Saturday, 26 August 2017

പല മുഖങ്ങൾ,


😍😌😂😝🙂😎😲😔😔😔😔😔
മാളിലേ ഈ കൗണ്ടറിലിരുന്നാൽ മുന്നിലൂടെ നടന്നു നീങ്ങുന്ന പല പല മുഖങ്ങൾ കാണാം, പല ഭാവങ്ങളും,

തോളിൽ കൈ വെച്ച്‌ നടന്നു നീങ്ങുന്ന കാമുകീകാമുകൻ മാരുടെ മുഖത്തേ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ,

ഭർത്താവിന്റെ കൈകൾ ചുറ്റിപ്പിടിച്ചു നടക്കുന്ന ഭാര്യയുടെ മുഖത്തേ സുരക്ഷിതത്ത്വ ബോധം,

വാരാന്ദ്യം ഉല്ലസിക്കാൻ വന്ന കുട്ടികളുടെ മുഖത്തേ ആഹ്ലാദം,

സമയം കൊല്ലാനെത്തിയ സൗഹൃതക്കൂട്ടങ്ങളുടെ മുഖത്തേ കളിചിരികൾ

കഴുത്തിൽ എസ്‌ എൽ ആറും തൂക്കി ഇറങ്ങിയ സഞ്ചാരികളുടെ മുഖത്തേ കൗതുകം,

നാട്ടിലേക്കുള്ള സമ്മാനപ്പൊതികൾ ഒരുക്കാൻ ഓടി നടക്കുന്ന പ്രവാസികളുടെ മുഖത്തേ ബദ്ദപ്പാട്‌,

ഇതൊന്നുമല്ലാത്ത ഭാവവുമായി ഒരു കൂട്ടരുണ്ട്‌,
വാക്കുകളിൽ വരച്ചിടാൻ കഴിയാത്ത തരം ഭാവവുമായ്‌ നടന്നു നീങ്ങുന്നവർ,
ഒരുകയ്യിൽ പർച്ചേഴ്സ്‌ ചെയ്ത സാധനങ്ങളും തോളിൽ മാമയുടെ ബാഗും മറുകയ്യിൽ  ഉറങ്ങുന്ന കുട്ടിയെ കിടത്തിയ ട്രോളിയോ അല്ലെങ്കിൽ നടത്തം പഠിച്ചു വരുന്ന കുട്ടിയുടെ കയ്യോ പിടിച്ചു നടന്നു നീങ്ങുന്ന മുഖങ്ങൾ, 
ഗദ്ദാമ!!! അതാണത്രേ അവരുടെ പേരു..

കൂടുതലും ഇന്തോനേഷ്യൻ അല്ലെങ്കിൽ എത്യോപ്യൻ അതുമല്ലെങ്കിൽ ശ്രീലങ്കൻ , എല്ലാ മുഖങ്ങളിലും ഒരേ ഭാവം,
സങ്കടം,ഭയം?,വിധേയത്വം?,നിസ്സഹായത?, നിർവ്വികാരം? ഏതു ഗണത്തിൽ പെടുത്താൻ കഴിയും?..
മനസ്സിൽ പല ചോദ്യങ്ങളുയർത്തുന്ന കണ്ണുകളുമായി അവരും പതിയെ നടന്നു നീങ്ങും ഈ ജനക്കൂട്ടങ്ങൾക്കിടയിൽ തങ്ങളുടെ സാനിദ്ധ്യമറിയിക്കാതേ... 
ആരാലും ശ്രദ്ധിക്കപ്പെടാതേ...
------------------------------------------------------
Ashi naj (അഷ്‌കർ കക്കാടംപുറം)

No comments:

Post a Comment