Saturday, 26 August 2017

ഓർമ്മയിലെ എന്റെ ബാല്യകാലം.....


.........................................
ആ കാലം എത്ര മനോഹരമായിരുന്നു .....

ഗ്രാമീണതയുടെ ഗന്ധവും രുചിയും ശാലീനതയും ആവോളം ആസ്വദിച്ച് പരപ്പൻ ചിനയുടെയും പൂങ്കടായ യുടേയും മണ്ണിലൂടെ കളിയും ചിരിയുമായി നടന്ന ആ നല്ല കാലം.....

പുത്തൻപുരക്ക ലെ മൂത്തമ്മയുടെ പറമ്പിൽ നിന്ന് അച്ചിപ്പുളിങ്ങ പൊറുക്കി ഉപ്പുരുമ്പിയും കാതൻ മുഹമ്മദ് കാക്കാന്റെ പറങ്കിമാവിൽ കല്ലെറിഞ്ഞും മൂസക്കുട്ടിക്കാക്ക ഇല്ലാത്ത തക്കം നോക്കി അണ്ടി മോഷ്ടിച്ചും... അങ്ങിനെ...അങ്ങിനെ...അങ്ങിനെ ..... കൂട്ടുകാരോടുത്തുള്ള ഒത്തിരി നിറമുള്ള ഓർമ്മകളുടെ വസന്തഭൂമിയാണന്റെ ബാല്യകാലം......

പരപ്പൻ ചിനയും പൂങ്കടായ യുമായിരുന്നു ഞങ്ങളുടെ ലോകം....
ജീവിതത്തിൽ പച്ചയും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ലോകം......

ബാല്യത്തിന്റെ നിഷ്കളങ്കതയിൽ, ഗഫൂർ, അഷ്റഫ്, അറഫാത്ത്, ഹസ്സൻ, സിദ്ധീഖ്, അൻവർ, ഹംസക്കുട്ടി തുടങ്ങിയവർ സൃഷ്ടിച്ചെടുത്ത സ്വർഗീയ ലോകം......
കഴിഞ്ഞ് പോയ വസന്തകാലത്തെ തൊട്ടുണർത്തുന്ന ഒരു പാട് നല്ല സ്മരണകൾ സ്മൃതി പദത്തിൽ തെളിഞ്ഞു വരുന്നു ......

ആലി കാക്കാന്റെ പീടികയും, അബോക്കരാക്കാന്റെ ചായ്മക്കാനിയും, ആ ല്ല്യേപ്പു കാക്കാന്റെ പലചരക്ക് കടയും അങ്ങിനെ.. അങ്ങിനെ.. ഒരു പാട് '.....

പരപ്പൻ ചിനയുടെ ഇടവഴികളിലൂടെ ചെരിപ്പു മുറിച്ചുണ്ടാക്കിയ ഉന്തുവണ്ടികളുമായി ഞങ്ങൾ നടന്നു....

മാവിൽ കയറിയും പൊടണ്ണി മരത്തിൽ താവളമൊരുക്കിയും ഉണക്കച്ചില്ലകൾ പറിച്ചെടുത്ത്, സ്റ്റെമ്പുണ്ടാക്കി ക്രിക്കറ്റ് കളിച്ചും, ഉപ്പുകളിച്ചും ഞങ്ങൾ ഞങ്ങളുടേതായ ഒരു സാമ്രാജ്യം നിർമിച്ചെടുക്കുകയായിരുന്നു .....

ചെറുപ്പം മുതലേ കാൽപന്ത് കളിയോട് വല്ലാത്ത ഇഷ്ടമായിരുന്നു എനിക്ക് ..... ആദ്യമായി കളിച്ചുതുടങ്ങിയത് അയൽവാസി കൂടിയായ അഷ്റഫിന്റെ വീട്ടുപറമ്പിൽ നിന്നായിരുന്നു ....

അൻവർ, ഹംസക്കുട്ടി, അഷ്റഫ്, ഗഫൂർ ,സിദ്ധീഖ്, എല്ലാവരും അതിൽ പങ്കാളികളായി.....

സാധാരണകളിയിലെ വീറും വാശിയും ഇവിടെയും ഉണ്ടാകാറുണ്ട്... പ്രശ്നങ്ങൾ തുടങ്ങുന്നത് മിക്കവാറും ഹംസക്കുട്ടിയുടെ കാര്യത്തിലായിരിക്കും.....
ഒറ്റപ്പാസുകാരനായ ഹംസക്കുട്ടി എല്ലാ കാര്യത്തിലും പിടിപ്പതു വാശിയാണ്....!

അത് പന്ത് മുതലാളിയായ അഷ്റഫിന്ന് അത്ര കണ്ടങ്ങ് സഹിക്കില്ല ....

അഷ്റഫ് തന്റെ വീറ്റോ പവർ ഉപയോഗിച്ചു ഹംസ കുട്ടിയെ ചുവപ്പ് കാർഡ് കാണിക്കുന്നു.... അവിടെ നിന്ന് തുടങ്ങും പ്രശ്നങ്ങളുടെ തുടക്കം......!

എല്ലാം മായാത്ത ഓർമ്മകളായി നില നിൽക്കുന്നു .....

പിന്നീടങ്ങോട്ട് ഇതല്ലാം പൂങ്കടായ എന്ന വിശാലമായ പറമ്പിന്റെ നടുമുറ്റത്തേക്ക് പറിച്ചുനട്ടു......

വൈകുന്നേരമായാൽ പൂങ്കടായ എന്ന കളിമുറ്റം കുട്ടികളെക്കൊണ്ടും മുതിർന്നവരെക്കൊണ്ടും നിറഞ്ഞ് കവിയും.......

വിശാലമായ പറമ്പിന്റെ ഏത് മുക്കിലും മൂലയിലും വിവിധങ്ങളായ കളി സംഘങ്ങൾ.......!

എങ്ങും സന്തോഷത്തിന്റെ ആരവങ്ങൾ........!!

ഓർത്ത് ചിരിക്കാൻ ഒരു പാട് രസകരമായ മുഹൂർത്തങ്ങൾ.......!!

ഒറ്റ അബ്ബാസിന്റെ കിക്കും, തൊട്ടടുത്ത പറമ്പിൽ കൃഷി ചെയ്യുന്ന, ഐസാത്താന്റെ പഞ്ച് ഡയലോ കുകളു വല്ലാത്ത ചിരി ഉണർത്തിയ രംഗങ്ങളാണ്......

നൈ മറിന്റെ ചന്തമില്ലെങ്കിലും എന്റേയും ഒരുപാട് ഗോളുകൾക്ക് പൂങ്കടായ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

 .സിദ്ധീഖ് എന്ന ഒറ്റയാന്റെ പാസിൽ നിന്നാണ് മിക്കവാറും ഞാൻ ഗോളടിക്കുക ..... എല്ലം ഓർമയകൾ മാത്രം......

ജീവിതത്തിന്റെ പുലർകാലത്ത് പരപ്പൻ ചിന സമ്മാനിച്ച നൻമയും സൗഹൃദവും വിലമതിക്കാനാവാത്തതാണ് .....

ലയൺസ്, എന്ന പേരിൽ കൂടിയിരുന്ന് തമാശകൾ പങ്കിടാൻ ചെറിയ ക്ലബ്ബുണ്ടാക്കിയതും തസ്കരവീരൻമാർ അതിന്റെ അടിവേരറുത്തതും ഇന്നും മായാത്ത ഓർമ്മകളാണ്......

കാല പ്രവാഹത്തിന്റെ തീക്ഷണതയിൽ ഞങ്ങളുടെ ആ പഴയ സ്വർഗ ഭൂമി ഏറെ മാറി .....

ഓടിക്കളിച്ച ഇടവഴികളുടെ സ്താനത്ത് ഇന്ന് വലിയ വീടുകൾ വന്നു .....

പറങ്കിമാവുകൾ വെട്ടിമാറ്റി..... പൊടണ്ണിമരം നിലംപതിച്ചു ..... എല്ലാം പലക്കുതലാളിമാരുടേയും അധീനതയിലായി......

തുമ്പികളും പൂമ്പാറ്റകളും വരാതെയായി....

അവിടെയിപ്പോൾ ബാല്യത്തിന്റെ കളിയാരവങ്ങൾ ഉയരാറില്ല .....

സംഘം ഉണ്ടാക്കി തമാശകൾ പറഞ്ഞിരിക്കാൻ കുട്ടികൾ ഒരുമിച്ച് കൂടാറില്ല .....

എല്ലാം എല്ലാം മാറി.....

ഒന്നും ചെയ്യാൻ കഴിയാതെ എല്ലാത്തിനും മൂകസാക്ഷിയായി പൂങ്കടായ കരയുന്നുണ്ടാവും....

 നിശബ്ദമായി,,,
 ഏകനായി,,,,
....................................
സി. കെ. എം. മുട്ടുംപുറം

No comments:

Post a Comment