Saturday, 26 August 2017

വഴിയേ പോയ വയ്യാ വേലി


🍀🍀🍀🍀🍀🍀🍀🍀🍀
ഒരിക്കൽ ചെമ്മാട് ബസ്റ്റാൻ്റിൽ ഞങ്ങൾ തൊഴിലാളികൾ സംസാരിച്ച് നിൽകുംബോൾ ഒരുസ്ത്രീ കരയുന്നു 
ഒന്ന് പിടിച്ചാണി മക്കളെ ഇൗ ചെറ്ക്കനെ ഇന്നതാ ഇവൻ കൊല്ലുന്നേ..... എന്നും പറയുന്നുണ്ട് 

ഇത് കേട്ട്
ഞങ്ങൾ നോകുംബോഴുണ്ട് ഒരു  കുട്ടി ആസ്ത്രീയുടെ മുടി പിടിച്ച് തല താഴ്ത്തി പുറത്തേക്ക് അടിക്കുന്നു

ഞങ്ങൾ ഒാടി ചെന്ന് പിടിച്ച് മാറ്റാൻ നോകിയിട്ട് ചെറുക്കൻ മുടിയിൽ നിന്നും പിടിത്തം വിടുന്നില്ല

പിടിത്തം വിടാനായി കുട്ടിയെ നല്ലവണ്ണം ഒന്ന് വേദനയാക്കേണ്ടി വന്നു
 ഇറച്ചിക്ക് വേദനആയപ്പോ കുട്ടി പിടത്തം വിട്ടു നിലത്ത് വീണു ശ്വാസം കിട്ടാത്ത പോലെ കിടന്ന് ഉരുണ്ട് കരയാൻ തുടങ്ങി

ഇത് കണ്ട ആസ്ത്രീയുടെ സ്വഭാവം മാറി അവർ ഞങ്ങളെ നേരെ നിങ്ങളെല്ലാരും കൂടി എൻ്റെ മോനെ കൊല്ലാൻ നോക്ക്ആ.... 
   ...പടച്ചോനേ ഇമ്മാൻ്റെ കുട്ടിനെ എത്തേ ആ........ കൾ കാട്ടീത് എന്ന് പറഞ്ഞു കൊണ്ട് എണീപീക്കാൻ ശ്രമിക്കുന്നുണ്ട്
അപ്പോ ഞങ്ങളും അവിടെ കൂടിയവരും പറഞ്ഞു 
അല്ല താത്താ ഇങ്ങളല്ലേ  പറഞ്ഞത് ഒാനെ പിടിക്കാൻ അതോണ്ടല്ലേ ഞങ്ങള് പിടിച്ചത് എന്ന്

അതിന് ഞാൻ ഒനെ കൊല്ലാൻ പറഞ്ഞാ.... 
ഇങ്ങക്ക് ഞാൻ കാണിച്ച് തരാ.... എന്നും പറഞ്ഞ് കൊണ്ട്നിൽകൂംബോഴുണ്ട് 
ട്രാഫിക്കിലെ പോലീസു കാരൻ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് അങ്ങോട്ട് വരുന്നു 
അയാളോട് ആ സ്ത്രീ കരഞ്ഞ് കൊണ്ട് ഞങ്ങൾ ആ കുട്ടിയെ ആക്രമിച്ചു എന്ന് പറഞ്ഞു 
അവിടെ രംഗം കണ്ട് നിന്നവർ സംബവം പറഞ്ഞപ്പൊ പോലീ
സു കാരൻ ചോദിച്ചു 
നിങ്ങൾക്ക് പരാതിയുണ്ടോ...
ഉണ്ടന്ന് അവർ പറഞ്ഞതും 
ഞങ്ങളെയും അവരെയും കൂട്ടി സ്റ്റേഷനിലേക്ക്
അവിടന്ന് SI യോട് കാരൃങ്ങൾ പറഞ്ഞു യാത്രക്കാർ പറഞ്ഞതും പോലീസുകാരൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങളോട് പോവാൻ പറഞ്ഞു
അപ്പോഴേക്കും മൂന്ന് ബസ്സിൻ്റെയും സമയം കഴിഞ്ഞിരൂന്നു  ഞങ്ങളുടെ ഒരുദിവസം തഥൈവ

ആ കുട്ടി എന്തോ സാധനം വാങ്ങി കൊടുക്കാൻ പറഞ്ഞത് ആസ്ത്രീ വാങ്ങി കൊടുത്തില്ല
അതിനായിരുന്നു കൂട്ടീ അവിടെ നടന്നത്🙏
😄😄😄😄😄😄😄😄😄
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment