Saturday, 3 December 2016

വെള്ളി വെളിച്ചം: മരണം അന്ത്യമല്ല..

ഇന്ന് നമുക്ക് കുറ്റൂർ കാർക്ക് വ്യസന ദിനമാണ്. വെള്ളിയാഴ്ച രാവിൽ അല്ലാഹു വി ലേക്ക് നമ്മുടെ കുഞ്ഞാലി ഹാജി സാഹിബ് യാത്രയായി. ഞാൻ മുമ്പൊരിക്കൽ സൂചിപ്പിച്ചത് പോലെ "ജീവിതം അല്ലാഹുവിൽ നിന്ന് തുടങ്ങി അല്ലാഹുവിലേക്കുള്ള യാത്രയാണ് " .ഇന്ന് ജുമുഅക്ക് നാം പള്ളിയിൽ എത്തും മുമ്പ് ആ സഹോദരൻ പള്ളിയിലെത്തും. റബ്ബ് മഗ്ഫിറതും മർഹമതും നൽകട്ടേയെന്ന് ദുആ ചെയ്യുന്നു - ഞാനിന്നലെ രാത്രി ഒരു ഔദ്യോഗിക മീറ്റിംഗിനായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് വിവരമറിഞ്ഞത്. ഇതെഴുതുന്നത് തിരുവനന്തപുരത്ത് തമ്പാനൂർ മസ്ജിദ് വക റൂമിലിരുന്നാണ്. 
നമുക്ക് ജീവിതം തന്ന സ്രഷ്ടാവ് നമുക്ക് മരണവും വിധിച്ചു. സൂറത്ത് ആലു ഇംറാനിൽ റബ്ബ് അരുളുന്നു .
 "എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയും. നിശ്ചയം .നിങ്ങളുടെ പ്രതിഫലം പൂർണമായി ഖിയാമത് നാളിൽ നൽകപ്പെടും. അന്ന് നരകത്തെ തൊട്ട് അകറ്റപെടുകയും സ്വർഗ പ്രവേശനം നേടുകയും ചെയ്തവർ തീർച്ചയായും വിജയം വരിച്ചു "
നമ്മുടെ ജീവിത ലക്ഷ്യമാണ് മുകളിൽ റബ്ബ് സുബ്ഹാന ഹുവ ആലാ വിവരിച്ചത്‌. സ്വർഗം നേടുക ... നരകത്തെ തൊട്ട് ദൂരെയാവുക'
സൂറത്ത് "നാസി ഗാത്തി" ൽ അല്ലാഹു സ്വർഗം നേടാനും നരകത്തെ തൊട്ട് അകലാനും വഴി പറഞ്ഞു തരുന്നുണ്ട്. അതിന്റെ ആശയം ഇങ്ങനെ വായിക്കാം
" അപ്പോൾ ആർ അതിക്രമം പ്രവർത്തിക്കുകയും ദുൻയാവിലെ ജീവിതത്തിന് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്തോ അവന്റെ വാസസ്ഥലം നരകമാണ്.  തന്റെ റബ്ബിന്റെ മുന്നിലുള്ള നിർത്തത്തെ പേടിക്കുകയും ദേഹത്തിന്റെ ഇച്ഛകൾക്ക് എതിര് നിൽക്കുകയും ചെയ്തവരാരോ അവരുടെ സങ്കേതം സ്വർഗമാണ്. "
അല്ലാഹു നമ്മെയും ബന്ധപ്പെട്ടവരെയും നമ്മിൽ മരണപ്പെട്ടവരെയും നരകത്തിൽ നിന്നകറ്റി സ്വർഗ പ്രവേശം ലഭിക്കുന്നവരിൽ ഉൾപെടുത്തട്ടേ എന്ന പ്രാർത്ഥനയോടെ ദുആ വസ്വിയ്യത്തോടെ
السلام عليكم ورحمة الله
و صلى الله على سدنا محمد وعلی اله وصحبه وسلم تسليما كثيرا

-----------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment