Sunday, 27 August 2017

തന്റെ മകൾ


പുലർകാലവെയിലിന്റെ ഇളം ചൂടിനൊപ്പം വയലേലകളെയും തെങ്ങിൻ തോപ്പിനെയുമൊക്കെ തഴുകി തലോടിയൊഴുകിയെത്തിയ മന്ദമാരുതന്റെ ഇളം കുളിര് കൂടിയായപ്പോൾ എന്തെന്നില്ലാത്ത അനിർവചനീയാനന്ദത്തിലേക്കയാളുടെ ശരീരമാസകലമങ്ങ്  ഊർന്നിറങ്ങുന്ന പോലെ തോന്നി അയാൾക്ക് - ഒരു വല്ലാത്ത സുഖം.

സൃഷ്ടാവ് എത്ര മനോഹരമായിട്ടാണ് ഈ പ്രകൃതിയെ  സംവിധാനിച്ചിരിക്കുന്നത്. ഇതൊന്നും മനഷ്യന്റെ കരവിരുതല്ലല്ലൊ.
വയലുകൾ, കുന്നുകൾ, മാമലകൾ, തോടുകൾ, പുഴകൾ, മനുഷ്യനിന്നും അൽ ഭുതമായ രണ്ട് നിറങ്ങളിലൊഴുകിയിട്ടം കൂടി കലരാത്ത കടൽ, .
കൊടും വനങ്ങൾ - വ ന്യമൃഗങ്ങൾ മാത്രം വസിക്കുന്നിടം, അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പ്രക്രതി പ്രതിഭാസങ്ങൾ: മണൽകാടുകൾ വേണ്ടിടത്ത് പച്ചപ്പില്ല. എല്ലാം റബ്ബിന് മാത്രം അറിയുന്ന സൃഷ്ടി രഹസ്യങ്ങൾ;
മഞ്ഞ് മലകൾ, അവിടെയും ജീവിക്കുന്ന ജീവികൾ; മനുഷ്യൻ വായിലിട്ടാൽ എരി പിരി കൊള്ളുന്ന പച്ചമുളകിന കത്ത് പോലും ജീവിക്കുന്ന സൃഷ്ടികൾ,
റബ്ബേനിന്റെ സൃഷ്ടി വൈഭവത്തെപറ്റി ചിന്തിക്കാൻ തുടങ്ങിയാൽ
ഈ ജീവിതം മുഴുവനും സമർപ്പിച്ചാലും തീരുമൊ,

പ്രകൃതി സുന്ദരമാക്കിയ  ചില ഇടങ്ങളെ മനുഷ്യൻഭൂമിയിലെ സ്വർഗമെന്ന് വിളിക്കുന്നു. സ്വർഗത്തിൽ വിശ്വസിക്കുന്നവനും വിശ്വസിക്കാത്തവനും കടമെടുക്കുന്നു സ്വർഗമെന്ന വാക്കിനെ ഇവിടെ ' സ്വർഗമെന്നത് ഏതൊരു
മനുഷ്യന്റെ ഉള്ളിലും അവനറിയാതെ ഇട്ട് കൊടുത്തതാണൊ സൃഷ്ടാവ് 
അൽപ നേരത്തേയ്ക്ക അങ്ങിനെയും ചിന്തിച്ച് പോയി അയാൾ,
ചിന്തകൾ കാട്കയറുന്നുവൊ, കൈവിട്ട് പോവുന്ന ചിന്തകളെ
പരിസരത്തേക്ക് തന്നെ തിരിച്ച് പിടിക്കാൻ ശ്രമിച്ചു അയാൾ,
വാഴക്കൂട്ടങ്ങളെ തഴുകി തലോടി ഇളം തെന്നൽ പാലപുവിന്റെ  മണവുമായെത്തി പാടവരമ്പിലൂടെ നടന്ന് കൊണ്ടിരിക്കുന്ന
അയാളുടെ നാസാര ഗ്രന്ഥ്രികളെ സുഗന്ധ മണിയി
ച്ചെങ്കിലും മനസപ്പോഴും പ്രക്ഷുബ്ധമാ'യിരുന്നു.
.മനസ്സിന്റെ മറ്റൊരു അറയിൽ വ്യഥ ചിന്തകളുടെ വേലിയേറ്റം
തന്നെ നടക്കുന്നുണ്ടായിരുന്നു. 

തന്റെ മകൾ, 
വയസ്സ് മുപ്പതോടടുക്കുന്നു: ഇത് വരെ നിക്കാഹ് നടന്നില്ല.  തനിക്ക് എവിടെയെങ്കിലും പിഴച്ചുവൊ. നാട്ടിൽ നടന്ന് വരുന്ന  മാമുലുകൾക്കനുസരിച്ച് ചെറിയ തോതിലൊക്കെ കൊടുക്കാൻ കുറെ കാലം മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയിരുന്നു, എന്നിട്ടും ,, തന്റെ മകൾ - തൊലിയുടെ നിറം കുറഞ്ഞ് പോയത് തന്റെ കുറ്റമൊ, സൗന്ദര്യം കുറഞ്ഞതിന്റെ പേരിലാണല്ലൊ വിവാഹമൊക്കെ നടക്കാതെ പോവുന്നത് '
സൗന്ദര്യ സങ്കൽപതിന്റെ അളവ് കോൽ ആരാണീ സമൂഹത്തിൽ ഇങ്ങിനെ പടച്ചുണ്ടാക്കിയത്. ആരോടെന്നില്ലാതെ ഉറക്കെ ചോദിക്കണമെന്നുണ്ടായിരുന്നു അയാൾക്ക്, വേണ്ട സമുഹം ഭ്രാന്തനെന്ന് വിളിക്കും' 

'തന്റെ മകൾ,
ഇങ്ങിനെയൊക്കെ തന്നെയല്ലെ ചിലരുടെയൊക്കെ മനോനിലയിൽ മാറ്റം വരുന്നത്, അവരെ സമൂഹം പിരാന്തനെന്ന് പറയും, അല്ലെങ്കിൽ ഇവിടെ ഒക്കെ ഭ്രാന്തൻമാർ തന്നെയല്ലെ, അയാളറിയാതെ ചുണ്ടിലൊരു പരിഹാസചി രി പടർന്നു; സമുദായം വലിയ പുരോഗതിയിലാണെന്നാണ് വെപ്പ്, മനുഷ്യനെ നന്നാക്കാൻ അറിവിന്റെ ഭണ്ഡാരംതലയിലും നാവിലും ചുമന്നും പേറിയും
കാക്കത്തൊള്ളായിരം സംഘടനകൾ, എല്ലാവർക്കും അനുയായികൾ,
സമ്മേളനങ്ങൾ, സ്ഥാപനങ്ങൾ, മുക്കിന് മുക്കിന് പള്ളികൾ, ലക്ഷങ്ങളല്ലകോടികൾ വാരി വിതറുന്നു:

അയാൾ ചിന്തകളെ വീണ്ടം പരിസരത്തേക്ക് തിരിച്ച് പിടിച്ചു, ആരെയും കുറ്റപ്പെടുത്തണ്ട ,ലോകം ഇങ്ങിനെയൊക്കെ തന്നെ ആയിരിക്കും, സുഖലോലുപതയിൽ ആറാടുന്നവർ, മറുഭാഗത്ത് സങ്കടക്കണ്ണീരിൽ നീന്തുന്നവർ അയാൾ നടത്തത്തിന് വേഗത കൂട്ടി' വേഗം വീടെത്തണം, തൊട്ടടുത്ത വീട്ടിൽ കല്യാണമാണ്. നല്ല സാമ്പത്തിക മുള്ളവനാണ്, മകളെ കെട്ടിക്കു ന്ന കല്യാണമൊരു പൂരമാക്കുന്ന മട്ടുണ്ട്..  എന്നൊ പറഞ്ഞുറപ്പിച്ചതാണ് പതിനെട്ട് തികയാൻ കാത്തിരിക്കയായിരുന്നു,
ഇന്നലെ രാത്രി ആളും ബഹളവുമൊക്കെയുള്ള
കല്യാണ വീട്ടിലേക്ക് നോക്കി നിൽക്കുന്ന മകളുടെ ചിത്രം
ഭാര്യ പറഞ്ഞ് തന്നപ്പോൾ മനസ് വീണ്ടുമൊന്ന് പിടഞ്ഞു - 

തന്റെ മകൾ,
നടന്ന് നടന്നയാൾ പളളിക്കാടി നടുത്തെത്തി പളളിക്കാട്ടിലേക്ക് നോക്കിയ
അറുപത് കഴിഞ്ഞ അയാളെ മീസാൻ കല്ലുകൾ മാടി വിളിക്കുന്ന പോലെ തോന്നി. പള്ളിക്കാട്ടിൽ നിന്നും അയാൾ തന്റെ കണ്ണകളെ പറിച്ചെടുത്തു,
തന്റെ മകൾ, വിറയാർന്ന ചുണ്ടിലേക്ക് ഒലിച്ചിറങ്ങിയെത്തിയ കണ്ണുനീർചാലുകളെ ആരും കാണാതിരിക്കാൻ തോളിലിട്ടതോർത്തെടുത്ത യാൾ തുടച്ചു;. അത് കണ്ടിട്ടെന്നോണം പാട വരമ്പിൽ നിന്നും പേരറിയാത്ത ഒരു കിളി ഇരകിട്ടാതെയെന്നോണം എന്തൊ ശബ്ദമുണ്ടാക്കി പറന്നകന്നു;
കണ്ണീർ ചാലിട്ടൊഴുകി കുതിർന്ന് പോയ കവിളുമായി വിറയാർന്ന ചുണ്ടിൽ അയാൾ മന്ത്രിച്ചു, 

തന്റെ മകൾ,
------------------------------------
അലി ഹസ്സൻ പി. കെ.

No comments:

Post a Comment