(അദ്ധ്യായം:1)
ആമിനുത്താ, എയ്, ആമിനുത്താ, അബൂട്ടിയുടെ വിളിയാണല്ലോ അത്. അകത്ത് വിരുന്നുകാരിയായ കദീജയോട് സംസാരിച്ച് കൊണ്ടിരി/ക്കുകയായിരുന്ന ആ മിനുത്ത പുറത്തിറങ്ങി പുറകെ കദീജയും
" എന്താടാ അബൂട്ടിയേ "നോക്കിയപ്പോൾ വിളിച്ച ആളെ കാണുന്നില്ല ' എന്താ അബൂട്ടിയേ നിനക്ക്, ജിന്നിന്റെ സേവ വല്ലതും ഉണ്ടോ? നീ ന്റെ ഒച്ച കേൾക്കുന്നു ആളെ കാണുന്നുമില്ല - എന്നും പറഞ്ഞ് കൊണ്ട് ആമിനുത്ത തിരിഞ്ഞ് നോക്കിയപ്പോൾ കോഴിക്കൂട്ടിൽ നിന്നും തല വലിച്ച് പുറേത്തേക്ക് ഇടുന്ന അബൂട്ടിയേയാണ് കണ്ടത് .കയ്യിൽ നാലഞ്ച് കോഴിമുട്ടക്കളും' ആമിനുത്ത വാ തുറന്ന പാടേ നിന്നു പോയി.
എടാ അബൂട്ടിയേ എന്താടാ നീ കാണിക്കുന്നത്. കണ്ടില്ലേ കൂട്ടിൽ നിന്നും കോഴിമുട്ട എടുത്തു. ആ നമ്മുടെ അവിടുത്തെ ഉപ്പാക്ക് പെട്ടന്ന് കോഴിമുട്ടക്ക് ഒരു പൂതി ' വയസ്സൻമാരല്ലേ പൂതി ഉടനെ തീർത്ത് കൊടുക്കണമല്ലോ ' ഇവിടെ കൂടുതൽ കോഴി ഉള്ളത് ആർക്ക്. നമ്മുടെ ആമിനുത്താക്ക് അത് കൊണ്ട് ഞാനുടനെ ഇങ്ങട്ട് പോന്നു. വെറുതെ വേണ്ടട്ടാ... ഇതാ എന്നും പറഞ്ഞ് ഒരു അഞ്ച് രൂപ ആമിനുത്ത യുടെ കൈവെള്ളയിൽ വെച്ച് കൊടുത്തുകൊണ്ട് അബുട്ടി ഒരു നടത്തം. പോകുന്നതിനിടയിൽ തിരിഞ്ഞ് നോക്കി കൊണ്ട് "സൈദ്ക്ക വരുമ്പോൾ ഇന്ന് നായാട്ടിന് പോകാനുള്ളതാണെന്ന് ഓർമിപ്പിക്കണേ" ന്ന് വിളിച്ചു പറഞ്ഞു. എടാ ഈ കാശ് വേണ്ട നീ വെച്ചോ എന്ന് ആമിനുത്ത വിളിച്ചു പറഞ്ഞത് കേൾക്കാതെ അവൻ നടന്ന് മറഞ്ഞു.
ആരാടി അത് എന്ന് ചോദിച്ച ഖദീജയോട് ആമിനുത്ത ചിരിച്ചു കൊണ്ട് അതാണ് അബൂട്ടി. ഞാൻ പൊരുത്തം വെക്കാൻ വേണ്ടി കരുതിയമുട്ടകളാ... ആ അബൂട്ടി എടുക്കുമ്പോൾ എങ്ങനെ വേണ്ട എന്ന് പറയുക
( തുടരും )
(അദ്ധ്യായം: 1)
(അദ്ധ്യായം: 2)
(അദ്ധ്യായം: 3)
(അദ്ധ്യായം: 4)
--------------------------------
നൗഷാദ് പള്ളിയാളി
No comments:
Post a Comment