(അദ്ധ്യായം:6)
ചെറിയ കുട്ടിയേയും എടുത്തു അബുട്ടിയും പുറത്തേക്ക് വന്നു. ഒരു കയ്യിൽ കുഞ്ഞിനെ വാങ്ങിച്ചു മറുകൈയ്യിലുള്ള പൊതി ജമീലയുടെ കയ്യിൽ കൊടുത്തു അവളുടെ കയ്യിലും പിടിച്ചു കൊണ്ട് അവറാൻ അകത്തു കയറി. ഉപ്പന്റെ മക്കൾ അത്താഴം കഴിച്ചോ -സ്നേഹനിധിയായ വാപ്പാന്റെ അന്വേഷണം. അവർ ഉപ്പ വന്നിട്ട് ഉപ്പയോടൊത്തേ കഴിക്കൂ എന്ന് പറഞ്ഞു ഉറങ്ങാതെ കാത്തിരിക്കുകയാണ്.
അവരെന്റെ മക്കളാ... എന്നാലും മക്കൾ ഉപ്പാനെ കാത്തിരുന്ന് നേരം വൈകിക്കരുത് കേട്ടോ. നേരത്തെ കഴിച്ചോളണം.
മോളേ, ജമീല "ആ പൊതിയെന്തയെ -ഉപ്പ എടുത്തു തരാം ". ദാ -ഉപ്പ എന്നും പറഞ്ഞു ജമീല പൊതി ഉപ്പാന്റെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു. ഇതു ഉപ്പാന്റെ മുത്തിന് എന്നും പറഞ്ഞു ചെറിയ കുട്ടിയായ മുനീറാക്ക് പൊതിയിൽനിന്നും കടല മിട്ടായി എടുത്തു കൊടുത്തു. അവൾ കൈ നീട്ടിയപ്പോൾ -ആദ്യം ഉപ്പാക്കുള്ളത് തരണം എന്ന് പറഞ്ഞു.
അവളുടെ പുന്നാര മുത്തം കിട്ടിയപ്പോൾ ഉപ്പ മിട്ടായി കൊടുത്തു. ഇതെന്റെ ജമീലക്ക്, അവളും ഉപ്പാക്ക് ഒരു മുത്തം കൊടുത്തു് ഇളയതിനൊപ്പം അടുക്കളയിലേക്ക് പോയി. ഇത് അനസിനും അബുട്ടിക്കും അവരുടെ വീതം വാങ്ങി ഭക്ഷണം വിളംബി കാത്തു നിൽക്കുന്ന ഉമ്മയുടെ അടുത്തേക്ക് പോയി.
ആസ്യാ -അവറാൻ നീട്ടി വിളിച്ചു, ഞാനല്ലേ ഇതുവരെയുണ്ടായിരുന്നത്, ഇങ്ങിനെ നീട്ടി വിളിക്കണോ ?, എന്നും പറഞ്ഞു ആസ്യ അടുക്കളയിൽ നിന്നും പെട്ടെന്നെത്തി.
അതല്ലെടി കുട്ടികളുടെ വീതമൊക്കെ കൊടുത്തു, ഇനി നിനക്കും വേണ്ടേ, ദേ മക്കള് കാണാതെ ഞാൻഅടിച്ചു വെച്ചിട്ടുണ്ട്, ഇന്നാ ---.
എനിക്കെന്തിനാ ഇങ്ങള് കഴിച്ചോളിൻ -എന്നാ വാ മ്മക്ക് കഴിക്കാം, എന്ന് പറഞ്ഞു അവളുടെ കയ്യും പിടിച്ചു കിന്നരിച്ചു.
ദേ -കുട്ടികൾ കാണും, കിന്നരിക്കാൻ കണ്ട നേരം, വേഗം വന്ന് അവരുടെ കൂടെ അത്താഴം കഴിക്കാൻ നോക്കീം.
അവറാ നുംമക്കളും ഭാര്യയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. മക്കളെ ഉറക്കി അവരും കിടന്നു. തുറന്നിട്ട ജനലിലൂടെ തഴുകി വന്ന ഇളം കാറ്റു അവരുടെ നിദ്രക്ക് കുളിർമയേകി..........
( തുടരും )
(അദ്ധ്യായം: 1)
(അദ്ധ്യായം: 2)
(അദ്ധ്യായം: 3)
(അദ്ധ്യായം: 4)
--------------------------------
നൗഷാദ് പള്ളിയാളി
No comments:
Post a Comment