വലതു കയ്യിലെ നീളൻ വെളിച്ചവുമായി നടന്നു വരുന്നുണ്ടാവും വല്യുപ്പയെന്ന വഴി വെളിച്ചം...
വീട്ടിലെ വല്യുമ്മാക്കുന്നുറക്കമുണ്ടാവൂല്ലാ.... പെൽച്ചക്കു നീച്ചാം അറ്യാഞ്ഞാല്ലോന്നുള്ള ആധിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടാവും പാവം....
അത്താഴമൊരുക്കി പാതി മയങ്ങിയുണർന്നിട്ടുണ്ടാവും ഉമ്മയെന്ന അടുക്കളക്കാരി.....
ഉറക്കദേശ്യത്തിൽ കുറുമ്പുമായി ചട്ടിയിലെ പപ്പടത്തോടൊപ്പം പൊരിയുന്നുണ്ടാവും പെങ്ങളും....
ആദ്യ നോമ്പിന്റെ പൂതിയിൽ നേരത്തെണീറ്റിട്ടുണ്ടാവുമെന്റെ റിച്ചൂട്ടൻ....
ഉപ്പ പതിവു പോലെ ഗൾഫിലാണു ഉപ്പാക്കിന്നും കുശാലായിരിക്കും കബ് സയും മട്ടനും ഒട്ടകവും തുടങ്ങിയതെല്ലാം കഴിച്ച് ഏസിയുടെ കുളിരിൽ ഉറങ്ങുന്നുണ്ടാവും....
എന്ന ചിന്ത ഇപ്പോഴില്ല ഞാനും ഗൾഫിലാണു😎
-------------------------------
No comments:
Post a Comment