ഊരൊന്നാകെ പരിലാളിച്ച പേര്
'എളാപ്പ'
-------------------------
അരീക്കാൻ കുടുംബത്തിലെ കാരണവരായിരുന്ന ബീരാൻ എന്നവരുടെ ഏറ്റവും ഇളയ മകനാണ് ഇന്ന് തത്തമ്മക്കൂട്ടിൽ അൻസ്മരിക്കപ്പെടുന്ന മുഹമ്മദ് കുട്ടി എന്ന എളാപ്പ. അദ്ദേഹത്തിന്റെ മൂത്തസഹോദരൻ അബ്ദുളള മാസ്റ്ററുടെയും ബീരാൻ ഹാജിയുടേയുമൊക്കെ പിതാവ് മൊയ്തീൻ എന്നവരാണെന്നോർക്കണം.ഒരേ തലമുറയിലെ സഹോദരങൾക്കിടയിലെ ഈ വലിയ പ്രായാന്തരമാകാം കുടുംബത്തിലെ സമപ്രായക്കാർക്ക് മാത്രമല്ല പിൽക്കാലത്ത് നാട്ടുകാർക്ക് മാത്തത്തിൽ തന്നെ അദ്ദേഹം എളാപ്പയായിത്തീരാൻ കാരണം.
എന്റെ ഓർമമയിലെ എളാപ്പയുടെ ആദ്യരൂപം ഒരു ഗൾഫ് കാരന്റേതാണ്. മകൻ ഹബീബ് സുഹൃത്തായിരുന്നതിനാൽ എളാപ്പയുടെ നാട്ടിൽ വരവും പോക്കുമാക്കെ യഥാസമയം അറിഞ്ഞിരുന്നു.മാത്രമല്ല പരിചയക്കാരോടൊക്കെ പലപ്പോഴുംപാട്ടിച്ചിരിച്ചൊക്കെ സംസാരിച്ച് നിന്നിരുന്ന എളാപ്പ ആരുടേയും ശ്രദ്ധയിൽ പെടുകയും ചെയ്യും.
നമ്മുടെ നാട്ടിൽ നിന്നൊക്കെ എഴുപതുകളിലെ ഗൾഫിലേക്കുള്ള കുത്തൊഴുക്കിലായിരിക്കാം എളാപ്പയും കടൽ കടന്നത്. അതിന്ന് മുമ്പ് കുറ്റൂർ ഹൈസ്കൂളിൽ ജോലിയിലുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഇന്നിപ്പോൾ ആതലമുറയിൽ പ്രവാസിയായി തുടരുനവർ രണ്ടാമൂന്നോ പേർ മാത്രമേ കാണൂ.
ഗൾഫൊക്കെ നിർത്തിയ എളാപ്പയെ കുറിച്ച് പിന്നീടറിയുന്ന വൃത്താന്തം അവിശ്വസ നീയമായിത്തോന്നി. ചുറുചുറുക്കും ഊർജ്ജ സ്വലതയുമുണ്ടായിരുന്ന എളാപ്പ അവസാന കാലത്ത് ഗുരുതര കരൾ രോഗത്തിന്റെ പിടിയിലായിരുന്നല്ലോ?
ഒരു ലീവ് കാലം അവസാനിക്കാൻ നാളുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അരീക്കൻ മജീദിനൊപ്പം എളാപ്പയെ പോയി കാണുന്നത്.രോഗശയ്യയിൽ അവശനായി ഉറക്കത്തിലായിരുന്നു അപ്പോഴദ്ദേഹം.ഉണർത്താൻ തോന്നിയില്ല. തിരിച്ച് ജിദ്ദയിലെത്തി താമസിയാതെ ആ ദുഃഖ വാർത്തയുമെത്തി. അവസാന കാഴ്ചയായിരുന്നു അന്ന് കണ്ടതെന്ന് അപ്പോൾ തിരിച്ചറിഞ്ഞു.
ഇന്ന് എളാപ്പ ബർസഖീ ലോകത്താണ്.നാളെ നമ്മുക്ക് പോകാനുള്ളതും ആ വഴി തന്നെ.അദ്ദേഹത്തിന്റേയും നമ്മുടേയും പാരത്രിക ജീവിതം അല്ലാഹു വിജയത്തിലാക്കട്ടെ - ആമീൻ .
-------------------------------
ജലീൽ അരീക്കൻ
ഓർമ വെച്ച നാൾ മുതൽ
കണ്ട് കൊണ്ടിരുന്ന ഒരു മുഖമാണ് അരീക്കൻ എളാപ്പ എന്ന മുഹമത് കുട്ടി കാക്കാന്റെ മുഖം ,
നല്ല ബന്ധവുമായിരുന്നു.
എപ്പോൾ എവിടെ വെച്ച്
കണ്ടാലും എന്തെങ്കിലും ഒന്ന്
സംസാരിക്കാതെ ചുരുങ്ങിയ പക്ഷം ഒന്ന് പുഞ്ചിരിക്കുക എങ്കിലും ചെയ്യാതിരിക്കില്ലായിരുന്നു.
സാധാരണ കണ്ട് കൊണ്ടിരി
രുന്ന മുഖങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാ
ക്കി യി രു ന്നത് ചുണ്ടിൽ സദാ വിരിഞ്ഞ് കൊണ്ടിരുന്ന
ആ ചിരി തന്നെയായിരുന്നു
അവസാന നാളുകളിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോഴും ആ പുഞ്ചിരിയുണ്ടായിരുന്നെന്ന് തോന്നി.മുഖത്ത് നോക്കി യുള്ള
ഒരു പുഞ്ചിരി പോലും ധർമമാണെന്ന മഹദ് വചനത്തെ അന്വർത്ഥമാക്കി
കടന്ന് പോയ ആ നല്ല മനുഷ്യ
ന്റെയും നമ്മുടെയും പരലോകജീവിതം നന്നായി തീരട്ടെ, امين
-------------------------
അലിഹസ്സൻ P.K.
സ്നേഹബന്തം വെച്ചിരുന്ന ഒരു വ്യക്തിയാണ് എനിക്ക് കക്കാടം പുറത്ത് ട്രാവൽസുണ്ടായിരുന്നകാലത്ത് വിസ ടിക്കറ്റ് സർവീസ് പോലുള്ളവ എന്റെടുത്ത് ഏൽപിക്കുമായിരുന്നു മറ്റുപല വൻകിട ട്രാവൽസുകളുണ്ടായിട്ടും . എനിക്കെന്തെങ്കിലും കിട്ടാനായിരുന്നു അത് വിശാല മനസ്കനായിരുന്നു അദ്ധേഹം പടച്ചവൻ അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടേ
തെറ്റുകൾ പൊറുത്ത് സ്വർഗത്തിൽ ഇടം നൽകട്ടേ امين
-------------------------------
അബ്ദുള്ള കാമ്പ്രൻ
🌷 സുസ്മേരവദനനായ എളാപ്പ🌷
LP സ്കൂളിൽ പഠിക്കുമ്പോഴാണ് അരീക്കൻ മുഹമ്മദ് കുട്ടി എന്ന എളാപ്പാനെ ആദ്യമായി കാണുന്നത്. ക്ലാസ്സിലേക്ക് പുഞ്ചിരിയോടെ ഒരു പേപ്പറും പിടിച്ച് വരുന്ന എളാപ്പാനെ ഇന്നും ഓർമ്മ വരുന്നു.അന്ന് സ്കൂളിൽ 3 പ്യൂൺ മാരാണുണ്ടായിരുന്നത്. എളാപ്പാനെ കൂടാതെ ശിവരാമേട്ടനും പിന്നെ എന്റെ ജ്യേഷ്ടനും!
1977 ൽ നമ്മുടെ നാട്ടിൽ നിന്നും ഹജ്ജിന് വന്ന് ,ഹജ്ജ് സഊദി അറേബ്യയിൽ ധാരാളം ആളുകൾ തങ്ങിയിരുന്നു. നമ്മുടെ കുറ്റൂരിൽ നിന്നും വന്നവരുടെ കൂട്ടത്തിൽ എളാപ്പയും ഉണ്ടായിരുന്നു. എളാപ്പയുടെ കൂടെ അരിക്കൻ മമ്മുട്ടി മാഷും കൂടി ചേർന്നപ്പോൾ അത് കുറ്റൂരിലെ ദീനീ സ്ഥാപനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകുകയായിരുന്നു.
ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെയും തൊട്ടടുത്ത പള്ളിയുടെയും വികസന കാര്യത്തിൽ എളാപ്പയുടെ പങ്ക് ഒരു കാലത്തും വിസ്മരിക്കാൻ കഴിയില്ല. ഉക്കത്ത് പള്ളിയുടെ വികസനത്തിലും എളാപ്പയുടെ പങ്ക് നിർണ്ണായകമായിരുന്നു. പ്രവാസിയായിരിക്കെ നമ്മുടെ നാട്ടിലെ പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചയക്കുന്നതിലേക്ക് ധനസഹായങ്ങൾ എത്തിക്കുന്നതിനും ചുക്കാൻ പിടിച്ചിരുന്നത് എളാപ്പയായിരുന്നു.
ഏതൊരു പ്രവാസിയെയും പോലെ എളാപ്പയും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ പ്രവാസത്തോട് വിട പറഞ്ഞു '.
അദ്ദേഹത്തിന്റെ വഫാത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാനും ഖാദർഭായിയും അദ്ദേഹത്തെ വീട്ടിൽ ചെന്ന് കണ്ടിരുന്നു. കുറഞ്ഞ സമയം കൊണ്ട് പുഞ്ചിരിയോടെ ധാരാളം കാര്യങ്ങൾ ഞങ്ങളുമായി ചർച്ച ചെയതു.
തന്റെ രോഗമെന്താണെന്നും രോഗത്തിന്റെ ഗൗരവത്തെയും മനസ്സിലാക്കിയിട്ടും വേദനകൾ കടിച്ചു പിടിച്ചിട്ടും ആ ചുണ്ടിലെ ചിരി മായാതെ തന്നെ, തന്നെ സന്ദർശിക്കുന്നവരോട് സംസാരിക്കുമ്പോൾ അൽഭുതം തോന്നിയിരുന്നു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വ്യക്തിത്വമായിരുന്നു എളാപ്പന്റേത് -
കുഞ്ഞുന്നാളിൽ തുടങ്ങിയ ആ പുഞ്ചിരി മരണം വരെ നിലനിർത്താൻ ആർക്കാണ് കഴിയുക?
എളാപ്പാനെയും നമ്മളെയും അള്ളാഹു സുബ്ഹാന ഹു വ ത ആല ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടിത്തരട്ടെ - അമീൻ
അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുത്തു കൊടുക്കേണമേ- ആമീൻ
----------------------------------------
എം ആർ സി അബ്ദുറഹ്മാൻ,
തണലായിരുന്നു എളാപ്പ ഞങ്ങൾക്ക്.. നാട്ടുകാർക്കും
🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇന്നത്തെ കാലത്ത് ഗൾഫ് നാട്ടിൽ എത്തൂന്നോർക്ക് അവരെ സ്വീകരിച്ച് റൂമിലെത്തിച്ച് മെഡിക്കലും ഇഖാമയുമെടുത്ത് പണിയിൽ കയറുന്നത് വരെ സ്വന്തക്കാർ കൂടെയുണ്ടാകും. എന്നാൽ ആദ്യകാലത്ത് റൂമില്ല, മെസ്സിന് കാശില്ല, പണിയില്ല.. ഇത്തരം ആളുകൾക്ക് ജിദ്ദയിൽ ഒരു അത്താണിയായിരുന്നു മുഹമ്മദ് കുട്ടി എളാപ്പ . ഒരുപാടാളുകൾ ആ മഹാമനസ്കതയുടെ തണലിൽ ജോലി കിട്ടുവോളം സൗജന്യമായി കഴിഞ്ഞിട്ടുണ്ട്. ഒരു പാട് പേരെ വിസക്ക് കൊണ്ടുപോയിട്ടുണ്ട്. ജോലി ആക്കി കൊടുത്തിട്ടുണ്ട്. അങ്ങനെ ഞങ്ങളുടെയൊക്കെ എളാപ്പ ഞങ്ങളേക്കാൾ സ്നേഹിക്കുന്ന നാട്ടുകാരുടെ എളാപ്പയായി -
ഞങ്ങളുടെ കുടുംബകാര്യങ്ങളിൽ അവസാന വാക്കായിരുന്നു അവർ. വിദ്യാഭ്യാസം മുതൽ കല്യാണം വരെ ചെറുപ്പത്തിലേ ആ തണൽ പറ്റിയാണ് ഞങ്ങൾ വളർന്നത്. എന്നെ 4-ാം ക്ലാസ്സിൽ വേങ്ങര കൊണ്ടുപോയി LS S പരീക്ഷ എഴുതിച്ചത് ഇന്നും ഓർമ്മയുണ്ട്. 10 ൽ പഠിക്കമ്പോൾ പോസ്റ്റോഫീസിൽ എനെതേടി വന്ന പാർസൽ എളാപ്പ അയച്ച ഷർട്ടായിരുന്നു.
കുറ്റൂരിൽ ചെറുപ്പത്തിലേ ബൈക്കോട്ടിയിരുന്നവരിൽ അവർ ഉണ്ടായിരുന്നു.. പ്രവാസത്തിലും ശേഷവും പള്ളി മദ്രസയുടെ ജീവവായു ആയിരുന്നു. ലാഭേച്ഛയില്ലാത്ത പരോപകാരിയായിരുന്നു.
കുടുംബത്തിലും നാട്ടിലും തന്നെക്കാൾ മുതിർന്ന ഒരു പാട് സുഹൃത്തുക്കൾ നിൽക്കേയാണ് അദ്ദേഹം റബ്ബിലേക്ക് യാത്രയായത്. എളാപ്പയുടെ ഖബ്റിലേക്ക് റബ്ബ് സ്വർഗവാതിലുകൾ തുറക്കട്ടേ... മഗ്ഫിറത്തും മർഹമത്തും നൽകട്ടേ എന്ന് ഈ പള്ളിപറമ്പിൽ നിന്ന് ദുആ ചെയ്യുന്നു.
ആ സുകൃതങ്ങൾ പകർത്തി ജീവിക്കാൻ നമ്മളും ശ്രമിക്കുക -
وصلى الله على سيدنا محمد وآله وصحبه وسلم
------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
✍ഇന്ന് കൂട്ടിൽ സ്മരിക്കുന്ന അരീക്കൻ മുഹമ്മദ് കുട്ടി എളാപ്പയെ ചെറുപ്പം മുതൽ കാണുന്നതാണ്
അവരുടെ വീടിൻ്റെ മുന്നിലൂടെയായിരുന്നു സ്കൂളിൽ പോയിരുന്നത്
അവരുടെ മകൻ ഹബീബ് എൻ്റെ സഹപാടി യായിരുന്നു
നമ്മുടെ പ്രദേശത്തെ ഒട്ടു മിക്ക ആളുകളും പ്രവാസിയായത് അദ്ധേഹത്തിൻ്റെ അടുക്കൽ നിന്നും വിസ വാങ്ങിയവരാവും
ഗൾഫിൽ പോവാൻ പൂതിവച്ച് നടന്ന കാലത്ത് ആരോട് വിസയെ കുറിച്ച് ചോദിച്ചാലും എളാപ്പയുമായി കാണാൻ പറയുമായിരുന്നു
ഏത് സമയത്തുഃ നിറ പുഞ്ചിരിയോടെയുള്ള സംസാരം അദ്ധേഹത്തിൻ്റെ പ്രതൃേകതയായിരുന്നു
ജിദ്ദയിൽ അദ്ധേഹത്തിൻ്റെ പഴയ പാർട്ണറുടെ കടയിലാണ് ഞാൻ ജോലിചെയ്യുന്നത്
നിങ്ങളുടെ നാട്ടൂകാരുടെ ഒരത്താണിയായിരുന്നു എളാപ്പാൻ്റെ റൂമെന്ന് അവർ പറയും
കൂറ്റൂൽ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ ഭാരവാഹിത്വം
ഊക്കത്ത് പള്ളി കമ്മറ്റി അംഗം എന്നിവയിൽ പ്രവർത്തിച്ചിരുന്നു
അള്ളാഹു സുഃതആല അവരെയും നമ്മേയും അവൻ്റെ ജന്നാത്തിൽ ഒരുമിച്ചു കൂട്ടു മാറാവട്ടെ
〰〰〰〰〰
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
മയ്മുട്ടി എളാപ്പ. കാണുമ്പോളൊക്കെ എന്തെങ്കിലും ഒന്ന് രണ്ട് വർത്തമാനങ്ങളെങ്കിലും ചോദിക്കുമായിരുന്നു. തുറന്ന മനസോടെ പുഞ്ചിര്ച്ച് കൊണ്ടായിരുന്നു അത്, ആളുകളുടെ വലുപ്പചെറുപ്പം നോക്കിയുള്ള വിത്യാസമൊന്നും കാണിക്കുന്നതായി തോന്നിയിരുന്നില്ല. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ! അദ്ദേഹത്തിന്റെ സൽക്കർമ്മങ്ങ💐💐👍🏻👍🏻👍🏻👍🏻👍🏻ൾക്ക് നഷ്ടപ്പെടാത്ത പ്രതിഫലം അള്ളാഹു നൽകട്ടെ.
---------------------------------------
മൊയ്‌ദീൻ കുട്ടി പള്ളിയാളി
ഞങ്ങളുടെ എളാപ്പ 🌻🌻🌻🌻🌻🌻 ഉപ്പാന്റെ ഏറ്റവും ചെറിയ അനുജൻ. ഞങ്ങളുടെ എളാപ്പ നാട്ടുകാരുടെയും എളാപ്പയായി. നന്നെ ചെറുപ്പത്തിൽ കളിവണ്ടി ഉണ്ടാക്കി തരാനും ഊഞ്ഞാൽ കെട്ടിത്തരാനും പഠിക്കുന്ന കാലത്ത് നല്ല ഒരു ഉപദേശകനാകാനും ഞങ്ങളുടെ കൂടെ തന്നെയുണ്ടായിരുന്നു എളാപ്പ . സ്കൂളിൽ പഠിക്കുന്ന കാലത്ത് മാർക്ക് കുറവായിരുന്നെങ്കിലും ഹാജർ കൃത്യമായി ഉണ്ടായിരുന്നു. കാരണം എളാപ്പയുടെ മേൽനോട്ടം തന്നെ. പിന്നെ മുതിർന്നപ്പോൾ എല്ലാ കാര്യത്തിനും എളാപ്പ വേണം എന്നായി. പ്രത്യേകിച്ച് ഉപ്പയുടെ മരണശേഷം . കല്യാണത്തിനായാലും മറ്റെന്ത് വിശേഷങ്ങൾ ഉണ്ടായാലും ആദ്യം സമീപിക്കുന്നത് എളാപ്പ യെ ആയിരിക്കും. അവിടുന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളും തീ രുമാനങ്ങളും കൃത്യമായിരിക്കും. ഞങ്ങൾക്ക് എപ്പോഴും എന്തിനും ആശ്രയിക്കാവുന്ന ഒരു അത്താണി ആയിരുന്നു എളാപ്പ . അതുപോലെ പള്ളിയുടെയും മദ്രസയുടെയും നടത്തിപ്പിൽ എളാപ്പയുടെ പങ്ക് വളരെ വലുതായിരുന്നു. പണ്ഡിതൻമാരെ ആദരിക്കുന്നതിനും അവരെ സ്കരിക്കുന്നതിനും പ്രത്യേക താൽപര്യം കാണിച്ചിരുന്നു. സ്വന്തം രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും അതു പുറത്തു കാണിക്കാതെ എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് കുടുംബത്തിലെയും നാട്ടിലെയും കാര്യങ്ങളിൽ സമർത്ഥമായി ഇടപെട്ടിരുന്നു. റബ്ബ് എളാപ്പാക്കും നമ്മിൽ നിന്ന് മരണപ്പെട്ട എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ - അവരെയും നമ്മെയം അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ _ ആമീൻ
-----------------------------------------------
ഹസ്സൻ കുട്ടി അരീക്കൻ
മുഹമ്മദ്കുട്ടി എളാപ്പ ശെരിക്കും കുടുംബക്കാരുടെയും നാട്ടുകാരുടെയും എളാപ്പ തന്നെയായിരുന്നു പ്രേത്യേകിച് ജിദ്ദയിലുള്ള നാട്ടുകാർക്കും കുടുംബക്കാർക്കും എളാപ്പ നൽകിയ സംരക്ഷണവും സ്നേഹവും മറക്കാൻ കഴിയാത്തതാണ്. ഇന്ന് പ്രവാസിയായി സൗദിഅറേബിയയിൽ കഴിയുന്ന പലർക്കും വിസയും ജോലിയും ലഭിക്കാൻ എളാപ്പയുടെ മഹാമനസ്കതയും നിസീമമായ സഹായവും എന്നും ഓർക്കേണ്ടതാണ്.എന്തുകാര്യങ്ങൾ പറഞ്ഞാലും അതിനെ പുഞ്ചിരിയോടെ പ്രയോഗിഗതയോടുയുള്ള ഒരു പരിഹാരം നിർദ്ദേശിക്കുമായിരുന്നു.
സർവശക്തൻ അദ്ദേഹത്തിന് മഹ്ഫിരത്തും റഹ്മത്തും പ്രധാനം ചെയ്യട്ടെ.
اللهُـمِّ اغْفِـرْله وَارْفَعْ دَرَجَتَـهُ في المَهْـدِييـن ، وَاخْـلُفْـهُ في عَقِـبِهِ في الغابِـرين، وَاغْفِـرْ لَنـا وَلَـهُ يا رَبَّ العـالَمـين، وَافْسَـحْ لَهُ في قَبْـرِهِ وَنَـوِّرْ لَهُ فيه
-------------------------------
സിദ്ദീഖ് അരീക്കൻ ( മാസ്റ്റർ )
No comments:
Post a Comment