(അദ്ധ്യായം: 3)
ഉമ്മാ- എന്ന് നീട്ടി വിളിച്ചു കൊണ്ട് അബൂട്ടി അപ്പോഴേക്കും എത്തി. കയ്യിൽ ആമിനുത്തടെ അടുത്ത് നിന്നും വാങ്ങിച്ച കോഴിമുട്ടകളും.
ഇതാ ഉമ്മാ -കൊണ്ട് പുഴുങ്ങിയിട്ടു ഉപ്പാക്ക് കൊടുക്കൂ. ഉപ്പാന്റെ നാടൻ മുട്ടയുടെ പൂതി അങ്ങ് തീരട്ടെ.
ആ അബൂട്ടി എത്തിയോ. എന്നും ചോദിച്ചും കൊണ്ട് ഹാജിയാർ വീണ്ടും ചാരുകസേരയിൽ ആസനസ്ഥനായി. എത്തീന്നല്ല -നിങ്ങൾക്കു നാടൻ മുട്ടയുമായിട്ടാണ് അവൻ വന്നത്. അബുട്ടിയെ - ഇങ്ങോട്ടു വാ ഞാൻ ചായ എടുത്തു വെക്കാം- എന്ന് പറഞ്ഞു കൊണ്ട് ആയിഷുമ്മ അകത്തേക്കു പോയി. പിറകെ അബുട്ടിയും.
ഇത് കണ്ടു അബൂട്ടി ഹാജ്യാരുടെയും ആയിഷുമ്മയുടെയും മകനാണെന്ന് കരുതണ്ട. എന്നാലവർകആകട്ടെ അവൻ മകനെപ്പോലെയാണ്. മേല്പറഞ്ഞ അവരുടെ നാലു മക്കൾക്കും അവരുടെ കൂട്ടത്തിലൊരുത്തനെപ്പോലെയാണ് അബൂട്ടി. അബുട്ടിക്കും അങ്ങനെ തന്നെ. വളരെ ചെറുപ്പത്തിൽ ആ വീട്ടിലെത്തിപെട്ടതാണ് അബൂട്ടി.
-ഉമ്മാ ഞാൻ നായാട്ടിനു പോവുകയാണ്. ഉപ്പ അറിയണ്ട. മീൻ കൂട്ടുമ്പോൾ തണുക്കുമെങ്കിലും അറിഞ്ഞാൽ ചൂടാകും. ചോദിക്കുകയാണെങ്കിൽ വല്ലതും പറഞ്ഞു നമ്മുടെ തടി കത്തോണം.
എടാ -നിനക്ക് വേണ്ടി ഇപ്പോൾ ഞാൻ ഒരു പാട് കാലമായി കളവുകൾ പറയാൻ തുടങ്ങിയിട്ട്. പടച്ചോൻ പൊറുക്കുമോ ആവൊ ..
'എന്നാ ഞാനിറങ്ങി' എന്ന് പറഞ്ഞു പിറകിലൂടെ അബൂട്ടി ഇറങ്ങിയതും കളിക്കുകയായിരുന്ന നൂര്ജും നജ്മയും വന്നു മുന്നിൽ നിന്ന് തടഞ്ഞു കൊണ്ട് പറഞ്ഞു. 'ഞങ്ങൾ ഇപ്പോൾ ഉപ്പാനോട് പറയും അബുട്ടിക്ക എങ്ങോട്ടാ പോണെന്നു.
'പൊന്നു മക്കളെ ചതിക്കല്ലേ - എന്താ വേണ്ടത് - വരുമ്പോൾ അബുട്ടിക്ക കൊണ്ട് വരാം.
'എനിക്ക് ... നജ്മു ഒന്ന് ആലോചിച്ചു ...കടല മിട്ടായീം .
....കുപ്പിവളേം. നിക് കുപ്പിവള മതി..നൂർജുവിന്റെ വക.
ഏറ്റു -എന്നും പറഞ്ഞു മെല്ലെ അവരുടെ ഭീഷണിയിൽ നിന്നും രക്ഷപ്പെട്ടു . സൈതുക്കനെ തിരഞ്ഞു വീട്ടിലേക്കു നടന്നു.
സൈതുക്കനെ തിരഞ്ഞു വീട് വരെ പോകേണ്ടി വന്നില്ല. കവലയിൽ കോയക്കന്റെ ചായക്കടയിലിരിക്കുന്നു കക്ഷി.
( തുടരും )
(അദ്ധ്യായം: 1)
(അദ്ധ്യായം: 2)
(അദ്ധ്യായം: 3)
(അദ്ധ്യായം: 4)
--------------------------------
നൗഷാദ് പള്ളിയാളി
No comments:
Post a Comment