ഈ നോമ്പുകാലത്തും പഴയ തലമുറയുടെ അനുഷ്ഠാനങ്ങളിൽ പാരമ്പര്യത്തെ കൈ വിടാതെ കാത്തു പോരുന്നവരാണ് നമ്മൾ മലയാളികൾ.
വർഷം തോറുമെത്തുന്ന റമദാനെ സ്വീകരിക്കുന്നതും ഈ നനച്ച് കുളിമുതലാണ്..
കാലത്തിന് സംഭവിച്ച മാറ്റമൊന്നും ഇതിലൊരു മാറ്റവും വരുത്തിയിട്ടില്ല എന്നത് കൗതുകകരമാണ്.
നാട്ടിലുള്ളവരന്നോ നാടുവിട്ടവരെന്നോ ഇക്കാര്യത്തിൽ വിത്യാസമൊന്നുമില്ല.
നാട്ടിലെ വിരുന്നുകളൊ ന്നും പ്രവാസ ലോകത്തില്ലങ്കിലും ആഘോഷ പൂർവ്വംതന്നെയാണ് ഞങ്ങൾ പ്രവാസികളും റമദാനിനെ വരവേൽക്കുന്നത്. റൂമുകളിലെ മുക്കുമൂലകൾ വരെ അടിച്ച് വാരി വൃത്തിയാക്കുന്നതും അടുക്കളയിലെ കരിയും കറയും പിടിച്ച പാത്രങ്ങൾ മാറ്റി പുതിയ താക്കുന്നതും റമദാന്റെ മുന്നോടിയായി പ്രവാസികൾ ചെയ്ത് പോരുന്ന ഒരുക്കങ്ങളാണ്.
കത്തുന്ന വേനലിലും റമദാന്റെ രാപ്പകലുകൾ പരസ്പര സ്നേഹത്തിന്റെയും ഇബാദത്തിന്റെയും പെരുമഴക്കാലമായി മാറട്ടെ...
അതിലൂടെ കാരുണ്യവാനായ അല്ലാഹു വിന്റെ സ്നേഹസ്പർശം നമുക്ക് അനുഭവിക്കാം.
〰〰〰
ശിഹാബുദ്ദീൻ.നാലുപുരക്കൽ
No comments:
Post a Comment