......... اهلا يا رمضان .........
🌹🍀🌹🍀🌹🍀🌹🍀🌹🍀🌺
സപ്തവാനങ്ങൾക്കുമപ്പുറം
സ്വർഗകവാടം തുറന്നിടുന്നു
ശൈതാൻ ചങ്ങലയിൽ കുരുങ്ങുന്നു
സകല നരകവാതിലുമടയുന്നു
റമദാൻചന്ദ്രിക പുഞ്ചിരിക്കുന്നു
റഹ്മത്തിൻ വസന്തം പൂവിടുന്നു
റജബ്ശഅബാനിലരന്നു കിട്ടിയ
റമദാൻ പുണ്യം മുന്നിൽ നിൽക്കുന്നു
പാപക്കറ പുരണ്ട മനവും തനുവും
പട്ടിണിപ്പകൽ കൊണ്ട് കഴുകിടാം
പടച്ച റബ്ബിന്റെ സാമീപ്യം നേടാൻ
പാതിരാവോളം സുജൂദിൽ കേണിടാം
പതിനൊന്നു മാസമായ് പതിവുള്ള ശീലങ്ങൾ
പാടെയുപേക്ഷിക്കാം പാപ മോചനം തേടാം
പ്രാർത്ഥന കേൾക്കാൻ കാത്തിരിക്കുന്നു നാഥൻ
പാപപങ്കിലമാം കൈകൾ ഉയർത്തിടാം
അനുഗ്രഹീത ദിനങ്ങൾ പറന്നു പോകും
അനുവദിച്ച സമയം തീർന്നു പോകും
അവസരം പാർത്തു അമൽ ചെയ്യാൻ നാഥാ
അടിയാർ ഞങ്ങളിൽ തൗഫീഖേകണേ
🌺🍀🌺🍀🌺🍀🌺🍀
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment