〰〰〰〰〰
കുറ്റൂർ റോഡ് ടാറ് ചെയ്യാനുള്ള സാമഗ്രികൾ ഒാരോന്നായി വന്ന് കൊണ്ടിരിക്കുകയാണ്
മെറ്റൽ കുന്നാക്കി വച്ചിട്ടുണ്ട്
ടാർ വീപ്പകൾ റോഡിൽ നിരത്തി വച്ചിരിക്കുന്നു
പണിക്കാർ കുട്ടൃേലി കാക്കാൻ്റെ പീടിക വരാന്തയിൽ തംബടിച്ചിട്ടുണ്ട്
ഒരു കൂട്ടർ റോഡ് സൈഡിൽ അവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നു
റോഡ് അമർത്താനുള്ള എഞ്ചിൻ(റോഡ് റോളർ )കട കട'''''' എന്ന് പറഞ്ഞ് കൊണ്ട് വരുന്നൂണ്ട്
കൂടെ ആനയുടെ കൂടെ പാപ്പാൻ നടക്കുന്നത് പോലെ ഒരാളും ഉണ്ട്
അതിന് പിറകിലായി കുറെ കുട്ടികളും കാഴ്ചക്കാരായി ഉണ്ട്
അന്ന് അങ്ങിനെയായിരുന്നു അതൊക്കെയൂം ഒരു അത്ഭുതമായിരുന്നു റോഡ് പണി നടക്കുംബൊൾ അപിപ്രായം പറഞ്ഞ് കൊണ്ട് കാണാൻ ഒരുപാട് ആളുുകൾ കാഴ്ചക്കാരായി ഉണ്ടാകും ഇന്നത്തെ പോലെ ഇത്തരം മെഷീനുകളൊന്നും സുലഭമല്ലല്ലൊ....
വീടുകളിലെ ബക്കറ്റുകൾ പഴയ ചട്ടികൾ എന്നിവ ഒാട്ട അടക്കാനായി ചിലർ ടാർ കൊണ്ട് പോകാറുണ്ട്
സ്കൂൾ വിട്ട് പോവുംബോൾ നിലത്ത് ഒലീച്ചിറങ്ങിയ ടാറ് കുട്ടികൾ ഉരുട്ടി എടുത്ത് ബോള് പോലെയാകുന്നത് കണ്ടിട്ടുണ്ട് ഇത് കണ്ടപ്പോ എനിക്കും എൻ്റെ അയൽ വാസിയുമായ ആത്മാർത്ഥ സുഹ്രൃത്തിനും ഒരു പൂതീ
കുറച്ച് ടാറ് കൊണ്ടു പോയി
റോഡുണ്ടാകി കളിക്കാം എന്ന്
ഇന്നത്തെ പോലെ ടാബും ഗയ്മും ഒന്നും ഇല്ലാത്ത കാലമാണ് മണ്ണിലാണ് കളി
എന്നും എടുക്കാൻ ശ്രമിക്കും ആരങ്കിലും വഴക്ക് പറയുമോ എന്ന് പേടിച്ചിട്ട് എടുക്കാതെ പോവലാണ് പതിവ്
ഒരു ദിവസം നേരത്തേ സ്കൂൾ വിട്ടു വേഗം വീട്ടിൽ പോയി പുസ്തകം വച്ച് രണ്ട് പേരും കൂടി ടാർവീപ്പയുടെ അടുത്ത് വന്നു
പണിക്കാരൊക്കെ പോയിരിക്കുന്നു
റോഡിൽ ആരും ഇല്ല എന്ന് ഉറപ്പാക്കിയതിന് ശേഷം
വേഗം ഒരു തക്കാളി പെട്ടിയുടെ കഷ്ണം എടൂത്ത് ടാർ വീപ്പ ക്കുള്ളിൽ നീന്നും ടാർ തോണ്ടി എടുത്ത് വെള്ളം കൂട്ടി ഉരുട്ടി ബോള് പോലെ യാക്കി
ഉടുത്തിരിക്കുന്ന തുണിയുടെ മടിക്കുത്ത് അഴിച്ച് അതിനുള്ളിലാക്കി
കുറച്ചെടുത്ത് ഷർട്ടിൻ്റെ പോക്കറ്റിലും ഇട്ടു
കുറച്ച് കൂടുതൽ പേപ്പറും
പൊടിയണി മരത്തിൻ്റ ഇല കൂട്ടി സുഹ്രൃത്തിൻ്റെ തലയിലും വച്ച് വീട്ടിലേക്ക് ഒാടി
വഴിയിൽ കാരപറംബിലെത്തിയപ്പൊ നേന്ത്രപ്പൂവൻ മാവിൻ്റെ ചുവട്ടിൽ നല്ല മാങ്ങകൾ വീണു കിടക്കുന്നു
അതിൽ നിന്ന് കുറച്ച് മാങ്ങയും
കൈയ്യിലാക്കി വീട്ടിലെത്തി
മാങ്ങ നിലത്ത് വച്ച് ആരും കാണാതെ സുഹ്രൃത്തിൻ്റെ തലയിലെ ടാറ് എടുത്ത് വയ്ക്കാൻ നോകിയിട്ട് കിട്ടുന്നില്ല
ടാറ് ഇല പൊട്ടി മുടീയിൽ ഒട്ടി പിടിച്ചിരിക്കുന്നു
എൻ്റെ പോക്കറ്റിലേതും അരയിലേതും സഥിതി അതുതന്നെ
ആകെ ഒരു തുണിയും ഷർട്ടുമാണ് ഉള്ളത്
മാങ്ങ പെറുക്കാൻ കുനിഞ്ഞതിൽ മടിക്കുത്തിലേ ടാർ പരന്ന് അരയിലും തുണിയിൽ മൊത്തമായിട്ടും ഉണ്ട്
ആകെ പേടിയായി വീട്ടലുള്ളവർ കണ്ടാൽ നല്ല അടി ഉറപ്പാണ്
എന്താ രണ്ടാകും പണി എന്ന് ചേദിച്ച് കൊണ്ട് ഉമ്മ വന്നു
സുഹ്രൃത്ത് വേഗം വീട്ടിലേക്ക് ഒാടി
കുറച്ച് കഴിഞ്ഞ പ്പൊ അവൻ്റെ വീട്ടിൽ നിന്നും അവൻ്റെ കരച്ചിൽ കേൾക്കുന്നുണ്ട് ആ പാവത്തിന് നല്ലവണ്ണം കിട്ടി
അടുത്ത ദിവസം നോകുംബോഴുണ്ട് അവൻ്റെ തല ചെട്ടിനാട് സിമൻ്റ് തേച്ച ചുമര് പോലെ യായിരിക്കുന്നു
ഞാൻ നേരത്തെ ഉറങ്ങിയത് കൊണ്ട് രക്ഷപ്പെട്ടു😄😄🙏
➖➖➖➖➖➖➖➖
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment