ഒരു മാസം നീണ്ടു നിന്ന വിശുദ്ധവൃതത്തിനൊടുവിൽ
പെരുന്നാൾ പുലരി നമ്മെ തേടിയെത്തി.എത്തുന്നു..
പെരുന്നാൾ രാവിനും പ്രഭാത
ത്തിനുമൊക്കെ ഒരു വല്ലാത്ത
ആകർഷണീയത തന്നെയാണ്.
ഒരു ആത്മീയനിർവൃതി തരുന്ന
സായുജ്യമടയലിന്റെ ആനന്ദം
ഖൽബി ലേക്ക് അരിച്ചിറങ്ങുക തന്നെ ചെയ്യും.ഹൃദയത്തിലേക്ക്
സൃഷ്ടാവിന്റെ തിരനോട്ടം
വരുന്ന പോലെ ഒരു തോന്നലാണ്:
കുടുംബത്തോടൊപ്പമാണെങ്കിൽ ഈ ദൈവികാനന്ദത്തിന്
മാറ്റ് കുടുക തന്നെ ചെയ്യും.
പക്ഷെ ഇത് സാധിക്കാതെ മനസ്സ് കുടുംബത്തോടൊപ്പവും ശരീരം മറ്റൊരിടത്തുമായി പരശ്ശതം മനുഷ്യർ പ്രവാസിക
ളായി കഴിഞ്ഞ് കൂടുന്നത് കൊണ്ട് തന്നെയാണ് നമ്മുടെ നാട്ടിൽ മൊത്തത്തിലും പല കുടുംബങ്ങളിലും ഈ പൊലിമയൊക്കെ വന്ന് ചേർന്നത്.പല ജീവിതങ്ങളും പ്രവാസത്തിന്റെ നെരിപ്പോടിൽ ഉരുകി തീരുന്നതിന്റെ വിലയാണ് നാട്ടിലെ പലരുടെയും ജീവിതങ്ങൾ- പല പ്രവാസികളുടെയും മറിഞ്ഞ് തീർന്ന ജീവിതതാളുകളിലൊരു പുനർവായന നടത്തിയാൽ സ്വന്തം ജീവിതം ഒരു നഷ്ടത്തിന്റെ കണക്ക് പുസ്തകമാണവന് സമ്മാനിക്കുന്നതെന്നതാണ് സത്യം;നമ്മുടെ നാട് ഇന്ന് കാണുന്ന രീതിയിൽ എല്ലാ മേഖലയെയും ആക്കി തീർത്തത് ഈ പറഞ്ഞവരുടെ സംഭാവനയാണ്;
ഇത് കൊണ്ട് ചില കോലക്കേടുകളും നമുക്കിട യിൽ കടന്ന് കുടിയിട്ടുണ്ട്.
ആർഭാടം, ധാരാളിത്തം അത് വഴി അഹംഭാവത്തിന്റെ, അഹന്തയുടെ, സ്വന്തം ജീവിതത്തിൽ താൻ എങ്ങിനെയൊക്കെയൊ ഉണ്ടാക്കിയ പൊലിമ മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രത, ഇതൊക്കെ പലരിലും
കണ്ട് വരുന്നു, ഇത് തെറ്റെന്ന് പറയേണ്ടവരായമത പ്രബോധകരിൽ വരെ പ്രകടമാണിത്. ഏത് അവി ഹിത സമ്പാദ്യവും സ്വീകരിക്കുന്നവരായി മതസ്ഥാപനങ്ങൾ വരെ മാറിയ കാലത്ത് ഇതൊക്കെ തന്നെയാണ് സംഭവിക്കുക എങ്കിലും, ഈ അമിതാർഭാട പൊങ്ങച്ചത്തിൽ നിന്നൊരു തിരിച്ച് നടത്തം ആവശ്യമില്ലെ, നടേ പറഞ്ഞവരെ അനുകരിക്കുന്നവരായി മാറിക്കൊണ്ട് പല ദുശീലങ്ങളും ആർഭാടങ്ങള്യംനമുക്കിടയിൽ
പടർന്ന് പന്തലിച്ചിട്ടുണ്ട്.ഇങ്ങിനെ വേണ്ടായിരുന്നു എന്ന് സ്വയം പിന്നീട് തോന്നുന്ന പലതിൽ നിന്നും ഒരു തിരിച്ച് നടത്തം ആവശ്യമില്ലെനമുക്ക്
ഗൾഫിന്റെ വാതിൽ പൂർണമായും അടഞ്ഞിട്ടില്ലെങ്കിലും ഒരു മ ങ്ങലൊക്കെ വന്ന് തുടങ്ങിയിട്ടുണ്ട്.
സുഭിക്ഷതയിലും ആർഭാടത്തിലും കഴിഞ്ഞിരുന്ന പലരും ഒരു തുള്ളി കുടിനീരിന് വേണ്ടി അന്തിയുറങ്ങാൻ ഒരു മറക്ക് വേണ്ടി പുഴുവരിക്കുന്നതെങ്കിലും ഒരു റൊട്ടി ക്കഷണത്തിന് വേണ്ടി ലോകത്തിന് മുമ്പിൽ യാചിക്കുന്നത് നമ്മൾ കാണുന്നുണ്ട്..
ഇവരൊന്നും മുമ്പ് കരുതിയിട്ടുണ്ടാവില്ല തങ്ങൾ എന്നെങ്കിലും അഭയാർത്ഥികളാവുമെന്നൊ ഒന്നുമില്ലാത്തവരാവുമെന്നൊ എന്നൊന്നും,
സമൂഹമൊന്നടങ്ക മല്ലാതെ ആർഭാട ജീവിതം നയിച്ച വ്യക്തികൾ ഗതിയില്ലാതായവർ നമുക്കിടയിൽ തന്നെയുണ്ട്:
ഇതിൽ നിന്നൊക്കെ പാഠമുൾക്കൊള്ളുന്നവരായി
മാറേണ്ടതുണ്ട് നമ്മൾ.
അതിന് കൂടി കഴിഞ്ഞ് പോയ റമളാൻ നമുക്ക് പ്രചോദനമാവേണ്ടതുണ്ട്'
സ്വന്തം നാട്ടിൽ നിർഭയത്വമെന്ന മഹാ അനുഗ്രഹം
നമുക്ക് നഷ്ടപ്പെട്ടിട്ടില്ലെങ്കിലും
നമ്മുടെ ചില സഹോദരങ്ങൾ
ക്ക് ഇത് നഷ്ടപ്പെട്ടിട്ടുണ്ട്.ജീവൻ തന്നെ നഷ്ടപ്പെടുന്നുണ്ട് പലർക്കും . മെല്ലെ മെല്ലെ ഇതൊക്കെ നമ്മിലേക്കും കടന്ന് വന്ന് കൂടായ്കയില്ല.
മേൽ പറഞ്ഞവരൊന്നും കഴിവറ്റവരൊ നമ്മൾ വലിയകഴിവുറ്റവരൊ ആണെന്ന അഹങ്കാരമൊന്നും വേണ്ട നമുക്ക്:
സൂക്ഷ്മത പാലിക്കേണ്ടതുണ്ട് നമ്മൾ,
ഐക്യപ്പെടേണ്ടതുണ്ട് നമ്മൾ.
നമ്മെ വഴി നടത്തിയവരെ വിസ്മരിക്കാതിരിക്കേണ്ടതുണ്ട് നമ്മൾ,
എല്ലാവർക്കും നല്ല പെരുന്നാൾ ആശംസകൾ
---------------------------------
പി.കെ.അലി ഹസൻ
No comments:
Post a Comment