Sunday, 27 August 2017

സംസാരം


നസമ്മുടെ നാട്ടിൽ ഇപ്പോൾ ബംഗാളികൾ ഉള്ളപോലെ ഒരു കാലത്ത് അണ്ണൻ മാരായിരുന്നു എല്ലാ പണികളും ചെയ്തിരുന്നത് വ

ഒരു ഹാജിയാര് അണ്ണനെ തോട്ടം പണിക്ക് വിളിച്ചു

അണ്ണന് കുറച്ച് മലയാളവും ഹാജൃാർക്ക കുറച്ച് തമിഴും അറിയാം 

തെങ്ങ് തുറക്കാനാണ് ആദൃം പറഞ്ഞത് 
അണ്ണൻ്റെ പണി ഹാജൃാര്ക്ക് പിടിച്ചില്ല്  അത് കൊണ്ട് കൂടെ നിന്ന് പണി എടുപ്പിക്കുകയാണ് 
അത് അണ്ണന് ഇഷ്ടപ്പെട്ടില്ല അണ്ണൻ ദേഷൃം വന്നു
  ``കാ്ക്കാ ഞാൻ അരിയും... എന്ന് പറഞ്ഞു
ഇജ് പുകൊൽത്തും ഇന്നെ അരിയേ... ഇന്നാ അതൊന്ന് കാണണം എന്ന് പറഞ്ഞ് കൊണ്ട് ഹാജൃാരും 

 അണ്ണൻ പറഞ്ഞത് പണിയൊക്കെ എനിക്ക് അറിയും എന്നായിരുന്നു

 അവർ തമ്മിൽ വാകേറ്റമായി ഹാജൃാര്  വായമൂടി ജോലി ചെയ്യ് തമിഴും കൂട്ടീ തട്ടി

അണ്ണൻ നേരേ തെങ്ങ തുറക്കുന്നത് നിറുത്തി വാഴക്ക് മണ്ണിടൽ തുടങ്ങി 

ഹാജൃേർക്ക് വീണ്ടും ദേഷൃം വന്നു
 വഴക്കായി
 ഉങ്കളല്ലേ പറഞ്ചത് വായ മൂടാൻ അണ്ണൻപറഞ്ഞു

അൻ്റെ തൊള്ള പൂട്ടാനാ ഞാൻ പറഞ്ഞത് ഹംക്കെ....
അത് കേട്ടപ്പൊ അണ്ണൻ 
അനക്ക് ഹിന്ദി തിരിയാതെ..ഉങ്കൾ മളയാളത്തിൽ പറഞ്ചാ മതി

*ഹംക്കെ**എന്നത് ഹിന്ദി വാകാണന്നാ അണ്ണൻ കയരുതിയത്

അന്നോട് പറഞ്ഞിട്ട് കാരൃം ഇൽല്ല..
അൻ്റെ സംസാരം തന്നെ ശരിയല്ല എന്ന് ഹാജൃാർ
 പറഞ്ഞതും അണ്ണൻ പണി നിർത്തി കൈകോട്ടും വലിച്ചറിഞ്ഞ് ദേഷൃത്തോടെ 
 ഉങ്കളെ സംസാരമാ..ശരിയല്ലാത്തത് അനക്ക് ഉങ്കളെ പണിയും വേണ്ടൈ എന്ന് പറഞ്ഞു അണ്ണൻ പോയി

ഹാജൃാർ അന്തംവിട്ടു നിന്നു സംസാരം എന്ന് പറഞ്ഞപ്പോഴാണല്ലോ അണ്ണൻ പോയത്  
അത് വല്ല മോശ പ്പെട്ടവാകാണോ 
എന്ന് അറിയാൻ ഹാജൃാര് തമിഴ് അറിയുന്ന ആളുടെ അടുത്ത് ചെന്നു സംബവം പറഞ്ഞു

 തമിഴിൽ സംസാരം എന്നതിൻ്റെ അർഥം അയാൾ പറഞ്ഞു കൊടുത്തു

അപ്പോഴാണ് ഹാജൃാർക്ക് അണ്ണൻ പോവാനുള്ള കാരണം പിടി കിട്ടീയത്

സംസാരം എന്നാൽ തമിഴില് എന്താണ് 
 തമിഴ് നാട്ടില് ബേക്കറി പണിക്ക് പോയോലൊക്കെ ഉണ്ടല്ലോ... ഒാല് പറഞ്ഞ് തരും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment