Monday, 28 August 2017

🌺🌺അബൂട്ടിയുടെ കിനാക്കൾ🌺🌺 (അദ്ധ്യായം:4)


(അദ്ധ്യായം:4)


സൈതാക്കയും അബുട്ടിയും നാട്ടിൽ അറിയപ്പെടുന്ന മീൻ പിടുത്തക്കാരാണ്. വലയെല്ലാം ഇട്ട് അവർ കരക്ക് കയറി. സൈതാക്ക  ഒരു ബീഡിക്ക്  തീ പിടിപ്പിച്ചു അത് തീരായപ്പോ 

ഴേക്കും മുപ്പർക് ഉറക്കം വന്നി രുന്നു. അതിന് മുന്നെ തന്നെ കല്ലു വെച്ചു ചെറിയ അടുപ്പു കൂട്ടി ചോറിന് അറിയിട്ടിരു ന്നു. അത് ആകുമ്പോഴേക്കും ചെറിയ മീൻ പിടിച്ചു കൂട്ടാൻ ഉണ്ടാകേണ്ടതുണ്ട്. കുറച്ചപ്പുറ ത്തു ചാരിയിരിക്കുകയായി രുന്ന അബൂട്ടി നോക്കുമ്പോൾ പാടത്തു നിന്ന് കയറിയ വേഷ ത്തിൽ തന്നെ സൈതുക്ക ഉറക്കം പിടിച്ചിരുന്നു. അവൻറെ ചിന്തകൾ അറിയാ തെ പിറകിലേക്ക് പോയി. 

    അബുട്ടിക്ക്‌ വയസ്സ് 24 ഉള്ളൂ. നല്ല സുമുഖനായ ചെറുപ്പക്കാ രൻ ഒത്ത മുഖവും അതിന് അനുസരിച്ച തടിയും നീണ്ട  മൂക്കും -കുസൃതിയുള്ള കണ്ണു കളും -.ആ മുഖം  എപ്പോഴും  പുഞ്ചിരിയാണ്. വലിയ വിദ്യാഭ്യാസമൊന്നും  ഇല്ല. എന്നാലും ഗ്രാമത്തിലെ ഉയർന്ന ക്ലാസ്സായ 7 ക്‌ളാസ്സ് വരെ പഠിച്ചിട്ടുണ്ട്. എപ്പോ ഴും നല്ല വൃത്തിയിലാണ് അബൂട്ടിയുടെ നടപ്പ്. അലക്കി തേച്ച വെള്ള മുണ്ടും -ഷർട്ടും. ഹാജിയാരുടെ റേഷൻ കടകളുടെ  കാര്യങ്ങളെല്ലാം മൊത്തത്തിൽ നോക്കുന്നതാണ്‌ അവൻറെ ജോലി. അതിലൊരു വീഴ്ചയും വരുത്താതെ 9 റേഷൻ  കടകളിലെയും കണക്കും കാശും അതാണ് അന്നന്ന് അവിടെ എത്തിക്കും. ബാക്കി കിട്ടുന്ന സമയങ്ങളിലെല്ലാം പൊതുസേവനവും. 

        പന്ത്രണ്ടു വയസ്സുള്ള പ്പോൾ ആ നാട്ടിലെത്തിയ താണ് അബൂട്ടി. ആ സംഭവങ്ങളെല്ലാം ആലോചി ക്കുമ്പോൾ ഹൃദയം നുറു ങ്ങുന്ന ഓർമയായി മനസ്സിൽ വിങ്ങി നീറുന്നുണ്ട്. അറിയാതെ അവൻറ ചിന്ത കൾ സ്നേഹത്തിന്റെ 

വാത്സല്യത്തിന്റെ അതിരുക ളില്ലാത്ത ആ കാലത്തിലേക്ക് തിരിച്ചു പോയി. 
                 
        ഉമ്മ "-ദാ ഇക്കാക്ക നിക്ക് പട്ടം ഉണ്ടാക്കി തരുന്നില്ല. ഒന്ന് പറ ഉമ്മ -ഇക്കാക്കാട് ".
     എടാ -അബുട്ടിയെ ഒന്ന് അങ്ങട്ട് ഉണ്ടാക്കി കൊടുത്തേ ക്കടാ. മൂന്ന് വയസ്സുകാരി യായ ജമീല പത്തു വയസ്സുള്ള  ഇക്കാക്കെതിരെ ഉമ്മാനോട് പറഞ്ഞ പരാതിയാണ്. 
      ഉമ്മാ -ഞാൻ ഉണ്ടാക്കി കൊടുത്തതാണ് -അപ്പോൾ അവൾക് കളറുള്ള പട്ടം വേണമെന്ന് -മോളു വാ ഇക്കാക്ക ഉണ്ടാക്കി തരാം -.
     ഇക്കാക്കാന്റെ സ്നേഹത്തി ലുള്ള വിളി കേട്ട് കൊച്ചു പെങ്ങൾ ഓടി അവൻറെ അടുത്തെത്തി. അബൂട്ടി അവളെ എടുത്തു മെല്ലെ വിഷയം മാറ്റി സംസാരിക്കാൻ തുടങ്ങി. 
       മോൾക് തത്തയെ കാണ- ണ്ടേ . ആ -വേണം -അപ്പോഴേ ക്കും അവൾ പട്ടത്തിന്റെ കാര്യം മറന്നു പോയി. അബൂട്ടി അവളെയുമെടുത്തു വേലിക്കപ്പുറത്തുള്ള മുളക്കുട്ടത്തിനടുത്തേക്ക് പോകാ നിറങ്ങി. 
    സന്ധ്യ സമയങ്ങളിൽ അബൂട്ടി കൊച്ചുപെങ്ങളെ- യുമെടുത്തുകൊണ്ടു കാഴ്ച കാണാനിറങ്ങുന്ന ഒരു പതിവാണ്. 
    മോൾ കണ്ടോ തത്തകളെ ദേ -അങ്ങോട്ട് നോക്ക് മുളകളുടെ ഇല്ലികളിലിരുന്ന് ഉഞ്ഞാലാടു ന്നത്  തത്തകളെ അബൂട്ടി കുഞ്ഞുപെങ്ങൾക് കാണിച്ചു കൊടുത്തു.  
     ഹായ് നല്ല രസം നിക്ക് പിടിച്ചു താരോ ഒന്നിനെ. ജമീലക്ക് അതിനെ കിട്ടിയാൽ തരക്കേടില്ല എന്നായി 
      ഇപ്പോഴല്ല പിന്നെ ഇക്കാക്ക പിടിച്ചു തരാം. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവക ളിൽ  ചിലതു കൂട്ടമായി ചിറകടിച്ചുകൊണ്ടു അനന്ത വിഹായസ്സിലേക്ക് അവയുടെ താവളം തേടി പറന്നു പോയി. 
    ദേ -അവ പോയി നിക്ക് ഇനീം കാണണം ജമീല
 ഇനി നാളെ കാണാം മോളെ -മോൾക് ഇക്കാക്ക ഒരു പാട്ട് പാടി തരാം  - . 
   ഇല്ലിമരത്തിലൂഞ്ഞാലാടും 
                         തത്തമ്മേ 
   നെല്കതിരുകളോടിക്കും 
                          തത്തമ്മേ 
   മാനം ചുറ്റും തത്തമ്മേ 
   പറയുമോ നിൻ കഥ 
                              ഞങ്ങളോട് 
  നിൻ തക്കാളി ചുണ്ടിൻ കഥ പറയാമോ.........

No comments:

Post a Comment