Sunday, 27 August 2017

പ്രവാസിയുടെ പെരുന്നാൾ



റമദാൻ മാസത്തിലെ അവസാനദിവസവും നേരം പുലരുംവരെ ജോലി അതുകഴിഞ്ഞു ഓടി കിതച്ചു റൂമിൽ എത്തിയാൽ തിരക്ക് പിടിച്ചൊരു കുളി പിന്നെ നേരെ പെരുന്നാൾ നിസ്കാരത്തിനുവേണ്ടി അടുത്തുള്ള ഈദ് ഗാഹിലേക് പുത്തൻ കുപ്പായാവും അത്തറും പൂശി വരിവരിയായി ജനങ്ങൾ ഈദ് ഗാഹ് ലക്ഷ്യമാക്കി നടന്നു വരുന്നത് കാണുമ്പോൾ പ്രവാസികൾ സന്തോഷിക്കും കാരണം ഈ കാഴ്ച ഇവിടെ മാത്രമേ കാണൂ നാട്ടിൽ ഇങ്ങിനെ ഒന്ന് സ്വപ്നം മാത്രമാണ് ആണും പെണ്ണും കുട്ടികളും കറുത്തവനും വെളുത്തവനും ഒരുപാട് രാജ്യത്തെ ജനങ്ങൾ ഒരുമിച്ചുകൂടി ഒരു പെരുന്നാൾ നിസ്കാരം കണ്ടുഅനുഭവികേണ്ട കാഴ്ച തന്നെയാണ്.. 

നിസ്കാരം കഴിഞ്ഞാൽ മുന്നിൽ കാണുന്ന എല്ലാവരുടും സലാം പറഞ്ഞും ഈദ് മുബാറക് ആശംസകൾ പരസ്പരം കൈമാറിയും സന്തോഷം പങ്കുവെക്കും 
പിന്നെ നേരെ റൂമിലേക് അവിടെ യാണ് ഒരു ശരാശരി പ്രവാസിയുടെ ഉള്ളിലെ വേദന പുറത്തുവരുന്നത് നേരെ നാട്ടിലേക്ക് ഫോൺ വിളിക്കും മറു തലക്കൽ ബാപ്പ ഫോൺ എടുത്തു അസ്സലാമു അലൈകും.. സലാം മടക്കി നാട്ടുവിശേഷങ്ങൾ പറഞ്ഞും പെരുന്നാൾ നിസ്കാരത്തിന്റെ വിശേഷങ്ങൾ പറഞ്ഞും ബാപ്പമാർ സംസാരം അവസാനിപ്പിക്കും ബാക്കി ഉമ്മപറയും എന്നും പറഞ്ഞു ഫോൺ ഉമ്മമാർക് കൊടുക്കും.

ഫോൺ എടുത്തു ഉമ്മ.. സലാം പറഞ്ഞു ഈദ് മുബാർക്ക് പറഞ്ഞു കാര്യങ്ങൾ അനേഷിച്ചു കൂടെ ഇന്റെ കുട്ടി പെരുന്നാൾക്ക് പുതിയ കുപ്പായം ഒക്കെ എടുത്തിട്ടുണ്ടോ? എന്താ നിങ്ങൾക്ക് ഇന്ന് ഭക്ഷണം എത്ര ദിവസം ലീവുണ്ട് അങ്ങിനെ നൂറുകണക്കിന് ചോദ്യങ്ങൾ എല്ലാത്തിനും മറുതലക്കൽ മൗനം മാത്രം...  അപ്പൊ ഉമ്മമാരുടെ ഒരു ചോദ്യം ഉണ്ട് ബല്യപെരുന്നാളിന് ന്റെ കുട്ടി എന്തായാലും വരൂല്ലേ .. നോക്കട്ടെ പറ്റിയാൽ ഞാൻ വരും ആ മറുപടിയിൽ ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് ഉമ്മമാർക്കറിയാം 
പിന്നെ ഫോൺ മക്കൾക്ക് കൊടുത്തു ഉമ്മമാർ കളമൊഴിയും ആദ്യം പരാതിയിൽ തുടങും ഇപ്പച്ചി എന്തേ വരാത്തത് പെരുന്നാളിന് വരും എന്നാണല്ലോ ഉമ്മച്ചി പറഞ്ഞത് പുതിയ കുപ്പായം എടുത്തതും മൈലാഞ്ചി ഇട്ടതും ഒക്കെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും നേരെ ഫോൺ ഉമ്മച്ചിക്ക്... എവിടെ മൗനം തളം കെട്ടിയ അന്തരീകഷത്തിൽ വാക്കുകൾ കൊഴിഞ്ഞുവീഴില്ല.. എന്താടി നിനക്ക് സുഖമല്ലേ പെരുന്നാൾ ഒക്കെ ആയില്ലേ ഡ്രസ്സ് ഒക്കെ എടുത്തില്ലേ എന്താ ഫുഡ് നിന്റെ സ്‌പെഷ്യൽ ബിരിയാണി ഉണ്ടാവും അല്ലെ കുറെ ചോദ്യങ്ങൾ ഒന്നിനും വ്യക്തമായ മറുപടി ഇല്ല എല്ലാം ആ മൗനത്തിൽനിന്നും മൂളലിൽ നിന്നും മനസിലാക്കി എടുക്കാൻ പ്രവാസിക് ഒരു പ്രത്യേക കഴിവുണ്ട് ഓക്കെ പെണ്ണേ ഞാൻ പിന്നെ വിളിക്കാം 

..അവസാനം അവൾക്കൊരു ഈദ് മുബാറക് നേർന്നിട്ട് ഫോൺ വെച്ചിട്ട് ഒരു പോകുണ്ട് നേരെ ബാത്റൂമിലേക് അവിടെയാണ്  അണപൊട്ടിയൊഴുക്കുന്ന പ്രവാസിയുടെ  സങ്കടങ്ങൾ പറഞ്ഞു തീർക്കൽ.... പൈപ്പിൽ നിന്നും  ശക്തമായി വെള്ളം വീഴുന്ന ശബ്ദം കേട്ടാൽ അറിയാം പ്രവാസിയുടെ പെരുന്നാൾ എത്ര മനോഹരമാണ് എന്ന്.

ബാത്റൂമിലെ തെളിച്ചമില്ലാത്ത കണ്ണാടി ചില്ലിനോട് സകല സങ്കടങ്ങളും പറഞ്ഞു മുഖവും കഴുകി വാതിൽ തുറക്കുമ്പോൾ അടുത്തവൻ കാതിരിക്കുന്നുണ്ടാവും അവന്റെ സങ്കടം പറയാൻ ....
തീർന്നില്ല...  ഇനി ഭക്ഷണമാണ് കൂട്ടത്തിൽ തരക്കേടില്ലാതെ ഭക്ഷണം ഉണ്ടാകുന്നവൻ അന്ന് ഒരു ബിരിയാണി വെക്കും എല്ലാവരും കൈസഹായത്തിന് ഉണ്ടാവും ഒരു ഉഗ്രൻ ബിരിയാണി.. പത്തുമണി യാകുമ്പോൾ നീട്ടിവിരിച്ച സുപ്രയിൽ ചൂടുള്ള ബിരിയാണി വിളമ്പി ഒരുമിച്ചൊരു ഭക്ഷണം കഴിക്കൽ കൂടെ പെപ്സിയും എല്ലാം കൂടി കഴിയുമ്പോൾ തലേ ദിവസത്തെ ഉറക്കം കണ്ണുകളെ തളർത്തിയിട്ടുണ്ടാവും.
  
കനത്ത ചൂടിൽ നിന്നും റൂമിലെ എസി യുടെ തണുപ്പിലേക്ക് കടക്കുമ്പോൾ പ്രവാസിയുടെ മനസും ശരീരവും ഒന്നു തണുക്കും ഇനി ഉറക്കമാണ് നേരെ ബെഡിലേക് നടുന്നിവർന്നു ഒരു കിടത്തം ഉറക്കം മൂടിയ കണ്ണുകൾക്ക് മുകളിൽ കനം കൂടിയ ബ്ലാകെറ്റ് വന്നു വീഴുമ്പോൾ നാട്ടിലെ പെരുന്നാളും പുതു പുത്തൻ കുപ്പായമിട്ട സ്വന്തം പൊന്നോമനകളുടെ മുഖവും  മൈലാഞ്ചി ഇട്ട കുഞ്ഞികൈകളും മൊഞ്ചിൽ വിളമ്പിവെച്ച വീട്ടിലെ ബിരിയാണിയും  അങ്ങിനെ നൂറ് കാഴ്ചകൾ സുന്ദരമായ കാഴ്ചകൾ കണ്ടുകൊണ്ട് ഓരോ പ്രവാസിയും ഉറകത്തിലേക് അറിയാതെ വഴുതിവീഴും.  .............................................................  ഈ ഉറക്കത്തിൽ നിന്നും എണീറ്റാൽ കഴിഞ്ഞു പ്രവാസിയുടെ പെരുന്നാൾ.
---------------------------------------
ജാബ്‌ അരീക്കൻ@ജിദ്ദ


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>



1 comment:

  1. ഇതിൽ നിന്നും വെത്യസ്ഥമായ ഒരു പ്രവാസിയുണ്ട്
    ബഗാലകളിൽ ചെറിയ പെരുന്നാളും വലിയ പെരുന്നാളും കാര്യങ്ങൾ ഒക്കെ ഏറെകുറെ ഒരു പോലെ തന്നെ
    ആദ്യമായി ബഗാലകളും സംവിദാനങ്ങളും ഒക്കെ തന്ന പ്പഴയ ജീവിത രീദിക്ക് മാറ്റം തന്ന്് ജീവിതസുഖങ്ങൾക്ക് ഒരു പാട് ഒരുപാട കാരണമായ ബഗാല തന്ന റമ്പിന്ന് ഒരായിരം സ്ഥൂധി അൽഹംദുലില്ലാഹ്.

    ഇനി പറയട്ടെ'
    അവസാനത്തെനോമ്പിന്റെ ന്ന് ഉച്ചക്ക് ഒരു മണിക്ക് ജോലിക്ക്‌ കയറി പെരുന്നാളിന്റെന്ന് ഉച്ചക്ക് ജോലിയിൽ നിന്നും ഇറങ്ങുന്നവനാണ് കൂടുതലും ബഗാല പണിക്കാരനായ പ്രവാസി
    അതിന്റെ ഇടയിൽ പെരുന്നാൾ രാവിന്ന് സുബിഹ് വാങ്ക് വിളിച്ചാലും ഇഖാമത്ത് കൊടുക്കാൻ നേരം കടയുടെ ഷട്ടർ താത്തി ഒരു പേക്കറ്റ് പാലും എടുത്ത് റൂമിലേക്കോടിിചെന്ന്
    ഒരാൾ കുളിക്കുമ്പോഴേക്കും മറ്റവൻ ചായ ഉണ്ടാക്കി തയ്യാറാക്കി
    സുബ്ഹ് നിസ്കരിച്ച് ചായയും കുടിച്ച് ഓരോരുരത്തരും ഓരോ മുസല്ലയും പിടിച്ച് നേരത്തെ ജാബിർ ഹുസൈൻ പറഞ്ഞ മൈദാനം ലെക്ഷ്യമാക്കി നടന്ന് നിസ്കാരം ക്കഴിഞ്ഞാൽ
    ഉടനെ മുസല്ലയും കുടഞ്ഞ് തിരികെ ബഗാല ലക്ഷ്യമാക്കി ഓടാൻ തുടങ്ങും സ ഉദിയിൽ വന്നതിന്ന് സേഷം പെരുന്നാൾ ഖുതുബ നിസ്കരിച്ച സ്ഥലത്ത് തന്നെ ഇരുന്ന് കേട്ടിട്ടുണ്ടൊ എന്ന് സംശയിക്കുന്നു
    അങ്ങിനെ വീണ്ടും ബഗാല തുറന്നു ജനങ്ങൾക്കാവിശ്യ മായ സാദനങ്ങൺ കൊടുത്തു അവരെ സന്തോഷിപ്പിച്ച്
    അവരുടെ പോക്കറ്റിലുള്ളത് വാങ്ങി സ്വയം സന്തോഷിച്ചും ഉച്ചയായി.
    ളുഹ്റ് നിസ്കാരത്തിന്ന് കട അടച്ച് വന്ന് ചോറ് തിന്ന് ഉറങ്ങി വൈ ഗുന്നേരം വീണ്ടും ബഗാലയിലേക്ക്‌ തന്നെ പോയി രാത്രി രണ്ട് മണിക്ക് സേഷം ബഗാല അടച്ച് വന്നിരുന്നാണ് ഇതെഴുതുന്നത്.
    ഇതാണ് ബഗാല പ്രവാസിയുടെ പെരുന്നാള്.

    ഇത് ഒരിക്കലും പരാതി പറഞ്ഞതല്ല.
    ബഗാലക്കാരുടെ പെരുന്നാൾ കൂട്ടിലുള്ളവർ അറിയാൻ എഴുതിയതാണ്
    എല്ലാവർകും അൽപം താമസിച്ചാണെങ്കിലും എന്റെ ഈദുൽ ഫിതർ ആശംസ ഗൾ
    ---------------------------------
    ഹനീഫ പി. കെ.

    ReplyDelete