Saturday, 3 December 2016

📚📚അബൂട്ടി ഉസ്ഥാദ്

📚📚അബൂട്ടി ഉസ്ഥാദ് പതിവുപോലെ ഹാജർ പട്ടികഎടുത്ത് ഒാരോരുത്തരെയായി പേരുവിളിക്കാൻ തുടങ്ങി

 ആദൃം ആൺകുട്ടികളെ വിളി തുടങ്ങി
ഒാരോരുത്തരായി ഹാജർപറഞ്ഞു
 ``അബ്ദുറഹിമാൻ ......ആരുംമിണ്ടുന്നില്ല വീണ്ടും പറയാൻ തുടങ്ങിയപ്പോഴേകും വാതിൽക്കൽ അബ്ദുറഹിമാൻ എത്തി അവൻ എന്നും വൈകിയാണ് എത്താറ്

````` ഇജ്ജ് ഇപ്പോദ് പതിവാകീക്കാ അദ്റേമാനെ.... അൻക്ക് അൻ്റെ പരീല്എത്താ പണി ഇജ്ജാ അൻ്റോട ചായേം കടീം ണ്ടാകല് ''''''
ഏന്ന് ചോദീച്ഛു കൊണ്ട് അബൂട്ടി ഉസ്ഥാത് കസേരയിൽ നിന്നും എണീറ്റ് കയ്യിൽ വടിയുമായിവന്നു
ഇത് കേട്ട് കുട്ടികളല്ലാരും ചിരിക്കാൻ തുടങ്ങി അദ്രേമാന് കരച്ചിൽ വന്നു
ഇത് കണ്ട ഉസ്ഥാദ് പറഞ്ഞു നാളെ നേരം വൈകിയാല് അൻക് പെരീകന്നെ പോകാട്ടാ
 വാ,,,പോയി ഇരുന്നോ എന്നു പറഞ്ഞു
എല്ലാരും ഇന്നലെ പഠിച്ചു കൊണ്ടരാൻ പറഞ്ഞത് പഠിച്ചോ?
അബ്ദുറഹിമാൻ പഠിക്കാനും വളരെ പിറകിലായിരുന്നു
 ഒരുപാവം എന്തുപറഞ്ഞാലുംകരയും

ദിവസവും ഉസ്ഥാദിൻ്റെ അടുക്കൽ നിന്നും തല്ലും കിട്ടും 
അവൻ്റെ ഉപ്പ ഒരു മുൻദേശൃക്കാരനുമാണ്
ഉപ്പാനെ അവന് ഭയങ്കര പേടീയായിരുന്നു

   അബുട്ടി ഉസ്ഥാദ് ക്ലാസ് എടുക്കാൻതുടങ്ങി
എല്ലാവരും മുസ്ഹഫ് എടുക്കിൻ ഇന്ന് നമുക്ക് ഇന്നലെ എടുത്ത
....സൂറത്ത് മറിയം
ഒാരോരുത്തരായി ഒാതിക്കാണീ ഒാരോരുത്തരായി ഒാതിത്തുടങ്ങി
അബ്ദുറഹിമാൻ്റെ അടുത്ത് എത്തി... ഒാതിക്കാ അദ്രേമാനെ,,
``കാഫായാ അയ്ൻ സാദ്,അബ്ദുറഹിമാൻ ഒാതി
അങ്ങിനെയാണോ മറ്റോലൊക്കെ ഒാതീത്.....

 ``കാഫ്ഹായാ ആയ്ൻസ്വാദ്''''

അബൂട്ടി ഉസ്ഥാദ് ഒതി
 ക്കൊടൂത്തു
എങ്ങിനെ ഒാതീട്ടും അബ്ദുറഹിമാന് ഒാതാൻ കഴിയുന്നില്ല
ഒരു അടിയും കിട്ടി
പിന്നെ കരഞ്ഞു കൊണ്ടായി ഒാത്ത്
     ,,,കട്ടറോട്ട്മക്കൂടെ ഇഞ്ചേൻ പോകുന്ന മാതിരി ഒാതണ്ട നിർത്തിക്കാളെ .....
എന്നു  പറഞ്ഞു
എന്നും ഇങ്ങനെ തന്നെ തുടർന്ന പ്പോൾ ഉസ്ഥാദ് അവൻ്റെ ഉപ്പാനെ വിളീച്ചുവരുത്തി കാരൃങ്ങൾ ധരിപ്പിച്ചു
ഉസ്ഥാതു പറഞ്ഞു...... ഇവനെ നിങ്ങൾ നാളെമുതൽ മഗരിബിന്ശേഷം പള്ളീക്കക്ക് പറഞ്ഞയക്കി അവിടന്ന് ഞാൻ നോക്കിക്കോളാം''*'*

അങ്ങിനെ പള്ളി ദർസിൽ പോകാൻ്തുടങ്ങി

അടുത്തവർഷം ഞാൻ അഞ്ചാം ക്ലാസിലേകും അബ്ദുറഹിമാൻ നാലിൽ തന്നെയായിരുന്നു

അബൂട്ടി ഉസ്ഥാതിൻ്റെ ശിക്ഷണത്തിലായിരുന്നു അവൻ

കുറെ കാലങ്ങൾക്കു ശേഷം ഞാൻ ഒരു നിക്കാഹിന് ഒരു ബന്ദു വീട്ടിൽ പോയി, വധുവിൻ്റെ ആളുകളെ കാത്തിരിക്കുകയായിരുന്നു

അവർ വരുന്നുണ്ട്
ഒരാൾ വന്നു പറഞ്ഞു എല്ലാവരും അവരെ സ്വീകരിക്കാൻ റെഡിയായി
    വധുവിൻ്റആൾകാർ എത്തി
 നിക്കാഹിൻ്റെ ചടങ്ങുകൾ തുടങ്ങി മൊല്ലാക നിക്കാഹ് ഖുതുബ ചൊല്ലുകയാണ്
പെട്ടന്നാണ് ഞാൻ ഖത്തീബിനെ ശ്രദ്ധിച്ചത്
എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല
അബ്ദുറഹിമാൻ അവനാണ് ആ നിക്കാഹിന് കാർമികത്വം നൽകുന്നത്.... മാഷാ അള്ളാ....
 എനിക്കു വളരെ സന്തോഷമായി അവിടെ യുള്ള പരിചയക്കാരോടൊക്കെ ഞാൻ പറഞ്ഞു എൻ്റെ കൂടെ മദ്രസയിൽ പഠിച്ചിരുന്ന എൻ്റെ നാട്ടു കാരനാണ് ആഉസ്ഥാത് എന്ന്
നിക്കാഹിന് ശേഷം  ദുആ വളരെ സ്വര മാധുരൃത്തിൽ നല്ല തഖുവയോട് കൂടെ ആരും ഇഷ്ടപ്പെടുന്നരീതിയിൽ, എല്ലാവരും ആമീൻപറഞ്ഞു

 എവിടന്നാണ്  ഇവന് ഇത്ര കഴിവും തൻ്റേടവും കിട്ടിയത് ഒരുപാവമായിരുന്നല്ലൊ ഒരുനാണംകുണുങ്ങി

ഭക്ഷണമൊക്കെ കഴിച്ചിട്ടു ഒന്നു പരിചയപ്പെടണം എന്ന് വിചാരിച്ചീരിക്കുംബോ ഒരു കാരണവർ പറഞ്ഞു

,,,,,ഒക്കെ കഴിഞ്ഞില്ലേ ന്നാ പോവാ ഉസ്ഥാതെ എണീക്കി എന്നും പറഞ്ഞു,,,,, അബ്ദുറഹിമാനെ മുന്നിലാകി നടന്നു നീങ്ങി
     പിന്നീട് അവൻ ജോലിചെയ്യുന്ന മഹല്ലിൽ ഒരു മരണവീട്ടിൽ ചെന്നപ്പോൾ അവിടെ വച്ച് സംസാരിക്കാൻ അവസരംകിട്ടി മയ്യിത്തിൻ്റെകൂടെ പള്ളിയിൽ പോയി നിസ്കാരം കഴിഞ്ഞ് അവൻ്റെ റൂമിലേക്ക് കൃട്ടികൊണ്ട് പോയി കാരൃങ്ങളെല്ലാം ചോദിച്ച് മനസിലാക്കി
പള്ളി ദർസിൽനിന്ന് അറബി കോളജീലെത്തിയതും അവിടന്നു തഹ്സീലായി ഈപള്ളിയിലെ ഇമാമായിട്ട് 8 വർഷത്തോളമായി എന്നും പറഞ്ഞു

ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല
എല്ലാത്തിനും പിന്നിലായിരുന്നഅവൻ ഇന്ന് എല്ലാവരും ആദരിക്കുന്ന ഒരുമഹത് വൃക്തിത്വമാണ് ഞങ്ങൾ സലാം ചൊല്ലിപിരിഞ്ഞു🌹🌹🌹🌹🙂

------------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment