Wednesday, 7 December 2016

രണ്ടു മരങ്ങള്‍

രാവിലെ എട്ട് മണിയോടെയാണ് അവന്‍ സുഖനിദ്രയും കഴിഞ്ഞ് എണീറ്റ് വരാറ് വന്ന പാടെ ഞങ്ങളോട് കുറച്ച്നേരം കുശലം പറഞ്ഞേ അവന്‍ പ്രാധമിക കൃത്യങ്ങളിലേക്ക് കടക്കൂ   
ബേക്കറിയുടെ പിന്‍വാതിലിലൂടെ കയ്യില്‍ ബ്രഷും ഒരു കീസും തോളിലൊരു തോര്‍ത്തുമുണ്ടുമായി പുറത്ത് കടന്നാല്‍ വാതില്‍ പുറത്ത് നിന്നും പൂട്ടിയിടല്‍ അവന്റെ പതിവാണ് 
രണ്ടാമതും മഹാരാഷ്ട്രയിലെ സാങ്കോളയിലേക്ക് പോകുന്നതിന്റെ  മുമ്പ് നാട്ടില്‍ വെച്ച് മുതലാളി പറഞ്ഞ കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബേക്കറിയിലൊരു ബാത്ത്റൂമുണ്ടാക്കും എന്നത് പക്ഷെ ഞങ്ങളവിടെയെത്തി ദിവസങ്ങളും ആഴ്ചകളും മാറിമറിഞ്ഞിട്ടും അങ്ങിനെയൊരു സാധനം ഉണ്ടാക്കയിട്ടില്ല  
ഇത്തവണ ഞങ്ങള്‍ മുതലാളിയും പുത്രനുമടക്കം നാല് പേരാണുള്ളത് 
ആറ് മാസത്തോളം പൂട്ടിക്കിടന്ന ബേക്കറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായിരുന്നു
ഞാന്‍ മുമ്പ് ജോലി ചെയ്ത സ്റ്റാളില്‍ സാങ്കോളയില്‍ തന്നെയുള്ള ഒരു പയ്യനെയാണ് നിയമിച്ചിരിക്കുന്നത്
എനിക്ക് ബേക്കറിക്കകത്ത് തന്നെയുള്ള പണിയായതോണ്ട് പഴയപോലുള്ള വലിയ പ്രയാസങ്ങളൊന്നുമില്ല എന്നാലും രണ്ടിന് പോവാനുള്ള പ്രയാസം അത്പിന്നെ ആ നാട്ടുകാരിലദികം പേരും ബോട്ടിലിലും മൊന്തയിലുമൊക്കെ വെള്ളവുമെടുത്ത് വിശാലമായ പറമ്പിലേക്ക് പോകുന്നവരായത്കൊണ്ട് ഞമ്മളും ആ പാഥ തന്നെ സ്വീകരിച്ചു  പക്ഷെ നേരത്തെ പറഞ്ഞ അവന്‍ കയ്യില്‍ ബ്രഷും കീസും തോളിലൊരു തോര്‍ത്തുമുണ്ടുമായി പിന്‍വാതിലിലൂടെ പുറത്തേക്ക് പോയി വാതില്‍ പുറത്ത് നിന്ന് പൂട്ടിയില്ലെ അവന്‍ പറമ്പിലേക്കൊന്നും പോകില്ല  
ബേക്കറിയുടെ പിന്‍വാതിലിറങ്ങി ചെല്ലുന്നിടത്ത് തകരഷീറ്റ്കൊണ്ട് മറച്ച്  അലക്കാനും കുളിക്കാനുമൊക്കെയായി  സൗകര്യം ചെയ്ത സ്ഥലമാണ് അവിടുന്ന് പുറത്തേക്കിറങ്ങാനുള്ള ചെറിയൊരു വാതിലുമുണ്ട് 
അലക്കാനും കുളിക്കാനുമായി വേര്‍തിരിച്ച് കെട്ടിയതിന്റെ തൊട്ടടുത്ത് വെള്ളം നിറച്ച വലിയ രണ്ട് സിമന്റ് ടാങ്കുകളുമുണ്ട് 
ടാങ്കിന്റേയും അലക്ക് കല്ലിന്റെ അടുത്തൊരു മതിലുണ്ട് ആ മതിലിനപ്പുറത്ത് ട്രാന്‍സ്ഫോര്‍മറാണ് മതിലിനും ട്രാന്‍സ്ഫോര്‍മറിനുമിടയില്‍ പടര്‍ന്ന് പന്തലിച്ചൊരു മരമുണ്ട് മുള്ള് നിറഞ്ഞ ആ മരത്തിന്റെ ചെറിയ കൊമ്പുകള്‍ അലക്ക് കല്ലിന് മുകളിലേക്ക് തൂങ്ങി നില്‍ക്കുന്നത് പലപ്പോഴും അലക്കുന്ന സമയത്ത് ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടാണെങ്കിലും തണല് കിട്ടുന്നത്കൊണ്ട് ആ ബുദ്ധിമുട്ടൊരു  കാര്യമാക്കാറില്ല
ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്നു പോയികൊണ്ടിരുന്നു
കൂടെ ഞങ്ങളുടേയും അവന്റേയും പതിവ് രീതികളും
അവനെന്തിനാണീ കീസ് കൊണ്ട് പോകുന്നതെന്ന് ആദ്യമൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു കൊണ്ട് പോകുന്ന കീസുകളൊന്നും പരിസരത്ത് കാണാറുമില്ല
ഒരു ദിവസം അവനോട് ചോദിച്ചു ഈ കീസ് കൊണ്ടുള്ള പരിപാടിയെന്താന്ന് 
അവന്‍ പറഞ്ഞു അതുകൊണ്ടൊക്കെ വലിയ ഉപകാരമാണ് നടക്കുന്നതെന്ന് മാത്രം പറഞ്ഞു
ഞങ്ങള്‍ പിന്നെ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല
ഞങ്ങള്‍ക്ക് അലക്കുന്നിടത്ത് തണല്‍ തന്നുകൊണ്ടിരുന്ന മരം ഓരോ ദിവസം ചെല്ലുംതോറും ക്ഷീണിക്കുന്നതായി കാണാന്‍ തുടങ്ങി 
നല്ല പച്ചപ്പുണ്ടായിരുന്ന ചെറിയ ആ ഇലകളൊക്കെ വാടിക്കൊഴിഞ്ഞ് ആകപ്പാടെയൊരു വല്ലാത്തൊരു കോലം
ഞങ്ങളാ മരത്തിന്റെ ദയനീയതയെ പറ്റി സംസാരിക്കുമ്പോള്‍ അവനൊരു ചിരിയുണ്ട് പക്ഷെ ആ ചിരിയുടെ ഉള്ള്കള്ളി ഞങ്ങള്‍ക്കന്ന് പിടി കിട്ടിയില്ല
ഒന്നിടവിട്ട ദിവസങ്ങളില്‍ ലൈന്‍ പൈപ്പില്‍ വരുന്ന വെള്ളമെടുക്കാന്‍ ബേക്കറിയുടെ അയല്‍പക്കത്തുള്ള വീട്ടുകാര്‍ വരാറുണ്ട് അവരില്‍ ചിലരും മരത്തിന്റെ ക്ഷീണത്തെക്കുറിച്ച് ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞു 
ചില ദിവസങ്ങളില്‍ രാത്രിയില്‍ യാദൃശ്ചികമായി വല്ലാത്ത മുട്ട് വരുമ്പോള്‍ കീസില്‍ കാര്യം സാധിക്കും എന്നിട്ടാ കീസ് പുറത്തെ ഒഴിഞ്ഞ പറമ്പിലേക്കൊരു ഏറാണ് അതിക കീസുകളും അവിടെയുള്ള മുള്ള്മരത്തില്‍ തങ്ങും ആ മരത്തിന്റെ ചുറ്റുപാടും അതേപോലുള്ള ചെറിയ മരങ്ങള്‍ ധാരളമുണ്ട് ചെറിയൊരു കാട് എന്നുതന്നെ പറയാം കൂട്ടത്തില്‍ കുറച്ച് ഉയരമുള്ള മരത്തിലാണീ കീസുകള്‍ തങ്ങുന്നത് ഇടക്കിടക്കുള്ള ഈ പരിപാടി കാരണം പുറത്തുള്ള മരത്തില്‍ പല നിറത്തിലുള്ള കീസുകള്‍ തൂങ്ങിയാടാന്‍ തുടങ്ങി മുള്ളുള്ള മരമായതോണ്ട് ആരും അതിനടുത്തേക്ക് പോവാറില്ല
തണല്‍ തരുന്ന മരം ഇലകളൊക്കെ പൊഴിഞ്ഞ് ഉണങ്ങാന്‍ തുടങ്ങി പുറത്തെ ഒരു മരം പല വര്‍ണ്ണങ്ങളിലുള്ള കീസുകളെ കൊണ്ട് അലംകൃതവുമായി 
ഉണങ്ങിത്തുടങ്ങിയ മരം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തായതോണ്ട് ഒരു ദിവസം അവരത് വെട്ടിക്കൊണ്ട്പ്പോയി
ആ മരം വെട്ടിയ ദിവസം ഞങ്ങളാ മതിലിനപ്പുറത്തേക്ക് വെറുതെയൊന്ന് നോക്കിയപ്പൊ അതിന്റെ ചുവട്ടില്‍ നിറയേ കീസുകള്‍ 
ഞങ്ങള്‍ അവനോട് ഈ കാര്യം പറഞ്ഞപ്പൊ ഒരു പൊട്ടിച്ചിരിയായിരുന്നു
അപ്പോഴാണവന്‍ ആ കീസ് കൊണ്ടുള്ള   വലിയ ഉപകാരമെന്തായിരുന്നുവെന്നതും വാതില് പുറത്ത് നിന്നും പൂട്ടിയതെന്തിനാണെന്നും പറഞ്ഞത്
ഞങ്ങളവനോട് ചോദിച്ചു 
എന്നാലുമാ തണല് തന്നിരുന്ന മരം നീ ഉണക്കിയല്ലോയെന്ന്
അപ്പൊ അവന്‍ പറയുകയാ
എന്റേതിത്തിരി വീര്യം കൂടിയതാണ് അതുകൊണ്ടാവും ആ മരം ഉണങ്ങിപ്പോയതെന്ന്
അപ്പൊതന്നെ ഞങ്ങളവനെ പുറത്തേക്ക് കൊണ്ട്പോയിട്ട് മറ്റേയാ മരം കാണിച്ച് കൊടുത്തു 
അപ്പൊ അവന്‍ ഞങ്ങളോട് പറഞ്ഞു
ഞാന്‍ കുറേ ദിവസമായി ഇത് ശ്രദ്ധിക്കുന്നു ആ മരത്തിലെ കീസുകള്‍ അതെന്താ സംഭവമെന്നും ചോദിച്ചു
അപ്പൊ ഞങ്ങളുമങ്ങ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു
അത് ഞങ്ങളുടെ വീര്യം കുറഞ്ഞ സാദനം ഇവിടുന്ന് എിഞ്ഞതാണെന്ന്
അവനോടപ്പൊ ഒരു കാര്യംകൂടി പറഞ്ഞു

നീയൊന്ന് മനസ്സ് വെച്ചാല്‍ ആ മരം മാത്രമല്ല ആ കാട് വരെ  ഉണക്കിയെടുക്കാം.

--------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

No comments:

Post a Comment