Sunday, 27 August 2017

നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷ വേണ്ടേ?


കേരളത്തിൽ, പ്രത്യേകിച്ചും മലപ്പുറം ജില്ലയിൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊടും കുറ്റവാളികളടക്കം നിരവധിയാളുകൾ എത്തിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത കേൾക്കാത്തവർ നമ്മുടെ നാട്ടിൽ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. റമദാനിലെ മലപ്പുറത്തു കാരന്റെ ഔദാര്യ മനസ്ഥിതി ചൂഷണം ചെയ്യുകയാണിവരുടെ പ്രധാന ലക്ഷ്യമെന്ന് സമൂഹത്തിലെ ഭൂരിപക്ഷമാളുകൾക്കും അറിയാം. ഭക്ത വേഷത്തിൽ വീടുകൾ തോറും കയറി ഇറങ്ങാൻ ഇവക്ക് നിഷ്പ്രയാസം സാധിക്കുന്നു. മോഷണവും പിടിച്ചുപറിയും പോലുള്ള ഇതിന്റെ ഭവിഷ്യത്തുള്ള വിടെ ഇരിക്കട്ടെ. സന്ദർഭം കിട്ടിയാൽ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകാനും അങ്ങനെ അവരെ അംഗവൈകല്യം വരുത്തിയോ, വൃക്ക മാഫിയകൾക്ക് കൈമാറിയൊ, രക്ഷിതാക്കളിൽ നിന്നും മോചനദ്രവ്യമാവശ്യപ്പെട്ടുകൊണ്ടോപണമുണ്ടാക്കുക ഇവരുടെ ലക്ഷ്യങ്ങളിൽ ചിലത് മാത്രം. 

പക്ഷെ, ഇതെല്ലാമറിഞ്ഞിട്ടും നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷക്ക് നാം വല്ലതും ചെയ്തുവോ? രാവിലെ ഏഴു മണിക്ക് മുമ്പേ നമ്മുടെ കുട്ടികൾ മദ്റസയിലേക്ക് പോകുന്നു. ഈ സന്ദർഭത്തിൽ, റോഡ് മിക്കവാറും വിജനമായിരിക്കും -തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന നായക്കളോ, മുകളിൽ പറഞ്ഞ യാ ളുകളോ മാത്രമായിരിക്കും അവർക്കു കൂട്ടുണ്ടാവുക, എന്തുമാത്രം ക്രൂര സമീപനമാണ് നമ്മുടെ പ്രിയ കുഞ്ഞുങ്ങളോട് നാം അനുവർത്തിക്കുന്നതെന്ന് ചിന്തിച്ചു നോക്കു. എന്തെങ്കിലും സംഭവിച്ച ശേഷം സടകുട എഴുന്നേറ്റിട്ടു് യാതൊരു ഫലവുമില്ല. 

നമ്മുടെ മഹല്ലിനെ സംബന്ധിച്ചിടത്തോളം, സമ്പത്ത്, വിദ്യാഭ്യാസം എന്നത് പോലെ അല്ലാഹു നൽകിയ ഒരു അനുഗ്രഹമാണ് സമർത്ഥരായ യുവനിരയും. ഇവർ ചിന്തിക്കുകയാണെങ്കിൽ ഈ പ്രശ്നത്തിനൊരു ശാശ്വത പരിഹാരം തന്നെ കണ്ടെത്താവുന്നതാണ്. കേരളത്തലാകെ പ്രവത്തിച്ചുകൊണ്ടിരിക്കുന്ന child Protection Team പോലുള്ള, കുഞ്ഞുങ്ങളുടെ സുരക്ഷക്കായി പ്രവത്തിക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട് മഹല്ലിൽ ഒരു യൂനിറ്റ് രൂപികരിക്കാൻ യുവാക്കൾക്ക് കഴിയും, വേണ്ട നിദ്ദേശങ്ങൾ നൽകാൻ ഇത്തരം ഏജൻസികൾക്ക് കഴിയും. അങ്ങനെ വ്യവസ്ഥാപിതമായൊരു ചട്ടക്കൂട്ടിലൊതുങ്ങി നമ്മുടെ കുട്ടികളുടെ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കാൻ നമുക്ക് കഴിയും. കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ, ഗാർഹിക പീഡനങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ അപ്പപ്പോൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവക്ക് കഴിയും. വിജനമായ റോഡിലൂടെ പോകുന്ന കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ വെറും കുറച്ചു ദിവസങ്ങൾ മാറി മാറി കാവലിരിക്കാൻ ആർക്കാണ് കഴിയാത്തത്? നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി അല്പം ത്യാഗം ചെയ്യാൻ നമുക്കൊന്ന് ഇറങ്ങിക്കൂടെ? 

സ ഗൗരവമായ ചച്ച യ ർഹിക്കുന്നതാണെന്നാണ് മൊത്തം പ്രതികരണങ്ങളിൽ നിന്ന മനസ്സിലാകുന്നത്. ആ നിലയ്ക്ക പ്രയോഗ തലത്തിലേക്ക് കടക്കുകയല്ലേ നല്ലത്?
കാര്യം നടക്കണമെന്ന അതിയായ താല്പര്യമുള്ള, സാമൂഹ്യ താല്പര്യമുള്ള മൂന്നോ നാലോ പേർ സ്വയം മുന്നോട്ടു വരികയാണ് ആദ്യം വേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. ഇവർ പരസ്പരം ചർച്ച ചെയ്താൽ ഒരേകദേശ രൂപം കിട്ടും, ഇവർ ഊക്കത്ത് ഭാഗത്തു നിന്നും കുറ്റൂരിൽ നിന്നുമുള്ളവരായിരിക്കണം, രക്ഷിതാക്കൾ കൂടിയായ യുവാക്കളായിരിക്കുന്നത് ഏറ്റവും നല്ലത്. ചച്ചയിൽ നിന്ന് ഉരുത്തിരിയുന്ന ആശയം വെച്ച് ' സഹകരിക്കുമെന്ന് പ്രതീക്ഷയുള്ള കുറച്ചു പേരെ വിളിച്ചു ചേർത്തു വിപുലമായ ചർച്ച നടത്തുകയും ചെറിയൊരു കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്യുക. പ്രവർത്തന രീതി മനസ്സിലാക്കുന്നതിന്ന് മുമ്പ് പറഞ്ഞ child Protection Team പോലുള്ള ഏജൻസികളുമായി ബന്ധപ്പെടുകയും യുക്തമെന്ന് തോന്നിയാൽ അവയുടെ ഒരു യൂനിറ്റ് തന്നെ രൂപീകരിക്കുകയും ചെയ്യുക. 

ഇതെല്ലാം എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ മാത്രം, ചർച്ചയിൽ ഇതിനെക്കാൾ നല്ല രൂപം ലഭിക്കുന്ന വെങ്കിൽ അത് സ്വീകരിക്കാം, ചർച്ചക്കൊരു തുടക്കം കുറിക്കുക മാത്രമാണ് ഇവിടെ ചെയ്തത്.
ഏതായാലും ഇനി സമയം കളയേണ്ട,, ഈ മാസം തന്നെയാണ് ഏറ്റവും നല്ല സമയം.


സ്വയം സന്നദ്ധരായി മുന്നോട്ടു വരാൻ തയ്യാറുള്ള യുവാക്കളെയാണ്  ആദ്യമായി കാത്തിരിക്കുന്നത്. വിശുദ്ധ റമദാനിൽ നന്മയായ ഒരു കാര്യത്തിന് തുടക്കം കുറിക്കാൻ സന്നദ്ധരായ ഈ യുവാക്കളാര്? അല്ലാഹു അതർഹിക്കുന്ന പ്രതിഫലം നൽകാതിരിക്കുകയില്ലെന്ന് നമുക്ക് ഉറപ്പായും വിശ്വസിക്കാം അല്ലാഹു അനുഗ്രഹിക്കട്ടെ, ആ മീൻ
----------------------------------------
ഖാദർ ഫൈസി കൂർമ്മത്ത് 

No comments:

Post a Comment