മതി മറന്നീടല്ലേ ദുനിയാവിൽ മനുഷ്യാ നീ.....
ദുനിയാവ് വിട്ടാൽ ഒരു ലോകമുണ്ടെന്നോർക്കുക.....
ഇഹലോകമെന്നതൊരു മായാലോകമാണത്രേ...
അഹങ്കാരമൊട്ടും നടിക്കല്ലെ ഇവിടമിൽ...
നീ അറിയാതെ നെയ്തെടുക്കുന്നുണ്ടാപുടവ...
ഏതോ നെയ്ത്തു ശാലയതിനുള്ളിലായ്...
നിന്നെപൊതിയാതിരിക്കില്ലരു നാളിലതിൽ....
ജീവിക്കാൻ കൊതിച്ചൊരാ ആ പിഞ്ചു പൈതലും...
തള്ളപ്പെട്ടതോർക്കുക ഖബറിന്റെ ഇരുളിലേക്ക്....
എത്രയോ ആരോഗ്യവാനായ് നടന്നവനും..
മരണത്തിന് മുന്നിലതാ ശിരസ്സ് കുനിച്ചീടുന്നു....
രോഗിയോ ഇന്നു മിതാ ജീവിച്ചു തീർക്കുന്നു...
മരണത്തിൻ കാലൊച്ച കാതോർത്തിരിക്കുന്നു...
മധുവിധു കഴിഞ്ഞിടും മുമ്പേ മണവാട്ടി കേൾക്കുന്നു...
ഇന്നിതാ എൻ പേര് വിധവയെന്നാണന്ന്..
കാലത്തെ കൊട്ടാര വാസികളെത്രയോ....
മുഖമാം രാത്രിയിൽ ഖബറാളി ആയതും...
ഓർക്കണം മനുഷ്യാ ഓർത്തിടൂ മനുഷ്യാ... പിടിക്കാതിരിക്കില്ലൊരിക്കലും നിൻ റൂഹിനെ....
ദുൻയാവിൻ മാറിൽ നീ മതിമറന്നീടല്ലൊരിക്കലും.....
സമ്പദ്യമെന്നത് സൽകർമ്മമാവണം...
മഹ്ശറ എന്നൊരു ദിവസം ഉണ്ടെന്ന തോർക്കണേ...
ലാഭവും നഷ്ടവും കണക്കാക്കുന്നതന്നത്രേ...
അന്നത്തെ ദിവസത്തിൽ തല ഉയർത്തി നിൽക്കണേ....
ഇഹലോക ജീവിതം ലാഭത്തിലാക്കണേ....
--------------------------
😎അന്താവാ അദ്നാൻ😎
No comments:
Post a Comment