Saturday, 26 August 2017

പിള്ളേർകെന്ത് നൊസ്റ്റാൾജിയ


"കുട്ടികൾക്കൊക്കെ  ഇപ്പൊ  ഞെക്കി തോണ്ടുന്ന  ഫോണും  tvയും മാത്രം  മതി.... 

ഞങ്ങളൊക്കെ കുട്ടികാലത്ത്  കോമാങ്ങക്ക്  എറിഞ്ഞും

 നാടൻ  മാങ്ങാ  വലിച്  ഈമ്പിയും
 പള്ളികുളത്തിൽ ചാടിയും

 മീൻ പിടിച്ച് കുപ്പിയിൽ ഇട്ടും ചുട്ട്  തിന്നും  

പെട്ടിപ്പീടികയിൽ 'മുട്ടായിക്കച്ചോടം ' നടത്തീം എന്തൊരു  രസത്തോടെ  നടന്നതാ..... 

 മയമാക്കാന്റെ കാളപൂട്ടും

 പാടത്തെ പന്തു കളീം

 ഇന്നത്തെ കുട്ട്യാളെ ഒലക്കേടെ ഗെയിം 
ഇതിനൊക്കെ ഒക്വോ? " 

  സംഗതി  കാരണോർ  പറഞ്ഞത്  ഒരു തെറ്റു ഇല്ല.. 

പക്ഷെ  നിങ്ങൾ തന്നെ  അല്ലേ ഗൾഫിൽ നിന്ന്  കാശ് കുറേ കിട്ട്യപ്പോ
 ഇവടെ പാടം മൂടി ബിൽഡിംഗ്‌  കേറ്റീട്ടു തോടും പാടോം ഉണക്കിയത് ? 

നിങ്ങൾ തന്നെ അല്ലേ പാടത്ത് കളിക്കാൻ അയക്കാതെ ബുക്ക്‌ എടുത്തു പഠിച്ചാലേ വല്ലതും ആവൂ  അല്ലേൽ കാലാകാലം ഇങ്ങനെ പാടത്തു  നോക്കി ഇരിക്കാം എന്ന്  വാശി  പിടിച്ചു വീടിനകത്തു  ഇരുത്തിയത്..


പരീക്ഷ  ആണ്  വിരുന്ന്  ഒക്കെ  പിന്നെ പോകാം എന്ന് പറഞ്ഞതും ഇങ്ങൾ  അല്ലേ...  

        നിങ്ങൾക്ക്  നിങ്ങളുടെ വല്യപ്പമാര് തോടും പാടോം കാണിച്ചു തന്നു

  അതു കൊണ്ടല്ലേ നിങ്ങൾക്ക്‌ ഇപ്പൊ അതിനോട് വല്ലാതെ നൊസ്റ്റാൾജിയ.... 

 ഞങ്ങളെ നിങ്ങൾ അതിനു പകരം നാട്ടാരേ മുമ്പിൽ ഗൾഫുകാരന്റെ മകൻ എന്ന് പറയിപ്പിക്കാൻ വേണ്ടി
 കൊറേ 'ഞ്ഞെക്കുന്നതും
 തോണ്ടുന്നതും' ഒക്കെ കുറെ വാങ്ങി തന്നു... 

ഞങ്ങളുടെ ലോകം പിന്നെ  അതാക്കി.... 

ഇന്നിട്ട്  ഇപ്പൊ പാടോം  തോടും.....

 എവിടെ  പോയി  ഒക്കെ.. 

 ആകാശം പിടിക്കാൻ നോക്കുമ്പോൾ   കാലിനു അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത്  കാണൂല.........!!
=====================
 ശാഹിദ് അരീക്കൻ

No comments:

Post a Comment