തത്തമ്മക്കൂടിൻ വെളിച്ചം-സിറു
താരത്തെ വെല്ലും തെളിച്ചം...
കൂടിനാകെ അഭിമാനം-ഇന്ന്
കാർമ്മികത്വത്തിൽ കേമൻ...
സൗഹൃത വലയങ്ങളേറെ-നേടി
സൗമ്യ ഭാവത്തിലിന്നേറെ...
സകല കലകളിൽ കേമൻ...
സംഗീതസാന്ദ്രമാ ജീവൻ....
കൂടിന്റെ പരിശുദ്ധി കാത്തു-അവൻ
കൂടിനെയാകെയുണർത്തും...
അതിഥികളെയാദരിച്ചു-കൂടിൻ
അഭിമാനം കാത്തു സൂക്ഷിച്ചു...
( തത്തമ്മക്കൂടിൻ വെളിച്ചം-സിറു
താരത്തെ വെല്ലും തെളിച്ചം...
കൂടിനാകെ അഭിമാനം-ഇന്ന്
കാർമ്മികത്വത്തിൽ കേമൻ...)
------------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment