Saturday, 26 August 2017

ആലുങ്ങൽ പരി മുഹമ്മദാക്ക


ചേർന്നിരുന്ന് പൂതി തീരാത്തൊരു തണലായിരുന്നു 
പരി മുഹമ്മദാക്ക
🍀🍀🍀🍀🍀🍀🍀🍀
സേവന നിരതമായ ജീവിതം കൊണ്ട് നമുക്ക് മുന്നിൽ നടന്നൊരാളായിരുന്നു 
പരി മുഹമ്മദാക്ക.
ഞാൻ കണ്ടു തുടങ്ങുന്ന കാലത്ത്  അദ്ദേഹം ഒരു ഗൾഫ് പ്രവാസിയായിരുന്നു.
പിന്നീട് അനാരോഗ്യം കാരണം  പ്രവാസ ജീവിതം അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടി വന്നു.
പിന്നെ വീടിനടുത്ത് ആരംഭിച്ച ചെറിയൊരു കച്ചവടവുമായി നാട്ടിൽ കൂടി.
തന്റെ ചുറ്റുവട്ടത്തെ മുഴുവൻ നൻമകളിലും അദ്ദേഹം സഹകരിച്ചു.
പ്രായഭേദമന്യേ എല്ലാവരുമായും നല്ല സൗഹൃദം പുലർത്തി.
ഏതൊരാൾക്കും എന്തും വിശ്വാസിച്ചേൽപ്പിക്കാനും എല്ലാം തുറന്ന് പറയാനും കഴിയുന്ന ഒരാൾ.
അത്തരം സൗഹൃദങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന നമുക്കിടയിൽ മുഹമ്മദാക്കയെ പോലോത്ത ആളുകൾ അധികമൊന്നുമില്ല.
ചുറ്റുവട്ടത്തെ സന്തോഷത്തിലും സന്താപത്തിലും അവരുണ്ടായിരുന്നു.
തന്റെ പരിമിതിയിൽ നിന്ന് കൊണ്ട് തന്നെ എല്ലായിടത്തും അവർ ഓടിയെത്തി.
വീടിനടുത്ത പള്ളി പരിപാലിക്കുന്നതിൽ വല്ലാത്ത താൽപ്പര്യം കാട്ടി.
സേവനങ്ങൾ ചെയ്യുന്നിടത്ത് മറ്റൊരാളെ അദേഹം കാത്തിരുന്നില്ല.
അൽ ഹുദയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
വാർഡ് മുസ്ലിം ലീഗിന്റെ ഭാരവാഹിയായിരുന്നു.
ഏത് വിഷയത്തിലും അദ്ദേഹത്തിന് നിലപാടുണ്ടായിരുന്നു.
അതുറക്കെ പറഞ്ഞപ്പോഴും വിത്യസ്ത നിലപാടുള്ളവരോട് നല്ല സൗഹൃദം കാത്തു പോന്നു.
കുടുംബങ്ങളുമായും അയൽപക്കവുമായൊക്കെ അദ്ദേഹം നിലനിറുത്തി പോന്ന സ്നേഹ ബന്ധങ്ങളായിരുന്നു ആ ജീവിതത്തിന്റെ നന്മ.
വ്യക്തിപരമായ പ്രയാസങ്ങൾ നേരിട്ടപ്പോഴെല്ലാം പരമാവധി അതെല്ലാം മറച്ചുവെച്ചു. മറ്റുള്ളവരുടെ വേദനകളിൽ പങ്ക് ചേരാനും അവരെ ആശ്വസിപ്പിക്കാനും വല്ലാത്ത താൽപ്പര്യം കാട്ടി.
 ആതിഥ്യ മര്യാദകൾ ആ ജീവിതത്തിന്റെ എടുത്തു പറയേണ്ടൊരു നൻമയായിരുന്നു, 
ഇങ്ങനെ
ഒരു പ്രദേശത്തിന്റെ മുഴുവൻ  നന്മയായൊഴുകിയതായിരുന്നു ആ ജീവിതം.
2005 സെപ്തംബറിൽ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നാളിലാണ് മുഹമ്മദാക്ക നമ്മോട് വിട പറഞ്ഞത്.
മിണ്ടി പറയാനും, ചേർന്നിരിക്കാനും തുറന്ന മനസ്സുള്ള നാട്ടുകാർ ഇല്ലാതാവുന്ന കാലത്ത് സഹൃദയത്വത്തിന്റെ നൻമ പ്രസരിപ്പിച്ച് കടന്ന് പോയ മുഹമ്മദാക്കയുടെ വിയോഗം ഇന്നും നീറുന്നൊരു വേദനയാണ്.
അള്ളാഹു അദ്ദേഹത്തിന്റെ ഖബറിടം വെളിച്ചമാക്കട്ടെ.
---------------------------
സത്താർ കുറ്റൂർ



ആലുങ്ങപുറായയിൽ    അണഞ്പോയ വെളിച്ചം  
🍁🍁🍁🍁🍁🍁🍁🍁🍁 
പരി മുഹമ്മദ്ക്ക*
എത്ര അനുസ്മരിച്ചാലും അനുസ്മരിച്ചാലും തീരില്ല മയമാക്കന്റെ ഓർമ്മകൾ   
 കളിക്കാൻ എറെ താൽപ്പര്യം  കാട്ടിയിരുന്ന മുഹമ്മദ്ക്ക പ്രവാസിയായിരുന്ന  സമയം ഒമാനിൽ ഒഴിവ് സമയങ്ങളിൽ  കളിക്കാറുള്ള "ടെന്നീസ് " സുഹൃത്തുക്കളുമായി കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി നെഞ്ജ് വേദന വരുന്നത് അന്ന് അവിടെ ഹോസ്പിറ്റലിലെ താൽകാലിക ചികിത്സ കഴിഞ് നാട്ടിൽവന്ന് തുടർ ചികിത്സ തുടങ്ങിയെങ്കിലും   പക്ഷെ ബ്ലോക് ബൈപ്പാസ് സർജറി അതായിരുന്നു ഡോക്ടറുടെ  നിർദേശം  അത് പിന്നീട് ചെയ്യാം ചെയ്യാം എന്ന് പറഞ് അസുഖം കുറെയേറെ അടക്കി പിടിച്ചു നടന്നു 
  കൂടുതൽ ശാരീരിക അസ്വാസ്ഥതകാണിക്കാൻ തുടങ്ങിയതോടെ മുഹമ്മദ്ക്ക പ്രവാസം അവസാനിപ്പിച്ചു  നാട്ടിൽ കൂടാനുള്ള അന്തിമതീരുമാനമെടുത്തു  പിന്നെ പലസമയം പലസ്ഥലത്തേക്കും ജോലി ആവിശ്യാർത്ഥം പോവാൻ ഒരുങ്ങിയപ്പോൾ തടസ്സം ഈ അസുഖവും കുറെ യേറെ  മുഹമ്മദ് ക്കാന്റെ  ഉമ്മയുമായിരുന്നു  ഇന്റെ മോന്സുഖമില്ല ഇജ്ജ് ഓട്ക്കും  പോവണ്ടന്ന്  പലപ്പോഴും മർഹും പാത്തുമ്മത്താ (മുഹമ്മദ്ക്കന്റെ ഉമ്മ ) പറയുന്നത് കേട്ടിട്ടുണ്ട് 

  ആലുങ്ങപുറായയിൽ ഇപ്പോഴുള്ള ഹൈപ്പർ മാർക്കറ്റ്   അത്  ആദ്യമായി തുടങ്ങിയത് മുഹമ്മദ്ക്കയാണ്  പിന്നീട് പലവരിലായി  കൈമാറി കൈമാറി പോയി 
ഇന്നും മയമാക്കാന്റെ ഓർമകൾ ആ കടയിൽ തുടിച്ച്  നിൽക്കുന്നു 

പലർക്കും    പ്രവാസം വലിയ സാമ്പത്തിക നേട്ടം നേടി കൊടുത്തപ്പോൾ മുഹമ്മദ് ക്കക്ക് എന്നും നിരാശ മാത്രമായിരുന്നു  പലബിസിനസ്സിലും പാർട്ട്ണറായും സ്വാന്തമായും ശ്രമിചെങ്കിലും  അതൊന്നും പച്ച പിടിച്ചില്ല അല്ലങ്കിൽ പാർട്ടണർമാർ ചില  തെറ്റിദാരണയിൽ  തമ്മിൽ പിരിഞ്ഞു     ആ നീറുന്ന ഓർമ ഇടക്ക് മുഹമ്മദ്ക്ക  അയവിറക്കുന്നത് ഓർക്കുന്നു !

       മുഹമ്മദ്ക്ക എനിക്ക് എന്നെപോലെ ആ പ്രദേശത്തെ  മറ്റു പലർക്കും   ജേഷ്ട്ടന്റെ സ്ഥാനത്തായിരുന്നു   ഉപ്പ ഗൾഫിലായിരുന്ന സമയം ഉപ്പാന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാനും കുടുംബത്തിന്റെ സുഖദുഃഖങ്ങളിൽ  കൂടെ കൂട്ടിനുണ്ടായിരുന്നത് മുഹമ്മദ്ക്കയായിരുന്നു    ഇന്നും ആ ച്ചിരിക്കുന്ന മുഖം മനസ്സിൽ മായാതെ കിടക്കുന്നു  
പ്രായ വിത്യാസമില്ലാതെ എല്ലാവരോടും സുഹൃത്തുക്കളെ പോലെ പെരുമാറുന്ന പ്രകൃതം   പ്രായം ചെന്ന കാരണവന്മാരാവട്ടെ ചെറിയ കുട്ടികളാവട്ടെ എല്ലാവരോടും ഒരേ പോലെ മാത്രമേ മുഹമ്മദ് ക്ക പെരുമാറുന്നത് കണ്ടിട്ടോള്ളൂ 
  കുട്ടികൾ പീടികയിൽ  സാദനം വാങ്ങാൻ വന്നാൽ കുട്ടികൾ സലാം പറയാൻ മടിച്ചാൽ <മയമാക്ക> സലാം അങ്ങോട്ട് പറയും കുട്ടികൾ ചിലപ്പോൾ മടികാരണം ചിരിക്കും   ആ സമയം മുഹമ്മദ്ക്ക ഗൗരവത്തോടെ തന്നെ പറയും ആദ്യം സലാം മടക്ക്  എന്നിട്ട് സാദനങ്ങളുടെ  ലീസ്ററ് വായിക്ക് എല്ലാം കഴിഞ് സാദനം വാങ്ങി പുറപ്പെടാനൊരുങ്ങുമ്പോൾ കുട്ടികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട മിട്ടായി അല്ലെങ്കിൽ ഒരു മൈസൂർ പഴം കൈയിൽ കൊടുത്തിട്ട് പറയും നാളെ വരുമ്പോൾ ആദ്യം സലാം പറയണം    

   ഇങ്ങിനെ സ്ഥിരമായി കാണുന്ന  ഞങ്ങൾ പലരും പലപ്പോഴും ചോദിക്കും ഇങ്ങിനെ കച്ചവടം ചൈതാലെങ്ങിനെ? അപ്പോഴും ആ ചിരിച്ച മുഖത്തോടെ മുഹമ്മദ് ക്കക്ക് 
ഒരു  മറുപടിമാത്രം കുട്ടികൾ തിന്നതിന്റെ ബാക്കി മതി    അതായിരുന്നു മയമാക്ക     എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 

   കടയിൽ ഒഴിഞ്ഞിരിക്കുമ്പോൾ കുട്ടികളെ വിളിച്ചിരുത്തി ചെസ്സ് കളിക്കാൻ മുഹമ്മദ് ക്കക്ക് വലിയ ആവേശമായിരുന്നു    ആലുങ്ങപുറായിലെ മിക്ക കുട്ടികളും ചെസ്സ് കളി പഠിച്ചത് മുഹമ്മദ് ക്കയിൽ നിന്നാവും    കളിയിൽ കുട്ടികൾക്ക് ആവേശംകൊടുക്കാൻ പലപ്പോഴും ജയിച്ചകളി സ്വായം തോറ്റ് കൊടുക്കുന്നത് കണ്ടിട്ടുണ്ട് 
   എറെ യാത്രപ്രിയനായിരുന്ന   മുഹമ്മദ്ക്കയുടെ കൂടെയുള്ള യാത്ര വളരെയേറെ ആസ്വാധനം മായിരുന്നു   പലപ്പോഴും പലസ്ഥലത്തേക്കും യാത്ര ചെയ്തിട്ടുണ്ട്   യാത്രയിലുടനീളം പല കാണാത്ത  സ്ഥലങ്ങൾ കാണുമ്പോൾ  അതിനെ കുറിച്ച്  അറിയാവുന്ന രൂപത്തിൽ വിശദീകരിച്ച് തരും 

      മുഹമ്മദ് ക്ക വിടപറഞ്ഞ ആ  ഇലക്ഷൻ ദിവസം 2005 ഇന്നും മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നു  
 മുഹമ്മദ് ക്കാന്റെ വേർപാട്  കുടുംബത്തിനെന്നപോലെ ആ പ്രദേശത്തെയും ഇന്നും നികത്താൻ കഴിയാത്ത വിടവായി തന്നെ നിലനിൽക്കുന്നു 

    മരണം അതിന്റെ രുചി നാമെല്ലാവരും  അനുഭവിച്ചേ മതിയാവൂ   അള്ളാഹു പെട്ടന്നുള്ള മരണത്തെ തൊട്ട് കാത്ത് രക്ഷിക്കട്ടെ ആമീൻ 

 മരണ പെട്ട് പോയ  മുഹമ്മദ് ക്കയുടെയും മറ്റും   ഖബർ അല്ലാഹു  വിശാലമാക്കി  സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 
-----------------------------------
ഷരീഫ് ആലുങ്ങൽ



എൻെ മൂതാപാൻെ മകൻ
 എൻെ ഒരു നല്ല സുഹുർത്ത്  ജേഷ്ഠന്‍   
ഞങ്ങൾ മണിക്കൂറുകൾ ഇരുന്ന് സംസാരിക്കാറുണ്ടായിരുന്നു
 അത് കുടുംബ കാരൃം ആയിരുന്നില്ല
അത് അധിഖവുംപൊതു ചർചകൾ ആയിരുന്നു 

ഒരിക്കൽ 1995ൽ ആണ് എന്ന് തോന്നുന്നു
അന്ന് ഇന്നത്തെ  പോലെ കോഴിക്കോട് കാർടിയോളജി ടോക്ടർമാർ ഇല്ല
ഡോ  കുഞ്ഞാലി
            സുഖുതൻ
             നബൃാർ
അങ്ങിനെ ചുരുക്കം പേരെ അന്ന് ഉളളൂ
4 മണിക്കാണ്  വീടില്‍  പരി,ശോധന
അതിന് രാവിലെ   8 മണിക്ക്  ജാഫർ ഖാൻ കോളനിയിലെ  വീടിൽ എത്തി പേര് എഴുതി
30 ആളെ  പരിശോധിക്കുക യുളളൂ
12ാ മത്തെതാണ് ഞങ്ങളുടെ  പേര്
ആറ് മണി ആയിക്കാണും
ഒരു 60 വയസ്സ് തോന്നുന്ന ഒരാളു മായി ഒരു വണ്ടിയിൽ നാലഞ്ച് പേര് വന്നു 
ഉടനെ  ഗെെറ്റ് മാൻ ഇന്ന് ഒരിക്കലും പറ്റില്ല
 ആ രോഗി കരയാൻ തുടങ്ങി ആകെ ബഹളം

കുഞ്ഞാലി  പുറത്ത് വന്നു
ഇന്ന് കാണാന്‍  പറ്റില്ല
അർജൻൊണഖിൽ കോളേജിൽ പൊയ് കോളൂ
 അതും പറഞ്ഞു വാതിൽ അടച്ചു
അപ്പം ടോകൺ 10 ആണ്
ഉടനെ മുഹമത് കാക പറഞ്ഞു
നിങ്ങൾ എൻെ നബറിൽ കയറി ക്കോളു
ഞാൻ ചോടിച്ചു എന്ത് പണിയാ നിങ്ങൾ ചെയ്യുന്നത്
രാവിലെ  ഇരുന്നതല്ലെ നമ്മള്‍ 
അപ്പോൾ എന്നോട് പറഞ്ഞ മറുപടി
അയാളെ മഖത്ത് ഒന്ന് നോകൃാ
അയാളെ  ക്കാളും വലിയ  രോഗം  എനിക്കില്ലാ
ചിലപ്പം കുഞ്ഞാലി യുടെ മരുന്നിനേ കാളും ഫലം അയാളുടെ ഒരു ദുആ കൊണ്ട് എനിക്കും  കിട്ടും

അങ്ങനെ  രാത്രി  8 മണി  ആയി
 30 ടോകൺ കഴിഞ്ഞു
ഗെെറ്റ് മാൻ പറഞ്ഞു
ഒരു കാരൃവും ഇല്ല 
നിങ്ങൾ ഇരിക്കണ്ട
അവസാനത്തെ ആള് പുറത്ത് ഇറങ്ങി
ഉടനെ അകത്തക്ക് കയറി
 അസ്സലാമു  അലെെകും
അയാൾ സലാം മടക്കിയില്ല
വീണ്ടും  സലാം ചോല്ലി
ആ  എന്താ വേണ്ടത്
കാരൃങ്ങൾ പറഞ്ഞു 
ഉടനെ ഗെെറ്റ് മാനെ വിളിച്ചു അപ്പോഴേകും ഗെെറ്റ് മാനു മായി  നല്ല ബന്ധം ആയിരുന്നു 
എതായാലും പരിശോധന കഴിഞ്ഞു 
കുറെ മരുന്നും ഫ്രീ ആയി കൊടുത്തു
ആമനുഷൃനെ കടത്തി വിടാനുണ്ടായ സാഹജരൃവൂം വിശധീകരിച്ചു
പിന്നീട്  കുഞ്ഞാലി യുമായി നല്ല ബന്ധമായിരുന്നു
അതു പോലെ 
ഒരു സായി ഭക്തൻെ റെക്കമൻെ് മുഖെനെ പട്ട പൂർത്തിയിൽ നിന്നും ബെെപാസ് സർജറി ക്ക് അവസരം കിട്ടീട്ട് അത് നിശേധിച്ചതും ഞാൻ ഒാർകുന്നു
കാരണം ചോദിച്ചപ്പം പറഞ്ഞത് അത് നമ്മൾക് ശരി  ആകൂല എന്നാണ്
അളളാഹു വേ എൻെ ജേഷ്ഠൻെ പരലോഗ ജീവിതംനീസുന്തരമാകേണമേ
    ആമീന്‍
-----------------------------
പരി സൈദലവി 



പരി മുഹമ്മദ് കാക്ക
ഒരുപാട് ഒരുപാട്
കുറിക്കാൻഉണ്ട്
ആനിഷ്കളങ്ക മനസ്സിന്ഉടമയെ
തീരില്ലഞാനുമായി
ഒരുസഹോദരബദ്ദം
ഉണ്ടാഉരുന്നു ഒമാനിൽനിന്നും
അബുദാബി വന്നു
ഒരുപാടുകാര്യങ്ങൾ
സംസാരിച്ചു നെഞ്ചു
വേദനകൾക്ക്മുമ്പേ
കാലിൽ ഞരമ്പ് രോഗത്തിന്ഓപ്പറേഷൻ ചെയ്തു ഒരു
പാട്പ്രശ്നങ്ങൾക്ക്
സാക്ഷിആയി
അതിനോക്കെഅതി
ജീവിച്ചു മാനസികവും ശാരീരികവും മായി
മുന്നോട്ടു പോകുമ്പോൾ
മരണംകീഴടക്കി ആ
സഹോദരനെ അള്ളാഹു അവന്റെ
ജന്നാത്തുൽ ഫിർതൗസിൽ ഒരുമിപ്പിക്കട്ടെ എന്നു
നമുക്ക് ഓരോർത്തർക്കും
പ്രാർത്ഥിക്കാം
-------------------
ബഷീർ 



പരി മുഹമ്മദ്
എന്റെ മദ്രസ്സാ പOന കാലത്ത് തന്നെ എനിക്ക് മുഹമ്മദ്ക്കയെ നന്നായി അറിയാം. പിന്നീട് കോട്ടിക്കളിയും ബാറ്റ്മിന്റണും ഒക്കെ കളിക്കാതുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ജോലി തേടി നാട് വിട്ട് പോയി.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്ത് സ്കൂൾ പത്ത് ദിവസത്തേക്ക് പൂട്ടിയപ്പോൾ എന്റെ സുഹൃത്തായിരുന്ന കൂളാൻ മുഹമ്മദിന്റെ കൂടെ ഇരിക്കൂർ സന്ദർശനത്തിന് പോയി.
ഞാൻ അവിടെ ചെന്നപ്പോൾ മുഹമ്മദ്ക്കയും സഹോദരൻ അസൈനും അവിടെയുണ്ടായിരുന്നു. അലൂമിനിപ്പാത്രങ്ങൾ കൊട്ടയിലാക്കി വീടുവീടാന്തരം കയറി വിൽപ്പന നടത്തിയിരുന്നു. പിന്നീട് കുറച്ച് കാലം ബാംഗ്ലൂരിലും ഉണ്ടായിരുന്നെന്നാണ് എന്റെ ഓർമ്മ.
പിന്നീട് പ്രവാസത്തിന്റെ ചുവട് മാറ്റം ഒമാനിലെ ഇബ്രിയിലേക്കും ബാക്കയിലേക്കുമൊക്കെയായി. സഉദി അറേബ്യയും സന്ദർശിച്ചു. രോഗബാധിതനായ മുഹമ്മദ്ക്ക പ്രവാസം മതിയാക്കി നാട്ടിൽ തന്നെ കൂടി.
സൈക്കിൾ വാടകക്ക് നൽകുന്ന ഷോപ്പ് ആരംഭിച്ചു. ആ സമയത്ത് തന്നെ മുസ്ലിം ലീഗിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട്  കറ്റുർ നോർത്തിന്റെയും പരിസര പ്രദേശങ്ങളുടെയും മുഖഛായ മാറ്റിയ നിറങ്ങളുടെ ലോകത്തേക്ക് മുഹമ്മദ്ക്കച്ചവടു മാറ്റി.
ARനഗറിലെ ഫേമസ് ആർട്സിൽ ഞാൻ പ്രവർത്തിച്ചിരുന്ന കാലത്ത് തന്നെ കക്കാടംപുറം കേന്ദ്രമായി നിഷപെയ്ന്റേഴ്സ് ഉണ്ടായിരുന്നു. മുഹമ്മദ്ക്ക നിഷയിൽ ചേർന്നു. പിന്നീട് വർഷങ്ങളോളം അദ്ദേഹം ആ ജോലിയിൽ തുടർന്നു.1987 ൽ എന്റെ കല്യാണത്തിന് " ഉറ്റ ശത്രുക്കളായിരുന്ന " നിഷയെ ഒന്നടങ്കം ക്ഷണിച്ചിരുന്നു. അപ്രതീക്ഷിതമായി മുഹമ്മദ്ക്കയടക്കം അതിലെ എല്ലാ അംഗങ്ങളം രാവിലെ തന്നെ വന്ന് കല്യാണം മുഗളമാക്കി.
എന്റെ കല്യാണത്തിന്റെ പിറ്റേ ദിവസം തന്നെ മുഹമ്മദ് കഎന്നെ അന്വേഷിച്ച് വീട്ടിൽ വന്നു, എന്നെ നിഷയിൽ ചേർക്കാൻ!
മൂന്ന് നാല് ദിവസം ഇതാവർത്തിച്ചപ്പോൾ, മുഹമ്മദ് ക്കയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ നിഷ യിൽ ചേർന്നു. ഫേമസ്അതോടെ ഇല്ലാതായി. എന്നാൽ എന്റെ ജീവിതത്തിലെ ഒത വഴിത്തിരിവിലേക്കാണ് മുഹമ്മദ്ക്ക എന്നെ കൈപ്പിടിച്ചുയർത്തിയത്. നാട്ടിൽ 15 വർഷവും ഗൾഫിൽ 10 വർഷവും ഞാൻ പെയ്ന്റിംഗ് രംഗത്ത് പിടിച്ച് നിന്നു. നീണ്ട 25 വർഷം ഈ രംഗത്ത് നിൽക്കാൻ എനിക്ക് പ്രചോദനമായിരുന്നത് മുഹമ്മദ്ക്കയുടെ ഓരോ മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെയായിരുന്നു. 
എന്നെ സംബന്ധിച്ചേടത്തോളം മുഹമ്മദ്ക്ക എൻറെ ഗുരുവും കൂട്ടുകാരനുമായിരുന്നു.
ചിട്ടയോടെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ കമ്മറ്റിയിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീട് അൽ ഹുദയിലും സജീവമായി തന്നെ പ്രവർത്തിച്ചു. ദീനീ പ്രവർത്തന രംഗത്ത് അദ്ദേഹം മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയായിരുന്നു.
2005 ൽ അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞു.
കുറ്റൂരിനെ നടുക്കിയ ആ വഫാത്ത് നടക്കുമ്പോൾ ഞാൻ ജിദ്ധയിലായിരുന്നു.
അദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക് സ്വർഗ്ഗത്തിന്റെ ഒരു വാതിൽ തുറന്നുകൊടുക്കണേ നാഥാ ........
അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണെ അള്ളാ..... ആമീൻ
----------------------------------------
എം ആർ സി അബ്ദുറഹ്മാൻ



പ്രാരാബ്ധങ്ങൾക്കിടയിലും പരോപകാരത്തിന്റെ പാഠങ്ങൾ പകർന്നു തന്നു പരി മുഹമ്മദാക്ക
〰〰〰〰〰〰〰〰〰. 
ഒരു പാട് നന്മകൾ ഒരാളിൽ ഒരുമിച്ചുകൂടുക എന്നത് അപൂർവമാണ്. സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിക്കുകയും അതേ സമയം ജന സേവകനും നല്ല സംഘാടകനും നാട്ടിലെ എല്ലാ നല്ല കാര്യങ്ങൾക്കും മുന്നിൽ നിൽക്കുകയും ചെയ്തു പരി മുഹമ്മദാക്ക. എന്റെ ചെറുപ്പത്തിൽ കോഴിക്കോട്ട് വലിയ വലിയ മത-രാഷ്ട്രീയസമ്മേളനങ്ങൾ നടക്കുമ്പോൾ അതിന് വണ്ടി ഒപ്പിക്കാനും ആളെ സംഘടിപ്പിക്കാനും എന്തിനേറെ, ആവേശത്തിൽ മുദ്രാവാക്യം വിളിച്ചുതരാനും മുഹമ്മദ് കാക്ക മുമ്പിലുണ്ടായിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ. ഹുജ്ജത്തിലും അൽ ഹുദയിലും സജീവ സാന്നിധ്യമായിരുന്നു. പ്രായഭേദമില്ലാതെ സൗഹൃദം കാത്തുസൂക്ഷിച്ചു. ആത്മാർ അതയുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ആ വിയോഗവും ഒരു രാഷ്ട്രീയ അങ്കം നടക്കുന്ന ദിവസമായിരുന്നു എന്നതും യാദൃശ്ചികം. മധ്യവയസ്കൻ ആകുന്ന അവസരത്തിലാണ് അദ്ദേഹം വിടവാങ്ങിയത്. ആ ഖബർ അല്ലാഹു സ്വർഗ പൂങ്കാവനമാക്കട്ടേ എന്ന് ദുആ ചെയ്യുന്നു.

പള്ളിപറമ്പിൽ വിശ്രമിക്കുന്ന, മുമ്പേ നടന്നു പോയ നമ്മുടെ സഹോദരങ്ങളെ നാം അനുസ്മരിക്കുന്നു. നാളെ നമ്മളും അനുസ്മരിക്കപ്പെടും. റബ്ബ് അവന്റെ ഇഷ്ടദാസ രിൽ നമ്മെയും ചേർക്കട്ടേ എന്ന പ്രാർത്ഥനയോടെ:
--------------------------------------------------
....മുഹമ്മദ് കുട്ടി അരീക്കൻ...



പരി മുഹമ്മദ് കാക്ക. ചിരിക്കുന്ന, അത്യാവശ്യം തമാശയൊക്കെ പറയുന്ന, സൗഹൃദവും സദുപദേശവും ചെയ്യുന്ന, മറ്റുള്ളവരോട് ഗുണകാംക്ഷയുള്ള ഒരു ചെറുകിട കച്ചവടക്കാരൻ. അങ്ങനെയൊക്കയാണ് ഞാൻ മുഹമ്മദാക്കാനെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത്. അദ്ദേഹത്തെ ഇവിടെ സമരിച്ച എല്ലാവരുടെയും പ്രാർത്ഥനയും അള്ളാഹു സ്വീകരിക്കട്ടെ. അദ്ദേഹത്തിന്റെ നന്മകൾക്കും സൽക്കർമ്മങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകട്ടെ! ആമീൻ.
------------------------------------------
 മൊയ്‌ദീൻ കുട്ടി പള്ളിയാളി



പരിമുഹമ്മദാക്ക ചെറുപ്പകാലം മുതലേ ആകർഷിക്കപ്പെട്ട വെക്തിത്വം.   

മുഹമ്മദ് കാക്ക എല്ലാവരെപ്പോലെയും ജീവിതത്തിന്റെ നാലറ്റം കൂട്ടി മുട്ടിക്കുന്നതിന് വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസിയായും നാട്ടിൽ ജോലി ചൈതും പല പരീക്ഷണത്തിന് ഇറങ്ങിയെങ്കിലും അതിലൊക്കെ പരാജയം എന്ന വിധിയോട് പൊരുത്തപ്പെടാനേ അദ്ധേഹത്തിന് കഴിഞ്ഞതുള്ളു. 

എന്നിട്ടും പതറാത്ത മനസ്ഥിതിയായിരുന്നു അദ്ധേഹത്തിന്റെ ശക്തി.  

എന്റെ ചെറുപ്പത്തിൽ വീട്ടിന്റെ മുന്നിൽ മണിക്കൂറുകളോളം  നീണ്ടു നിൽക്കുന്ന രാഷ്ടീയ വാദ പ്രതിപാതം പലപ്പോഴും രസകരമായ കാഴ്ചയായിരുന്നു. 

KV കുഞ്ഞറമുട്ടി കാക്ക, മൊല്ലാക്ക തുടങ്ങി ലീഗ് പക്ഷവും KV  അബൂബക്കർ കാക്ക ഐദ്രു മാഷ് തുടങ്ങിയവർ മറു പക്ഷവുമായിരിന്നു. 

ഇതിനേക്കാൾ വലിയ വാശിയിലായിരുന്നു  രണ്ട് ലീഗ് കാർ തമ്മിലുള്ള വാക്പയറ്റ്.  

യൂണിയൻ ലീഗ് കാരനായിരുന്ന മുഹമ്മദ് കാക്കയും, അഖിലേന്ത്യാ ലീഗ് കാരനായിരുന്ന മർഹും KV  കുഞ്ഞാലൻകാക്കയുടെ ലീഗ് ടൈംസ് പിടിച്ചു കൊണ്ടുള്ള മണിക്കുറുകളോളം നടക്കുന്ന ഈ വാദപ്രതിവാദങൾ ചെറുപ്പത്തിലേ രാഷ്ടീയ ബോധം വളരുവാൻ ഇടയാക്കി.  

നിരവധി തവണ അയൽ പ്രദേശങ്ങൾക്ക് പാർട്ടി യോഗങ്ങൾക്ക് അദ്ധേഹത്തിന്റെ കൂടെ കാൽനടയായും മറ്റും പോയിട്ടുണ്ട്. 

ജീവിതത്തിൽ വൻ പ്രതി സന്തികൾ നേരിടുമ്പോഴും തന്റെ പൊതു, രാഷ്ട്രീയ നിലപാടുകളിൽ നിന്ന് ഒരിഞ്ച് വെതിചലിക്കാതെ പാറ പോലെ  ഉറച്ച് നിന്നു എന്നതാണ് മുഹമ്മദ് കാക്കയിൽ നിന്ന് എന്നെ ഏറ്റവും ആകർഷിക്കപെട്ടത്. 

ഒരു തെരെഞ്ഞെടുപ്പിലെ ബഹളങ്ങൾ കഴിഞ്ഞിടത്ത് നിന്നാണ് ശാരീരിക അസ്വസ്ഥത തുടങ്ങി മരണത്തിലേക്ക് എത്തിപ്പെടുന്നത്. 

തലേദിവസവും  ജിദ്ധയിൽ നിന്ന് ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്ന  എനിക്ക് മരണ വാർത്ത ഞെട്ടെലോടെയാണ് കേൾക്കാൻ കഴിഞ്ഞത്.  

UAE,ഒമാൻ,സൗദി തുടങ്ങിയി സ്ഥലങ്ങളിലൊക്കെ പ്രവാസം സ്വീക്കരിച്ചെങ്കിലും  പരാജയമായിരുന്നു. 

സൗദിയിലെ 'അൽ കുറുമയിൽ' ഗഫീലുമൊന്നിച്ച് ഹോട്ടൽ ഉണ്ടാക്കി ഉൽഘാടനത്തിന് സാധനം വാങ്ങാൻ ത്വായിഫിലേക്ക്  പോയ വാഹനം ആക്സിഡന്റ്  ആയി ഗഫീൽ മരിക്കുകയും മുഹമ്മദ് കാക്കാക്ക് ഗുരുതരമായി  പരിക്കേറ്റ് നാട്ടിലേക്ക് പോരേണ്ടിയും വന്നു.  ആ സ്ഥാപനം പിന്നീട് വിജയകരമായത് മറ്റോരു ചരിത്രം.  

എനിക്കെന്നും ഉപദേശങ്ങളും, നിർദ്ദേശങ്ങളും തന്നിരുന്ന മുഹമ്മദ് കാക്കാന്റെ വിയോഗം വലിയ നഷ്ടം തന്നെ.  

അള്ളാഹു അദ്ദേഹത്തെ വിജയിപ്പച്ചവരിൽ ഉൾപ്പെടുത്തട്ടെ.  امين
------------------------------------------
അബ്ദുലത്തീഫ് അരീക്കൻ



അസ്സലാമു അലൈകും  :-            എപ്പോഴും ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന മുഹമ്മദ്ക ഒരു നല്ല സുഹൃത്തായിരുന്നു.                             ഗൾഫിൽ നിന്ന് വരുമ്പോഴും പ്രവാസം അവസാനിപ്പിച്ചപ്പോഴും ആ സൗഹൃദം കാത്തു സൂക്ഷിച്ചു.               പിന്നെ സത്തർ, ഷരീഫ്, ഹഖ്, ബഷീർ, സൈതലവി, MRC എന്നിവരുടെ കുറിപ്പുകൾ അദ്ദേഹത്തെ അടുത്തറിയുവാൻ സഹായകമായി.     റബ്ബ് അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ           اللهم اغفرله وارحمه
------------------------------------------
ഹസ്സൻ കുട്ടി അരീക്കൻ



ആലുങ്ങപ്പുറായുടെ വസന്തം. 
     --------------------
ഒരിരുപത് ഇരുപത്തിരണ്ട് വർഷം മുമ്പുള്ള ഒരു സായാഹ്‌നം. പരി മുഹമ്മദ് കാക്ക ഒമാനിൽ നിന്നും യു- എ. ഇലെ അബൂദാബി ബനിയാസിൽ എത്തിയതറിഞ്ഞ് ഷഹാമയിൽ നിന്നും ബസ് കയറി ഞാൻ അവിടെയെത്തി. പി.പി. ബഷീർകാക്കയും അബ്ദുറഹ്മാൻ കുട്ടിയും ജോലി ചെയ്തിരുന്ന കഫ്തീരിയക്ക് പുറത്ത് വെച്ച് വെള്ളപാന്റും കുപ്പായവും ധരിച്ച് നല്ല ആകാര വടിവോടെ  സുസ്മേര വദനനായി നിൽക്കുന്ന പരിമുഹമ്മദ് കാക്കയുടെ രൂപം മനസ്സിൽ നിന്ന് ഇന്നും മാഞ്ഞിട്ടില്ല.

ആദ്യമായി ഗൾഫിലെത്തി ജോലിയിലൊക്കെ കയറിയതിന്ന് ശേഷമായിരുന്നു ഈ സംഗമം. സൗദിയെ അപേക്ഷിച്ച് യു എ.യിൽ നാട്ടുകാർ കാവായതിനാൽ ഉള്ള നാട്ടുകാരുമായി നല്ല അടുപ്പം വെച്ച് പുലർത്തിയിരുന്നു. മുഹമ്മദ് കാക്ക എത്തിയത് പെട്ടെന്നറിയാനും പോയി കാണാനും മുള്ളകാരണമതായിരുന്നു.

അന്നൊരുപാട്‌ സംസാരിച്ചു.അൽ ഹുദാ മദ്രസ്സ പിച്ചവെച്ച് തുടങുന്ന കാലം.നിർമ്മാണ പ്രവർത്തനത്തിന് ഭാരവാഹികൾ ഗൾഫ് പര്യടനത്തിന് വന്നതൊക്കെയായിരുന്നു സംസാരവിഷയം . അക്കൂട്ടത്തിൽ അതും അദ്ദേഹം പറഞ്ഞു.തന്റെ ഹൃദയ സംബന്ധമായ അസുഖത്തെ കറിച്ച്.ജോലി ചെയ്യാൻ പ്രയാസമുണ്ടെന്നും പ്രവാസം നിർത്തുകയാണെന്നും അന്ന് സൂചിപ്പിച്ചു.അതിന്ന് ശേഷം വല്ലാതെ വൈകാതെത്തന്നെ അദ്ദേഹം പ്രവാസമവസാനിപ്പിച്ചു എന്നാണ് ഓർമ്മ. 

നിറഞ്ഞ ചിരിയോടെ ആരുടേയും ശ്രദ്ധയാകർഷിക്കും വിധം സ്ഫുടമായ വാക്കിലും ശബ്ദത്തിലും വ്യക്തതയോടെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം കർമ്മനിരതമായിരുന്നു. ഉറച്ച ലീഗുകാരനായിരുന്നു. ദൃഢമായ ആദർശവും നിലപാടും ദീനീ ഭക്തിയും വിശ്വസിച്ച പ്രസ്ഥാനത്തിനും സ്ഥാപനത്തിനും വേണ്ടി ഏത് പ്രതിസന്ധിഘട്ടത്തിലും അനാരോഗ്യം വക വെക്കാതെ ഗോദയിലിറങ്ങാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. നാൽക്കവലയിലെ രാഷ്രീയ ചർച്ചകളിൽ നിന്നു പോലും വിട്ടു നിന്നില്ല . എന്നും രാഷ്ടീയ തർക്കവിതർക്കങളാൽൽ ശബ്ദമുഖരിതമായിരുന്ന എന്റെ തറവാട് വീടിന്റെ മുൻവശത്ത് എതിരാളികളുടെ വായടപ്പിക്കുന്ന വാക് ശരങളെയ്ത് വിട്ട് പരിമുഹമ്മദ് കാക്കയുടെ ശബ്ദം പലപ്പോഴും ഉയർന്ന് പൊങ്ങി.

പ്രവാസം അവസാനിപ്പിച്ച് വീടിന്നടുത്ത് തന്നെ ഉപജീവനത്തിനായി ആരംഭിച്ച പലചരക്ക് കട താമസം വിനാ ആ പ്രദേശത്തിന്റെ കേന്ദ്രബിന്ദുവായിത്തീർന്നു.മികച്ച സംഘാടകനും പരോപകാര തൽപരനുമായിരുന്നതിനാൽ ആർക്കും എന്തിനും സമീപിക്കാവുന്ന തരത്തിലേക്ക് ആ ഒറ്റമുറി പീടിക മാറി.ലീവിൽ നാട്ടിലെത്തുന്ന സമയം ഞാനും പലപ്പഴും പീടികക്ക് മുമ്പിലെ അരമതിലിൽ സ്ഥാനം പിടിച്ചിട്ട്ടുണ്ട്. 

പാത വക്കിൽ അൽപം താഴ്ചയിൽ സ്‌ഥിതി പെയതിരുന്ന ആ
കൊച്ച് വീട് വളരെ ചെറുപ്പത്തിൽ തന്നെ സുപരിചിതമാവാൻ രണ്ട് കാരണങ്ങളുണ്ട്. കടയിൽ കറിവേപ്പില കിട്ട്ടാത്ത അക്കാലത്ത് വീട്ടാവശ്യത്തിനുള്ള വേപ്പില നുള്ളാൻ ഉമ്മ എന്നെ അങ്ങോട്ട് പറഞ്ഞ യച്ചിരുന്നു.നല്ലാരു വേപ്പുമരം അവിടെയുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഉമ്മസന്തോഷത്തോടെ പറിച്ച് തരും.മറ്റൊന്ന് മദ്രസ്സയിൽനിന്ന് പുറപ്പെടുന്ന നബി ദിനഘോഷയാത്ര ആ കൊച്ച് വീടിന് മുമ്പിൽ നിൽക്കാതെ പോവാറില്ല.ഏത് പ്രാരാബ്ദത്തിന് നടുവിലും മധുരം നൽകലിന് മുടക്കം വന്നതായി ഓർമ്മയിലില്ല. 

ഇഷ്ടപ്പെട്ടവരുടെ മരണസമയം അടുത്തുണ്ടായിരിക്കൽ ഭാഗ്യമോ നിർഭാഗ്യമോ എന്തായാലും ഞാനേറെ ഇഷ്ട്പെട്ട മുഹമ്മദ് കാക്കയുടെ അന്ത്യ നിമിഷങ്ങൾക്ക് ദൃസാക്ഷിയാ കേണ്ടി വന്നത് നിയോഗമായിരിക്കാം.പഞ്ചായത്ത് ഇലക്ഷൻ നടന്ന അന്ന് രാവിലെ പോലും അധീശത്വ മനോഭാവത്തിന്നെതിരെ ശരിയായ നിലപാടിന്റെ ശബ്ദം അദ്ദേഹം ഉയർത്തുക തന്നെ ചെയ്തു. നീതികേട് പച്ചവെള്ളം പോലെ സുവ്യക്തമായി കൺമുമ്പിൽ കാണവേ മുഖം ചിറകിന്നടിയിൽ ഒളിപ്പിച്ച് നിസംഗനാവാൻ അദ്ദേഹം ഒട്ടകപക്ഷിയായിരുന്നില്ല. കാര്യം ഏത് വമ്പന്റെ മുമ്പിലും ഊക്കോടെ തുറന്ന് പായാനുള്ള ആർജജാവം  അവസാന ശ്വാസം വരെ നിലനിർത്തി. 

അന്നുച്ചക്ക് അദ്ദേഹത്തിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. അയൽവാസിയായ Kv അബ്ദുവിന്റെ വാഹനം ഹെഡ് ലൈറ്റിട്ട് എം കെ എച്ചിലേക്ക് കുതിച്ചു . എന്നും കൊച്ച നുജനെ പോലെ കരുതിയിരുന്ന ആലുങ്ങൽ ശരീഫിന്റെ ദേഹത്തിലേക്ക് ചാരിക്കിടന്ന് ആശുപത്രിയിലെത്തു വോളം കലിമ ചെല്ലിക്കൊണ്ടിരുന്നു.അവിടെയെത്തി ഡോക്ടർ സുരേഷ് പരിശോധിച്ചു. ബ്ലഡ് പ്രഷർ അപകടമാംവിധം താണുകൊണ്ടിരുന്നു. എവിടേക്കും കൊണ്ട് പോ കാൻ കൂടി പറ്റാത്ത അവസ്ഥ. പ്രതീക്ഷകൾ അസ്തമിക്കുക യായിരുന്നു.കൂടി നിന്നുവരുടെ മുഖത്ത് ദൈന്യത നിഴലിച്ച് നിന്നു.ശോക ഭാവം പരന്നു. എന്നും പ്രതീ ഷകൾ സ്പുരിച്ച് നിന്ന മുഹമ്മദ് കാക്കയുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു.പോയെടാ എന്ന് പറഞ്ഞ് സഹോദരൻ പരി സൈതലവി കാക്കവിതുമ്പിയത് ഇന്നും ഓർമ്മയിലുണ്ട്.

ആവിയോഗത്തിന്റെ വേദന പലരേ പോലെ എന്നെയും അലട്ടി.. കാലം പിന്നെയും കുറേ കടന്ന്‌ പോയപ്പോൾ മനസ്സിലെ സ്മരണക്കും മങ്ങലേറ്റോ എന്ന മനസ്താപം ഇപ്പോഴുണ്ട്‌. ഓർക്കേണ്ടത്‌ ഓർമ്മയിൽ നിലനിർത്താൻ ഇന്ന്‌ തത്തമ്മക്കൂട്‌ നിമിത്തമായി. 

വർഷങളായി രോഗഗ്രസ്തനാണെന്ന് എന്നും പ്രസന്നമായ ആമുഖം ആരോടും ഒരിക്കലും പറഞ്ഞില്ല. നല്ല കാര്യങ്ങൾക്ക് എന്നും ചടുതലയോടെ മുന്നിൽ നിന്നു.ഭക്തിയോടെ ജീവിച്ചു.പളളി മദ്രസ്സകളുടെ ഉന്നമനത്തിനും പരിപാലനത്തിനും മാതൃകാപരമായിത്തന്നെ പ്രവർത്തിച്ചു. 

പരലോക ജീവിതം അല്ലാഹുധന്യമാക്കി കൊടുക്കട്ടെ.ആമീൻ .
-------------------------------
ജലീൽ അരീക്കൻ




No comments:

Post a Comment