Saturday, 26 August 2017

ബാക്കിയായ സ്വപ്നം


🎄🎄🎄🎄🎄🎄🎄🎄🎄
ഏറ്റാവുന്നതിൽ കൂടുതൽ കടവുമയാണ് നാസർ ഗൾഫിലേക്കു വന്നത്  ഉപ്പാൻ്റെ രോഗവും സഹോദരിമാരുടെ വിവാഹവും മാണ് ഏകമകനായ നാസറിനെ ചെറുപ്പത്തിലേ കടക്കാരനാക്കിയതും പ്രവാസത്തിലേക്ക് എത്തിച്ചതും

'''ഉപ്പാൻ്റെ കടം വീട്ടണം എന്നിട്ട് ഞങ്ങളുടെ കൊച്ച് വീട് ഒന്നു നന്നാക്കണം അതിന് എന്ത് ജോലിചെയ്യാനും തയ്യാറാണന്ന്*'അവൻ എപ്പഴുംപറയും

പറഞ്ഞത് പോലെതന്നെ ചെറുപ്പക്കാർ ആരും വരാൻ മടിക്കുന്ന മേഘലയായ ബൂഫിയ ജോലിതന്നെതിരഞ്ഞടുത്തു
 അതും കിച്ചൺ പണിക്കാണ് നിന്നത് അതാവുംബോ കുറച്ചു കാശ് കൂടുതൽ കിട്ടും 
താമിയ അരക്കലും പത്താത്തിസ്(ഉരുളക്കിഴങ്ങ്)ചെത്തൽ ഭക്ഷണം റെഡിയാക്കൽ ക്ലീനിംഗ് എന്നിവ അവൻ്റെ മുഖൃ ചുമതലയായിരുന്നു 

നല്ല സ്വഭാവവും ദേഷൃപ്പെടാത്ത പൃകൃതവും പണിയിലെ ഉത്സാഹവും കാരണം മുതലാളിമാർക്കും വലിയ ഇഷ്ടമായിരുന്നു

 ബൂഫിയയിലെ ജോലി വേഗം തീർത്ത് അടുത്ത ബകാലയിൽ പാർടൈം ജോലിയും ചെയ്തിരുന്നു അവൻ
  അത്കൊണ്ട് തന്നെ രണ്ട് വർഷം കൊണ്ട് ഒരു വിധം കടങ്ങളൊക്കെ വീടി തുടങ്ങി

ഇനി പുരനന്നാക്കൽ കൂടി കഴീഞ്ഞ് വിവാഹത്തിനായി ഒരറ്റ പോക്കെ നാട്ടിലേക്ക് നാട്ടിൽ എന്തങ്കിലും ചെയ്യാനുള്ള കുറച്ച് കാശും ഉണ്ടാക്കണം അല്ലാതെ നിങ്ങളെ പോലെ കാലാ കാലം പ്രവാസി ആവാൻ ഞാനില്ല എന്ന് എല്ലാവരോടുമായി പറയും

ആ പ്രതീക്ഷ എല്ലാം അസ്ഥമിച്ച് കൊണ്ട് ഒരു ദിവസം ജോലിക്കിടെ  മെഷീനിൽ   അബദ്ധത്തിൽ കയ്യ് കുടുങ്ങി നാല് വിരലുകൾ ചതഞ്ഞരഞ്ഞു എന്നിട്ടും പണി തുടർന്നു എന്താണ് സംബവിച്ചത് എന്ന് പെട്ടന്ന് മനസ്സിലായില്ല താമിയ ചുവന്ന കളരിൽ വരാൻ തുടങ്ങിയപ്പോഴാണ് തൻ്റെ വിരലുകൾ കൂടെ അരഞ്ഞതാണന്ന് അവന് മനസ്സിലായത് 

വേഗം ഒരു തുണി എടുത്ത് ചുറ്റി  കടയിലേക്ക് ഒാടി വന്നു
 അപ്പോഴേകും രക്തം വാർന്ന് അവശനായിരുന്നു അവർ
 പെട്ടെന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചു
ഡോക്ടർ പരിശോദിച്ച് വിദക്ത ചികിൽസക്കായി ആദുനികസജീകരണങ്ങളുള്ള ഹോസ്പിറ്റലിലേക് റഫർ ചെയ്തു

അവിടുന്ന് കിട്ടിയ റിസൽട്ട് ആരും കെൾക്കാൻ ആഗ്രഹിക്കാത്തതായിരുന്നു
 വലത്തെ കയ്യിൻ്റെ നാല് വിരലുകൾ എന്നന്നേകുമായി നഷ്ടപ്പെട്ടിരിക്കുന്നു

ഇത് കേട്ട കൂടെ പോയവർ സ്തബതരായി നിന്നു

ഈവിവരം അവൻ അറിഞ്ഞിട്ടില്ല ഒാപ്പറേഷൻ്റെ മയക്കത്തിലാണവൻ

മയക്കം മാറുംബോൾ എന്തായിരിക്കും അവൻ്റെ അവസ്ഥ അവൻ്റെ വീട്ടീലെങ്ങനെ അറിയിക്കും
 ആകെയുള്ള ഒരത്താണിയാണവൻ
എന്ത് ചെയ്യണമെന്ന് അറിയാതെ വിശമത്തിലായി എല്ലാവരും

ഏതായാലും അവൻ്റെ ഒരു അളിയനുണ്ട് ഖമീസിൽ അയാളെ വിവരം അറിയിക്കാം

വലിയ ഹോസ്പിറ്റലിലായതിനാൽ എല്ലാവരോടും അധീക്യതർ പോവാൻ പറഞ്ഞു 

ആവശൃമുണ്ടങ്കിൽ വിളിക്കാം രണ്ടാളുടെ നംബറും വാങ്ങി
എല്ലാവരും തിരിച്ചു പോന്നു

എങ്ങിനെ എങ്കിലും അവനെ നാട്ടിലെത്തിക്കാനുള്ള ഏർപ്പാ ടുകൾ ചെയ്യാൻ സന്നദ്ധ സംഘടനാ നേതാക്കൾ ഇടപെട്ട് ശരിയാക്കി
ഇന്ന് അവനെ നാട്ടിലേക്ക് യാത്രയാക്കുകയാണ്
എല്ലാവരും കൂടി സ്വരൂപിച്ച സംഖൃ അവൻ്റെ അകൗണ്ടിൽ നിക്ഷേപിച്ചു
നിറക്കണ്ണുകളോടെ എല്ലാവരും ചേർന്ന് നാസറിനെ യാത്രയാക്കി
 എത്രപെട്ടന്നാണ് അവൻ്റെ ജീവിതത്തിൽ മാറ്റം സംബവിച്ചത് എന്തല്ലാം പ്രതീക്ഷകളാണ് ഒരുനിമിഷം കൊണ്ട് അസ്ഥമിച്ചത്

വിതിച്ചതെ നടക്കൂ കൊതിച്ചത് നടക്കില്ലാ എന്ന പഴമൊഴി യാഥാതൃമാവുന്നത് ഇവിടെയാണ്
💦💦💦💦💦💦💦💦💦💦💦💦💦
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ 

No comments:

Post a Comment