തിരുനബീ ചാരത്ത്
റൗളതൻ തീരത്ത്
ഉരുകുന്ന ഖൽബുമായ് ഞാനൊന്നിരുന്നോട്ടെ
കണ്ണു നിറയുന്നു കണ്ഠ മിടറുന്നു
കൈകാൽ വിറക്കുന്നു
കരളകം തേങ്ങുന്നു.
കണ്ണീരൊലിപ്പിച്ച് കഴുകിയെടുക്കട്ടെ
കഠിനമാം എൻ ഹൃദയം ശുദ്ധീകരിക്കട്ടെ
പകയും കോപ ക്രോധ ചൂടിനാൽ
പുകയും മനസ്സൊന്നു ശീതീകരിക്കട്ടെ.
ഓർമ്മിച്ചെടുക്കട്ടെ ഒത്തിരി കാര്യങ്ങൾ
തിരു ജീവിതത്തിലെ ത്യാഗോജ്വല യാത്രകൾ
മണിക്കൂറുകൾക്കുള്ളിൽ, തണുപ്പിച്ച വണ്ടിയിൽ
മദീനയിൽ ഞാനെത്തി, തിരുദൂതരേ തങ്ങളോ?!
മലയും മണൽ കാടും താണ്ടി മഴയും വെയിലും കൊണ്ടു
ഊരിയ വാളിനിടയിലൂടെ ഉറങ്ങാൻ പോലുമാകാതെ
സുഭിക്ഷം ഭക്ഷണമെനിക്കിന്ന്
സുഖകരം ഉറക്കവുംകഴിഞ്ഞ്
ഇരിക്കുന്നു ഞാൻ, തങ്ങളോ
അരവയർ നിറയ്ക്കാതെ
ആഹാരമില്ലാതെ
ബദ്റിലും ഉഹ്ദിലും അടരാടി തളരുന്നു
സിദ്ദീഖുൽ അക്ബറും ഉമറും പിന്നെ ബഖീഇൽ
സ്വഹാബതുൽ കീറാമിനും സലാം. പറയട്ടെ ഞാൻ
മുത്ത് ഹബീബേ നിരന്തരം നിത്യവും
അസ്വലാത്തു വസ്സലാം
അലൈക റസൂലുല്ലാഹ്...(2)
======================
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment