Sunday, 27 August 2017

ഗൃഹാതുരത്വമുണർത്തിയ തരിക്കഞ്ഞി


റമദാൻ 25ം രാവിൽ ഉംറക്ക് വന്നതായിരുന്നു. കൂടെ സുഹൃത്ത് ഹനീഫയേയും കണ്ട് പോകാമെന്ന് കരുതി ജിദ്ദയിലെത്തി.
   സുഹൃത്തിന്റെ കടയിലെത്തിയ എന്നെ വാതിലിൽ വരവേറ്റത് വേറിട്ടൊരു വ്യക്തിത്വമായിരുന്നു.
  അതെ, കൂട്ടിൽ നമ്മളാദരിച്ച- ആദരിക്കുന്ന, കൂട്ടിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്മാരിലൊരാളായ , നമ്മുടെ  നാടിന്റെ പോയകാല ചരിത്രങ്ങൾ തന്റേതായ ശൈലിയിൽ നമുക്ക് പകർന്നു നൽകിയ, തന്റെ, ബാല്യകാലസഖാവൊന്നിച്ചുള്ള ഓർമ്മകൾ തുടർച്ചയായി ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന MRC എന്ന മൂന്നക്ഷത്താൽ സുപരിചിതനായ അബ്ദുറഹിമാൻകാക്ക. 
കാലങ്ങളായി നേരിൽ കാണാതിരുന്നിട്ടും എന്നും തമ്മിലിടപെടുന്നപോലെയാണ് എനിക്കനുഭവപ്പെട്ടത്. അതാണ് തത്തമ്മക്കൂട് കൊണ്ടുണ്ടായ നേട്ടം.
   കുശലാന്വേഷണങ്ങൾക്കു ശേഷം ഞാനും കാക്കയും കൂടെ റൂമിലേക്ക് പോയി. വാതിൽക്കലെത്തിയതും കാക്ക എന്നോട് പറഞ്ഞു: "ഇവിടെ ഒരു ഫാമിലിയുണ്ട് അവരെ ശല്ല്യം ചെയ്യരുത്"
    ഞാൻ ദയനീയ ഭാവത്തിൽ അവരെ നോക്കി (എന്നോട് എന്തിനിങ്ങനെ പറയുന്നു) ഞാൻ ചോദിച്ചു.. ഇവിടെ ഫാമിലിയുണ്ടോ...? 
   അപ്പോൾ ഒരു ചെറിയ ചിരിയോടെ താഴേക്ക് ചൂണ്ടിക്കാട്ടി, ദാ ഇവിടെ... 
അവിടെ ഒരു മൂലയിൽ ഒരു പൂച്ചയും കണ്ണൂനീറാത്ത നാലു കുട്ടികളും. ഹ്യൂമർസെൻസ്... ഞാൻ ഉള്ളിൽ ചിരിച്ചു.
     പിന്നെ പോഷകാഹാരങ്ങളുണ്ടാക്കുന്ന തിരക്കായി. എന്റെ സഹായം സ്നേഹപൂർവം നിരസിച്ച അദ്ദേഹം എന്നെ റെസ്റ്റെടുക്കാൻ വിട്ടു. 
    നോമ്പ് തുറക്ക് എല്ലാവരുമിരുന്നു. മുന്നിൽ "പോഷകാഹാരങ്ങൾ'' (ഇത് MRC യുടെ വാക്കുകൾ കടമെടുത്തത്) നിരന്നു. അതിലെനിക്കേറെ ഇഷ്ടപ്പെട്ടത് ആ തരിക്കഞ്ഞിയായിരുന്നു. നാടുവിട്ടതിന് ശേഷം വീട്ടിലെ രുചിയിൽ തരിക്കഞ്ഞി കുടിക്കുന്നതീന്നാണ്.. ഞാൻ പറഞ്ഞു... അതിനും എളിമയോടെയുള്ള ആ ചിരി. 
   അതാണ് MRC ...
കൂടിന്റെ വരദാനം....
------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment