🍀🍀🍀🍀🍀🍀🍀🍀
മൂസാക്ക കുറച്ച് ദിവസമേ ആയിട്ടുള്ളു പണിക്ക് കയറിയിട്ട്
ഒരാള് നാട്ടിൽ പോയ ഒഴിവിൽ തൽക്കാലത്തേക്ക് നിർത്തിയതാണ്
ഒരു സാധു മനുഷൃൻ പ്രായം 55 കഴിഞ്ഞിരിക്കും മെലിഞ്ഞ് പ്രകൃതം
പണി അനൃേഷിച്ച് വന്നപ്പോൾ
റമളാൻ വരെ നിറുത്തിയതാണ്
ഏത് സമയത്തും ദുഖിച്ചിരിക്കുന്നത് പോലെ തോന്നും
എന്തോ പ്രശ്നം അയാളെ അലട്ടുന്നുണ്ടന്ന് തോന്നി
അവർ ജോലി കഴിഞ്ഞാൽ നേരെ റൂമിൽ ചെന്ന് ചിന്തിച്ചിരിക്കുന്നത് കാണാം
ഉറക്കവും കുറവാണ്
അദ്ധേഹത്തിൻ്റെ ഈ സ്വഭാവം ബാകിയുള്ളവർക്ക് പിടിക്കുന്നില്ല
അടുത്ത ദിവസം അദ്ധേഹം ജോലി വേഗം തീർത്ത് റൂമിലേക്ക് പോയി
ളൂഹ്റ് സലക്ക് ചെന്നപ്പോ ഡ്രസ്സ് പോലും മാറാതെ തലയിൽ കയ്യും വെച്ച് റെസ്സ് റൂമിൽ കിടക്കുന്നു റൂമിലുള്ള ഒരാൾ പറഞ്ഞു
കിടത്തം അകത്താണ് അവിടെ പോയി കിടന്നോളി
അദ്ധേഹം ഒന്നും മിണ്ടാതെ അകത്തേക്ക് പോയി
പിന്നെ അവർക്ക് ഡൃൂട്ടി അസർ സലക്ക് ശേഷമാണ്
അസർ സലക്ക് അതേരൂപത്തിൽ ഡ്രസ്മാറാതെ കടയിലേക്ക് വന്നതിൽ കൂടെ ജോലിചെയ്യുന്ന ഒരാൾ
ദേശൃപ്പെട്ടു
..ഇങ്ങനെ ആയാൽ പറ്റില്ല കുളിയും നനയും ഒക്കെ വേണം അയാൾ പറഞ്ഞു
അപ്പഴും അദ്ധേഹം ഒന്നും മിണ്ടിയില്ല
കുറച്ച്കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും മാത്രമായി
ഞാൻ അദ്ധേഹത്തോട് ചോദിച്ചു
എന്താ നിങ്ങളെ പ്രശ്നം
അസുഖം വല്ലതും ഉണ്ടോ ഇങ്ങനേ ആയാൽ നിങ്ങളെ ഇവർ ഒഴിവാക്കും.....
അപ്പോൾ അദ്ധേഹം പറഞ്ഞു തുടങ്ങി
ഇരുപത്താറ് വർഷമായി ഞാൻ സൗദിയിൽ വന്നിട്ട് സംബാദൃ മായി ഒന്നും ഇല്ല
നാളെ എൻ്റെ മൂന്നാമത്തെ മകളുടെ കല്ലൃാണമാണ്
മൂത്ത മകളുടെ വിവാഹം കഴിഞ്ഞ് പോന്നതാണ് ഞാൻ
അവൾക്ക് രണ്ട് കുട്ടീകളായി അവരെ ഞാൻ കണ്ടിട്ടില്ലാ....
ആ കടം തീരുന്നതിന് മുൻപ് രണ്ടാമത്തെ മകൾക്കൂം ഒരാലോചന വന്നു കടം വാങ്ങി അതും നടത്തി ആകടവും തീർന്നിട്ടില്ല അതിനിടക്കാണ് ഇപ്പൊ ഇതും......
ആറ് വർഷമായി ഞാൻ നാട്ടിൽ പോയിട്ട്
സ്ഥിരമായി ഒരു പണി എനിക്കില്ല
പ്രായമായത് കൊണ്ട് ആരും പണിക്ക് നിർത്തുന്നും ഇല്ല
ഇനി ഒരാളെ കൂടിയുണ്ട് കെട്ടിക്കാൻ ഡിഗ്രിക്ക് പഠിക്കാണ് ....
ആ ടെൻഷനും എല്ലാം കൂടി ആലോചിച്ച് കിടന്നതാണ്.....
നിങ്ങൾക്ക് ആൺ മക്കളീല്ലേ.... ഞാൻ ചോദിച്ചു
അദ്ധേഹം തൻ്റെ മൊബൈൽ എടുത്ത് ഗാലറിയിൽ നിന്നും ഒരു ഫോട്ടോ എടുത്ത് കാണിച്ച് പറഞ്ഞു ഇതാണ് മൂത്തത് ഇവനെ രണ്ട് പ്രാവശൃം വിസ എടുത്ത് ഇവിടെ കൊണ്ടു വന്നു എനിക്ക് വയ്യ
ഞാൻ പോവാണ് എന്ന് പറഞ്ഞു പോയി
ഇപ്പൊ നാട്ടിൽ പറംബിൻ്റെ നികുതി ചീട്ട് പണയം വച്ച് ഒരു മോട്ടോർ സൈകിൾ വാങ്ങി ഒാനും ചങ്ങായിമാരും അതേറ്റ് കറങ്ങി നടക്കാണ് നേരത്തിന് വന്ന് തിന്ന് പോവും...
രണ്ടാമത്തവൻ എന്ന് പറഞ്ഞ് വേറെയൊരു ഫോട്ടോ കാണിച്ചു തന്നു
ഇവൻ പ്ലസ്റ്റു കഴിഞ്ഞു പേപ്പറ് ഇടാൻ പോകുന്നുണ്ട്
ഒാന് എന്തെങ്കിലും കിട്ടിയാല് തള്ളൻ്റെ എര്ത്ത് കൊടുക്കൂം
ഒരാള് പത്ത് വസ്സായി മൊത്തം ഏഴാള്ണ്ട് എന്ന് പറഞ്ഞ് അയാൾ നെടുവീർപ്പിട്ടു
ആ ഫോട്ടോയിലെ മക്കളെ കണ്ടപ്പോ നല്ല സുമുഖനും ആരോഗൃവുള്ളവൻ
മുപ്പത് വയസ്സൂള്ള ചെറുപ്പക്കാരനായ ഒരു മകനുണ്ടായിട്ട് ആ മനുഷൃൻ്റെ ഒരു ഗതികേട് ഞാൻ നേരിൽ കണ്ടു
പ്രായമായ രക്ഷിതാക്കൾക്ക് താങ്ങും തണലുമാവേണ്ട മക്കൾ ഇങ്ങനെയാ ആയാൽ എന്തിനാണ് മക്കളെ വളർത്തു ന്നത് എന്ന് തോന്നിപ്പോയി
🎄🎄🎄🎄🎄🎄🎄🎄🎄
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment