Saturday, 26 August 2017

പൊങ്ങച്ചം വരുത്തിയ വിന


ഒരുദിവസം  ബസ്റ്റാൻ്റിലെത്തിയപ്പോൾ ആളുകൾ കൂടി നിൽക്കുന്നു

 ഞാൻ ബസ്സ് ട്രേക്കിലിട്ട് പോയി നോക്കി 

ഒരുസ്ത്രീ ഇരുന്ന് അലമുറയിട്ട് കരയുന്നു 
 അവരുടെ അടുത്തായി ഒരു ബേങ്ക് പാസ്സ് ബുക്കും ഒരു ടെക്സ്റ്റൈൽസ് കവറുമുണ്ട് 

കൈയ്യിലുള്ള ഹാൻബേഗ് എല്ലാവർക്കും കാണിച്ച് കൊടുക്കുന്നുണ്ട് 

````ഞാൻ ബേങ്കിന്ന്  പൈസ വാങ്ങി ഈ ബേഗിലായിരുന്നു ഇട്ടത് 
ഇത് കീറിയാണ്. കൊണ്ട് പോയത്... എന്ന് പറയുന്നുണ്ട് 

ഞാൻ കൂടി നിൽ കുന്നവരിൽ സ്റ്റാൻ്റിൽ കാശ് പിരിക്കുന്ന ഒരാളോട് ,വിവരം അനൃേഷിച്ചു

അയാൾ പറഞ്ഞു 
ആ സ്ത്രീ ബാങ്കിൽ നിന്ന് ചെക്കു മാറിയ കാശുമായി വരുംബോ ബേക് ബ്ലേഡ് വച്ച് കാശ് പോക്കറ്റടിച്ചതാണ് എന്ന്

അത് കേട്ടപ്പോ ഒന്ന് കൂടി ആസ്ത്രീയെ പോയി നോക്കി

ആ.... അത് അവർ തന്നെ......
കഴിഞ്ഞ ട്രിപ്പിന് അവർ എൻ്റെ ബസ്സിലുണ്ടായിരുന്നു

വലിയ ഉച്ചത്തിൽ അവർ ആരോടേൊ ഫോൺ ചെയ്യുകയാണ്
     ***മാളൊ.. ഗ്യാസ് വണ്ടീ  വരും ഞാൻ ഗൃാസിൻ്റെ ബുക്ക് അൾമറീല് വച്ചിട്ടുണ്ട്
 മേസീന്ന് പൈസ എട്ത്ത് കൊട്ത്താളെ 
ചാവി ഞമ്മളെ ഫ്രിഡ്ജിൻ്റെ മോള്ല്ള്ള ആ പെട്ടീല്ണ്ട്

ഞാൻ ബേങ്കിൽക്ക് പോവാണ്  മേശ നല്ലോണം അടച്ചാളെ
 അതിൽ തോനാ പൈസ ഉള്ളതാ.... ഞാൻ ബേങ്കിന്ന് പൈസ എടുത്ത് വേഗം വരാം ....
പിന്നെയും എന്താെക്കയോ പറയുന്നുണ്ട്

അത് കഴിഞ്ഞ് അടുത്തിരിക്കൂന്നവരോടായി

മോൻ്റെ ജോലിക്കാരൃവും മകൻ അയക്കുന്ന കാശിൻ്റെ കണക്കും
അവരെ ഹജ്ജിന്ന് കൊണ്ട് പോവാമെന്ന് മകൻ പറഞ്ഞതു മെല്ലാം ഒരറ്റ ശ്വാസത്തിൽ പറയുന്നു

പെരീല് മരോള് മാത്രേ ഉള്ളൂ ഒാക്ക് ഒരു അന്തോം കുന്തോം ഇല്ല.. വാതില് തൊർന്ന്ട്ട്
 പോവും നല്ല വില പിടിപ്പുള്ള സാധനങ്ങള്ണ്ട് അവ്ടെ ൻ്റെ മോന്ന് കൊട്ത്തയച്ചതാ...

മരോള പേറ്റ്ന്(പ്രസവത്തിന്) കൊണ്ടാകാനായ്ക്ക് ണ് അതിനുള്ള പൈസ ബേങ്കിലേക്കാ അയച്ചത്
 അയ്ബതിനായിരം ഉണ്ട് കൊയ്ലയ്ക്കാൻ പറഞ്ഞാ ഒാൻ കേക്കൂല..... അവർ പറ്ഞ്ഞു കൊണ്ടേയിരീക്കുകയാണ്

ഇതൊക്കെ കേട്ട് ചിലർ പരസ്പരം അപിപ്രായം പറയുന്നുണ്ട്
ബസ്സിലാണങ്കിൽ അതൃാവശൃം തിരക്കുമുണ്ട്

ഞാനും ഡ്രൈവറും പരസ്പരം നോക്കി 

 ബസ്സ് സ്റ്റാൻ്റിലെത്തി എല്ലാവരും ഇറങ്ങി ഞങ്ങൾ നേരേ  അടുത്ത ട്രിപ്പുമായി പോയി

തിരിച്ചു വന്ന പ്പോഴാണ് ഈ കാഴ്ച്ച കാണുന്നത്

അന്ന് മൊബൈൽ ഫോണും എല്ലാ വീട്ടിലും ഗൃാസും ഫ്രിഡ്ജും സുലഭമല്ലാത്ത കാലത്താണ് 

എത്രയോ ആളുകൾ ഏതല്ലാം തരക്കാർ ഉള്ളതാണ് ബസ്സിൽ അവിടെ ഇരുന്ന് ഇത്തരം പൊങ്ങച്ചം പറയുന്നത് കൊണ്ടാണല്ലോ ഇങ്ങനെയുള്ള അപകടങ്ങളിൽ ചെന്ന് ചാടുന്നത് 
ആസ്ത്രീക്ക് സംബവിച്ചതും അതാണ് 

ചിലർ ബസ്സ് ചാർജ്  കൊടുക്കാൻ പേഴ്സ് മറ്റുള്ളവരുടെ മുൻപിൽ വച്ച് തുറക്കുന്ന പ്രവണതയുണ്ട്

 ചിലരുടെ പേഴ്സുകളിൽ കുറെ അധികം കാശും ഉണ്ടാകാറുണ്ട് ഇതല്ലാം കൈകലാകാൻ ഒരു വിഭാഗം ബസ്സുകളിലും  ഷോപ്പിംഗ്മാളുകളിലും തിരക്കുള്ള എല്ലാസ്ഥലത്തും ഉണ്ട് ഇതൊന്നും മനസ്സിലാക്കാതെ ഒരു ഹാൻ ബേഗും തൂക്കി കുറെ കാശുമായി പുറത്തിറങ്ങി അത് നഷ്ടപ്പെട്ടതിന് ശേഷം ഇരുന്ന് കരയുന്നതിന് പകരം അവനവൻ സ്വയം സൂക്ഷിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെടാം 
സൂക്ഷിച്ചാൽ ദുഖി ക്കേണ്ട
💚💚💚💚💚💚💚💚💚💚💚💚💚💚💚
✍കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment