ഇറാഖിലെ റയ്യ് പ്രദെശത്ത് ഒരു കോടതിയിൽ ഭർത്താവിനെതിരേ കേസുമായി ഒരു ഭാര്യയെത്തി. മഹ്റായി തരാമെന്നേറ്റ അഞ്ഞൂറ് ദിനാർ ഇതുവരേ തന്നില്ല എന്നതായിരുന്നു പരാതി .
ഭർത്താവാകട്ടേ ഭാര്യയുടെ വാതം അപ്പാടെ നിശേതിക്കുകയും ചെയ്യുന്നു.
ന്യായാധിപൻ അവിടെയൊരു സൂത്രം പ്രയോഗിച്ചു മുഖമൊക്കെ മറച്ചു നിൽകുന്ന ആ സ്ത്രീയോട് അദ്ധേഹം പറഞ്ഞു ഹേ പരാതി ക്കാരീ നിങളുടെ മുഖമൊന്ന് കാണണം . മുഖമറ നീക്കൂ
ഇതു കേട്ടഭർത്താവിന്റെ ഉള്ളൊന്ന് കാളി . തന്റെ ഭാര്യയുടെ മുഖം അന്യരുടെമുൻപിൽ അനാവരണം ചെയ്യുന്നത് അയാൾക് സഹിച്ചില്ല അയാളുടൻ ഇടയിൽ കയറിപറഞ്ഞു അവളുടെ വാദം ശെരിയാണ് അഞ്ഞൂർ ദിനാർ ഞാൻ കൊടുത്തു കൊള്ളാം .
ഇതുകേട്ടഭാര്യയുടെ മനസ്സുമാറി അവളുടെപ്രതികരണം ഇങനെയായിരുന്നു :ഇതിലപ്പുറം എനിക്കിനി എന്തുവേണം . ദുനിയാവിലും ആഖിറത്തിലും എനിക്കിനി താങ്കൾ എനിക്കിനി ഒന്നും തരേണ്ടതില്ല 🌹
----------------------------------
@ അബ്ദുള്ള കാംബ്രൻ
No comments:
Post a Comment