Tuesday, 29 August 2017

👾👽💀 "മേശപ്പുറത്തെ തല" 👾👽💀


1984-ൽ ആണെന്ന് തോന്നുന്നു, നമ്മുടെ സ്കൂളിൽ ശാസ്ത്രമേള നടക്കുന്നു. പല സ്കൂളുകളിൽ നിന്നുള്ള പരിപാടികളുണ്ട്.
 ഓരോ ക്ലാസ്റൂമിലും പല ശാസ്ത്രീയ തത്വങ്ങളുടെ ആവിഷ്കാരങ്ങളും കൗതുകങ്ങളുമൊക്കെയായി വലിയൊരു മേളയായിരുന്നു.

  കുട്ടികൾ സ്കൂളിന്റെ വലിയ ബിൽഡിംഗിൽ നിന്നും തുടങ്ങി ഓരോ ക്ലാസ്റൂമിലെയും കൗതുകങ്ങൾ കണ്ട്  നടക്കുന്നു. അപ്പോഴതാ ഒരു റൂമിൽ മേശപ്പുറത്ത് ചോരകലർന്ന തുണിയുടെ മേലെ ഒരാളുടെ തല, കണ്ണ് തള്ളി നാക്ക് നീട്ടി നിൽക്കുന്നു. കുട്ടികൾ ആദ്യമൊന്ന് പിന്മാറി പിന്നെ ധൈര്യം സംഭരിച്ച് ഒന്നുകൂടി നോക്കി. പക്ഷേ അധികം നേരം നിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല. കാരണം ഇടക്ക് കണ്ണ് ചിമ്മി തുറക്കും നാവ് ഉള്ളിലേക്ക് വലിയും. രഹസ്യം ചോരരുതല്ലോ..

   അന്ന് ബീരാനെയായിരുന്നു (മാനിയുടെ ജേഷ്ഠൻ) അതിന് കണ്ടെത്തിയത്. ക്ലാസ്സിൽ ഇങ്ങനെയൊരാശയം മാഷ് പറഞ്ഞപ്പോൾ എല്ലാവർക്കും നല്ല ആവേശമായിരുന്നു. മേശയുടെ സെന്ററിൽ ഒരു തുളയുണ്ടാക്കി അതിലൂടെ തലയിട്ട് ഒരു സ്റ്റൂളിരിരുന്നാൽ മതി. എന്ന് മാഷ് പറഞ്ഞപ്പോൾ എല്ലാവർക്കും സ്വീകാര്യമായിരുന്നു. സംഭവം റെഡിയായപ്പോൾ ആരും തയ്യാറല്ല അങ്ങനെയാണ് ബീരാന് നറുക്ക് വീണത്.

അതും കഴിഞ്ഞ് അടുത്ത റൂമിൽ ഒരു കാട്  സൃഷ്ടിക്കുകയായിരുന്നു. (ഇത് രണ്ടും ഞങ്ങളുടെ ക്ലാസിന്റെ യായിരുന്നു)  ക്ലാസ്സിൽ ഏകദേശം മുട്ടിന് താഴെയായി മണ്ണ് നിറച്ച് (എന്റെ വീട്ടിൽ കിണറുകുത്തിയ ചെവുടിയുണ്ടായിരുന്നു.) അതിൽ മരങ്ങൾ വെച്ച് പിടിപ്പിച്ചു മരങ്ങളിൽ തൂങ്ങി നിൽക്കുന്ന വള്ളികളും ചുവട്ടിൽ കുറ്റിപ്പൊന്തകളും ഇടയിൽ പലവലിപ്പത്തിലുള്ള പലതരം ജീവികളെയും സംഘടിപ്പിച്ചു വച്ചു. ഇടയിലൊരു ചെറിയ തടാകവും. മേമ്പൊടിയായി രണ്ടു മൂലയിൽ ബോക്സ് വെച്ച് കാടിന്റെ ഇരമ്പലും പക്ഷികളുടെയും മൃഗങ്ങളുടെയും ശബന്ധങ്ങളടങ്ങിയ കാസറ്റ്, ടേപ്റെക്കോർഡറിൽ പ്ലേ ചെയ്യലും കൂടിയായപ്പോൾ കാട് റെഡി. ആദ്യത്തെ ദിവസം കാണാൻ തരക്കേടില്ലായിരുന്നു. പിറ്റേന്ന് ഇലകളൊക്കെ വാടിത്തുടങ്ങി. പിന്നീട് അതൊക്കെ ഒഴിവാക്കി ക്ലാസ് ക്ലീനാക്കാൻ പെട്ട പാട് 😓.
------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ,

No comments:

Post a Comment