1992 December 6 എന്റെ വിവാഹം.
നാട്ടുകാരും ബന്തു മിത്രാദികളുമെല്ലാം വന്നു അന്നെനിക്ക് 18വയസ് കഴിഞ്ഞതേയുള്ളൂ ഉമ്മയുടെയും വാപ്പാന്റെയും നിർബന്തത്തിന് വഴങിക്കൊടുക്കേണ്ടി വന്നു.കാരണം ഉമ്മ രോഗിയായിരുന്നു.യാതൊരുവിധ സാംപത്തിക സംവിതാനമൊ പ്ളാനിങൊ ഇല്ലാതെ കല്യാണത്തിന് സമ്മതിച്ചു.
അന്ന് കല്യാണ ദിവസം അതിഥികളൊക്കെ വരാൻ തുടങി നൈച്ചോറും പോത്തുകറിയും റെടിയാവുന്നു.ഭക്ശണം കഴിക്കൽ ഏകദേശം കഴിയാറായപ്പോൾ കാരണവൻ മാരിലാരൊ വിളിച്ചു പറയുന്നു പുതിയാപ്പള എറങാനായി ബേം നോകീം. അങനെ എന്റെ നാട്ടുകാരയ ചെങാതിമാർ എന്നെ ഒരുക്കാൻ വന്നു ഒരു പാന്റും രണ്ടു ശർട്ടുമായിരുന്നു കല്യാണത്തിനായി വാങിയിരുന്നത് .പാന്റും ശർട്ടും ധരിച്ച് കഴിഞ് ചെരുപ്പിടാൻ ശ്രമിക്കുംബോൾ എന്റെ മൂത്തമ്മാന്റെ പേരക്കുട്ടി
കെടി ഹസൈൻ കുട്ടി അവന്റെ ശൂസ് എന്നെക്കൊണ്ട് ധരിപ്പിച്ചു. ഞാൻ ശൂ ഇട്ട് കഴിഞ്ഞിട്ടും ശൂവിൽ ബാക്കിയുള്ള സ്ഥലത്ത് തുണി തിരുകി അട്ജസ്റ്റ് ചൈത് ഞാനും പുതിയാപ്പിളയിറങി. പെട്ടന്നാണ് കാരാൻ തൊടുവിൽ അബ്ദുകാകാന്റെ മകൻ സിറാജ് പികെ എന്റെ കൈ ശ്റദ്ധിച്ചത്.വാച്ചില്ല അവൻ അവന്റെ കയ്യിലേ സ്റ്റാപ്പ് വാച്ച് അഴിച്ച് എന്റെ കയ്യിൽ കെട്ടി. ഇപ്പോൾ എല്ലാം കേമം.
അങിനേ പുതിയാപ്പിള പോയിവന്നു. കുറച്ച് കഴിഞ്ഞ് പെണ്ണും വന്നു .
പെട്ടന്നതാ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ന്യൂസ് വരുന്നു ബാബരി മസ്ജിത് പൊളിച്ചു. നാട്ടിൽ നിരോധാക്ഞ പ്രക്യാപിച്ചു ആരും പുറത്തിറങരുത് ഒരുപാട് അക്രമങൾ നടക്കുന്നു.
വാഹന ഗതാഗതം നിലച്ചു വന്നവരിൽ 70 ശതമാനം ആളുകളും എങിനേയൊക്കെയോ വീട് പിടിച്ചു ബാക്കിയുള്ളവരും എന്റെ വീട്ടുകാരും വീട്ടിൽതന്നെ കഴിച്ച് കൂട്ടി രണ്ട് ദിവസത്തിന് ശേശം കക്കാട് കരുംപിലുള്ള എന്റെ അമ്മായി കരയാൻ തുടങി എനിക്ക് പോണം എന്റെ കോഴി
എന്റെ കോഴി . ഞ്ഞാൻ നടന്ന് പ്പൊയ്കൊള്ളാമെന്നായി അമ്മായി.അത്യാവശ്യം തടിയുള്ള പ്രായം ചെന്ന അമ്മായിയേ ഒറ്റക്ക് വിടാൻ തോന്നിയില്ല ആരുടേയോ ഒരു ഹീറൊ സൈക്കിൾ (bike അല്ല)എനിക്കു കിട്ടി അങിനെ ഞാനും അമ്മായിയും കക്കാട് കരുംബിൽ ലക്ശ്യം വെച്ച് യാത്ര തുടങി അമ്മായി നടന്നും ഞ്ഞാൻ സൈക്കളിലും.ഓരോ അരക്കിലോമീറ്ററിലും 15 മിനിറ്റ് റെസ്റ്റ് .അങിനെ അമ്മായിയേ കരുംബിലെത്തിച്ച് ഞാൻ സൈക്കളിൽ പരമാവതി സ്പീടിൽ തിരിച്ച് പോന്നു കൂരിയാട് പാലമെത്തുന്നതിന് മുൻപ് റോട്ടിൽ കുട്ടികൾ ചെറിയചെറിയ കല്ല് വെച്ച് റോട് തടഞിട്ടുണ്ടായിരുന്നു.
ഞാൻ സൈകൾ നിർത്തി ഒരു കല്ല് മാറ്റുന്നതിനിടക്ക് ഏകദേശം 75 വയസോളം തോന്നിക്കുന്ന ഒരു ഉപ്പാപ്പ വടിയും കുത്തി വരുന്നത് കണ്ടു. എന്റെ അടുത്തെത്തിയ ഉപ്പാപ്പാ വടി പൊക്കിഎന്റെ നടുപ്പൊറത്തൊരു അടിതന്നു എന്നിട്ട് പറഞു പള്ളീം പൊള്ച്ച് സൈക്കളും കൊണ്ട് എറങീക്ക്വാ ആറസ്സസ്സ് കാരനെന്ന്. കിട്ടിയതും വാങി ഞാൻ പിന്നെയും യാത്ര തുടർന്നു .
ബാബരി മസ്ജിദിന്റെ തകർച്ചയുടെ നൊംബരം ഉൾകൊണ്ടു കൊണ്ട് .
ഇന്ന് ടിസംബർ 6 എന്റെ 25th വിവാഹ വാർശികം . ആഖോശങളൊന്നുമില്ല.😀
--------------------------
അബ്ദുള്ള കാമ്പ്രൻ
No comments:
Post a Comment