വിരുന്നൊരുക്കേണ്ടേ വിഭവ സമൃദ്ധമായ്
വിരുന്നുകാരൻ വീട്ടു പടിക്കലെത്താറായ്
ആയിരംകണ്ണുമായ് കാത്തിരുന്നില്ലേ നാം
അതിഥിയെ വരവേൽക്കാൻ പ്രാർത്ഥിച്ചിരുന്നില്ലേ
ആഗതൻ കൈ നിറയെ സമ്മാനമായ് വരും
ആതിഥേയർക്കെല്ലാം വാരിക്കോരിത്തരും
അതിഥിയെ കാര്യമായ് സൽക്കരിച്ചീടണേ
അധികമായ് മേത്തരം വിഭവം ഒരുക്കണേ
വിരുന്നുകാരനെ മുഷിപ്പിക്കുo വാക്കുംപ്രവൃത്തിയും
അരുതേ ഒരിക്കലും ചെയ്യാതെ നോക്കണേ
മനസ്സും ശരീരവും ശുദ്ധിയായ് വെക്കണേ
തമസ്സിൻ കൂട്ടാളികളെ ആട്ടി യകറ്റണേ
ഇത്രമേൽ ശ്രേഷ്ഠരാമതിഥി ആരെന്നറിയില്ലേ
റമളാൻ കരീം പുണ്യമാസമേ സ്വാഗതം
🌹🌹🌹🌹🌹🌹🌹🌹🌹🌹
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment