Saturday, 26 August 2017

നമ്മുടെ വിവാഹങ്ങൾ ആപാസമായോ..!?


〰〰〰〰〰〰〰〰
വിവാഹ വീട്ടിൽ സംഘർഷം
മണവാളൻ്റെ കൂട്ടുകാർ അഴിഞ്ഞാടി
സ്ത്രീകൾ ബോധരഹിതരായി
നിരവതി പേർക്ക് പരിക്ക്

കല്ലൃാണ രാത്രി വരൻ്റെ കൂട്ടുകാർ മണിയറ കയ്യേറി വരനെ പുറത്താക്കി മണവാട്ടി പേടിച്ച് മാനസിക നില തെറ്റിയ നിലയിൽ

വരനും കൂട്ടു കാരും റോഡ് കയ്യേറി ചോദൃം ചെയ്ത യാത്രക്കാരനെ മർദ്ദിച്ചു
 അത് വഴി വന്ന ചാനൽ സംഘം സംബവം ഷൂട്ട് ചെയ്യുന്നതിനിടെ ചാനൽ സംഘത്തെയും ആക്രമിച്ചു 

വരൻ വധുവിനെ ട്രോ ളിൽ കയറ്റി തള്ളി കൊണ്ടു പോവുന്നു കൂട്ടു കാർ തെറിപാട്ടുകൾ പാടി കൂടെയും

വരനും വധുവും ജെ സി ബിയിൽ കുട്ടുകാർ വാഹനത്തിൽ മൈക്ക് കെട്ടി ഫുട്ബോൾ അനൗൺസ് മെൻ്റ് കണക്കെ വരനെ തെറി അപിഷേകം നടത്തി മൈക്കിലൂടെ അനൗൺസ് മെൻ്റ് നടത്തുന്നു ഇത് പോലെ പല കോമാളി തരങ്ങളും 
ഇത്തരം വാർത്തകളും ഫോട്ടോയും വീഡിയോകളും നാം നിതൃേന കാണുന്നു അതും മുസ്ലിം വിവാഹങ്ങളിൽ 

ഈ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിക്കാൻ ആരും എന്തെ മുന്നിട്ടിറങ്ങാത്തത്

ഈ ചെയ്തികൾ കൊണ്ട് എത്ര വിവാഹ ബന്തങ്ങളാണ് തകർന്നിട്ടുള്ളത്

ഇതിനെതിരെ ഒാരോ പ്രദേശത്തേയും മഹല്ലുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ...? 

കഴിയും
 കഴിഞ്ഞ വർഷം നമ്മുടെ പദേശത്തെ  ഒരു വിവാഹ നിശ്ചയത്തിൽ പങ്കടുക്കാൻ അവസരം കിട്ടി 

വരൻ്റെ വീട്ടിലായിരുന്നു ചടങ്ങ്

 വധുവിൻ്റെ വീട്ടിൽ നിന്നുംവന്നവരുടെ കൂടെ മഹല്ല് പ്രസിഡൻ്റ് മറ്റു കാരണവൻമാർ തുടങ്ങിയവരല്ലാം ഉണ്ട് 

വധുവിൻ്റെ പിതാവ് മുൻകൂട്ടി തന്നെ മഹല്ല് പ്രസിഡൻ്റുമായി വരൻ്റെ കൂടെ വരുന്നവരുടെ പേകുത്തിനെ സംബന്ധിച്ച് പ്രതൃേകം പറയണ മെന്ന് പറഞ്ഞിരുന്നു

ചടങ്ങ് തുടങ്ങി കല്ലൃാണ ദിവസം കണ്ട് ഉറപ്പിച്ചതിന് ശേഷം പ്രസിഡൻ്റ് എണീറ്റ് നിന്ന് പറഞ്ഞു

എനിക്കൊരു കാരൃം പറയാനുണ്ട്  ഇപ്പൊ ചില ഭാഗങ്ങളിൽ കല്ലൃാണത്തിന് പുതിയാപ്ലൻ്റ് കൂടെ വരുന്നവർകാണിക്കുന്ന കോപ്രായങ്ങളൊന്നും
ഞങ്ങളുടെ മഹല്ലിൽ പാടില്ല
 വിവാഹത്തിന് പടക്കം പൊട്ടിക്കൽ ചങ്ങായി മാരുടെ  കൂത്താട്ടം എന്നിവ ഉണ്ടാവാൻ പാടില്ല എന്ന് നിർബന്ത മാണ്
 അക്കാരൃം കാരണവൻമാർ പ്രതൃോകം ശ്രദ്ധിക്കണം എന്ന്

ഇത് കേട്ട അവിടത്തെ ഒരാൾ അത്പ്പൊ കുട്ടൃാള് ചെയ്താല് ഞമ്മള് പ്പന്താ ചെയ്യാ..... 

കുട്ടികളെ വലിയവർ നിയന്ത്രിക്കുക അങ്ങിനെ ഒന്നും ഉണ്ടാകില്ലന്ന് ഉറപ്പ് തരണം എന്ന് പ്രസിഡൻ്റ് വീണ്ടും പറഞ്ഞു 

ആ കാരൃത്തെ അവിടെ കൂടിയവരും അംഗീകരിച്ചൂ 

വരൻ്റെ പിതാവ് ആകാരൃം എറ്റു

കല്ലൃാണ ദിവസം വരൻ്റെ കൂടെ രണ്ട് കാരണവൻ മാരും കൂടിയാണ് വധു ഗ്രഹത്തിൽ വന്നത് 
ആദൃ മൊക്കെ അങ്ങിനെ തന്നെയായിരുന്നു
അത് കൊണ്ട് തന്നെ ആ വിവാഹം നല്ല അച്ചടക്കത്തോടെ 
  നടന്നു

ഇത് പോലെ മഹല്ല് ഉണർന്നാൽ ഈ മാറാ വൃാദി തുടച്ചു നീക്കാം......
കൂട്ടിൽ നിന്നും അപിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment