടെ - അവരെയും നമ്മെ യും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ - ആമീൻ
-------------------------------------
ഹസ്സൻകുട്ടി അരീക്കൻ.



കണ്ടറിഞ്ഞതിനേക്കാൾ കേട്ടറിവ് മാത്രമുള്ള എനിക്ക് മർഹൂം അരീക്കൻ ഹസ്സൻകുട്ടി ഹാജിയെ അനുസ്മരിച്ച് ഇവിടെ എഴുതപ്പെട്ട വരികളിൽ നിന്ന് നാട്ട് കാരണവരായിരുന്ന മഹാനെ കുറിച്ച് കൂടുതൽ അറിയാനായി.

വേങ്ങര ചേറ്റിപ്പുറം സ്വദേശിയായ അവരുടെ ഭാര്യ എന്റെ ഉമ്മയുടെ ഒരു അമ്മായി ആണ്, എന്റെ ഉമ്മ പറഞ്ഞ് അദ്ധ്യേഹത്തെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്, മരിച്ചതറിഞ്ഞ് ഉമ്മയുടെ കൂടെ ചാലിലെ അവരുടെ വീട്ടിൽ പോയത് ഓർക്കുന്നു.

അദ്ധ്യേ ഹത്തിന്റെ കബറിടം അല്ലാഹു വിശാലമാക്കി സ്വർഗ്ഗീയ സുഖം നൽകട്ടെ ...ആമീൻ....
---------------------------------
ബാസിത് ആലുങ്ങൽ



🌹🌹🌹അരീകൻ ഹസ്സൻകുട്ടി ഹാജിയെ അനുസ്മരിക്കുംബോൾ
അദ്ധേഹത്തെകുറിച്ച് പലരും പറഞ്ഞു കഴിഞ്ഞു എന്നാലും  എൻ്റെ ഒാർമയിലുള്ള ചിലത്

ചെറുപ്പ കാലത്ത് ഊകത്ത്  ജുമൂഅത് പള്ളിയിലെ നിറസാനിദൃമായിരുന്നു അദ്ദേഹം
അനവതികാലം പള്ളി സെക്രടറി പദവിയും വഹിച്ചിട്ടുണ്ട് എന്നാണ് എൻ്റെ ഒാർമ്മ വെള്ളിയാഴ്ചകളിൽ അദ്ധേഹം വളരെ നേരത്തേ തന്നെ  പള്ളിയിലെത്തും

 റമളാനിൽ പ്രതൃാകദിവസങ്ങളിൽ ഊകത്ത് തന്നെയായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്

  ചിലദിവസങ്ങളിൽ വീട്ടിൽ നിന്നും കാര പറംബ് വഴി മാപ്പിളക്കാട്ടിലൂടെ എൻ്റെവീടിൻ്റമുൻവശത്തു കൂടെ  യായിരുന്നു പള്ളിയിലേക് വന്നിരുന്നത്
 എൻ്റെ ഉപ്പാനെ കണ്ടാൽ ക്രഷിയെ സംബന്ധിച്ചും സുഖവിവരങ്ങൾ അനൃേഷിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്   
ഊക്കത്ത് പള്ളിക്കു വേണ്ടി അദ്ധേഹം ഒരുപാട്സേവനങ്ങൾ ചെയ്തിട്ടുണ്ട്

 സ്കൂളിൽ പഠിക്കുന്ന കാലത്ത്  കുറ്റൂരിലെ പള്ളിയിൽ പോവുംബോൾ പള്ളിയുടെ ചേറ്റും പടിയിൽ കാല് നീട്ടി ഇരുന്നു അസർ നിസ്കാരത്തിനായി കാത്തിരിക്കുന്നുണ്ടാവും 

അദ്ധേഹത്തിൻ്റെ കൂട്ടത്തിൽ മറക്കാൻ പറ്റാത്ത മുഖങ്ങളായിരുന്നു  കണ്ണാഞ്ചീരി മുഹമ്മതാജി, മാട്ടറ അലവിഹാജി 
പാല മഠത്തിൽ കണ്ണാട്ടിൽ മുഹമ്മദ് കുട്ടി ഹാജി പള്ളിയാളി മുഹമ്മദ് കാക
Kkമൊയ്തീൻകുട്ടി ഹാജി എന്നിവർ
ഇവരായിരുന്നു ആകാലങ്ങളിൽ ഊകത്ത് പള്ളി ഭരിച്ചിരുന്നത്  ഞങ്ങൾ സമ പ്രായക്കാരായ കുറെ കുട്ടികൾ വെള്ളിയാഴ്ച നേരത്തെ പള്ളിയിലെത്തും മുന്നിലെ സ്വഫിലിരുന്നാൽ  ഇവർ വന്ന് ബേകിൽ കൊണ്ട്ഇരുത്തി ഞങ്ങളു കൈയ്യിൽ അൽ കഹ്ഫ് സൂറത് മാത്രമുള്ള മുസഹഫ് എടുത്തുതരും
  
അവരുടെ ശ്രമഫലമായാണ് ഇന്നും ഊകത്ത് മഹല്ലിലെഎെകൃം  നിലനിൽകുന്നത്

അള്ളാഹു അവരെയും നമ്മേയും ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
💐💐💐💐💐💐💐💐
----------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ 



"اذكروا محاسن موتاكم" 
(മൺമറഞ്ഞവരുടെ നന്മകൾ നിങ്ങൾ പറയുക ) നബിവചനം'🔹
വല്യുപ്പയെ കണ്ടത് ഈക്കത്ത് പള്ളിപറമ്പിലെ മീസാൻ കല്ലിലൂടെയാണ്, ഞാനൊക്കെ ജനിക്ക്ന്നതിന് മുമ്പേ വല്യുപ്പയെ നാഥൻ തിരിച്ചുവിളിച്ചു 'എങ്കിലും ഇന്നത്തെ ഈ സ്മരിക്കലിലൂടെ വല്യുപ്പ യെ കുറിച്ച് ഒരു പാട് അറിയാൻ സാധിച്ചു. കാണാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടില്ല ഇത്രയേറെ കേട്ടപ്പൊ ഇത്രയും സംശുദ്ധമായ ജീവിതം നയിച്ച ഒരു യുഗപുരുഷനെ കാണാൻ കഴിയാത്തതിൽ ഏറെ വിഷമം തോന്നുന്നു. അള്ളാഹു സ്വർഗ്ഗീയ ഭവനത്തിൽ അവരെയും നമ്മെയും ഉൾപെടുത്തട്ടെ 'ആമീൻ
--------------------------------------------
അൻവർ സാദിഖ്  അരീക്കൻ



അറിയണം ആ മഹാപുരുഷനെ
- - - - - - - - - - - - - - - - -
അരീക്കൻ ഹസൻകുട്ടി ഹാജിയെന്ന ഒരു മാതൃകാ മനുഷ്യൻ ജീവിച്ചിരുന്നു നമ്മുടെ നാട്ടിൽ. ഇന്നത്തെ തലമുറ നിർബന്ധമായും അറിയണം ആ മഹദ് ജീവിതം. എനിക്ക് ഓർമ വെച്ച കാലം മുതൽ എന്റെ ഇരുപത്തിയാറാം വയസ്സിൽ ആ മഹാൻ മൺമറയുന്നത് വരെ ഒരു നിഴൽ പോലെ പിന്തുടരാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ വീട്ടുമുറ്റത്ത് കൂടിിയായിരുന്നു മൂത്താപ്പ വഴി നടന്നിരുന്നത്. കരയില്ലാത്ത സിംഗിൾ തുണിയും നല്ല ഇറക്കമുള്ള ഒറ്റ കളർ കുപ്പായവും (അത് ചിലപ്പോൾ ഇളം നീലയോ ക്രീംകള റോ ആകും) വെള്ള മുണ്ട് തോളത്തും വളഞ്ഞകാലുള്ള കുടയും. ആ പ്രൗഢിയോടെയുള്ള നടത്തം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എ ആർ നഗറിലും കക്കാടം പുറത്തും പിന്നെ കുറ്റൂരും മൂത്താപ്പ കച്ചവടം ചെയ്തിട്ടുണ്ട്. താമസിക്കുന്ന കാരപറമ്പിൽ എല്ലാ തരം കൃഷിയും ഉണ്ടായിരുന്നു . എന്നാൽ ഇതൊന്നുമായിരുന്നില്ല എന്നെ ഈ മഹത് വ്യക്തിത്വത്തോട് ആകർഷിച്ചത്. വളരെ കൃത്യമായ ആ മത നിഷ്ഠ. അഞ്ച് നേരവും പള്ളിയിൽ ജമാഅത്തിന് ആദ്യ സ്വഫിൽ . എപ്പോഴും ഖുർആൻ ഓത്ത്. ഇമാം ഇല്ലെങ്കിൽ പകരക്കാരൻ. അതിസുന്ദരമായ ബാങ്ക് വിളി. ഊക്കത്ത് പള്ളിയിൽ നിന്ന് സ്പീക്കില്ലാത്ത അക്കാലത്ത് ഹാജി ബാങ്ക് വിളിച്ചാൽ കുറ്റൂര് കേൾക്കുമായിരുന്നു. ഒരു പാട് കാലം കാലിൽ ഒരു മുറിവുണ്ടായിട്ടും ഒരു വഖ്ത് സുബ്ഹി പോലും ജമാഅത് മുടങ്ങിയിട്ടില്ല എന്ന് MCഅബ്ദുറഹ്മാൻ മുസ്ലിയാർ ഒരിക്കൽ അനുസ്മരിച്ചത് ഞാനോർക്കുന്നു. മദ്രസ പള്ളി പരിപാലനം ഹസൻകുട്ടി ഹാജിയുടെ ജീവവായു ആയിരുന്നു. ഹുജ്ജത്ത്, ഊക്കത്ത്, കറ്റൂർ പള്ളി ... ഹാജിയുടെ സേവന മുദ്രകൾ ഇവിടെയൊക്കെ പതിഞ്ഞു കിടക്കുന്നു ഒരിക്കൽ കുടുംബത്തിലെ ഒരാൾ ഇത്തിരി പിണക്കത്തിലായി. ഹാജിയോട് മിണ്ടാഞ്ഞിട്ട് അയാൾക്ക് വിഷമമായി. അതിന് പരിഹാരമായി അദ്ദേഹം നിർദേശിച്ചത് അവനോട് 40 ദിവസം മുടങ്ങാതെ സുബ്ഹിക്ക് പള്ളിയിലെത്താൻ പറഞ്ഞു കൊണ്ടാണ്.
    തികഞ്ഞ മുസ്ലിം ലീഗുകാരനായിരുന്നു.എന്നാലും എല്ലാവരോടും നല്ല ബന്ധം കാത്തു പോന്നു. കേരളം പിറന്നു ആദ്യ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഏ.ആർ.നഗറിൽ മത്സരിച്ചു. കോൺഗ്രസ് സ്ഥാനാർത്തി പാപ്പാട്ടെ കുട്ടി മോൻ നായരായിരുന്നു എതിര്. 65-ഓളം വോട്ടിന് ഹാജി പരാജയപ്പെട്ടു. വിജയിച്ച പാർട്ടിയുടെ ആഹ്ലാദ പ്രകടനം കൊടുവായൂർ ചുറ്റി കക്കാടംപുറത്ത് നിന്ന് കുറ്റൂരിലേക്ക് വരികയായിരുന്നു. കക്കാടംപുറത്ത് വെച്ച് തന്നെ ആ ജാഥ വിജയിയായ കുട്ടി മോൻ നായർ തടഞ്ഞു.അന്നദ്ദേഹം പറഞ്ഞ വാക്ക് ഇന്നത്തെ പാർട്ടിക്കാർ നൂറു തവണ ഏറ്റു പറയേണ്ടതാണ്.
" ഹസൻകുട്ടിയും ഞാനും ഏട്ടൻ അനുജൻ മാരെ പോലെ കഴിയുന്നവരാണ്. ഈ ജാഥ കാണുമ്പോൾ അവന് വിഷമമാകും" !!
ജാതി മത ഭേദമന്യേ നാട്ടുകാർ അദ്ദേഹത്തെ ആദരിച്ചു. അത്രമാത്രം ആത്മബന്ധമായിരുന്നു. ഞങ്ങൾക്കൊക്കെ നോക്കി കാണാൻ അദ്ദേഹത്തെ പോലെയുള്ള മാതൃകാ പുരുഷൻമാർ ഉണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ചൂണ്ടി കാണിച്ച് കൊടുക്കാൻ ഹസൻകുട്ടി ഹാജിയെ പോലെ ഒരാൾ ഇല്ലല്ലോ എന്നതാണ് എന്റെ ദു:ഖം:
റബ്ബുൽ ആലമീൻ ആയ അല്ലാഹു ആഖബ്ർ ജീവിതം വെളിച്ചവും സ്വർഗീയവുമാക്കട്ടേ എന്ന ദുആ യോടെ...
---------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



ചരിത്രത്തിന്റെ നാൾവഴികളിലൂടെ തങ്ങളുടെ സുകൃതങ്ങൾ കൊണ്ട് നടന്ന് തീർത്ത വഴികളെ ധന്യമാക്കിയ മഹാൻമാരാ ണ് ഈ ലോകത്തിന്റെ വഴികാട്ടികൾ; 
അറിവ് കൊണ്ട് ധന്യമാക്കിയവർ, ജീവിതവിശുദ്ധികൊണ്ട് ധന്യമാക്കിയവർ -പടച്ചവൻ തനിക്ക് തന്ന സമ്പത്ത് കൊണ്ടും അറിവ് കൊണ്ടും തന്റെ സമകാലികർ ക്കും പിറകെ വന്നവർക്കും കുറ്റൂർ പ്രദേശത്തെ ധന്യമാക്കി യ മഹാൻ തന്നെയായിരുന്നു ഹസൻകുട്ടി ഹാജി - 
പടച്ചവൻ മഗ്ഫിറത്ത് നൽകട്ടെ.
----------------------------------
അലി ഹസ്സൻ പി. കെ. 



എഴുതാൻ തുടങ്ങിയതാണ്... എന്നാൽ ചെറു പ്രായത്തിൽ ഞാനറിഞ്ഞ തായത്തീലെ മൂത്താപ്പയെ കുറിച്ച് എനിക്കറിയാവുന്നതിലും നല്ല ഒരു ചിത്രം കൂട്ടിലുള്ളവർ ആ മഹാനെ കുറിച്ച് വരച്ച് കാണിച്ചു  ... അഭിമാനവും അതിലേറേ സന്തോഷവും തോന്നുന്നു 
അദ്ദേഹത്തിന്റെ മകനായ പാറമ്മലെ കുഞ്ഞഹമ്മദ് കാക്കാനെ കാണുമ്പോൾ (ആ മകനാണ് മത്താപ്പയുടെ  മുഖച്ചായ കിട്ടിയത് എന്ന് എന്റെ ഒരിത്🙏🏼) മൂത്താപ്പയെ കാണുന്ന ഒരനുഭൂതിയും മൂത്താപ്പയോടുള്ള ബഹുമാനം കൊണ്ടുള്ള ഒരു തരം പേടിയും ...

അരീക്കൻ ഹസൻകുട്ടി ഹാജിയെ സ്മരിച്ച എല്ലാവർക്കും നന്ദി....
പടച്ചവൻ ഇത് ഒരു സൽകർമ്മമായി സ്വീകരിക്കട്ടെ ...ആമീൻ 
--------------------------------------
സിറാജ്  അരീക്കൻ

തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്

No comments:

Post a Comment