Wednesday, 7 December 2016

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും



മറ്റേതൊരു നാടിനെയും പോലെ നമ്മുടെ നാട്ടിലും ഇത്തരം വിശ്വാസങ്ങളും നിലനിന്നിരുന്നു. ഒരു കാലത്ത് രണ്ട് പണിക്കർ (കവടി നിരത്തൽ) കുടുംബങ്ങൾ കുറ്റൂർ നോർത്തിൽ ഉണ്ടായിരുന്നു. ആ രണ്ട് വീടുകളും ഇന്നില്ല.
കുറ്റൂരിന് സ്വന്തമായി ഒരു ജിന്ന് ബീവി ഉണ്ടായിരുന്നു, പിന്നീട് ജിന്ന് ബീ വിയോട് സലാം പറഞ്ഞ് പിരിഞ്ഞു. 
വാട്ടർപാപ്പ 1989 ൽ കുറ്റൂർ നോർത്ത് സന്ദർശിച്ചിരുന്നു. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിലായിരുന്നു പാപ്പ വന്നിരുന്നതു്.
കുറ്റൂർ നോർത്തിൽ വരുന്നതിന് മുമ്പേ കുറ്റൂരിലുള്ള ഒരു വിദ്വാനെ കുടുംബം ഒന്നിച്ച് പാപ്പാന്റെ അടുത്ത് കൊണ്ടുപോയി, 10 ലിറ്റർ കന്നാസ് നിറയെ വെള്ളവുമായിട്ടായിരുന്നു മടക്കയാത്ര. ജീപ്പ് കക്കാട് കഴിഞ്ഞു് കൂരിയാട് പാലത്തിന് മുകളിലെത്തിയപ്പോൾ നമ്മുടെ വിദ്വാൻ ഈ കന്നാസെടുത്ത് പുഴയിലേക്കിട്ടു ! 
മണ്ണാൻ ഉണ്ണായിച്ചനും ചാളക്കണ്ടിയിലെ ചങ്ങരനും ഒക്കെ ഓരോരോ ചികിത്സകരായിരുന്നു!
ഇന്ന് കാലം മാറി. ഇത്തരം ചികിത്സകർ ഇന്ന് നമ്മുടെ നാട്ടിൽ ഇല്ലാതായി.
--------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment