അസലാമു അലൈക്കും.
തിരിഞ്ഞ് നോക്കിയപ്പോൾ ആ സുന്ദര മുഖം' വയസനാണെങ്കിലും കാര്യങ്ങളും നർമ്മവും കലർന്ന നല്ലതമാശ പറയുന്ന ആളാണ്. കുട്ടികളോടും മുതലാളിയോടും പണിക്കാരോടുമൊക്കെ ക്ഷേമം അന്യാശിക്കുന്ന പഴയ ചുളിവ് നീരാത്തതുണിയും വെളുത്ത വലിയ നീളം കുപ്പായമിട്ട് വലിയ തലയിൽ കെട്ടും. അതിലേക്ക് ഭംഗിയുള്ള താടിയും.
മൊതലാളി ഹംസ ഹാജി സെലാം മടക്കി ' വ അലൈക്കും സെലാം.
ഹാജി യാരെബെരിം. ഇര്ക്കിം.
മൊതലാളിയുടെ അടുത്തക സേരയിൽ ഇരുത്തി.
അവർ ഓരോ വർത്തമാനങ്ങൾ തുടങ്ങി. ഹംസ ഹാജിചായക്കാരൻ ബീരാനെ വിളിച്ച് എടാബീരാനെ ഹാജ്യർക്കും ഇൻക്കും ചായാട്ടിക്കാ. ഇത് പണിക്കാരായ ഞങ്ങൾക്ക് സ്ഥിരം ക്കാഴ്ചയാണ്. ആരാണ് ആ മാന്യ വെക്തി എന്നറിയണ്ടെ''
നമ്മുടെ നാട്ടിൽ നിന്നും കുടുംബസമേദം മറുനാട്ടിൽ പോയി സ്ഥിരതാമസമാക്കിയ ( സ്വന്തം ബിൽഡിംങ്ങും ഒക്കെയുള്ള )
അവിടെയുള്ള മലയാളിഗൾ'
ഡമ്പ ആലിഹാജി എന്ന് വിളിക്കുന്ന ആലിഹാജിയാണ് വന്ന് ഞങ്ങളുടെ മൊദലാളിയുടെ അടുത്തിരിക്കുന്ന ആ മാന്യദേഹം.
ഞാനിത് പറയുന്നത് എനിക്ക് വല്ലാതെ മനസിൽ തട്ടിയ ഒരു കാര്യം നമ്മൾ പലരും പലപ്പഴും നിസാരം എന്ന് കരുതുന്ന വിവരം കുറഞ്ഞ വരാണെങ്കിലും (ഞങ്ങളുടെ ദൃഷ്ടിയിൽ ) തന്റേടമുള്ള ആ ഹാജിയാരുടെ ഒരു സൂക്ഷ്മദയെ കുറിച്ച് അറിയാനാണ്.
ഒരു ദിവസം സാദാരണ വരുന്നത് പോലെ ആ ലിഹാജിവന്നു. സെലാം പറഞ്ഞു. ഞാനും ചായക്കാരൻ ബീരാനും സെലാം മടക്കി.
ഹാജിയേരെ ' വെരിം' ഇര്ക്കിം
എന്നൊക്കെപ്പറഞ്ഞ് ഞങ്ങൾ സ്വീഗരിച്ച് സാദാരണ ഇരിക്കുന്ന സ്ഥലത്ത് ഇരിത്തി.
മൊദലാളി എവ് ടക്കെ പോയി ഹാജിയാരുടെ ചോദ്യം 'ബീരാനാണ് മറുപടി പറഞ്ഞത്. മാർക്കറ്റ്ൽ പോയതാന്നാ തോന്നണത്. കൊർച്ചേരായ് പോയിട്ട് ' ഇപ്പം ബരുയ്ക്കാരം. ഇങ്ങളിര്ന്നോളി.
മേശന്റെടീലദാ പത്രം ഇട്ത്ത് ബായ്ച്ചോളീ.
എന്നും പറഞ്ഞ് ബീരാൻ സാദാരണത്തെപ്പോലെ ഹാജിയര്ക്ക് ചായ ഉണ്ടാക്കാൻ പോയി.
ഹാജിയാര് പത്രവായനയിലാണ്.
ഇന്നലത്തെ പത്രമാണ് ഇന്ന് രാത്രി കിട്ടുക. അത് മാർകറ്റിൽ പോയി വരുമ്പോഴാണ് കടയിൽ കൊണ്ട് വരിക അപ്പോഴേക്കം രണ്ട് ദിവസം ആയിക്കാണും പത്രതിന്റെ വയസ്സ്. ബീരാൻ ചായയുമായി വന്നു. ഇതാജാര്യ ചായ കുട്ച്ചോളീ. കടിത്താമാണ്ടീ. മൊളഗൊ .ബ ജീ എന്താച്ചാ ഇട്ത്തോളി ഇങ്ങളെ അട്ത്തെന്നദാ അൾ മറീല്.
ഇത് കേട്ട് ഹാജി ബീരാന്റെ മുഗത്ത്ക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ച്ച് പ്പം ചായ മാണ്ടപ്പാ.
ബീരാൻ സാദാരണ ഞമ്മളൊക്കെ പറയുമ്പോലെ അല്ല കുട്ച്ചോളി എന്നും പറഞ്ഞു നിർബന്ധിച്ചു.
അപ്പൊൾ ഹാജിയാരുടെ മറുവടി'
ഞ്ച് പൈസാങ്ങോ? ങ്കിൽ ഞാൻ കുട്ച്ചോളാ.
ഇത് കേട്ട് ബീരാൻ എത്താജേരെ ഇങ്ങളേക്ക്ന്ന് പൈസാങ്ങീന്ന് മൊദലാളി അറ്ഞ്ഞാ പിന്നെത്തിനാ നല്ലത്. ങ്ങള് ദ് കുട്ച്ചാണീ .
ബീരാൻ ഇത്രയും പറഞ്ഞപ്പൊ ആ കളങ്കമില്ലാത്ത മനസിലുള്ളത് ഹാജി തുറന്ന് പറഞ്ഞു.
എടാ ബീരാനെ എന്നും കൂടിക്കുന്നത് അല്ലെ എന്ന് വിജാര്ച്ചാണ് ഞ്ച് തന്നത് ന്ന് ഇച്ചറീം.
പച്ചെ ഒരു കാര്യം എന്നും അതിന്റെ ഒടമ ക്കാരന്നാണ് ചായക്ക് പറല് .
ഇന്ന് മുപ്പരിവിടെ ഇല്ല.
അത് കൊണ്ട് കാശ് കൊട്ക്കാ ദെ ഇച്ച ദ് കുട്ച്ചാനും പറ്റൂല്ല.
അതോണ്ടാണ് ട്ടടാ. ഒന്നും ബിജാര്ച്ചണ്ടട്ടാ.
ആ മറുവടി എന്റെ ചെറിയ മനസിനെ വല്ലാതെ ചിന്തിപ്പിച്ചു.
ആ സാദാരണക്കാരിൽ സാദാരണക്കാരനായ ആ മനുഷ്യന്റെ ഹൃധയത്തിന്റെ ശുദ്ധിയെയാണ് എന്നെ അൽ ബുധ പെടുത്തിയത്
ഇത് ഏഗദ്ദേശം മുപ്പദ് വർഷത്തിന്റെ അപ്പുറത്തെ സംഭവമാണ്
എങ്കിലും എന്റെ കാദില ദ് ഇന്നും അലയടിക്കുന്നുണ്ടോ എന്ന് തോന്നിപോവുന്നു
റബ്ബേ ആ മനുഷ്യന്റെ ഖബർ സന്തോഷത്തിലാക്കി
ഞങ്ങളേയും അദ്ധേ ഹത്തേയും നിന്റെ ഇഷ്ടദാസൻമാരിൽ ചേർക്കണേ.
ആമീൻ
---------------
ഹനീഫ P. K.
No comments:
Post a Comment